സ്വാശ്രയ കോളേജുകളിലെ തലവരിപ്പണം തടയാന്‍ നിര്‍ദേശങ്ങളുമായി വിജിലന്‍സ്

സ്വാശ്രയ കോളേജുകളിലെ തലവരിപ്പണം തടയാന്‍ നിര്‍ദേശങ്ങളുമായി വിജിലന്‍സ്

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് തലവരിപ്പണം വാങ്ങുന്നത് തടയാനുളള നിര്‍ദേശങ്ങളുമായി വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍. എഡ്യു വിജില്‍ എന്നുപേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍ദേശങ്ങള്‍ സ്വാശ്രയ കോളേജുകള്‍ക്ക് വിജിലന്‍സ് കൈമാറിയിട്ടുണ്ട്. ഈ സര്‍ക്കുലര്‍ പ്രകാരം തലവരിപ്പണം വാങ്ങുന്നില്ലെന്ന് കോളേജില്‍ മാനെജ്മെന്റുകള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ഈ ബോര്‍ഡ് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നുളള മാതൃകയും വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ അധ്യാപക നിയമനത്തിനും മാനേജ്മെന്റ് തലവരിപ്പണം വാങ്ങാന്‍ പാടില്ല. കോളേജ് മാനേജര്‍മാര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കുലറില്‍ വിശദമാക്കുന്നു

ഗാന്ഡിജി നല്‍കിയ പണമുപയോഗിച്ചാണ് മലബാറില്‍ കൂട്ടക്കൊല നടത്തിയത്- ശശികല

ഗാന്ഡിജി നല്‍കിയ പണമുപയോഗിച്ചാണ് മലബാറില്‍ കൂട്ടക്കൊല നടത്തിയത്- ശശികല

തിരുവനന്തപുരം: മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തിന് വകമാറ്റിക്കൊടുത്ത ഫണ്ടുകൊണ്ടാണ് മലബാറില്‍ കൂട്ടക്കൊല നടന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല പറഞ്ഞു. തിലക് സ്വരാജ് ഫണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തിന് മാറ്റിക്കൊടുത്ത് ഗാന്ധിജി അഴിമതി നടത്തുകയായിരുന്നുവെന്നാണ് ശശികലയുടെ വാദം. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് ഈ വിഷയത്തിലുള്ള തന്റെ മുന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായി ശശികല പറഞ്ഞത്. മഹാത്മാഗാന്ധി തിലക് സ്വരാജ് ഫണ്ട് ദുരുപയോഗം ചെയ്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന് കൊടുത്തു എന്നത് സത്യമാണ്. അത് ചരിത്രരേഖകളില്‍ വ്യക്തമാണെന്നും ശശികല പറയുന്നു. ഗാന്ധിജി പറഞ്ഞതുകൊണ്ട് […]

പാരീസ് ഭീകരാക്രമണത്തിന് ഇന്ന് ഒന്നാം വാര്‍ഷികം

പാരീസ് ഭീകരാക്രമണത്തിന് ഇന്ന് ഒന്നാം വാര്‍ഷികം

പാരീസിലെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ സ്തൂഭത്തിന് മുമ്പില്‍ പൂക്കള്‍ അര്‍പ്പിക്കുന്നവര്‍ പാരീസ്: 130 പേരുടെ മരണത്തിന് ഇടയാക്കിയ പാരീസ് ഭീകരാക്രമണത്തിന് ഇന്ന് ഒന്നാം വാര്‍ഷികം. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരവാദികള്‍ പാരീസില്‍ നടത്തിയ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട സ്ഥലമായ ബാറ്റക്ലാന്‍ തിയേറ്റര്‍ ഇന്ന് തുറക്കുകയും സ്മരണാഞ്ജലിയായി ബ്രിട്ടീഷ് ഗായകന്‍ സ്റ്റിംഗ് പ്രത്യേക സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

മോദിയുടെ മണ്ഡലത്തില്‍ ബാങ്കിനുമുന്നില്‍ ചെരുപ്പ്ക്യൂ

മോദിയുടെ മണ്ഡലത്തില്‍ ബാങ്കിനുമുന്നില്‍ ചെരുപ്പ്ക്യൂ

ജയാപൂര്‍: നരേന്ദ്ര മോദി മത്സരിച്ച് ജയിച്ച വാരണാസി മണ്ഡലത്തിലെ ബാങ്കിന് മുമ്പില്‍. ചെരിപ്പുകളുടെ ഒരു നീണ്ടനിര. അതില്‍ ഉടമസ്ഥരുടെ പേരെഴുതിയ കടലാസുകള്‍. അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനെത്തിയ ഗ്രാമവാസികള്‍ വരിയില്‍നിന്ന് കുഴഞ്ഞപ്പോള്‍ കണ്ടെത്തിയ മാര്‍ഗമാണിത്. ആളുകള്‍ വരിയില്‍ നില്‍ക്കുന്നതിന് പകരം ചെരുപ്പിലും കുടയിലും കല്ലിലും പേരെഴുതി പകരംവെച്ച് ജോലിക്കും മറ്റുമായി തിരിച്ചുപോയി. നൂറിലേറെ ജോഡി ചെരിപ്പുകള്‍ ഇത്തരത്തില്‍ ബാങ്കിനുമുന്നിലെ വരിയിലുണ്ടായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മധുരപ്രതികാരം വീട്ടി വിനീത്

ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മധുരപ്രതികാരം വീട്ടി വിനീത്

ചെന്നൈയിന്‍ എഫ്‌സിക്കെതിരെ വിജയ ഗോള്‍ നേടി താരമായ സി.കെ.വിനീത് ഇപ്പോള്‍ ഐഎം വിജയനും ജോപ്പോള്‍ അഞ്ചേരിക്കും ശേഷം മലയാളികള്‍ക്ക് ഫുട്‌ബോള്‍ മൈതാനത്ത് ആഘോഷിക്കാന്‍ ഉദിച്ച മറ്റൊരുതാരമാണ്. ഗോവക്കെതിരായ മത്സരത്തില്‍ വിജയ ഗോള്‍ നേടിയ സി.കെ.വിനീത് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ക്ലാസിക് ഇരട്ട ഗോളാണ് നേടിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അപമാനിച്ച ചെന്നൈയിന്‍ എഫ്.സി കോച്ച് മാറ്റരാസിക്കെതിരെയുളള മധുര പ്രതികാരം കൂടിയാണിത്. ഐലീഗും സന്തോഷ് ട്രോഫിയും ഫെഡറേഷന്‍ കപ്പും ഒന്നും നല്‍കാത്ത ആരവങ്ങളാണ് ഐ.എസ്.എല്ലില്‍ ഉണ്ടാകുന്നത്. സികെ.വിനീതിനെ പോലുളളവരുടെ പ്രകടനത്തെ സ്വാധീനിക്കുന്നതും […]

ശ്രുതിയെ അടുത്ത്കിട്ടിയാല്‍ കുത്തിമലര്‍ത്തും

ശ്രുതിയെ അടുത്ത്കിട്ടിയാല്‍ കുത്തിമലര്‍ത്തും

കമല്‍ഹാസന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ ശ്രുതി ഹാസന് നേരെ വധഭീഷണി. കര്‍ണാടകയില്‍ നിന്നുമുള്ള ഡോ.കെ.ജി.ഗുരുപ്രസാദ് എന്ന വ്യക്തിയാണ് ഭീഷണിക്ക് പിന്നില്‍ എന്ന് നടി ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ ശ്രുതി ചെന്നൈയിലെ സൈബര്‍ സെല്ലിനെതിരെ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലെ അക്കൗണ്ട് വഴി ഇയാള്‍ അശ്ശീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ശല്യം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായെന്നും പരാതിയില്‍ പറയുന്നു. താക്കീത് നല്‍കിയപ്പോള്‍ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായി ശ്രുതി പരാതിയില്‍ പറഞ്ഞു. ശ്രുതിയെ എന്നെങ്കിലും അടുത്ത് കിട്ടിയാല്‍ കുത്തിമലര്‍ത്തുമെന്നുള്ള സന്ദേശങ്ങള്‍ അയച്ചെന്നും പരാതി. […]

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

മേല്‍പ്പറമ്പ്: വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം. കാസര്‍കോട്ടെ ഒരു വീട്ടില്‍ ശനിയാഴ്ച രാത്രി വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഡ്രൈവറുള്‍പ്പെടെ കാറില്‍ അഞ്ചുപേരാണുണ്ടായിരുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും പറയുന്നു. കാര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ റോഡില്‍ നിന്നും നീക്കി.

