ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരെന്ന വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷവും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായാണ് പ്രവര്‍ത്തിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇതേ വിമര്‍ശനം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം നികുതിയിളവ് നല്‍കാം എന്ന ഐസക്കിന്റെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പിഴിയുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടാതെ, അയ്യപ്പ സേവാസംഘത്തെ വര്‍ഗീയ സംഘടനയായി ചിത്രീകരിച്ച കോടിയേരി നിലപാട് തിരുത്തണമെന്നും അദ്ദേഹം […]

ജയസൂര്യ നായകനാകുന്ന ‘ഞാന്‍ മേരിക്കുട്ടി’യിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

ജയസൂര്യ നായകനാകുന്ന ‘ഞാന്‍ മേരിക്കുട്ടി’യിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

ജയസൂര്യ – രഞ്ജിത്ത് ശങ്കര്‍ ടീം ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ ഗാനം ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറങ്ങും. ചിത്രം പെരുന്നാള്‍ റിലീസായി ജൂണ്‍ 15ന് തിയേറ്ററില്‍ എത്തും. പുണ്യാളന്‍ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ജുവല്‍ മേരി, ഇന്നസെന്റ്, അജുവര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ട്രാന്‍സ്ജെന്‍ഡേഴ്സ് ജനവിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് ശങ്കറും ജയസൂര്യയും പറയുന്നത്.

പെരിയയില്‍ വാഹനാപകടം; ടാങ്കര്‍ ലോറി ബസിലും കാറിലുമിടിച്ച് 8 പേര്‍ക്ക് പരിക്ക്

പെരിയയില്‍ വാഹനാപകടം; ടാങ്കര്‍ ലോറി ബസിലും കാറിലുമിടിച്ച് 8 പേര്‍ക്ക് പരിക്ക്

പെരിയ : ടാങ്കര്‍ ലോറി ബസിലും കാറിലുമിടിച്ച് 8 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. പെരിയയിലുണ്ടായ വാഹനാപകടത്തില്‍ 8 ഓളം പേര്‍ക്ക് പരിക്ക്. യാത്രക്കാര്‍ കയറുന്നതിനായി നിര്‍ത്തിയ ബസിലും എതിരെ വന്ന ക്വാളിസ് കാറിലും ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ടാങ്കര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. പരിക്കേറ്റവരെ മാവുങ്കാല്‍ സഞ്ജീവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് പറ്റിയവരില്‍ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരു […]

റംസാൻ റിലീഫ് പാവങ്ങളുടെ അവകാശം : റിയാസ് അമലടുക്കം 

റംസാൻ റിലീഫ് പാവങ്ങളുടെ അവകാശം : റിയാസ് അമലടുക്കം 

അജാനൂർ: ഐ.എന്‍.എല്‍ അജാനൂര്‍ പഞ്ചായത്ത് മില്ലത്ത് സാന്ത്വനം മിഷന്‍ 20-20 കമ്മിറ്റി റംസാന്‍ റിലീഫ് വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ഭക്ഷണ സാധനങ്ങളടങ്ങിയ റംസാന്‍ കിറ്റ് വിതരണം ചെയ്തത്. കാഞ്ഞങ്ങാട് മണ്ഡലം ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ ഐ.എന്‍.എല്‍ ജില്ല സെക്രട്ടറിയും, പദ്ധതിയുടെ കണ്‍വീനറുമായ റിയാസ് അമലടുക്കം ഐ.എ.സി.സി നേതാവ് ശംസുദ്ധീന്‍ മുട്ടുന്തലയ്ക്കു കൈമാറിക്കൊണ്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റംസാന്‍ റിലീഫ് പാവങ്ങളുടെ അവകാശമാണെന്നും, അവരുടെ ആത്മാഭിമാനത്തെ ബഹുമാനിച്ചു കൊണ്ട് ഒരിക്കലും അവകാശികളുടെ […]

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രസര്‍ക്കാര്‍ മിസോറാമിലെ ഗവര്‍ണറാക്കാന്‍ തീരുമാനിച്ചു.ഒരു സൂചനയും നല്‍കാതെ മോദിയും അമിത്ഷായും ഉള്‍പ്പെടെ നേരിട്ടെടുത്ത തീരുമാനമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. മിസോറാമില്‍ ഇപ്പോഴുള്ള ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി ഈ മാസം 28ന് അവസാനിക്കും.

കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ (കെ ജി ഒ എ) ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ചു

കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ (കെ ജി ഒ എ) ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ചു

കാസര്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കെ ജി ഒ എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുലൈ 26 ന് വിദ്യാനഗറില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ജീവനക്കാര്‍ മുഴുവന്‍ പരിപാടിയില്‍ പുങ്കെടുക്കണമെന്ന്് കെ ജി ഒ എ ജില്ലാ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാനഗര്‍ എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ നടന്ന ജില്ലാ കൗണ്‍സില്‍ കെ ജി ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ […]

ആശുപത്രിയില്‍ വിഷം കഴിച്ച രോഗി മരണപ്പെട്ടു

ആശുപത്രിയില്‍ വിഷം കഴിച്ച രോഗി മരണപ്പെട്ടു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് അവശനായി ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ രോഗി മരണപ്പെട്ടു. കുശാല്‍നഗര്‍ എസ്എന്‍ പോളിടെക്നിക്കിന് സമീപത്തെ വെങ്കിടേഷ് (47) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വെങ്കിടേഷ് കഴിഞ്ഞ 18നാണ് വിഷം കഴിച്ചത്. ഭാര്യയെ ജ്യൂസ് വാങ്ങാനായി പറഞ്ഞയച്ച ശേഷം ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. ഭാര്യ കൊണ്ടുവന്ന ജ്യൂസ് കഴിച്ചയുടന്‍ അവശനായ വെങ്കിടേഷിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയപ്പോഴാണ് പരിശോധനക്കെത്തിയ […]

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം നാളെ

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അനില്‍ സ്വരൂപ് ട്വിറ്ററിലൂടെയാണ് ഫലം നാളെ പ്രസിദ്ധീകരിക്കുമെന്ന വിവരം അറിയിച്ചത്. രാജ്യത്തെ 4138 സെന്ററുകളിലും വിദേശത്തെ 71 സെന്ററുകളിലുമായി 11.86 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഫലം cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

നിപ്പ ബാധയ്ക്ക് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം

നിപ്പ ബാധയ്ക്ക് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നിപ്പ ബാധയ്ക്ക് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ അതിസുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. നടത്തിയ പരിശോധനയില്‍ വൈറസിന്റെ സാന്നിദ്ധ്യമില്ല. മറ്റു മൃഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവ് ആണ്. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്നു ദിവസം 20 സെന്റീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും അഗ്നിശമനാ സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ഈ മാസം 30 വരെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കി. അതോടൊപ്പം തന്നെ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കാനും നിര്‍ദേശമുണ്ട്. ഇന്ന് ശക്തമായി മഴയും ശനിയാഴ്ച 12 മുതല്‍ 20 ശതമാനം വരെ അതിശക്തമായ […]