ബൈക്ക് റേസിംഗ്‌ പ്രേമിക്കള്‍ക്കായി ഹീറോയുടെ എക്‌സ്ട്രീം 200എസ്

ബൈക്ക് റേസിംഗ്‌ പ്രേമിക്കള്‍ക്കായി ഹീറോയുടെ എക്‌സ്ട്രീം 200എസ്

ചീറ്റയെ അനുകരിച്ചുള്ള ഡിസൈനായതിനാല്‍ ഒരു അഗ്രസീവ് ലുക്കാണ് എക്‌സ്ട്രീമിന് ലഭിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോപ് എക്‌സ്ട്രീം 200എസ് ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. 2016 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ അരങ്ങേറ്റം നടത്തിയ ബൈക്കാണ് ഇപ്പോള്‍ വിപണിപിടിക്കാനൊരുങ്ങുന്നത്. മെച്ചപ്പെടുത്തിയ പെര്‍ഫോമന്‍സോടുകൂടിയ ഒരു മസിലന്‍ സ്ട്രീറ്റ് ഫൈറ്ററാണ് പുതിയ എക്‌സ്ട്രീം 200എസ്. ഡല്‍ഹി എക്‌സ്‌ഷോറൂം 90,000രൂപയ്ക്കാണ് ഈ പ്രീമിയം ബൈക്കിനെ വിപണിയിലെത്തിക്കുന്നത്. സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്കായി ഹീറോയുടെ എക്‌സ്ട്രീം 200എസ്. 18.5ബിഎച്ച്പിയും 17.2എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ കഴിയുന്ന […]

മഞ്ഞുകാലത്ത് സൗന്ദര്യപരിചരണം മാത്രംപോരാ; ആരോഗ്യ പരിചരണവും വേണം

മഞ്ഞുകാലത്ത് സൗന്ദര്യപരിചരണം മാത്രംപോരാ; ആരോഗ്യ പരിചരണവും വേണം

ചുമ, ശ്വാസംമുട്ടല്‍, ടോണ്‍സിലൈറ്റിസ്, അലര്‍ജിക് കണ്‍ജക്ടിവൈറ്റിസ്, വാതരോഗങ്ങളും ത്വക്ക് രോഗങ്ങളും, സൈനസൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ മഞ്ഞുകാലത്ത് പിടിപ്പെടാം വെയില്‍, മഴ, മഞ്ഞ് തുടങ്ങിയ ഋതുഭേദങ്ങള്‍ ചേര്‍ന്നാണ് കാലം. കാലാര്‍ഥ കര്‍മങ്ങള്‍ക്ക് വിധേയമായാണ് ജീവിതം. ഇവ വേണ്ടപോലെ അല്ലാതെയും വേണ്ടത്രയില്ലാതെയും വേണ്ടതിലധികമായാലും രോഗങ്ങള്‍ക്കും മറിച്ചാണെങ്കില്‍ ആരോഗ്യത്തിനും കാരണമാകുന്നു. ഓരോ ഋതുവിലും ആചാരങ്ങളിലും ശീലങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരം വിധികള്‍ വിശദമായി പ്രതിപാദിക്കുന്നതാണ് ആയുര്‍വേദത്തിലെ ഋതുചര്യ. മഞ്ഞുകാലം എന്നു കണക്കാക്കാവുന്നത് ഹേമന്ത ശിശിര ഋതുക്കളാണ്. നവംബര്‍ പകുതിമുതല്‍ മാര്‍ച്ച് […]

ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ ആപ്ലിക്കേന്‍ റെയില്‍വെ ഇറക്കി

ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ ആപ്ലിക്കേന്‍ റെയില്‍വെ ഇറക്കി

ഐആര്‍സിടിസി റെയില്‍ കണക്റ്റ് എന്ന ആപ്പിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത് വര്‍ധിച്ചു വരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ടിക്കറ്റുകള്‍ ബുക്കു ചെയ്യുവാന്‍ റെയില്‍വേ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇതിലൂടെ വളരെ വേഗതയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഐആര്‍സിടിസി റെയില്‍ കണക്റ്റ് എന്ന ആപ്പിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. നിലവിലുള്ള ടിക്കറ്റിംഗ് സംവിധാനത്തിലൂടെ ദിനംപ്രതി പത്തു ലക്ഷം ആളുകള്‍ക്കാണ് സേവനം നല്‍കിവരുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ […]

എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളരുന്നു; തീയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന

എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളരുന്നു; തീയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന

ഭൈരവ നാളെ ഇറങ്ങും, കാംബോജിയുടെ കാര്യത്തില്‍ തീരുമാനമായില്ല താരങ്ങളും പ്രമുഖ നിര്‍മാതാക്കളും പുതിയ സംഘടനയില്‍ അംഗമാകുന്നതോടെ സിനിമാ സമരം പൂര്‍ണമായും പൊളിയാനാണ് സാധ്യത ഒരു മാസക്കാലമായി സിനിമ തിയറ്റര്‍ ഉടമകള്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന സമരം പൊളിയുന്നു. സമരത്തോട് യോജിപ്പില്ലാത്ത എക്സിബിറ്റേഴ്സ് ഫെഡറേഷനിലെയും എക്സിബിറ്റേഴ്സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകള്‍ നാളെ റിലീസ് ചെയ്യാനും തീരുമാനിച്ചതായാണ് വിവരം. വിജയ് ചിത്രം ഭൈരവആദ്യം റിലീസ് ചെയ്യും. തീയറ്ററുകള്‍ ലഭ്യമല്ലാത്തതിനാല്‍ കാംബോജിയുടെ കാര്യത്തില്‍ തീരുമാനമായില്ല. […]

