21ന് സ്ത്രീകള്‍ തെരുവിലേക്ക്; തെരുവുകളില്‍ സ്ത്രീകള്‍ അപമാനിപ്പെടുന്നതിനെതിരെ #IWillGoOut

21ന് സ്ത്രീകള്‍ തെരുവിലേക്ക്; തെരുവുകളില്‍ സ്ത്രീകള്‍ അപമാനിപ്പെടുന്നതിനെതിരെ #IWillGoOut

ന്യൂഡല്‍ഹി: തെരുവുകളില്‍ സ്ത്രീകള്‍ അപമാനിപ്പെടുന്നതിനെതിരെ ജനുവരി 21ന് സ്ത്രീകളുടെ ചെറുത്തുനില്‍പ്പ്. രാജ്യത്തെ തെരുവുകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ക്കും പീഡന ശ്രമങ്ങള്‍ക്കുമെതിരെ ഞാന്‍ പുറത്ത് പോവുക തന്നെ ചെയ്യുമെന്നുള്ള പ്രചരണവുമായി സ്ത്രീകളുടെ കൂട്ടായ്മയാണ് 21ന് ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇതിനോടകം തന്നെ പ്രതിഷേധ മാര്‍ച്ചും പലതരത്തിലുള്ള പരിപാടികളും ആസൂത്രണം ചെയ്തുകഴിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് ഗ്രാമ പ്രദേശങ്ങളില്‍വരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ബംഗ്ലൂര്‍ നഗരത്തില്‍ പുതുവര്‍ഷരാവില്‍ നടന്ന പീഡന ശ്രമങ്ങളാണ് ഈ പ്രക്ഷോഭം ആരംഭിക്കാന്‍ കാരണമെങ്കിലും […]

വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി

വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി

ബംഗളൂരു: വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യമാണ് ട്രൈബ്യുണലിനെ സമീപിച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയാണ് മല്യ വായ്പയായി എടുത്തത്. മൂന്ന് വര്‍ഷമായി നില നിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമാവുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയശേഷം ഇന്ത്യയില്‍ നിന്നും […]

ഫീസടച്ചില്ല: മലപ്പുറത്ത് കുട്ടികളെ മുറിയിലിട്ട് പൂട്ടി

ഫീസടച്ചില്ല: മലപ്പുറത്ത് കുട്ടികളെ മുറിയിലിട്ട് പൂട്ടി

പൊന്നാനി ഫീസടയ്ക്കാത്തതിന്റെ പേരില്‍ മൂന്ന്, നാല് ക്ലാസിലേതടക്കം 37-ഓളം കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കി ലാബ് മുറിയില്‍ പൂട്ടിയിട്ടതായി പരാതി. പുത്തന്‍പള്ളി കെഎംഎം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധികൃതരുടെ ക്രൂരശിക്ഷ. ചൊവ്വാഴ്ച പകല്‍ 11 മുതല്‍ മൂന്ന് വരെ ഓഫീസ് റൂമിനടുത്ത മുറിയില്‍ പൂട്ടിയിട്ടതെന്ന് രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി. 150 രൂപ മാത്രം അടയ്ക്കാനുള്ള കുട്ടിയെയടക്കം ക്ലാസില്‍നിന്ന് പുറത്താക്കിയെന്ന് ആരോപണമുണ്ട്. വൈകിട്ടോടെ സംഭവമറിഞ്ഞ് രക്ഷിതാക്കളെത്തിയപ്പോള്‍ കുട്ടികളെ തുറന്നുവിട്ടു. കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ പൂട്ടിയിട്ട മുറിയില്‍നിന്ന് ഓടിവന്നതെന്ന് […]

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ഹര്‍ജി തള്ളി

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ഹര്‍ജി തള്ളി

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്. സോളാര്‍ കമീഷനില്‍ സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ എട്ട് പേര്‍ക്കതിരെ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സമാനമായ പരാതി ഹൈകോടതി നേരത്തേ തള്ളിയ സാഹചര്യത്തില്‍ ഈ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളൂടെയുള്ള അധിക്ഷേപം: കാവ്യാ മാധവന്‍ പരാതി നല്‍കി

സമൂഹമാധ്യമങ്ങളൂടെയുള്ള അധിക്ഷേപം: കാവ്യാ മാധവന്‍ പരാതി നല്‍കി

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിഷേപങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടി കാവ്യാ മാധവന്‍ പൊലീസിനു പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയിരിക്കുന്നത്. വ്യക്തിഹത്യ ചെയ്യുന്ന വെബ്പോര്‍ട്ടലുകളുടെ പേരടക്കമാണ് പരാതി. പരാതിയെ തുടര്‍ന്ന് പോലിസ് കാവ്യയുടെ മൊഴിയെടുത്തു. നടന്‍ ദിലീപുമായുള്ള കാവ്യയുടെ വിവാഹത്തെ തുടര്‍ന്നാണ് അധിക്ഷേപങ്ങള്‍ ശക്തമായത്.

