ഉപ്പളയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു

ഉപ്പളയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു

ഉപ്പള: ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ഉപ്പള ഗേറ്റിലാണ് അപകടം. ഹൊസങ്കടിയില്‍ നിന്ന് ഉപ്പളയിലേക്കു പോവുകയായിരുന്ന ഓട്ടോയും കാസര്‍കോട്ട് നിന്ന് തലപ്പാടിയിലേക്കു പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കൈക്കമ്പയിലെ ഓട്ടോ ഡ്രൈവര്‍ സോങ്കാലിലെ ഇസ്മയിലി (40)നെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ നുള്ളിപ്പാടിയിലെ രാമയ്ക്കും നിസ്സാര പരിക്കേറ്റു.

കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി രാഹുല്‍; എഐസിസി അധ്യക്ഷനായി ചുമതലയേറ്റു

കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി രാഹുല്‍; എഐസിസി അധ്യക്ഷനായി ചുമതലയേറ്റു

ദില്ലി: രാഹുല്‍ ഗാന്ധി ഇന്ന് അല്‍പ്പസമയത്തിനുള്ളില്‍ എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റു. അധികാര രേഖ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് രാഹുല്‍. പ്രമുഖ കോണ്‍ഗ്രസ് നോതാക്കള്‍ ചടങ്ങിനെത്തി. 19 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കുന്ന സോണിയ ഗാന്ധി ചടങ്ങില്‍ വച്ച് വിടവാങ്ങല്‍ പ്രസംഗം നടത്തും.. എതിരില്ലാതെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്. 1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് […]

സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ പ്രകാശനം ചെയ്തു

സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ പ്രകാശനം ചെയ്തു

ദോഹ : സി.ബി.എസ്.ഇ ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അരബി വകുപ്പ് മേധാവിയുമായ ഡോ. അമാനുള്ള വടക്കാങ്ങര തയ്യാറാക്കിയ സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ ആന്റ് കോംപോസിഷന്റെ പ്രകാശനം ദോഹയില്‍ ഗോള്‍ഡന്‍ ഓഷ്യന്‍ ഹോട്ടലില്‍ നടന്നു. ദോഹ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഹസന്‍ ചൊഗ്ളേ പുസ്തക പ്രകാശനം ചെയ്തു. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് കെ.ബി അബ്ദുല്‍ ലത്തീഫ് പുസ്തകത്തിന്റെ […]

തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതര സംസ്ഥാനക്കാരായ സംഘത്തെയാണ് സംശയിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എറണാകുളം നഗരമധ്യത്തില്‍ കവര്‍ച്ച നടക്കുന്നത്. പത്തംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. എറണാകുളം എരൂര്‍ സൗത്തിലാണ് വന്‍കവര്‍ച്ച നടന്നത്. ജനല്‍ തകര്‍ത്ത് വീടിന് അകത്ത് കയറിയ സംഘം ഗൃഗനാഥനെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് വീട്ടിലുള്ള മറ്റാളുകളെ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. വലിയ പുരയിടത്തിലെ ഒറ്റ വീടായതിനാല്‍ രാത്രി നടന്ന അക്രമണം പുറലോകമറിയാന്‍ രാവിലെയാവേണ്ടി […]

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

തിരുവനന്തപുരം: ഓഖി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എത്തുമെന്നാണ് കേന്ദ്രം സംസ്ഥാനത്തിനെ അറിയിച്ചിരിക്കുന്നത്. ആദ്യം പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിക്കും. ഇതിനുശേഷമായിരിക്കും കേരളത്തിലേക്ക് എത്തുന്നത്.

