കെ.ആര്‍. നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിന് കഴിഞ്ഞിട്ടില്ല- ഉഴവൂര്‍ വിജയന്‍

കെ.ആര്‍. നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിന് കഴിഞ്ഞിട്ടില്ല- ഉഴവൂര്‍ വിജയന്‍

പാല: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിനു ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കെ.ആര്‍. നാരായണന്റെ ജീവിതം തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കില്‍ ഏതു ഉന്നതസ്ഥാനത്തും എത്താന്‍ സാധിക്കുമെന്ന് ജീവിതത്തിലൂടെ തെളിയിച്ച മഹാനാണ് അദ്ദേഹം. ഇതിനായി അദ്ദേഹത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉഴവൂര്‍ വിജയന്‍ നിര്‍ദ്ദേശിച്ചു. വരുംതലമുറകള്‍ക്ക് പ്രചോദനമേകാന്‍ ‘അറിയുക; കെ.ആര്‍. നാരായണനെ’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുവാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ […]

നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്

നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്

ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്നീ ബൃഹദ്പദ്ധതികളുള്‍ക്കൊള്ളുന്ന നവകേരള മിഷന്‍ സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിക്കും. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ഗിരിദീപം ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍, നിയമസഭയിലെ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആസൂത്രണ, സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് […]

വൃക്കരോഗിയായ വേണുഗോപാലന് കപ്പലോട്ടക്കാരുടെ കൈത്താങ്ങ്

വൃക്കരോഗിയായ വേണുഗോപാലന് കപ്പലോട്ടക്കാരുടെ കൈത്താങ്ങ്

പാലക്കുന്ന്: വൃക്കരോഗം ബാധിച്ച് അവശതയനുഭവിക്കുന്ന മുൻകാല കപ്പലോട്ടക്കാരൻ ബി.എം. വേണുഗോപാലന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് ധനസഹായം നൽകി. ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ച 50,000 രൂപയാണ് ക്ലബ്ബംഗണത്തിൽ ചേർന്ന യോഗത്തിൽ കൈമാറിയത്.  കപ്പലോട്ടക്കാരുടെ ദേശീയ ഐക്യദിനത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സെക്രട്ടറി കൃഷ്ണൻ മുദിയക്കാലാണ് വേണുഗോപാലന്റെ ദയനീയാവസ്ഥ വിവരിച്ചുള്ള അപേക്ഷ സമർപ്പിച്ചത്. മർച്ചന്റ് നേവി ക്ലബ്ബിൽ അംഗമല്ലാത്തതിനാൽ ഫണ്ടിൽ നിന്ന് സഹായം നൽകാൻ സാങ്കേതികമായ തടസ്സമുണ്ട്. അതിനാൽ ക്ലബ്ബംഗങ്ങൾ തന്നെ പണം സമാഹരിക്കുകയായിരുന്നു. രക്ഷാധികാരി വി. കരുണാകരൻ […]

സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുമായി ഇന്ത്യൻ കന്പനി

സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുമായി ഇന്ത്യൻ കന്പനി

രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പവര്‍ ബാങ്കുമായി ഒരിന്ത്യന്‍ കമ്പനി. യുഐഎംഐ ടെക്‌നോളജീസ് എന്ന കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്കനുസൃതമായ പവര്‍ ബാങ്കുകളുമായി വിപണിയിലെത്തിയിരിക്കുന്നത്. 799 രൂപയാണ് ഈ യു3 പവര്‍ബാങ്ക് ഓണ്‍ലൈന്‍ റീട്ടെയില്‍ വില. എസി പവര്‍ സോക്കറ്റിനു പുറമേയാണ് സൗരോര്‍ജ്ജം വഴി ചാര്‍ജ് ചെയ്യുന്നതിനായി സോളാര്‍ പാനല്‍ നല്‍കിയിരിക്കുന്നത്. ഒരേ സമയം രണ്ടുപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ടുകളും ഈ പവര്‍ ബാങ്കിലുണ്ട്. റബര്‍ ഫിനിഷുള്ള ഉപകരണം വാട്ടര്‍, […]

