നാട് കത്താതെ കാത്ത മൈക്കിളിന് വൊക്കേഷണല്‍ എക്‌സലന്‍സി പുരസ്‌ക്കാരം

നാട് കത്താതെ കാത്ത മൈക്കിളിന് വൊക്കേഷണല്‍ എക്‌സലന്‍സി പുരസ്‌ക്കാരം

കാഞ്ഞങ്ങാട് : നാട് കത്താതെ കാത്ത കോട്ടച്ചേരി പെട്രോള്‍ ബങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മൈക്കിളിന് കാഞ്ഞങ്ങാട് റോട്ടറിയുടെ എക്‌സലന്‍സി പുരസ്‌ക്കാരം സമ്മാനിച്ചു. മന്തി ഇ.ചന്ദ്രശേഖരന്‍ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി. മന്ത്രിയായ തന്നെ ആദരിക്കാനായി പലരും മുന്നോട്ട് വരുന്നു. ജനം തന്ന ആദരമല്ലേ മന്ത്രി സ്ഥാനം, എന്നെയല്ല മൈക്കിളിനെപോലുള്ളവരെയാണ് ആദരിക്കേണ്ടതെന്നും ഇത്തരമൊരു ദൗത്യമേറ്റെടുത്ത റോട്ടറി പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.                   റോട്ടറി പ്രസിഡണ്ട് രഞ്ജിത്ത് […]

കുഞ്ഞാലിക്കുട്ടി പത്രിക നല്‍കി; സ്വന്തമായി 1.71 കോടിയുടെ ഭൂമിയും ഭാര്യയ്ക്ക് 2.42 കോടി രൂപ നിക്ഷേപവും

കുഞ്ഞാലിക്കുട്ടി പത്രിക നല്‍കി; സ്വന്തമായി 1.71 കോടിയുടെ ഭൂമിയും ഭാര്യയ്ക്ക് 2.42 കോടി രൂപ നിക്ഷേപവും

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കലക്ടറേറ്റില്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം എത്തിയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. യുഡിഎഫ് ജയിക്കുമെന്നും ഭൂരിപക്ഷം ഉയരുമെന്നും അദ്ദേഹം പ്രതികരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിക്കു വിവിധ ബാങ്കുകളിലും ട്രഷറിയിലുമായി 70.69 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഭാര്യ കെ.എം.കുല്‍സുവിന്റെ പേരില്‍ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കുപ്രകാരമാണിത്. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം 6.66 ലക്ഷം രൂപയും ഭാര്യ കുല്‍സുവിന്റെ വരുമാനം 10.16 ലക്ഷം […]

ബിജെപി- ബിഡിജെഎസ് കൂട്ട് കെട്ടില്‍ വീണ്ടും പൊട്ടലും ചീറ്റലും; തുഷാര്‍ അമിത് ഷായെ കാണുന്നു

ബിജെപി- ബിഡിജെഎസ് കൂട്ട് കെട്ടില്‍ വീണ്ടും പൊട്ടലും ചീറ്റലും; തുഷാര്‍ അമിത് ഷായെ കാണുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി- ബിഡിജെഎസ് ബന്ധം പിളര്‍പ്പിലേക്ക് നീങ്ങുന്നു. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ മുന്നണിക്കുള്ളില്‍ ഉടലെടുത്ത പടലപിണക്കങ്ങള്‍ മറനീക്കി പുറത്തേക്കു വന്നു. എന്നിരിക്കെ എത്രയും പെട്ടെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിഡെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനുള്ള ഒരുക്കത്തിലാണ്. മലപ്പുറത്ത് മുന്നണിയില്‍ ആലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. ഇതു സംബന്ധിച്ച് അതൃപ്തി അമിത് ഷായെ നേരിട്ട് അറിയിക്കാനാണ് ബിഡിജെഎസിന്റെ നീക്കം. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്നങ്ങളും അമിത്ഷാ യെ ബോധ്യപ്പെടുത്തുമെന്നു തുഷാര്‍ […]

മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ അറുപത് അംഗ നിയമസഭയില്‍ 33 പേരുടെ പിന്തുണ നേടി മുഖ്യമന്ത്രി ബിരേന്‍ സിംഗ് വിശ്വാസവോട്ടെടുപ്പ് വിജയിച്ചു. മണിപ്പൂരിലെ ആദ്യ ബി.ജെ.പി മന്ത്രിയായി മാര്‍ച്ച് 16നാണ് സിംഗ് അധികാരമേറ്റത്. ബി.ജെ.പിയുടെ യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ സ്പീക്കറായി നിയമിക്കുകയും ചെയ്തു. ബി.ജെ.പി നയിക്കുന്ന മന്ത്രിസഭയില്‍ പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ രണ്ട് എം.എല്‍.എമാര്‍ മാത്രമാണ് ഉള്ളത്. എന്‍.പി.പിയില്‍ നിന്നുള്ള നാല് എം.എല്‍.എമാര്‍, എന്‍.പി.എഫ്, എല്‍.ജെ.പി എന്നിവയില്‍ നിന്നും ഓരോരുത്തര്‍, ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ എന്നിവരാണ് […]

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കസ്റ്റഡിയില്‍

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കസ്റ്റഡിയില്‍

തൃശൂര്‍: എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഹാര്‍ലിയുടെ സ്ട്രീറ്റ് റോഡില്‍ സ്‌പോര്‍ട്ടീ ലുക്കില്‍ ഇനി പറക്കാം

