ഈറ്റക്കടത്ത് വ്യാപകം

ഈറ്റക്കടത്ത് വ്യാപകം

ശ്രീകണ്ഠപുരം: കേരള-കര്‍ണാടക വനാതിര്‍ത്തിയിലുള്‍പ്പെടെ ഈറ്റകള്‍ (ഓടകള്‍) വെട്ടിക്കടത്തുന്നു. കാഞ്ഞിരക്കൊല്ലിയിലെ ടൂറിസ്റ്റ് കേന്ദ്രമായ അളകാപുരി വെള്ളച്ചാട്ടത്തിന് മുകളില്‍നിന്നടക്കമാണ് വന്‍തോതില്‍ ഈറ്റകള്‍ വെട്ടിക്കൊണ്ടുപോകുന്നത്. ജലസ്രോതസ്സകളുടെ സംരക്ഷകരാണ് ഈറ്റകള്‍. ഇരുപത്തഞ്ചിലധികം വരുന്ന കുടുംബങ്ങള്‍ വേനലില്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കാഞ്ഞിരക്കൊല്ലിയില്‍ ഈറ്റകള്‍ വെട്ടിമാറ്റിയതിനുസമീപത്തെ തോടിനെയാണ്. പ്രദേശവാസികള്‍ സംരക്ഷിച്ചുനിര്‍ത്തിയിരുന്ന ഈറ്റകള്‍ കച്ചവടതാത്പര്യാര്‍ഥം പുറത്തുനിന്നെത്തിയവര്‍ വെട്ടിക്കടത്തിയിരിക്കുകയാണ്. ഇത് വറ്റാത്ത നീരുറവകളുടെ നാശത്തിന് വഴിയൊരുക്കുമെന്നും ഇതിനെതിരേ ഇരുപത്തിയേഞ്ചാളം കുടുംബങ്ങള്‍ ഒപ്പിട്ട പരാതി പയ്യാവൂര്‍ പഞ്ചായത്ത്, പയ്യാവൂര്‍ പോലീസ്, വനംവകുപ്പ് അധികാരികള്‍ എന്നിവര്‍ക്ക് നല്‍കി. എന്നാല്‍, ഒരു നടപടിയും […]

ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ഗുരുവായൂര്‍ : സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. ഗുരുവായൂര്‍ സ്വദേശി ആനന്ദ് (28) ആണ് കൊല്ലപ്പെട്ടത്. ഒരു സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ആനന്ദ്. മൃതദേഹം ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയാണ് ആനന്ദിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

‘കാസ്‌ട്രോയടെ നാട്ടില്‍’ പുസ്തകം പ്രകാശനം ചെയ്യ്തു

‘കാസ്‌ട്രോയടെ നാട്ടില്‍’ പുസ്തകം പ്രകാശനം ചെയ്യ്തു

കാഞ്ഞങ്ങാട്:ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മലബാര്‍ പുസ്തകോത്സവത്തില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് എ.കെ.രമേശന്‍ രചിച്ച കാസ്‌ട്രോയടെ നാട്ടില്‍ പുസ്തകത്തിന്റെ പ്രകാശനം അഡ്വ.പി.അപ്പുക്കുട്ടന്‍ കെ.സബീഷിന് നല്‍കി നിര്‍വ്വഹിക്കുന്നു. അഡ്വ.കെ.രാജ്‌മോഹനന്‍ അധ്യക്ഷനായി.പി.കെ.നിഷാന്ത്.കെ.വി.വിശ്വനാഥന്‍,രതീഷ് നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു.

കാന്‍സര്‍ തിരിച്ചറിയാം ഇനി സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ

കാന്‍സര്‍ തിരിച്ചറിയാം ഇനി സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ

സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബില്‍ സ്‌ക്രീന്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിനെ ബിലിറുബിന്‍ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുന്നതെന്നാണ് ടെക് പ്രമുഖര്‍ പറയുന്നത്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നൂതന ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. കാന്‍സര്‍ റിസേര്‍ച് യൂകെ റിപ്പോര്‍ട്ട് പ്രകാരം എല്ലാ വര്‍ഷവും യുകെ യില്‍ 9500 പുതിയ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്, 8,800 മരണവും. ഒരു ശതമാനത്തില്‍ […]

കേരള – ഡല്‍ഹി പൈതൃകോത്സവത്തിന് അരങ്ങൊരുങ്ങുന്നു

കേരള – ഡല്‍ഹി പൈതൃകോത്സവത്തിന് അരങ്ങൊരുങ്ങുന്നു

 കേരളത്തിന്റെയും ഡല്‍ഹിയുടേയും സാംസ്‌കാരിക പൈതൃക വിനിമയത്തിന് ഡല്‍ഹിയില്‍ അരങ്ങൊരുങ്ങുന്നു. സാംസ്‌കാരിക വകുപ്പും പുരാവസ്തു വകുപ്പും ഡല്‍ഹി സര്‍ക്കാരുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന സാംസ്‌കാരിക പൈതൃകോത്സവം ഒക്ടോബര്‍ 14 മുതല്‍ 16 വരെ നടക്കും. ആദ്യമായാണ് ഇരു സര്‍ക്കാരുകളും സംയുക്തമായി രാജ്യതലസ്ഥാനത്ത് സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക പൈതൃകോത്സവം സംബന്ധിച്ച പ്രഥമ ആലോചനാ യോഗം കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനു സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുകയാണെന്നും, അതിന്റെ ഭാഗമായി വ്യത്യസ്ത സംസ്ഥാനങ്ങളുമായി സഹകരിച്ചുള്ള […]

യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന നാട്ടുകാരിയായ പെണ്‍കുട്ടിയെ കാണാന്‍ വന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട് തളങ്കരയിലെ മുഹമ്മദ് നസലി(27)നെയാണ് എസ്ഐ പി.അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറുപുഴ കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി.ആര്‍.സനലിനെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്. നഗരത്തിലെത്തിയ സനലിനെ അഞ്ചുപേര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞ് അക്രമിക്കുകയും സനലിന്റെ കാറില്‍ കയറി ഭീഷണിപ്പെടുത്തുകയും തളങ്കര ഹാര്‍ബറിലേക്ക് പോകാന്‍ പറയുകയും ചെയ്തു. […]

അച്ചടിച്ച കടലാസില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞ് നല്‍കരുതേ…

അച്ചടിച്ച കടലാസില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞ് നല്‍കരുതേ…

അച്ചടിച്ച കടലാസില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞു നല്‍കുന്നതു തടഞ്ഞു കൊണ്ട് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ആരോഗ്യത്തിനു ഭീഷണിയാകുന്ന വിധത്തില്‍ എങ്ങനെയൊക്കെയാണ് നമുക്കു ഭക്ഷണം കിട്ടുന്നത്? അന്വേഷണം പാലക്കാട് ന്മ വാടിയ ഇലയുടെ മണമുള്ള പൊതിച്ചോറ് ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. ഇന്നു ചോറു പൊതി മുതല്‍ പലഹാരം വരെ ചൂടോടെ വിളമ്പുന്നതു പ്ലാസ്റ്റിക് ഷീറ്റുകളിലാണ്. ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. എന്നാല്‍ ആരും കാണുന്നില്ല, കേള്‍ക്കുന്നില്ല, പരാതി പറയുന്നുമില്ല. പാലക്കാട് നഗരത്തിലുള്ള […]

കെ.എസ്.ടി.പി പാതയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു

കെ.എസ്.ടി.പി പാതയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു

കാസര്‍കോട്: കെ.എസ്.ടി.പി പാതയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു. കളനാട് കട്ടക്കാലില്‍ നടന്ന അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരം. ഇടിയുടെ ആഘാദത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. അപകടം സംഭവിച്ചവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജോലിഭാരം പരിഹരിക്കണം

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജോലിഭാരം പരിഹരിക്കണം

കാസര്‍കോട്: സേവനാവകാശ നിയമം നടപ്പിലാക്കിയപ്പോള്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലെ ജീവനക്കാര്‍ അമിത ജോലി ഭാരം നേരിടുകയാണ്. ഓഫീസ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സംഘടനകളുടെ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത്, കൃഷിഭവന്‍, എഞ്ചിനീയറിംഗ് വിംഗ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണം. ജില്ലയില്‍ നിന്നുള്ള വര്‍ക്കിംഗ് എറേഞ്ച്‌മെന്റ് നിര്‍ത്തലാക്കണം. നിയമം നടപ്പിലാക്കാക്കുന്ന സത്യസന്ധരായ ജീവനക്കാരെ സ്ഥലം മാറ്റുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. ജനസംഖ്യാ അനുപാതത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ […]

ഐന്‍സ്റ്റീനിനേയും കടത്തിവെട്ടി ഒരു ബാലന്‍

ഐന്‍സ്റ്റീനിനേയും കടത്തിവെട്ടി ഒരു ബാലന്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ 11കാരന് ശാസ്ത്രജ്ഞന്‍മാരായ ആല്‍ബര്‍ട്ട് എന്‍സ്റ്റീനെക്കാളും സ്റ്റീഫന്‍ ഹോക്കിംഗ്‌സിനേക്കാളും ഉയര്‍ന്ന ഐ.ക്യു. ബ്രിട്ടനില്‍ നടന്ന മെന്‍സ ഐ.ക്യു പരിശോധനയിലാണ് തെക്കന്‍ ഇംഗ്ലണ്ടിലെ റീഡിങ്‌സില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ അര്‍ണവ് ശര്‍മ ഐന്‍സ്റ്റീനെക്കാളും ഹോക്കിംഗ്‌സിനേക്കാളും ഉയര്‍ന്ന ഐ.ക്യു നിലവാരം പുലര്‍ത്തിയത്. ഐന്‍സ്റ്റീനും ഹോക്കിംഗ്‌സിനും ഐ.ക്യു പോയിന്റ് 160 ആണ്. എന്നാല്‍ അര്‍ണവ് അവരേക്കാള്‍ രണ്ടു പോയിന്റ് കൂടി 162 പോയിന്റാണ് സ്‌കോര്‍ ചെയ്തത്. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പരിശോധന. കടുകട്ടി പരീക്ഷകളില്‍ പോലും തയാറെടുപ്പുകളൊന്നുമില്ലാതെ തന്നെ അര്‍ണവ് […]

1 2 3 5