സി.ഒ.എ 11-ാമത് ജില്ലാ സമ്മേളനം: എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

സി.ഒ.എ 11-ാമത് ജില്ലാ സമ്മേളനം: എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നീലേശ്വരം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ എന്‍എച്ച് അന്‍വര്‍ നഗറില്‍ സിഒഎ 11-ാമത് ജില്ലാ സമ്മേളനം തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെപി ജയരാജന്‍ മുഖ്യാതിഥിയായി. സിഒഎ ജില്ലാ പ്രസിഡണ്ട് സതീഷ് കെ പാക്കം പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്‍ നിര്‍വ്വഹിച്ചു. കേബിള്‍ ടിവി മേഖലയെ ജിഎസ്ടിയില്‍ നിന്നും […]

സംസ്ഥാന കേരളോത്സവം; കമ്പവലി മത്സരത്തില്‍ കാസര്‍കോട് ജില്ല ജേതാക്കള്‍

സംസ്ഥാന കേരളോത്സവം; കമ്പവലി മത്സരത്തില്‍ കാസര്‍കോട് ജില്ല ജേതാക്കള്‍

കുറ്റിക്കോല്‍ : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവം പുരുഷ വിഭാഗം കമ്പവലി മത്സരത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി കാസര്‍കോട് ഇടുക്കിയെയാണ് പരാജയപെടുത്തിയത്. ജില്ലയ്ക്ക് വേണ്ടി കുറ്റിക്കോല്‍ പഞ്ചായത്തിലെ ചെഗുവേര ഒറ്റമാവുങ്കാല്‍ ടീം അംഗങ്ങളാണ് മത്സരിച്ചത്.

സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ പ്രകാശനം ചെയ്തു

സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ പ്രകാശനം ചെയ്തു

ദോഹ : സി.ബി.എസ്.ഇ. – ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അരബി വകുപ്പ് മേധാവിയുമായ ഡോ. അമാനുള്ള വടക്കാങ്ങര തയ്യാറാക്കിയ സി.ബി.എസ്.ഇ അറബി ഗ്രാമ്മര്‍ ആന്റ് കോംപോസിഷന്റെ പ്രകാശനം ദോഹയില്‍ ഗോള്‍ഡന്‍ ഓഷ്യന്‍ ഹോട്ടലില്‍ നടന്നു. ദോഹ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഹസന്‍ ചൊഗ്ളേ പുസ്തക പ്രകാശനം ചെയ്തു. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് കെ.ബി അബ്ദുല്‍ ലത്തീഫ് […]

സര്‍ഗോത്സവം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

സര്‍ഗോത്സവം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട് : സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന് കീഴിലുളള മാതൃകാസഹവാസ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി വിളംബരം ചെയ്യുന്ന സംസ്ഥാനകലാമേള സര്‍ഗോത്സവം ഈ മാസം 28 ന് കാഞ്ഞങ്ങാട് നടക്കും. ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സര്‍ഗോത്സവം. 28 ന് രാവിലെ 10 ന് പട്ടികജാതി, പട്ടികവര്‍ഗ വികസന, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

ഗവ.ഐടിഐയില്‍ തൊഴില്‍മേള 19ന്

ഗവ.ഐടിഐയില്‍ തൊഴില്‍മേള 19ന്

കാസര്‍കോട്: വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ.ഐടിഐയില്‍ ഈ മാസം 19ന് രാവിലെ എട്ടുമുതല്‍ അഞ്ച് വരെ തൊഴില്‍ മേള നടത്തും. സ്പെക്ട്രം രണ്ട് എന്ന പേരില്‍ നടത്തുന്ന മേളയില്‍ കേരളത്തില്‍ നിന്നും പുറത്തുമായി നൂറോളം തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ സര്‍ക്കാര്‍,പ്രൈവറ്റ് ഐ.ടി.ഐകളില്‍ വിജയകരമായി തൊഴില്‍ പരിശീലനം പൂര്‍ത്തീയാക്കി ട്രെയിനികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. തൊഴില്‍മേളയിലെ സ്പോട്ട് രജിസ്ട്രേഷന്‍ കൗണ്ടര്‍വഴിയും ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ www.itdjobfair.inവഴിയും രജിസ്റ്റര്‍ ചെയ്യാം. എന്‍ടിസി, എസ്ടിസി, എന്‍എസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരമാണിത്. […]

1 2 3 938