പത്തുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തുവയസുകാരി ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: ചട്ടഞ്ചാലില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. നോര്‍ത്ത് ചട്ടഞ്ചാല്‍ എം.ഐ.സി റോഡില്‍ ക്വാര്‍ട്ടേഴ്‌സിലെ തളങ്കര ദഖീറത്ത് സ്‌കൂള്‍വാന്‍ ഡ്രൈവറായ എന്‍.എ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് അഫ്‌ലാഹാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം നടന്നത്. ഷോക്കേറ്റ് തെറിച്ച് വീണ അഫ്‌ലാഹിനെ ഉടന്‍ തന്നെ ചെങ്കള ഇ.കെ നയനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തെക്കില്‍ പറമ്പ് ഗവ. യു.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഫ്‌ലാഹിനെ നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം തട്ടിയെടുത്തത്. സുലൈഖയാണ് […]

നിയുക്ത പ്രസിഡണ്ട് ട്രമ്പിനെതിരെ വോട്ടുശേഖരണം

നിയുക്ത പ്രസിഡണ്ട് ട്രമ്പിനെതിരെ വോട്ടുശേഖരണം

തിരഞ്ഞെടുക്കപ്പെട്ട ഇലക്ടറല്‍ കോളേജ് അംഗങ്ങളോട് ട്രംപിനെ തിരസ്‌കരിച്ച് ഹില്ലരിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന നിവേദനത്തില്‍ 32 ലക്ഷത്തിലേറെ പേര് ഒപ്പിട്ടു. ഡിസംബര്‍ 19ന് നടക്കുന്ന ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ കണ്‍വന്‍ഷനിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക. സംസ്ഥാനങ്ങളുടെ വോട്ടിംഗ് ഫലത്തിനനുസരിച്ചാണ് അംഗങ്ങള്‍ വോട്ട് ചെയ്യുക എന്നതിനാല്‍ സാധാരണഗതിയില്‍ ട്രംപ് തന്നെയാണ് പ്രസിഡന്റായി വരേണ്ടത്. എന്നാല്‍ ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ വോട്ടിനെ സംബന്ധിച്ച് പൊതുവായൊരു ചട്ടം അമേരിക്കയിലെ സംസ്ഥാനങ്ങള്‍ക്കില്ല. വിജയിച്ച സ്ഥാനാര്‍ഥിയുടെ അംഗങ്ങള്‍തന്നെ മറിച്ച് വോട്ടു ചെയ്ത സംഭവം മുന്‍കാലങ്ങളില്‍ […]

നോട്ട് പരിഷ്‌കാരം പാളിയാല്‍ ശിക്ഷ ഏറ്റെടുക്കാന്‍ തയ്യാര്‍: മോദി

നോട്ട് പരിഷ്‌കാരം പാളിയാല്‍ ശിക്ഷ ഏറ്റെടുക്കാന്‍ തയ്യാര്‍: മോദി

പനാജി: താനെടുത്ത നടപടികള്‍ തെറ്റാണെങ്കില്‍ ജനങ്ങള്‍ പറയുന്ന ശിക്ഷ ഏറ്റെടുക്കാന്‍ തയ്യാറാണ്. രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താന്‍. അഴിമതിക്കെതിരെ നിങ്ങള്‍ വോട്ട്‌ചെയ്ത് ജയിപ്പിച്ചതാണ് എന്നെ. ഓഫീസ് കസേരയില്‍ വെറുതെ ഇരുന്ന് പോകാന്‍ താന്‍ തയ്യാറല്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോവയിലെ മോപ്പ ഗ്രീന്‍ഡ് എയര്‍പാര്‍ട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രി വികാരഭരിതനായത്. ആവശ്യത്തിനുള്ള ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ബാങ്കുകളിലേയ്ക്ക് തുടര്‍ച്ചയായി […]