ഹിന്ദി പക്ഷാചരണം നടത്തി

ഹിന്ദി പക്ഷാചരണം നടത്തി

എച്ച്എല്‍എല്‍ പേരൂര്‍ക്കട ഫാക്ടറിയില്‍ നടന്ന ഹിന്ദി പക്ഷാചരണം 2016 ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ആര്‍.പി. ഖണ്ഡേല്‍വാല്‍ പ്രസംഗിക്കുന്നു. എച്ച്എല്‍എല്‍ ഡയറക്ടര്‍( മാര്‍ക്കറ്റിങ്) ഡോ. ബാബു തോമസ്, കേരള സര്‍വകലാശാല റിട്ട. റീഡര്‍ ശ്രീ വി.വി. വിശ്വം, സീനിയര്‍ വൈസ് പ്രസിഡന്റ് (എച്ച്ആര്‍) ശ്രീ. ശ്രീകുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് (ആര്‍ ആന്‍ഡ് ഡി) ജി.സതീഷ് കുമാര്‍ എന്നിവര്‍ സമീപം. തിരുവനന്തപുരം : എച്ച്എല്‍എല്‍ പേരൂര്‍ക്കട ഫാക്ടറിയില്‍ നടന്ന ഹിന്ദി പക്ഷാചരണം ആഘോഷങ്ങള്‍ ചെയര്‍മാനും […]

സുഷുമ്‌നാ നാഡിക്കുള്ള തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തി

സുഷുമ്‌നാ നാഡിക്കുള്ള തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തി

നട്ടെല്ലിലെ പ്രധാന നാഡീവ്യൂഹമായ സുഷുമ്‌നാ നാഡിക്ക് പറ്റുന്ന ക്ഷതങ്ങള്‍ക്ക് പരിഹാരവുമായി ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. സുഷുമ്‌നയിലെ പൊട്ടലുകള്‍ ഭേതമാക്കാന്‍ കഴിയുന്ന പ്രോട്ടീനുകളെയാണ് കണ്ടത്തിയതത്. ഇവയുടെ ഉപയോഗത്തിലൂടെ നാഡികോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആകുമെന്നും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും വിജയകരമാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ചണ്ഡിഗഡ്ഢിലെ പ്രവര്‍ത്തകര്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ചുമത്തിയ എഫ്.ഐ.ആര്‍ പിന്‍വലിക്കണം- സി.പി.എം

ചണ്ഡിഗഡ്ഢിലെ പ്രവര്‍ത്തകര്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ചുമത്തിയ എഫ്.ഐ.ആര്‍ പിന്‍വലിക്കണം- സി.പി.എം

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെയും ജെ.എന്‍.യു.വിലെയും പ്രശ്‌നങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ചുമത്തിയ എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ഇടത് പ്രവര്‍ത്തകരോടുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ദളിത് പീഡനം നിര്‍ത്തണമെന്നും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നാല്‍പ്പത്തിയൊന്നാം വയസ്സുവരെ റൊണാള്‍ഡോക്ക് കളിക്കണം

നാല്‍പ്പത്തിയൊന്നാം വയസ്സുവരെ റൊണാള്‍ഡോക്ക് കളിക്കണം

ഇനിയും ഒരു പത്തുവര്‍ഷംകൂടി കളിക്കളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് പോര്‍ച്ചുഗല്‍താരം ക്രിസ്റ്റിയാനോ റൊണ്ള്‍ഡോ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2021വരെയുള്ള റിയല്‍മാഡ്രിഡുമായുള്ള കരാര്‍ പുതുക്കലിനുശേഷമാണ് ക്ലബ് ക്യാപ്റ്റന്‍ ഇങ്ങനെ പറഞ്ഞത്. ‘ഇത് എന്റെ അവസാനത്തെ കരാര്‍ പുതുക്കലൊന്നും ആയിരിക്കില്ല, ഇനിയും ഞാന്‍ ഫുഡ്‌ബോള്‍ കളിക്കും, എന്റെ നാല്‍പത്തിയൊന്നാം വയസ്സുവരെ. എന്റെ കായികജീവിതം ഞാന്‍ ആസ്വദിച്ചുവരികയാണ്. ഇനിയും ഒരു പത്തുകൊല്ലംകൂടി എനിക്ക് ബാക്കിയുണ്ട്’. തന്റെ മകനും ഞാന്‍ ഈ ക്ലബില്‍ തുടരുന്നതാണ് ഇഷ്ടമെന്നും തന്നോടുള്ള സ്‌നേഹത്തിന് ഫാന്‍സുകരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി ആദ്യ കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളില്‍ നിന്നുമായി 900ത്തോളം ഡെലിഗേറ്റ്‌സാണ് പാരമ്പര്യ സ്രോതസ്സുകള്‍ എന്ന വിഷയത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ജനറ്റിക്ക് റിസോര്‍സസ് ആന്റ് ബയോഡൈവ്‌ഴ്‌സിറ്റി ഇന്‍്‌റര്‍നാഷ്ണലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജൈവവൈവിദ്ധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും നമ്മുടെ രാജ്യം തൃപ്തികരമല്ലാത്ത രീതിയിലാണ് അതിനോട് ഇടപെടുന്നതെന്നും ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാധന്‍ പറഞ്ഞു. ആറാം തീയ്യതി തുടങ്ങിയ കോണ്‍ഗ്രസ് നാളെ അവസാനിക്കും.