അഭിഭാഷകന്‍ ശാന്തപ്പയ്യ അന്തരിച്ചു

അഭിഭാഷകന്‍ ശാന്തപ്പയ്യ അന്തരിച്ചു

പള്ളിക്കര: പൂച്ചക്കാട്ടെ അഭിഭാഷകന്‍ ശാന്തപ്പയ്യ( 89 ) അന്തരിച്ചു. ഹൊസ്ദുര്‍ഗ്ഗ് ബാറില്‍ ഏറെക്കാലം പ്രാക്ടീസ് ചെയ്തിരുന്നു. ജില്ലാ ബാങ്കിന്റെ നിയമോപദേഷ്ടവ്, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം ഭരണസമിതി സെക്രട്ടറി, ബന്തടുക്ക ശ്രീരാമ ക്ഷേത്രം പ്രസിഡന്റ്, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ഭരണസമതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ ശശികല,മക്കള്‍ ഗീതാദേവി, ആനന്ദരാം, യോഗേശ്വരി. സഹോദരികള്‍: ലക്ഷമി, സുലോചന

ഹര്‍ത്താല്‍: പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി

ഹര്‍ത്താല്‍:  പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. കെ.എസ്.ആര്‍.ടി.സിയോ സ്വകാര്യ ബസ്സുകളോ ജില്ലയില്‍ എവിടെയും സര്‍വ്വീസ് നടത്തുന്നുമില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമേ ഇപ്പോള്‍ നിരത്തിലുള്ളൂ. ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കലോത്സവ നടത്തിപ്പ് തടയില്ലെന്ന് ഇന്നലെത്തന്നെ ബി.ജെ.പി നേതാക്കള്‍ അറിയിച്ചിരുന്നു. ഇന്ന് സംഘാടക സമിതി ഓഫീസില്‍ യോഗം വിളിച്ച വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ബി.ജെ.പി […]

തൈമുര്‍ അലിഖാന്‍: പേരിന് വിശദീകരണവുമായി സെയ്ഫ് അലിഖാന്‍

തൈമുര്‍ അലിഖാന്‍: പേരിന് വിശദീകരണവുമായി സെയ്ഫ് അലിഖാന്‍

സെയ്ഫ് അലിഖാന്‍കരീന ദമ്പതികളുടെ കുഞ്ഞ് തൈമുര്‍ അലിഖാന്റെ പേരിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്. സ്വേച്ഛാധിപതിയായ രാജാവിന്റെ പേര് കുഞ്ഞിനിട്ടതില്‍ പ്രതിഷേധിച്ച് ട്വിറ്ററിലും മറ്റും വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി സെയ്ഫ് അലിഖാന്‍ രംഗത്ത്. സെയ്ഫ് അലിഖാന്റെ പ്രതികരണം: കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആളുകള്‍ വിമര്‍ശനവുമായി എത്തുന്നത്. അപ്പോള്‍ അവര്‍ക്ക് എന്തും പറയാം. ചിലപ്പോള്‍ അത് അങ്ങേയറ്റം […]

ചൈനീസ് സൈന്യത്തിന് ഡല്‍ഹിയിലെത്താന്‍ 48 മണിക്കൂര്‍മതി; സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാരുടെ പരിഹാസം

ചൈനീസ് സൈന്യത്തിന് ഡല്‍ഹിയിലെത്താന്‍ 48 മണിക്കൂര്‍മതി; സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാരുടെ പരിഹാസം

ന്യൂഡല്‍ഹി: യുദ്ധം ഉണ്ടായാല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്താന്‍ ചൈനീസ് സൈന്യത്തിന് വെറും 48 മണിക്കൂറും പാരച്യൂട്ട് ഭടന്മാര്‍ക്ക് പത്ത് മണിക്കൂറും മതിയെന്ന് ചൈനീസ് ടെലിവിഷന്‍. ഇന്ത്യചൈന അസ്വാരസ്യം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് ടെലിവിഷന്‍ ഇങ്ങനെയൊരു പരാമര്‍ശവുമായി എത്തിയിരിക്കുന്നത്. എന്നാല്‍, ചൈനീസ് ടെലിവിഷന്റെ അഭിപ്രായ പ്രകടനത്തെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യക്കാര്‍ പരിഹസിച്ചുതള്ളി. ഡല്‍ഹിയില്‍ നടന്ന 69 രാജ്യങ്ങള്‍ പങ്കെടുക്കുന്ന റെയ്സീന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ചൈനീസ് നിലപാടുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. തങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ട […]

ജെല്ലിക്കെട്ട്: പനീര്‍ശെല്‍വം ഇന്നു പ്രധാനമന്ത്രിയെ കാണും

ജെല്ലിക്കെട്ട്: പനീര്‍ശെല്‍വം ഇന്നു പ്രധാനമന്ത്രിയെ കാണും

ഇന്ന് തമിഴ്നാട്ടിലെ കോളജുകള്‍ക്ക് അവധി ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തുടര്‍ച്ചയായ മൂന്നാം ദിവസവും ചെന്നൈ മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധം. പ്രതിഷേധം അണപൊട്ടുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജെല്ലിക്കെട്ടിനെതിരായ നിരോധനം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വഴികളും തേടുമെന്ന് കഴിഞ്ഞ ദിവസം പനീര്‍ശെല്‍വം പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്കിയിരുന്നു. സമരത്തെത്തുടര്‍ന്ന് ഇന്ന് തമിഴ്നാട്ടിലെ കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളാണ് സമരം ശക്തമാക്കുന്നതിനു ചുക്കാന്‍ പിടിച്ചത്. ജെല്ലിക്കെട്ട് […]