അഡ്വ. പി വി ജയരാജന്‍ ജില്ലാ ഗവ. പ്ലീഡര്‍

അഡ്വ. പി വി ജയരാജന്‍ ജില്ലാ ഗവ. പ്ലീഡര്‍

കാസര്‍കോട്: ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്ക്യൂട്ടറുമായി അഡ്വ. പി വി ജയരാജനെ സര്‍ക്കാര്‍ നിയമിച്ചു. 1987 ല്‍ കാസര്‍കോട് പ്രാക്ടീസ് ആരംഭിച്ച പി വി ജയരാജന്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമാണ്. 2007-2011 കാലയളവില്‍ അഡീഷണല്‍ ഗവ. പ്ലീഡറായിരുന്നു. സഹകരണ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ അദ്ദേഹം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ്, കാസര്‍കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ […]

സിവില്‍ സപ്‌ളൈസ് : 1000,500 നോട്ടുകള്‍ സ്വീകരിക്കില്ല

സിവില്‍ സപ്‌ളൈസ് : 1000,500 നോട്ടുകള്‍ സ്വീകരിക്കില്ല

കേന്ദ്ര സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഒഇസി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് ഉടന്‍ വിതരണം ചെയ്യണം: എബിവിപി

കാഞ്ഞങ്ങാട്: ഒഇസിയില്‍പ്പെട്ട ബിരുദ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് ഉടന്‍ വിതരണം ചെയ്യണമെന്ന് എബിവിപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ ഏകദേശം ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. ആയതിനാല്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യാനുള്ള നടപടി കൈക്കൊള്ളണമെന്ന് ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ, ജോ.കണ്‍വീനര്‍ കൈ.ശ്രീഹരി രാജപുരം എന്നിവര്‍ ആവശ്യപ്പെട്ടു.

എന്‍ഡിഎ ജില്ലാ കണ്‍വെന്‍ഷന്‍ 15ന്

കാസര്‍കോട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. 15ന് രാവിലെ 10.30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പി.സി.തോമസ് ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ സി.കെ.പത്മനാഭന്‍, തുഷാര്‍ വെള്ളാപ്പള്ളി, സി.കെ.ജാനു, രാജന്‍ ബാബു, മെഹബൂബ്, കുരുവിള മാത്യൂസ്, രാജേന്ദ്രന്‍, പൊന്നപ്പന്‍, പ്രേമാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

2000 രൂപകളില്‍ നാനോചിപ്പ്: കുപ്രചരണം എന്ന് ആര്‍.ബി.ഐ

2000 രൂപകളില്‍ നാനോചിപ്പ്: കുപ്രചരണം എന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: പുതിയ കറന്‍സി നയം അനുസരിച്ച് 500ന്റെ യും 1000ന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും പുതുതായി 2000 രൂപയുടെ നോട്ടുകള്‍ ഇറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോട്ടുകളെപറ്റിയുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ തെറ്റാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 2000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടില്ലെന്നും നിലവില്‍ ഈ സംവിധാനം ലോകത്ത് എവിടെയും ഇല്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സിഗ്നല്‍ സംവിധാനംവഴി നോട്ടുകള്‍ 120 മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിട്ടാല്‍പോലും കണ്ടെത്താനാകും എന്നുള്ളതരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .

AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .

കാഞ്ഞങ്ങാട്: AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 25ാം തിയതി രാവിലെ 9 മണിമുതല്‍1 മണി വരെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വച്ച് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയിലെ വിദഗ്ദഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന  പരിശോധനാ ക്യാമ്പിലേക്ക് മുഴുവന്‍ ആളുകളെയും സ്വാഗതം ചെയ്യുന്നു. എന്ന്ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ .9747006337, 9447855603