കേരളം അടക്കം 8 സംസ്ഥാനങ്ങള്‍ വരള്‍ച്ച ബാധിത പ്രദേശം: കേന്ദ്രസര്‍ക്കാര്‍

കേരളം അടക്കം 8 സംസ്ഥാനങ്ങള്‍ വരള്‍ച്ച ബാധിത പ്രദേശം: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ച ബാധിത പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണു മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം 50 ദിവങ്ങള്‍ കൂടി അനുവദിക്കാനും തീരുമാനിച്ചു. കൂടാതെ, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാലയളവില്‍ ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടി 24,000 കോടി രൂപ വരള്‍ച്ച ദുരിതാശ്വാസ നടപടികള്‍ക്കായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന തുക തിട്ടപ്പെടുത്തിയിട്ടില്ല. ഈ […]

അനന്ദുവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍

അനന്ദുവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ആര്‍.എസ്.എസ് വിട്ട പ്ലസ്ടു വിദ്യാര്‍ത്ഥി അനന്ദു അശോകനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അനന്തുവിന്റെ സഹപാഠികളടക്കം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 10 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു സംഭവം. ഇവരില്‍ അഞ്ചു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അനന്ദുവിനെ കൊലപ്പെടുത്താന്‍ പലതവണ ആര്‍.എസ്.എസ് ആസൂത്രണം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ അനന്തുവുമായി […]

1971 ബിയോണ്ട് ബോര്‍ഡേര്‍സ് തിയറ്ററുകളില്‍

1971 ബിയോണ്ട് ബോര്‍ഡേര്‍സ് തിയറ്ററുകളില്‍

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 1971, ബിയോണ്ട് ബോര്‍ഡേര്‍സ് തിയറ്ററുകളിലെത്തി. ഓള്‍ ഇന്ത്യ 405 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിനെത്തിയത്. രാവിലെ ഒന്‍പത് മണി മുതല്‍ ആരാധകര്‍ക്കായി പ്രത്യേക പ്രദര്‍ശനവും അണിയറപ്രവര്‍ത്തകര്‍ തയ്യാറാക്കിയിരുന്നു. ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാന്‍ മേഖലയില്‍ നടന്ന സംഭവമാണ് ചിത്രത്തിന് ആസ്പദമാകുന്നത്. രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ. മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മേജര്‍ രവിയുടെ തന്നെയാണ് […]

മലയാളത്തിന് പുരസ്‌കാര നേട്ടം: മികച്ച നടി സുരഭി

മലയാളത്തിന് പുരസ്‌കാര നേട്ടം: മികച്ച നടി സുരഭി

ന്യൂഡല്‍ഹി: 64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് പുരസ്‌കാര നേട്ടം. ഏഴു പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മലയാള താരം സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് സുരഭിക്ക് അവാര്‍ഡ്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാറിനെ മികച്ച നടനായും തെരഞ്ഞെടുത്തു. മറാത്തി ചിത്രം കാസവ് ആണ് മികച്ച സിനിമ. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിനെ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും മഹേഷിന്റെ […]

ജിഷ്ണുവിന്റെ സഹോദരിയോട് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ്

ജിഷ്ണുവിന്റെ സഹോദരിയോട് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ്

നാദാപുരം: ജിഷ്ണു പ്രണോയിയുടെ അനുജത്തി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഉടന്‍ നിര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശം. ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നിലപാട്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്തിയത്. നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ അവിഷ്ണയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് പൊലീസ്. അമ്മ മഹിജ സമരം പിന്‍വലിച്ച ശേഷമേ ഭക്ഷണം കഴിക്കൂവെന്ന ഉറച്ച നിലപാടിലാണ് ഈ പത്താം ക്ലാസുകാരി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ വളയത്തെ വീട്ടില്‍ എത്തുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരും […]

രേഖകളില്ലാതെ മണല്‍ കടത്ത്: പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

രേഖകളില്ലാതെ മണല്‍ കടത്ത്: പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ലോറിയില്‍ രേഖകളില്ലാതെ മണല്‍ കടത്തുകയായിരുന്ന പത്തൊമ്പതുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കെ എല്‍14 ജി 8123 നമ്പര്‍ ലോറിയുടെ ഡ്രൈവര്‍ അബ്ദുല്‍ഫസലിനെ(19)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.15ന് മൊഗ്രാല്‍ പുത്തൂരില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അബ്ദുല്‍ഫസല്‍ ഓടിച്ചുവരികയായിരുന്ന ലോറി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മണല്‍ കണ്ടത്തിയത്. മണലും ലോറിയും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യ്തു.

നാളെ സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍

നാളെ സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍. ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫിസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കി. തിരുവനന്തപുരത്തും കോഴിക്കോട്ടും […]

കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും

കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും

പെരുമ്പള: കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും നടന്നു. ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.വി ജയരാജന്‍ വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.വിജയന്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പാള്‍ ഡോ .പി വി. കൃഷ്ണകുമാര്‍ എന്നിവര്‍ മുഖ്യ അഥിതികളായിരുന്നു. കെ വനജകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അറബിക് അധ്യാപകന്‍ എം. മുസ്തഫയ്ക്ക് സ്റ്റാഫ് കൗണ്‍സിലും പിടിഎയും […]

ജില്ലയില്‍ കശുവണ്ടി സംഭരണം കാര്യക്ഷമമാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ജില്ലയില്‍ കശുവണ്ടി സംഭരണം കാര്യക്ഷമമാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കാസറകോട്‌: ജില്ലയിലെ കശുവണ്ടി സംഭരണം കാര്യക്ഷമമാക്കാനും കശുമാവ് കൃഷിയുടെ വ്യാപനവും കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും നടപടിയൊരുക്കുമെന്ന് ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ നിന്ന് കശുവണ്ടി ശേഖരിക്കുന്നത് സംബന്ധിച്ച് കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവ് കൃഷിയില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കശുമാവ് തൈകള്‍ പരിപാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ […]

കെജ്രിവാളിനായി സൗജന്യമായി വാദിക്കാമെന്ന് രാം ജത്മലാനി

കെജ്രിവാളിനായി സൗജന്യമായി വാദിക്കാമെന്ന് രാം ജത്മലാനി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ ഫീസടയ്ക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കാമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ രാം ജത്മലാനി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്‍കിയ ക്രിമിനല്‍, സിവില്‍ മാനനഷ്ട കേസുകള്‍ വാദിക്കുന്നതിന് ചിലവായ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അടയ്ക്കാന്‍ ആവശ്യപ്പെട്ട കേജ് രിവാളിന്റെ നടപടി വിവാദമായ സാഹചര്യത്തിലാണ് രാം ജത്മലാനിയുടെ പ്രസ്താവന. ജെയ്റ്റ്ലി നല്‍കിയ അപകീര്‍ത്തി കേസില്‍ അഭിഭാഷകന്റെ ഫീസായ 3.8 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അനുവദിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷം ആരോപണമുര്‍ത്തിയിരുന്നു. […]