സ്ഥാനാര്‍ത്ഥിയുടെ വംശം- ജാതി- മതം പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധം- സുപ്രീംകോടതി

സ്ഥാനാര്‍ത്ഥിയുടെ വംശം- ജാതി- മതം പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധം- സുപ്രീംകോടതി

മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് നിഷേധിച്ച് സുപ്രീം കോടതി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടേയോ മറ്റോ ജാതിയോ മതമോ പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ് മതത്തിന് ഇവിടെ പ്രസക്തിയില്ല. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളും മതേതരമാകണം. വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ […]

പിളരുന്നു; അഖിലേഷിനെതിരെ മുലായം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

പിളരുന്നു; അഖിലേഷിനെതിരെ മുലായം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സൂചന സമാജ് വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായംസിംഗ് യാദവ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും. പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന കാരണം നിരത്തിയാകും മുലായം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. അതേമസയം, അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു സൂചനയുണ്ട്. നേരത്തെ, മുലായം സിംഗ് യാദവിനു പകരം യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. അതേസമയം, ദേശീ യ അധ്യക്ഷന്റെ […]

സുപ്രീം കോടതിക്ക്‌ മുന്നില്‍ കോണ്‍സ്റ്റബിള്‍ വെടിവെച്ച് ആത്മഹത്യചെയ്തു

സുപ്രീം കോടതിക്ക്‌ മുന്നില്‍ കോണ്‍സ്റ്റബിള്‍ വെടിവെച്ച് ആത്മഹത്യചെയ്തു

ന്യൂഡല്‍ഹി: സുപ്രീം കോടതി കവാടത്തിനു മുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. സര്‍വീസ് റിവോള്‍വറില്‍നിന്നു സ്വയം നിറഴയാഴിച്ചാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ഡല്‍ഹി സ്വദേശി ചന്ദ്പാല്‍ എന്ന കോണ്‍സ്റ്റബിളാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തെ ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണത്തെ സംബന്ധിച്ചുള്ള അഭ്യൂഹം തുടരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

പുഴയില്‍ തള്ളിയ അറവു മാലിന്യങ്ങള്‍ ആരോഗ്യ വകുപ്പ് തിരികെയെടുപ്പിച്ച് സംസ്‌കരിച്ചു

പുഴയില്‍ തള്ളിയ അറവു മാലിന്യങ്ങള്‍ ആരോഗ്യ വകുപ്പ് തിരികെയെടുപ്പിച്ച് സംസ്‌കരിച്ചു

പുഴയില്‍ മാലിന്യങ്ങള്‍ തളളുന്നവരെ പിടികൂടാന്‍ മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാറില്‍ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു മൊഗ്രാല്‍പുത്തൂര്‍ പുഴയിലും ദേശീയപാതയോരത്തും തള്ളിയ അറവുമാലിന്യങ്ങള്‍ ഇറച്ചി കച്ചവടക്കാരെ കൊണ്ട് വാരിയെടുപ്പിച്ച് ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സംസ്‌കരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പുഴയിലാണ് കൂടുതലായി അറവുമാലിന്യങ്ങള്‍ തളളുന്നത്. ഇത് പരിസരത്തെ കുടിവെളള സ്രോതസ്സുകളില്‍ കലര്‍ന്ന് മാരകരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ വേണ്ടിയാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. ജയറാം, പി. സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. പുഴയില്‍ […]

പുതുവര്‍ഷത്തില്‍ ഹോളിവുഡിന്റെ ‘പേരുമാറ്റി’

പുതുവര്‍ഷത്തില്‍ ഹോളിവുഡിന്റെ ‘പേരുമാറ്റി’

അമേരിക്കയുടെ സിനിമയുടെ മാത്രമല്ല, ലോകസിനിമയുടെ ഈറ്റില്ലമായ ഹോളിവുഡിന്റെ ‘പേരുമാറ്റി’. ലോസ് ആഞ്ചലസിലെ ‘ഹോളിവുഡ്’ എന്ന ബോര്‍ഡ് തിരുത്തി ‘ഹോളിവീഡ്’ എന്നാക്കി മാറ്റുകയാണു ചെയ്തത്. പുതുവത്സരത്തോടനുബന്ധിച്ച് ഏതോ സാമൂഹ്യവിരുദ്ധര്‍ പറ്റിച്ച പണിയാണ് ഇതെന്നാണ് യു.എസ് പോലീസ് വിഭാഗമായ എഫ്.ബി.ഐയുടെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കുറച്ചുപേര്‍ ചേര്‍ന്നു ബോര്‍ഡില്‍ മാറ്റം വരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെ മുഖംമൂടി ധരിച്ചെത്തിയവരാണ് ബോര്‍ഡിലെ രണ്ടക്ഷരങ്ങളില്‍ മാറ്റം വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. […]

ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് രണ്ടാഴ്ചക്കിടെ 3,285 കോടി രൂപ പിന്‍വലിച്ചു

ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് രണ്ടാഴ്ചക്കിടെ 3,285 കോടി രൂപ പിന്‍വലിച്ചു