കേരള സോപ്‌സിനെ ലാഭത്തിലാക്കാന്‍ മള്‍ട്ടിനാഷ്ണല്‍ കമ്പനികള്‍

കേരള സോപ്‌സിനെ ലാഭത്തിലാക്കാന്‍ മള്‍ട്ടിനാഷ്ണല്‍ കമ്പനികള്‍

കോട്ടയം: കേരള സോപ്‌സ് മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ചേര്‍ന്ന് അവരുടെ ഉത്പന്നങ്ങളും നിര്‍മിച്ചു നല്കും. കേരള സോപ്‌സിന്റെ കേരള സാന്‍ഡല്‍ സോപ്പിനൊപ്പം യൂണിലിവര്‍, ഐടിസി കമ്പനികളുടെ സോപ്പുകളും നിര്‍മിച്ചു നല്കാനാണ് ധാരണ. കേരള സോപ്‌സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു മള്‍ട്ടി നാഷണല്‍ കമ്പനികളുടെ സോപ്പ് നിര്‍മാണം കേരള സോപ്‌സ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് പ്രാഥമികഘട്ട ചര്‍ച്ചകള്‍ നടത്തിയതായി കെഎസ്‌ഐഇ ചെയര്‍മാന്‍ സ്‌കറിയ തോമസ് പറഞ്ഞു. കോഴിക്കോട് ബീച്ചിനോടു ചേര്‍ന്നുള്ള കേരള സോപ്‌സ് ഫാക്ടറിയില്‍ […]

ശബരിമല; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരിടെ യോഗം ഇന്ന്

ശബരിമല; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരിടെ യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല തീര്‍ഥാടന കാലത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന എണ്ണമറ്റ തീര്‍ഥാടകര്‍ക്കുള്ള സ്വകര്യങ്ങള്‍ ഒരുക്കുന്നതും സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഹില്ലരിക്ക് മുന്‍തൂക്കം

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഹില്ലരിക്ക് മുന്‍തൂക്കം

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45 ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യനേട്ടം ഹില്ലരിക്ക്. ആദ്യ ഫലങ്ങള്‍ ഹില്ലരി ക്ലിന്റന് അനുകൂലമാണെന്നാണ് സൂചന. ന്യൂഹാംഷെയറിലെ ഡിക്‌സ്വില്‍ നോച്ചില്‍ ഹില്ലരി വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരിക്ക് നാലും റി്പ്പബ്ലിക്കന്‍ സ്ഥാന്ാര്‍ത്ഥി ട്രംപിനു രണ്ടും വോട്ടുകളാണ് ലഭിച്ചത്.

ഞാന്‍ മുസ്ലീം വിരുദ്ധ അല്ല- ശശികല; വല്ലപ്പുഴ സമരം ഒത്തുതീര്‍പ്പായി

ഞാന്‍ മുസ്ലീം വിരുദ്ധ അല്ല- ശശികല; വല്ലപ്പുഴ സമരം ഒത്തുതീര്‍പ്പായി

പാലക്കാട്: മുസ്ലിം ഭൂരിപക്ഷമുള്ള വല്ലപ്പുഴ പ്രദേശത്തെ പാക്കിസ്ഥാനോട് ഉപമിച്ച ശശികലയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ക്ലാസ് ബഹിഷ്‌കരിച്ചിരുന്നു. താന്‍ മുസ്ലിം വിരുദ്ധയല്ലെന്നും മുസ്ലിംങ്ങള്‍ നല്ലവരാണെന്നും വല്ലപ്പുഴ പാക്കിസ്ഥനാണെന്നു പറഞ്ഞത് നല്ല അര്‍ത്ഥത്തിലാണെന്നും ശശികല വിശദീകരണത്തില്‍ പറഞ്ഞു. വിഷയം വഷളായതിനെ തുടര്‍ന്ന് വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്.

രാവിലെ പരശുറാം എക്‌സ്പ്രസിന് കാസറഗോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് കണക്ഷന്‍ ബസ് ഓടിക്കുക

രാവിലെ പരശുറാം എക്‌സ്പ്രസിന് കാസറഗോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് കണക്ഷന്‍ ബസ് ഓടിക്കുക

മൊഗ്രാല്‍ : കേരളത്തിന്റെ അത്യുത്തര ദേശത്തെ കാസറഗോഡ് ജില്ലയിലെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിവിധ സര്‍ക്കാര്‍, സര്‍ക്കാരേതര ഓഫീസുകളില്‍ എത്തിപ്പെടാനുള്ള ഏക ആശ്രയം തീവണ്ടികളാണ്. മലബാറിന്റെ ഹൃദയ ഭാഗത്തുള്ള കോഴിക്കോട്ട് പാസ്‌പോര്‍ട്ട് ഓഫീസ് മുതല്‍ ഒരുപാട് കേന്ദ്ര , സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ , പാര്‍ട്ടികളുടെ മേഖല സംസ്ഥാന ഓഫീസുകള്‍ , ബിസിനസ് സ്ഥാപനങ്ങളുടെ റീജ്യണല്‍ കേന്ദ്രങ്ങള്‍ എന്നിവയിലേക്ക് പല ആവശ്യങ്ങള്‍ക്കുമായി നിത്യേന ഇവിടുത്തുകാര്‍ക്ക് പോകേണ്ടി വരുന്നു. രാവിലെ പത്ത് മണിക്ക് […]