വി.എസിന്റെ വിഭാഗീയ വിഷയം അടഞ്ഞ അധ്യായമെന്ന് കോടിയേരി

വി.എസിന്റെ വിഭാഗീയ വിഷയം അടഞ്ഞ അധ്യായമെന്ന് കോടിയേരി

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയ വിഷയങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതിയില്‍ അഭിപ്രായം പറയാനുള്ള വി.എസിന്റെ അവകാശത്തെക്കുറിച്ച് വ്യക്തത വരുത്തുകയാണ് കേന്ദ്ര കമ്മിറ്റി ചെയ്തത്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിക്കല്‍ പരാജയമായ നടപടിയാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഐഎഎസ് ഉദ്യോഗസ്ഥരുമായി സര്‍ക്കാരിന് അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും നല്ല ബന്ധമാണ് തുടരുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോളാണ് ശരിക്കുമുള്ള ‘അച്ഛാദിന്‍’

2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോളാണ് ശരിക്കുമുള്ള ‘അച്ഛാദിന്‍’

റിസര്‍വ് ബാങ്ക്, ജുഡീഷ്യറി തുടങ്ങിയ രാജ്യത്തിന്റെ എല്ലാ സ്ഥാപനങ്ങളും മോദിയും ആര്‍എസ്എസും ചേര്‍ന്ന് ദുര്‍ബലമാക്കി നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും ഉത്തരംമുട്ടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ജന്‍ വേദന’ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ‘അച്ഛാദിന്‍’ (നല്ല ദിനങ്ങള്‍) ലഭിക്കും. മോദി ഉദ്ദേശിച്ച നല്ല സമയം അടുത്തെങ്ങും വരുമെന്ന് തോന്നുന്നില്ല. നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്ത് […]

നെഹ്‌റു ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസ് കെഎസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

നെഹ്‌റു ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസ് കെഎസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളജസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കെഎസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

പാക്കിസ്താന്റെ ആണവ അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രത്തില്‍

പാക്കിസ്താന്റെ ആണവ അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രത്തില്‍

പാകിസ്താന് ചൈനയുടെ സഹായത്താല്‍ നിര്‍മിച്ച ആണവ അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ഇന്ത്യയും പാക്കിസ്താനുമായുള്ള ശത്രുത നിലനില്‍ക്കെ ചൈന പാക്കിസ്താനെ സഹായിക്കുന്നത് ഇന്ത്യയുടെ അപ്രീതിക്ക് കാരണമാകും. അതേസമയം ടിബറ്റന്‍ പ്രശ്‌നത്തില്‍ ചൈനക്ക് ഇന്ത്യയോട് നീരസമുണ്ട്താനും. അതിനാല്‍ ഇന്ത്യ-ചൈന ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ മുതലെടുക്കുകയാണ് പാകിസ്താന്‍ ഇപ്പോള്‍ ചെയ്യുന്നത്. ചൈനയെ പുതിയ സുഹൃത്താക്കുകവഴി പാക്കിസ്താന് പലനേട്ടങ്ങളും ഉണ്ടാകും. ഇതിന്റെ ഭാഗമായി പാക്കിസ്താന്‍ തെക്കന്‍ ഏഷ്യയിലേക്ക് ചൈനയുടെ സഹായത്തോടെ ഇന്ത്യയെ വലംവെക്കുന്ന തരത്തില്‍ പാതനിര്‍മിക്കാന്‍ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായിയാണ് ഇപ്പോള്‍ […]

ഇരിട്ടി കേളകത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇരിട്ടി കേളകത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇരിട്ടി: വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. കേളകം അടക്കാത്തോട് നരിക്കടവിലെ പി.ബിജു (45) ആണ് കാട്ടാനയുടെ അക്രമത്തില്‍ ദാരുണമായി മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വനാതിര്‍ത്തിയില്‍ നിന്നും നാട്ടിലിറങ്ങിയ കാട്ടാനയെ തന്റെ വീട്ടുമുറ്റത്തു നിന്നും തുരത്താന്‍ ശ്രമിക്കുന്നതിനിടെ അക്രമാസക്തനായ കാട്ടാന ബിജുവിനെ ചവിട്ടി വീഴ്ത്തി കുത്തിക്കൊല്ലുകയായിരുന്നു. കേളകം ടൗണിലെ ഒരു മലഞ്ചരക്ക് കടയിലെ ജീവനക്കാരനാണ് ബിജു. കേളകം പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. നരിക്കടവിലെ അഞ്ചാനിക്കല്‍ ജോസഫിന്റെ മകനാണ് […]

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

നോട്ടിനായി ക്യൂ നിന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രിക്കാണ് സമിതിയുടെ ചുമതല. ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. സ്വാശ്രയ കോളേജുകളുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ പ്രധാനമായും ചര്‍ച്ച ചെയ്തത്. നെഹ്‌റു കോളേജില്‍ തുടര്‍ന്ന് […]