തോമസ് ഐസകും, സി.പി.എമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നു

തോമസ് ഐസകും, സി.പി.എമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നു

കെ.ടി.ജയകൃഷ്ണണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു കുമ്പള: ധനമന്ത്രി തോമസ് ഐസകും, സി.പി.എമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1 ന് കുമ്പളയില്‍ നടക്കുന്ന കെ.ടി.ജയകൃഷ്ണണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട തീരുമാനം രാജ്യം മുഴുവന്‍ അംഗീകരിച്ചപ്പോള്‍ എതിര്‍ത്തത് സി.പി.എമ്മും, എസ്.ഡി.പി.ഐയും, മുസ്ലിംലീഗുമാണ്. […]

അതീവ രഹസ്യമെന്നവകാശപ്പെട്ട നോട്ട് പിന്‍വലിക്കല്‍ വാര്‍ത്ത 7 മാസം മുന്‍പ് ഗുജറാത്തി പത്രത്തില്‍

അതീവ രഹസ്യമെന്നവകാശപ്പെട്ട നോട്ട് പിന്‍വലിക്കല്‍ വാര്‍ത്ത 7 മാസം മുന്‍പ് ഗുജറാത്തി പത്രത്തില്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ രണ്ടു ദിവസം പിന്നിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് 7 മാസങ്ങള്‍ക്കുമുന്‍പ് ഒരു ഗുജറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ്. ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അകില’ എന്ന പത്രത്തിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2016 ഏപ്രില്‍ 1 നാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും പത്രം വാര്‍ത്തയില്‍ പറയുന്നു. രാജ്യത്തെ കള്ളപ്പണ്ണത്തിന്റെ […]

കറൻസിനയം: മോദിയുടെ ആരാധകരുടെ എണ്ണം കുറയുന്നു

കറൻസിനയം: മോദിയുടെ ആരാധകരുടെ എണ്ണം കുറയുന്നു

ദില്ലി: 500, 1000 നോട്ടുകള്‍ ഒറ്റരാത്രി കൊണ്ട് പിന്‍വലിച്ച് വിപ്ലവകരമായ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടി. പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ ജനകീയനായ ട്വിറ്ററില്‍ അദ്ദേഹത്തിന് വന്‍ ആരാധക നഷ്ടം. നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള നടപടിക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന പ്രചരണങ്ങള്‍ക്കിടെയാണ് മോദിക്കെതിരായ പ്രതിഷേധം പ്രത്യക്ഷമാകുന്നത്. ട്വിറ്റര്‍ കൗണ്ടര്‍ അനലറ്റിക്കല്‍ സര്‍വ്വീസ് നല്‍കുന്ന വിവര പ്രകാരം നവംബര്‍ 9ന് 3.13 ലക്ഷം ട്വിറ്റര്‍ അനുഅനുയായികളാണ് പ്രധാനമന്ത്രിയെ അണ്‍ഫോളോ ചെയ്തത്. മറ്റൊരു സൈറ്റായ ‘ട്രാക്കലിറ്റിക്‌സ്’ നല്‍കുന്ന വിവര പ്രകാരം 3.18 […]

മജിസ്ട്രറ്റിന്റെ മരണം: ഉന്നതല അന്വേഷണം വേണം അഡ്വ.കെ.ശ്രീകാന്ത്

മജിസ്ട്രറ്റിന്റെ മരണം: ഉന്നതല അന്വേഷണം വേണം അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട്: കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് പി.കെ.ഉണ്ണിക്കൃഷ്ണന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. ഉണ്ണിക്കൃഷ്ണന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉള്ളതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്. കര്‍ണ്ണാടക പോലീസ് തന്നെ അന്യായമായി തടങ്കലില്‍ വെച്ച് മര്‍ദിച്ചതായുള്ള മജിസ്ട്രേറ്റിന്റെ പരാതി ഗൗരവത്തോടെ കാണണം. കേസില്‍ സമഗ്രമായ അന്വേഷണം വേണം. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ മജിസ്ട്രേറ്റിന് പോലും പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യമാണുള്ളതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ഈ കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് […]

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- പി.കരുണാകരന്‍.എം.പി

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- പി.കരുണാകരന്‍.എം.പി

കാസര്‍കോട്‌: ജില്ലയില്‍ വിവിധ വകുപ്പുകള്‍വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സൂക്ഷ്മതയോടെയും സമയബന്ധിതമായും പൂര്‍ത്തീകരിക്കണമെന്ന് പി.കരുണാകരന്‍.എം.പി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല വികസന ഏകോപനത്തിനും മേല്‍നോട്ടത്തിനുമുളള (ഡി.ഡി.സി.എം.സി-ഡിഷ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ ഗ്രാമതലങ്ങളില്‍ ആസ്തികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ നടപ്പാക്കണം. എല്ലാ ബ്ലോക്ക് പരിധിയിലെയും മുഴുവന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ച് […]

സഹകരണബാങ്കുകളില്‍ കോടികളുടെ കള്ളപ്പണം; പാന്‍ കാര്‍ഡും ആവശ്യമായ രേഖകളും ഇല്ലാതെ പണം നിക്ഷേപിച്ചു