അക്കൗണ്ടുകളില്‍ 24.13 ശതമാനവും ഇപ്പോഴും സീറോ ബാലന്‍സില്‍തന്നെയാണ് നോട്ട് അസാധുവാക്കലിനുശേഷം നിക്ഷേപം കുമിഞ്ഞുകൂടിയ ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിന്‍വലിച്ചത് 3,285 കോടി രൂപ. ഡിസംബര്‍ ഏഴിന് അവസാനിച്ച ആഴ്ചവരെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത് 74,610 കോടി രൂപയാണ്. എന്നാല്‍ ഡിസംബര്‍ 28 ആപ്പോഴേയ്ക്കും നിക്ഷേപം കാര്യമായി പിന്‍വലിക്കുന്നതാണ് കണ്ടത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ രണ്ട് ദിവസംമാത്രം അവശേഷിക്കേ, മൊത്തം നിക്ഷേപം 71,037 കോടിയായി കുറഞ്ഞു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ പരമാവധി നിക്ഷേപ തുക 50,000 രൂപയാണ്. പിന്‍വലിക്കാവുന്ന […]

വാക്കുകളുടെ കുലപതിക്ക് അഭിപ്രായസ്വാതന്ത്രമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അധികാരം- സുഗതകുമാരി

വാക്കുകളുടെ കുലപതിക്ക് അഭിപ്രായസ്വാതന്ത്രമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അധികാരം- സുഗതകുമാരി

ഭരിക്കുന്നത് ആരാണെന്ന് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് നോക്കേണ്ട ആവശ്യമില്ലെന്നും സുഗതകുമാരി എംടി വാസുദേവന്‍ നായര്‍ക്കെതിരായ ആര്‍.എസ്.എസ് ബി.ജെ.പി അധിക്ഷേപത്തിനെതിരെ കവയത്രി സുഗതകുമാരി. വാക്കുകളുടെ കുലപതിയായ എം ടിക്ക് സ്വന്തം അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍ പിന്നെ ഈ നാട്ടില്‍ ആര്‍ക്കാണ് പറയാന്‍ അധികാരമുള്ളതെന്ന് സുഗതകുമാരി ചോദിച്ചു. അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്ക് മാത്രമല്ല, ഈ നാട്ടിലെ ഏതു പൗരനും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് സുഗതകുമാരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്ബത്തികപരിപാടി കാരണം സാധാരണക്കാരന്‍ ബുദ്ധിമുട്ടുന്നുവെന്ന് പറയുന്നത് എങ്ങനെയാണ് എതിര്‍ക്കപ്പെടേണ്ടതാകുന്നതെന്ന് മനസ്സിലാകുന്നില്ല. […]

ചികിത്സയ്ക്കിടെ സംഗീത അധ്യാപിക മരിച്ചു

ചികിത്സയ്ക്കിടെ സംഗീത അധ്യാപിക മരിച്ചു

മുളിയാര്‍: അസുഖത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു. മുളിയാര്‍ മജക്കാറിലെ ഉഷ ഭട്ടാ(46)ണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് ദിവസങ്ങളോളമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്കാണ് മരിച്ചത്. മജക്കാറിലെ പത്മനാഭ ഭട്ടിന്റെ ഭാര്യയാണ്. മക്കള്‍: സഹന, സഞ്ജന

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബജറ്റ് അവതരണം വെല്ലുവിളി- തോമസ് ഐസക്

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബജറ്റ് അവതരണം വെല്ലുവിളി- തോമസ് ഐസക്

നോട്ട് പ്രതിസന്ധി മൂലം സംസ്ഥാനത്തെ പദ്ധതി പ്രവര്‍ത്തനങ്ങളും പൊതുമരാമത്ത് പണികളും നിലച്ചു അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 20 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക- ഉല്‍പാദന സാഹചര്യത്തില്‍ അത് അല്‍പം ദുഷ്‌കരമാണെന്നും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുക എന്നത് കടുത്ത വെല്ലുവിളിയെന്നും ഐസക്. ജിഎസ്ടി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്ബി കൂടി യാധാര്‍ത്ഥ്യമാക്കി കടുത്ത പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാമെന്നാണ് പ്രതീക്ഷയെന്നും […]

സമാധാന ദൂതന്‍ അന്റോണിയോ ഗുട്ടെറസ് യു.എന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു

സമാധാന ദൂതന്‍ അന്റോണിയോ ഗുട്ടെറസ് യു.എന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു

ജനീവ: സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്, യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ ശ്രമിക്കുമെന്നും സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികള്‍ ഒഴിവാക്കുക, സമാധാനത്തെ പ്രോല്‍സാഹിപ്പിക്കുക എന്നതിനായിരിക്കും തന്റെ മുഖ്യ ഊന്നലെന്നു ഗുട്ടെറസ് വ്യക്തമാക്കി. എല്ലാ സര്‍ക്കാരുകളുമായും, പ്രത്യേകിച്ചു വരാന്‍പോകുന്ന യു.എസ് ഭരണകൂടവുമായും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഗുട്ടെറസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഡോണള്‍ഡ് ട്രംപ് ജനുവരി 20ന് അധികാരത്തില്‍ വരുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണു സൂചന. താന്‍ അധികാരമേറ്റെടുത്ത് […]