ഹാര്‍ലിയുടെ സ്ട്രീറ്റ് റോഡില്‍ സ്‌പോര്‍ട്ടീ ലുക്കില്‍ ഇനി പറക്കാം

ന്യൂഡല്‍ഹി: കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ മുന്‍ഗാമിയായ സ്ട്രീറ്റ് 750യേക്കാള്‍ മികവില്‍ അണിയിച്ചൊരുക്കിയ പുത്തന്‍ ക്രൂസര്‍ ബൈക്കാണ് സ്ട്രീറ്റ് റോഡ് 750. സ്ട്രീറ്റ് 750യുടെ അടിത്തറയില്‍ തന്നെയാണ് ഈ പുതു താരത്തിന്റെയും നിര്‍മ്മാണം. എന്നാല്‍, എഞ്ചിന്‍ കരുത്തില്‍ പതിനൊന്ന് ശതമാനവും ടോര്‍ക്കില്‍ അഞ്ച് ശതമാനവും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 5.86 ലക്ഷം രൂപയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ 80,000 രൂപ അധികമാണിത്. യുവത്വം നിറയുന്ന, ചുറുചുറുക്കുള്ള രൂപകല്പനയാണ് സ്ട്രീറ്റ് റോഡ് 750ക്ക് ഹാര്‍ലി ചാര്‍ത്തിയിരിക്കുന്നത്. […]

ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങള്‍ ബൊളീവിയയിലെ ഗോത്രവര്‍ഗക്കാര്‍ക്ക്

ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങള്‍ ബൊളീവിയയിലെ ഗോത്രവര്‍ഗക്കാര്‍ക്ക്

ഇവരില്‍ പുരുഷന്മാര്‍ 17,000 അടിയും സ്ത്രീകള്‍ 16,000 അടിയും നടക്കുന്നവരാണ്. സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്‍ ബൊളീവിയയിലെ ചീമെനെ ഗോത്രവര്‍ഗക്കാരാണെന്ന് ഗവേഷകര്‍. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്‍ ചീമെനെ വര്‍ഗക്കാരില്‍ ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണവും ജീവിതരീതിയും തന്നെയാണ് അവരുടെ ഹൃദയാരോഗ്യത്തിന്റെ മുഖ്യ കാരണം. ഇവര്‍ അധ്വാനപ്രിയരാണ്. ദിവസം നാലു മണിക്കൂര്‍ മുതല്‍ ഏഴു മണിക്കൂര്‍ വരെ വ്യായാമം ലഭിക്കും. […]

ഇനി ഭക്ഷണം വെറും ഇലയില്‍ വിളമ്പില്ല; ഇലകള്‍ കൊണ്ടുള്ള പ്ലേറ്റുകളില്‍ വിളമ്പാം

ബര്‍ലിന്‍: ഇന്ത്യക്കാര്‍ക്ക് ഇലയില്‍ ചോറുണ്ണുക എന്നത് പാരമ്പര്യമായി ലഭിച്ച ഒരു രീതിയാണ്. അതിനാല്‍ വാഴയിലയിലാണ് ഭക്ഷണം കഴിക്കുന്നത് എന്ന് കേട്ടാല്‍ നമുക്ക് അത് പുതുമയുള്ളൊരു കാര്യവുമല്ല. എന്നാല്‍ പാശ്ചാത്യര്‍ക്ക് അത് അത്ര സുപരിചിതമല്ലാത്തതിനാല്‍ അവര്‍ക്ക് ഇത് അസാധാരാണമായി തന്നെ തോന്നാം. ലീഫ് റിപ്പബ്ലിക്ക് എന്നൊരു ജര്‍മന്‍ കമ്പനി ഇപ്പോള്‍ ഇല പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ക്കായി ഒരു മരംപോലും വെട്ടിമുറിക്കേണ്ടി വരുന്നില്ലെന്നാണ് അവരുടെ വാദം. മൂന്നു വര്‍ഷത്തെ ഗവേഷണത്തിന് ഒടുവില്‍ ഇല പ്ലെയിറ്റുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക്കോ, […]

നിവിന്‍ പോളി നായകനാകുന്ന സിദ്ധാര്‍ഥ് ശിവ ചിത്രം ‘സഖാവി’ന്റെ ടീസറെത്തി

‘ജേക്കബിന്റെ സ്വര്‍ഗരാജ്യ’ത്തിനു ശേഷം നിവിന്‍ പോളി നായകനാകുന്ന സിദ്ധാര്‍ഥ് ശിവ ചിത്രം ‘സഖാവ്’ ടീസറെത്തി. യുവ രാഷ്ട്രീയ പ്രവര്‍ത്തകനായ സഖാവ് കൃഷ്ണന്‍കുമാറായാണ് നിവിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പുവും അഭിനയിക്കുന്നു. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപര്‍ണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായഗ്രഹണം ജോര്‍ജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് നിര്‍മാണം. ഏപ്രില്‍ 15നാണ് റിലീസ്.

സുചിലീക്ക്സ്: അക്കൗണ്ട് പൂട്ടിയിട്ടും താര നഗ്‌നസെല്‍ഫിയും അശ്ലീല വീഡിയോയും പ്രചരിക്കുന്നു

സുചിലീക്ക്സ്: അക്കൗണ്ട് പൂട്ടിയിട്ടും താര നഗ്‌നസെല്‍ഫിയും അശ്ലീല വീഡിയോയും പ്രചരിക്കുന്നു

വ്യക്തിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുന്നതും അതുവഴി അപകീര്‍ത്തിപ്പെടുത്തുന്നതും മൂന്നു വര്‍ഷം വരെ തടവോ രണ്ടുലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയുമെല്ലാം സ്വകാര്യ ചിത്രങ്ങള്‍ ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ‘സുചിലീക്ക്സ്’ എന്ന ഓമനപ്പേരുമായി പുറത്തുവന്നത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ്, നടന്‍ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആന്‍ഡ്രിയ, ഹന്‍സിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി […]