പണമില്ല കടകള്‍ക്ക് ചൊവ്വാഴ്ചമുതല്‍ താഴ് വീഴും

പണമില്ല കടകള്‍ക്ക് ചൊവ്വാഴ്ചമുതല്‍ താഴ് വീഴും

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതിലുള്ള പ്രതിഷേധമാണ് തീരുമാനത്തിന് കാരണമെന്നും സമിതി നേതാക്കള്‍ പറഞ്ഞു. നോട്ടുകള്‍ റദ്ദാക്കിയതിന്റെ മുമ്പ് നടന്ന കച്ചവടത്തിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സമിതി നേതാവ് ജോബി.വി ചുങ്കത്ത് പറഞ്ഞു.

പി.കെ.ജയലക്ഷ്മിക്കെതിരെ വിജിലെന്‍സ്

പി.കെ.ജയലക്ഷ്മിക്കെതിരെ വിജിലെന്‍സ്

മുന്‍ മന്ത്രി പികെ ജയലക്ഷമിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ആദിവാസി ഫണ്ട് വിനിയോഗവും ക്രമക്കേടുകളും സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രിയായിരിക്കെ ജയലക്ഷ്മി സര്‍ക്കാര്‍ ആനൂകൂല്യ പദ്ധതികളില്‍ അനര്‍ഹരായ ബന്ഡുക്കളെ ഉള്‍പ്പെടുത്തിയെന്നും അവരുടെ വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്തു എന്നാണ് പരാതി. വയനാട് എസ്.പിക്കാണ് അന്വേഷണ ചുമതല. പട്ടിക വര്‍ഗക്കാരുടെ വായ്പ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം. ജയലക്ഷ്മിയുടെ ബന്ധുക്കളുടെ കടം എഴുതി തള്ളിയെന്നതാണ് പ്രധാന ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ആരോപണങ്ങള്‍ ജയലക്ഷ്മി […]

മാറുന്ന കാലവസ്ഥ: വയനാട്ടില്‍ മരമഞ്ഞള്‍ പുഷ്പ്പിച്ചു

മാറുന്ന കാലവസ്ഥ: വയനാട്ടില്‍ മരമഞ്ഞള്‍ പുഷ്പ്പിച്ചു

  കല്‍പ്പറ്റ: അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതും അത്യപൂര്‍വ്വമായി പുഷ്പ്പിക്കുന്നതുമായ മരമഞ്ഞള്‍ വയനാട്ടില്‍ പുഷ്പ്പിച്ചു. ജൈവവൈവിധ്യത്തിന്റെ കലവറയായ പേര്യ- കുഞ്ഞോം ജീന്‍പൂള്‍ മേഖലയില്‍പ്പെട്ട ബോയ്‌സ് ടൗണിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മരമഞ്ഞള്‍ പുഷ്പ്പിച്ചത്. മനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ്സ് സൊസൈറ്റിക്ക് കീഴിലാണ  ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മഗിരി മലനിരകളില്‍ പ്പെട്ട കൊട്ടിയൂര്‍ വനമേഖലയിലെ പാല്‍ചുരത്തിന്റെ മേല്‍ത്തട്ടാണ് ബോയ്‌സ് ടൗണ്‍.  നിത്യഹരിത വനങ്ങളിലും ഈര്‍പ്പം കൂടിയതും ഫലപുഷ്ടിയുള്ളതുമായ മണ്ണിലും മരമഞ്ഞള്‍ വളരും. ഇന്ത്യ കൂടാതെ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള […]

സാമൂഹികപ്രശ്‌നങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകര്‍ കാലഘട്ടത്തിന്റെ ആവശ്യം- ഋഷിരാജ് സിങ്

സാമൂഹികപ്രശ്‌നങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകര്‍ കാലഘട്ടത്തിന്റെ ആവശ്യം- ഋഷിരാജ് സിങ്

ബ്രേക്കിങ് ന്യൂസുകള്‍ക്കു വേണ്ടി മത്സരിക്കുതിനു പകരം സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. കേരള മീഡിയ അക്കാദമിയും ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാളം വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍ കൊളീജിയറ്റ് ത്രിദിനമാധ്യമപഠനക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലം നികത്തല്‍, ആദിവാസി ചൂഷണം, കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന […]

രാജ്യാന്തര വ്യാപാരമേള നാളെ തുടങ്ങും

രാജ്യാന്തര വ്യാപാരമേള നാളെ തുടങ്ങും

കേരള പവലിയന്റെ അവസാനവട്ട മിനുക്കുപണികള്‍ മുപ്പത്തിയാറാമത് ഭാരത അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് പ്രഗതിമൈതാന്‍ ഒരുങ്ങി. ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന ഇതിവൃത്തത്തിലാണ് ഇക്കുറി മേള രൂപകല്പന ചെയ്തിരിക്കുത്. നാളെ രാവിലെ 10.15 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. മേളയിലെ കേരളത്തിന്റെ പവലിയന്‍ നാളെ ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സന്നിഹിതരായിരിക്കും. ‘ഡിജിറ്റല്‍ കേരള’ എന്ന ആശയത്തില്‍ സജ്ജമാക്കിയിരിക്കുന്ന കേരള പവലിയനില്‍ തീം ഏരിയയിലെ 19 എണ്ണമുള്‍പ്പെടെ 66 […]

കെ.എസ്.എസ്.പി.എ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കെ.എസ്.എസ്.പി.എ  സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

  കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ  മുപ്പത്തിരണ്ടാം സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് കെ.പി.സി.സി.സെക്രട്ടറി കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ യു.ശേഖരന്‍നായര്‍ അദ്ധ്യക്ഷനായി. അഡ്വ.എം.സി.ജോസ്, ബാലകൃഷ്ണ വൊര്‍ക്കഡലു, പി.കെ.ഫൈസല്‍, കെ.പി.പ്രകാശന്‍, ഡി.വി.ബാലകൃഷ്ണന്‍, എം.അസൈനാര്‍, പി.വി.സുരേഷ്, എം.രാധാകൃഷ്ണന്‍നായര്‍, എം.കുഞ്ഞിക്കൃഷ്ണന്‍, ടി.വി.ഗംഗാധരന്‍, പലേരി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ പി.സി.സുരേന്ദ്രന്‍നായര്‍ നന്ദിയും പറഞ്ഞു

വിളമ്പര ഘോഷയാത്ര നടത്തി

വിളമ്പര ഘോഷയാത്ര നടത്തി

കാഞ്ഞങ്ങാട്: കാസര്‍ക്കോട് നടക്കുന്ന62ാമത് അഖിലേന്ത്യ സഹകരണവാരാഘോഷത്തോട് അനുബന്ഡിച്ച് കാഞ്ഞങ്ങാട് വിളമ്പര ഘോഷയാത്ര നടത്തി.

ശിശുദിനത്തില്‍ പോലീസിനൊപ്പം ഒരു ദിനം

ശിശുദിനത്തില്‍ പോലീസിനൊപ്പം ഒരു ദിനം

ഈ വര്‍ഷത്തെ ശിശുദിനത്തോടനുബന്ധിച്ച് പോലീസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുതിനായി വിവിധ പരിപാടികള്‍ സംസ്ഥാനത്താകെ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ‘പോലീസിനൊപ്പം ഒരു ദിനം’ എന്ന പേരിലുള്ള ഈ കാമ്പയിന്‍ കാര്‍ക്കശ്യവും ഉപദേശക സ്വഭാവവും പുലര്‍ത്തുന്ന നിയമപാലകരെ നിലയ്ക്കപ്പുറം കുട്ടികള്‍ തങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന സുഹൃത്തുക്കളായി പോലീസിനെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷന്‍, ജില്ലാ പോലീസ് ഓഫീസുകള്‍, ബറ്റാലിയനുകള്‍, ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പോലീസ് എക്‌സ്‌കര്‍ഷന്‍ […]

കോഴിക്കോട് കള്ളനോട്ടുകള്‍ പിടിച്ചു

കോഴിക്കോട് കള്ളനോട്ടുകള്‍ പിടിച്ചു

കോഴിക്കോട്: കൊണ്ടോട്ടിയില്‍ ബാങ്കില്‍ മാറാന്‍ കൊണ്ടുവന്ന കള്ളനോട്ടുകള്‍ പിടികൂടി. കൊണ്ടോട്ടി എസ്ബിഐ ശാഖയിലാണ് സംഭവം. പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. അസാധവുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ മറിയുമ്മ (65) എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്. നാല്‍പ്പത്തയ്യായിരം രൂപയാണ് മറിയുമ്മ ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. ആയിരം രൂപ നോട്ടുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. മറിയുമ്മ നല്‍കിയ നോട്ടുകള്‍ കള്ളനോട്ടാണെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത് കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥനാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 37,000 രൂപ വ്യാജ […]

റിലയന്‍സ് ജിയോ വോയിസ്‌കോളുകള്‍ 30 മിനിറ്റായി പരിമിതപ്പെടുത്തും

റിലയന്‍സ് ജിയോ വോയിസ്‌കോളുകള്‍ 30 മിനിറ്റായി പരിമിതപ്പെടുത്തും

മുംബൈ: റിലയന്‍സ് ഇന്‍ഫോകോമിന്റെ റിലയന്‍സ് ജിയോ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നതാണ്. ജിയോ നല്‍കിവരുന്ന അണ്‍ലിമിറ്റഡ് വോയ്സ്‌കോള്‍ ഓഫറിലെ ഓരോ കോളും 30 മിനിറ്റായി പരിമിതപ്പെടുത്താനുള്ള നീക്കം കമ്പനി നടത്തുന്നതായാണ് ഒടുവില്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. ജിയോയുടെ വോയ്സ് കോളിന് പുറമേ വോയ്സ് ആപ്പിലും ഇതേ പ്രശ്നമുള്ളതായി ഉപയോക്താക്കളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. ഡിസംബര്‍ 30ഒാേടെ അവസാനിക്കുന്ന വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇത് […]