കെനിയയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം

കെനിയയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം

നൈറോബി: കെനിയയില്‍ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം. മഴയെ തുടര്‍ന്നു പല പ്രദേശങ്ങളിലേയും പാലങ്ങളും റോഡുകളും തകര്‍ന്നു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് കെനിയന്‍ കാലവസ്ഥ കേന്ദ്രം അറിയിച്ചു.

പുതിയ മദ്യനയം ; കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കോടിയേരി

പുതിയ മദ്യനയം ; കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറയ്ക്കാനുളള ശ്രമങ്ങളാണു തങ്ങള്‍ നടത്തുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ പുതിയ മദ്യനയം നടപ്പിലാക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കുവെന്നും […]

റെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു

റെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു

കാസര്‍കോട്: റെയില്‍ പാളത്തില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗതാതഗം നിര്‍ത്തിവച്ചു. കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുവഴി വരാനുണ്ടായിരുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കാഞ്ഞങ്ങാടിന് വടക്ക് മാണിക്കോത്താണ് പാളത്തില്‍ പൊട്ടല്‍ കണ്ടത്. ജാംനഗര്‍-തിരുനല്‍വേലി ട്രെയിന്‍ കടന്നുപോയ ഉടനെയായിരുന്നു വിള്ളല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിന്‍ കടന്നുപോകുന്ന വേളയില്‍ തന്നെ വിള്ളല്‍ നാട്ടുകാര്‍ വിള്ളല്‍ കണ്ടിരുന്നുവെന്നും പറയപ്പെടുന്നു. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ കടന്നുപോയ ശേഷമാണ് പാളത്തിലെ പ്രശ്‌നം കണ്ടതെന്ന് […]

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍മേള വിവാദമാകുന്നു

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍മേള വിവാദമാകുന്നു

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ മേള സംഘടിപ്പിച്ചത് വിവാദമാകുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയെയും നേതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു തൊഴില്‍മേള. രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത തൊഴില്‍ മന്ത്രാലയത്തിന്റെ മേളയിലാണ് ബി ജെ പി നേതാക്കളും സ്ഥാനാര്‍ത്ഥികളും അടക്കമുള്ളവരെ ഔദ്യോഗികമായി പങ്കെടുപ്പിച്ചത്. ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച തൊഴില്‍മേളയ്ക്ക് മുന്നോടിയായി മണ്ഡലത്തിലുടനീളം ബി ജെ പി നേതാക്കളുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഔദ്യോഗിക പരിപാടിയില്‍ ബി ജെ പി നേതാക്കളെ വേദിയിലിരുത്തിയതിനെതിരെ സി പി […]

അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

കൊച്ചി: പുത്തന്‍വേലിക്കരയില്‍ അറുപതുകാരിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കര ഡേവിസിന്റെ ഭാര്യ മോളിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴിയാണ് മകനില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്. മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സമീപവാസികളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ല.

ദിവ്യ എസ് അയ്യരുടെ നടപടി റദ്ദാക്കാന്‍ കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം

ദിവ്യ എസ് അയ്യരുടെ നടപടി റദ്ദാക്കാന്‍ കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: റവന്യൂ വകുപ്പേറ്റെടുത്ത സര്‍ക്കാര്‍ ഭൂമി സ്വാകര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ സബ് കലക്ടറുടെ ഉത്തരവ് റദ്ദാക്കാന്‍ കലക്ടര്‍ കെ വസുകിക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി കാണിച്ച് വി ജോയി എം എല്‍ എ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് […]

കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഫീഡര്‍ സര്‍വീസ്

കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഫീഡര്‍ സര്‍വീസ്

തിരുവനന്തപുരം: ‘കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഫീഡര്‍ സര്‍വീസ്’ എന്ന പേരില്‍ മെട്രോയ്ക്ക് ഫീഡര്‍ സര്‍വ്വീസുകളുമായി കെ എസ് ആര്‍ ടി സി. എം ജി റോഡ് മെട്രോ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി,ബോട്ട് ജെട്ടി , മേനക, ഹൈക്കോടതി എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. നാളെ മുതല്‍ രാവിലെയും വെകുന്നേരവും നാല് സര്‍ക്കുലര്‍ സര്‍വ്വീസാണ് ആരംഭിക്കുന്നത്. മെട്രോ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന പാലാരിവട്ടം (ഇടപ്പള്ളി), ആലുവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഫീഡര്‍ സര്‍വീസുകള്‍ നടത്തും. കെ എസ് ആര്‍ ടി സിക്ക് […]

അമ്മയെ കൊലപ്പെടുത്തി തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍

അമ്മയെ കൊലപ്പെടുത്തി തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ അമ്മയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ആനന്ദ് എന്ന യുവാവാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. ആനന്ദും അമ്മയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്വത്തിന്റെ പേരിലാണ് അമ്മയും മകനും തമ്മില്‍ വഴക്കിടുന്നത്. ആനന്ദിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇന്ന് രാവിലെ അമ്മയും മകനും വഴക്കിട്ടിരുന്നു. ഇതില്‍ പ്രകോപിതനായി ആനന്ദ് കൈയില്‍ കിട്ടിയ വെട്ടുകത്തികൊണ്ട് അമ്മയുടെ കഴുത്തറക്കുകയായിരുന്നു. ശേഷം തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. പൊലീസ് ആനന്ദിനെ […]

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: മറയൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ ശരവണനാണ് മരിച്ചത്. ചെന്നൈ സ്വദേശിയാണ് യുവാവ്. മുപ്പത്തിമൂന്ന് വയസായിരുന്നു.

സൂര്യാഘാതത്തെ തുടര്‍ന്ന് 60 കാരന്‍ തളര്‍ന്ന് വീണ് മരിച്ചു

സൂര്യാഘാതത്തെ തുടര്‍ന്ന് 60 കാരന്‍ തളര്‍ന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: കൂലിവേല കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 60 കാരന്‍ തളര്‍ന്ന് വീണ് മരിച്ചു. മടിക്കൈ ചുള്ളിമൂലയിലെ പത്മനാഭന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിവ് പോലെ കൂലിവേലയ്ക്ക് പോയതായിരുന്നു പത്മനാഭന്‍. പണി കഴിഞ്ഞ് ഇദ്ദേഹം ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്താറുണ്ട്. വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് വഴിയരികില്‍ വീണുകിടക്കുന്നത് കണ്ടത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. സൂര്യാഘാതമാണ് […]