ഓഹരിവിപണി ഉണര്‍ന്നു; ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടി

ഓഹരിവിപണി ഉണര്‍ന്നു; ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടി

മുംബൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി ഉയര്‍ച്ചയില്‍. വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കകം നിഫ്റ്റി 131 പോയ്ന്റ് ഉയര്‍ന്ന് 9065.65 ലെത്തി. സെന്‍സെക്സ് 432.47 പോയ്ന്റ് ഉയര്‍ന്ന് 29378.70ലും എത്തി. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ജെകെ ലക്ഷ്മി സിമിന്റ്, എചിഡിഐഎല്‍, എച്ഡിഎഫ്സി, ഗട്ടി ലിമിറ്റഡ് എന്നിവ ലാഭത്തിലും. ജയപ്രകാശ് അസോസിയേറ്റ്സ്, സെന്റ്രല്‍ ബാങ്ക്, ഭാരത് ഫിനാന്‍ഷ്യല്‍, മൈന്‍ഡ് ട്രീ ലിമിറ്റഡ് എന്നിവയാണ് നഷ്ടത്തിലുള്ളത്. ഡോളറിനെതിരെ […]

കേളകത്ത് മൂന്നുവയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു; കുട്ടിക്കുറ്റവാളി അറസ്റ്റില്‍

കേളകത്ത് മൂന്നുവയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു; കുട്ടിക്കുറ്റവാളി അറസ്റ്റില്‍

കണ്ണൂര്‍: കേളകം കണിച്ചാര്‍ അണുങ്ങോട് ആദിവാസി കോളനിയില്‍ മൂന്നു വയസ്സുകാരിയെ പതിനഞ്ചു വയസുകാരന്‍ പീഡിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ പെണ്‍കുഞ്ഞ് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുഞ്ഞിന്റെ മാതൃസഹോദരനാണു പ്രതി. ഇയാളെ കേളകം എസ്‌ഐ ടി.വി. പ്രദീഷ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ സിഐ എന്‍. സുനില്‍ കുമാര്‍, മട്ടന്നൂര്‍ സിഐ ഷാജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്.

ബിജെപി മണിപ്പുരില്‍ ഭരണം പിടിക്കുന്നതു പണവും കയ്യൂക്കുംകൊണ്ടെന്ന് ഇറോം

ബിജെപി മണിപ്പുരില്‍ ഭരണം പിടിക്കുന്നതു പണവും കയ്യൂക്കുംകൊണ്ടെന്ന് ഇറോം

പാലക്കാട്: പണവും കയ്യൂക്കുംകൊണ്ടാണു ബിജെപി മണിപ്പുരില്‍ ഭരണം പിടിക്കുന്നതെന്നു മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. മണിപ്പൂര്‍ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം അട്ടപ്പാടിയില്‍ കുറച്ചുദിവസം വിശ്രമത്തിനെത്തിയതായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ തോല്‍വി അപ്രതീക്ഷിതമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. വോട്ടുബാങ്ക് ലക്ഷ്യമിട്ടായിരുന്നില്ല മത്സരത്തിന് ഇറങ്ങിയത്. ആംആദ്മി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സഹായിച്ചു. മണിപ്പുരി ജനത ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അട്ടപ്പാടിയിലെ വിശ്രമ ജീവിതത്തിനിടയില്‍ അടുത്തപരിപാടികള്‍ തീരുമാനിക്കുമെന്നും ഇറോം ശര്‍മിള അറിയിച്ചു. സുഹൃത്ത് ബഷീര്‍ മാടാലയുടെ ക്ഷണമനുസരിച്ചാണ് ഇറോം അട്ടപ്പാടിയിലെത്തിയത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന്റെ […]

സിസ്റ്റര്‍ അഭയ കേസ് സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

സിസ്റ്റര്‍ അഭയ കേസ് സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് ആരെയും പ്രതിചേര്‍ക്കാതെ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് ഇന്ന് കോടതി വാദം കേള്‍ക്കുന്നത്.

കൗതുകമായി ശാസ്‌ത്രോത്സവം ആവേശമുണര്‍ത്തി ജലറോക്കറ്റ് വിക്ഷേപിച്ചു

കൗതുകമായി ശാസ്‌ത്രോത്സവം ആവേശമുണര്‍ത്തി ജലറോക്കറ്റ് വിക്ഷേപിച്ചു

കാസര്‍കോട്: ശാസ്ത്രപഠനരീതി കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സമൂഹത്തിനും പരിചയപ്പെടുത്തുന്നതിന് അടുക്കത്തുബയല്‍ ഗവ. യുപി സ്‌കൂളില്‍ ശാസ്‌ത്രോത്സവം നടത്തി. യുപി ക്ലാസിലെ പാഠഭാഗത്തില്‍ ഐസക് ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തെക്കുറിച്ചു സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ വിവിധ തരം പഠന ഉപകരണങ്ങള്‍ തയാറാക്കി. കരയിലൂടെയും വായുവിലൂടെയും ജലത്തിലൂടെയും ചലിക്കുന്ന വാഹനങ്ങള്‍ നിര്‍മിച്ചു. കുട്ടികള്‍ ഉണ്ടാക്കിയ ചെറുതും വലുതുമായ റോക്കറ്റുകളുടെ പ്രദര്‍ശനവും ഉണ്ടായി. ജല റോക്കറ്റിന്റെ വിക്ഷേപണത്തോടെയാണു ശാസ്‌ത്രോത്സവം സമാപിച്ചത്. ശാസ്ത്രാധ്യാപക പരിശീലകന്‍ ടി.വി.രാജീവന്‍ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ യു.രാമ അധ്യക്ഷത വഹിച്ചു. പിടിഎ […]

ഹൈദരാബാദില്‍ പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്

ഹൈദരാബാദില്‍ പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് വിലക്ക്. ബി.ജെ.പി എംഎല്‍എ ടി.രാജ സിംഗിന്റെ ഭീഷണിയെ തുടര്‍ന്ന് ഹൈദരാബാദ് സിറ്റി പോലീസ് പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. 19ന് ഹൈദരാബാദ് നിസാം കോളേജ് ഗ്രൗണ്ടില്‍ നടക്കാനിരുന്ന പൊതു സമ്മേളനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയില്‍ പിണറായി വിജയനാണ് മുഖ്യ അതിഥി.