സഹകരണബാങ്കുകളില്‍ കോടികളുടെ കള്ളപ്പണം; പാന്‍ കാര്‍ഡും ആവശ്യമായ രേഖകളും ഇല്ലാതെ പണം നിക്ഷേപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹ. ബാങ്കുകളിലും വിവിധ സഹ. സംഘങ്ങളിലും കള്ളപ്പണ നിക്ഷേപം വ്യാപകമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ് നീക്കം തുടങ്ങി.. കേരളത്തില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റേയും നേതൃത്വത്തിലുള്ള മുന്നണികള്‍ക്കാണ് ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും കൈകാര്യം ചെയ്യുന്നത്. അതിനാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് വന്‍കള്ളപ്പണം ശേഖരിച്ചിരിക്കുന്നത്. പരിശോധനക്ക് ആദായനികുതി വകുപ്പ് നടപടി തുടങ്ങിയതോടെ പലരും ആശങ്കയിലാണ്. സഹ. ബാങ്കുകള്‍-പ്രാഥമിക സഹ. സംഘങ്ങള്‍ അടക്കം നിക്ഷേപം സ്വീകരിക്കുന്ന സഹ. സ്ഥാപനങ്ങളിലെല്ലാം പരിശോധന നടത്തും. ഇതോടൊപ്പം പ്രധാന […]

സൗമ്യകേസ്- ജസ്റ്റ്‌സ് കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്

സൗമ്യകേസ്- ജസ്റ്റ്‌സ് കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്

പുനഃപരിശോധന ഹര്‍ജി തള്ളി ദില്ലി: സൗമ്യകേസിലെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്. കോടതിയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കിടയില്‍ കട്ജുവിനോട് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അസാധാരണ നടപടിയിലാണ് കോടതി കേസ് ഇന്ന് പരിഗണിച്ചത്. സൗമ്യവധക്കേസിലെ കോടതി വിധിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച് കുറിപ്പെഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി വിധിയിലെ പിഴവ് എന്തെന്ന് ചൂണ്ടിക്കാണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജസ്റ്റിസ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യകേസില്‍ കോടതിക്ക് പിഴവ് […]

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: മൃതദേഹത്തില്‍ ലാത്തിയുടേയും അടിയേറ്റതിന്റെയും പാടുകള്‍

കാസര്‍കോട്: തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ.ഉണ്ണികൃഷ്ണന്റെ മൃതദേഹത്തില്‍ ചെറുതും വലുതുമായി 15ല്‍ പരം പരിക്കുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ ഉണ്ണികൃഷ്ണനെ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പാടുകള്‍ കണ്ടെത്തിയത്. ഷൂസുകൊണ്ട് ചവിട്ടിയതിന്റെയും ലാത്തിയുടെ അടിയേറ്റതിന്റെയും പരിക്കുകളാണ് ഇതെന്നു സംശയിക്കുന്നു. വിശദമായ അന്വേഷണത്തിനായി കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സുള്ള്യ പൊലീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ആരാഞ്ഞു. സുള്ള്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ […]

ആവശ്യമുണ്ട്‌

ആവശ്യമുണ്ട്‌

കാസറഗോഡ്: കലാ, കായിക, പ്രവൃത്തിപരിചയ സ്പഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനത്തിനായുള്ള കൂടിക്കാഴ്ച നവംബര്‍ 16,17,18 തിയ്യതികളിലായി എസ്.എസ്.എ. കാസറഗോഡ് ജില്ലാപ്രോജക്ട് ഓഫീസില്‍ വെച്ച് (കാസറഗോഡ് എ.ഇ.ഒ.ഓഫീസിനു സമീപം) നടത്തുതണെ് ജില്ലാപ്രോജക്ട് ഓഫീസര്‍ അറിയിക്കുു. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, മുന്‍പരിചയം, സംവരണം മറ്റ് മുന്‍ഗണന ആനുകൂല്യങ്ങള്‍ ലഭിക്കുതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം നേരിട്ട്‌ ഹാജരാകേണ്ടതാണ്‌ തിരുവനന്തപുരം: സി-ഡിറ്റില്‍ നടപ്പാക്കിവരു ട്രീ ബാങ്ക് പ്രോജക്ടിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ രണ്ട് അനോട്ടേറ്റേഴ്‌സിന്റെ ഒഴിവുണ്ട്. ലിംഗ്വിസ്റ്റിക്‌സില്‍ എം.എ/എം.എഫില്‍/പി.എച്ച്.ഡി ബിരുദവും നാച്ച്വറല്‍ ലാംഗ്വേജ് പ്രോസസ്സിംഗില്‍ മൂന്നു മുതല്‍ അഞ്ചു […]

സെറ്റ് പരീക്ഷ ജയിച്ചവര്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

സെറ്റ് പരീക്ഷ ജയിച്ചവര്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസായവര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുശേഷം അടുത്ത ഒരു വര്‍ഷം വരെയുളള കാലയളവില്‍ അപേക്ഷിക്കുവര്‍ 500 രൂപ പിഴയായി നല്‍കണം. ഈ കാലയളവിനുശേഷമുളള ഓരോ വര്‍ഷത്തിനും മേല്‍പറഞ്ഞ തുകയ്ക്കു പുറമേ 250 രൂപ വീതം അധികം നല്‍കണം. മുന്‍കാലങ്ങളില്‍ നടത്തിയ പരീക്ഷകള്‍ക്കും ഇത് ബാധകമായിരിക്കും. ബിരുദാനന്തരബിരുദം/ബി.എഡ് അവസാനവര്‍ഷം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സെറ്റ് പരീക്ഷ എഴുതിയവര്‍ ഫലം […]