രോഹിത് വെന്മുലയ്ക്ക് പിന്നാലെ ജെഎന്‍യുവില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ

രോഹിത് വെന്മുലയ്ക്ക് പിന്നാലെ ജെഎന്‍യുവില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഗവേഷകനായ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ചരിത്രത്തില്‍ പിഎച്ച്ഡി ചെയ്യുന്ന സേലം സ്വദേശി മുത്തുകൃഷ്ണനെ(രജനികൃഷ്)യാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. മുത്തുകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ കടുത്ത വിവേചനം നേരിടുന്നതായി ചില സഹപാഠികളും വിദ്യാര്‍ഥി സംഘടനാനേതാക്കളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആത്മഹത്യ സ്ഥിരീകരിക്കാന്‍ ഡല്‍ഹി പൊലീസും തയ്യാറായിട്ടില്ല. ‘സമത്വം നഷ്ടമാകുമ്പോള്‍ എല്ലാം നഷ്ടമാകുന്നു. എംഫില്‍/പിഎച്ച്ഡി പ്രവേശനത്തില്‍ സമത്വവും തുല്യതയും പാലിക്കപ്പെടുന്നില്ല. പരീക്ഷകളിലും വൈവ […]

ബില്‍ അടച്ചില്ല; പോലീസ് എയ്ഡ് പോസ്റ്റിന്റെ ഫ്യൂസ് ഊരി

ബില്‍ അടച്ചില്ല; പോലീസ് എയ്ഡ് പോസ്റ്റിന്റെ ഫ്യൂസ് ഊരി

കാസര്‍കോട്: പുതിയ ബസ്സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ മാസങ്ങളായി വൈദ്യുതിയില്ല. ബില്‍ അടയ്ക്കാത്തതിനാല്‍ കെ.എസ്.ഇ.ബി. അധികൃതര്‍ ഫ്യൂസ് ഊരി.നഗരസഭാ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ ഇതുമൂലം ദുരിതത്തിലായി. രാത്രി ഈ പരിസരത്ത് ഇരുട്ടായത് യാത്രക്കാര്‍ക്ക് ഭീഷണിയായി. പുതിയ ബസ്സ്റ്റാന്‍ഡിലെ യാത്രക്കാരുടെ സുരക്ഷയ്ക്കും അവരുടെ സഹായത്തിനും വേണ്ടിയാണ് എയ്ഡ് പോസ്റ്റുള്ളത്. രാത്രി എട്ടുമണിവരെ ഇത് പ്രവര്‍ത്തിക്കും. ബില്‍ അടയ്ക്കാത്തതിനാല്‍ ഫ്യൂസ് ഊരിയെന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്. പകല്‍ ഫാന്‍പോലും പ്രവര്‍ത്തിക്കുന്നില്ല. വെള്ളവുമില്ല. സന്ധ്യയായാല്‍ വെളിച്ചവുമില്ല.

കൊച്ചി മെട്രോ ഉദ്ഘാടനം ഏപ്രില്‍ അവസാനവാരം- മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി മെട്രോ ഉദ്ഘാടനം ഏപ്രില്‍ അവസാനവാരം- മുഖ്യമന്ത്രി പിണറായി വിജയന്‍

ഏറണാകുളം: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ഏപ്രില്‍ അവസാന വാരത്തോടെ തുടങ്ങാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കി.മീ. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍ത്തിയാകും. അതിനുശേഷം ഏപ്രില്‍ ആദ്യവാരത്തില്‍ സി.എം.ആര്‍.ഐ. ക്ലിയറന്‍സ് ലഭിക്കും. അതിനുശേഷം എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാമെന്ന സാഹചര്യമാണെന്ന് മെട്രോ റയില്‍ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മെട്രോ റയിലിന്റെ […]

നവീകരിച്ച തിരുവനന്തപുരം മൃഗശാലയിലെ പുതിയ കൂടുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച

നവീകരിച്ച തിരുവനന്തപുരം മൃഗശാലയിലെ പുതിയ കൂടുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പുതുതായി പണികഴിപ്പിച്ച ജലപക്ഷികള്‍ക്കുവേണ്ടിയുള്ള വിശാലമായ അക്വാട്ടിക് ഏവിയറി, നീര്‍നായകളുടെ പരിബന്ധനം എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് 17ന് വനം-മൃഗശാല വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. നാഗാലാന്റ് മൃഗശാലയില്‍ നിന്നെത്തിച്ച ഒരു ജോഡി ഹിമാലയന്‍ കരടികളെ തുറന്ന പരിബന്ധനത്തിലേക്ക് തുറന്നുവിടുകയും ചെയ്യും. മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജലപക്ഷികള്‍ക്ക് ചെറിയ കൂടിന് പകരമായി ഒരേക്കറോളം വിസ്തൃതിയുള്ള ചെറിയകുളം സംരക്ഷിച്ച് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കനുയോജ്യമായ […]