ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് ഇറക്കുമതി ഉല്‍പന്നങ്ങളെ ലക്ഷ്യമിട്ടുകൂടിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് പുറമെ ആഭ്യന്തര നിര്‍മ്മാതാക്കളുടെ ഉല്പന്നങ്ങളുടെയും ഗുണനിലവാര പരിശോധ കര്‍ശനമാക്കും. ഇതു സംബന്ധിച്ച പുതിയ ചട്ടം ഉടന്‍ പുറത്തിറങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ വിവിധ ഉല്‍പന്നങ്ങള്‍ക്കായി ഗുണനിലവാരം തെളിയിക്കാന്‍ 23000 ത്തോളം തരത്തിലുള്ള പരിശോധനകള്‍ ബൂറോ ഓഫ് സ്റ്റാന്റേര്‍ഡിന്റെ ചട്ടത്തിലുണ്ട്. പക്ഷേ […]

ഗൂഗിളിന്റെ പിഴവുകള്‍ കണ്ടെത്തിയ തിരുവനന്തപുരം കാരന് അംഗീകാരം

ഗൂഗിളിന്റെ പിഴവുകള്‍ കണ്ടെത്തിയ തിരുവനന്തപുരം കാരന് അംഗീകാരം

കൊച്ചി: ഗൂഗിളിന്റെ പിഴവുകളും ഗുരുതര സുരക്ഷാവീഴ്ചകളും കണ്ടുപിടിക്കുന്ന മിടുക്കരെ അംഗീകരിക്കാനുള്ള ഹാള്‍ ഓഫ് ഫെയിമില്‍ തിരുവനന്തപുരത്തുകാരനായ  ജി. അഖില്‍ ഇടംപിടിച്ചു. പ്രധാന ഡൊമൈനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഫെയിം അംഗീകാരം. ഈ പട്ടികയിലുള്ളവരെ ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍ എന്നും നിലനിര്‍ത്തും. വന്‍തുക പ്രതിഫലവും നല്‍കുന്നുണ്ട്. 95 പേജുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ അഖിലിന്റെ സ്ഥാനം 51ാം പേജിലാണ്. എ.പി.ഐ പ്ലാറ്റ്‌ഫോമില്‍ ആണ് അഖില്‍ […]

ധന്‍ ധനാ ധന്‍; റിലയന്‍സ് ജിയോ ഓഫര്‍ നിരക്കുകള്‍ ഉയര്‍ത്തി

ധന്‍ ധനാ ധന്‍; റിലയന്‍സ് ജിയോ ഓഫര്‍ നിരക്കുകള്‍ ഉയര്‍ത്തി

399 രൂപക്ക് 84 ദിവസത്തേക്ക് പ്രതിദിനം 4ജി വേഗതയില്‍ 1ജി.ബി ഡാറ്റയും സൗജന്യ കോളുകളുമാണ് ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ നല്‍കിയിരുന്നത്. ഇതേ ഓഫര്‍ ഇനി മുതല്‍ ലഭിക്കണമെങ്കില്‍ 459 രൂപ നല്‍കണം. 399 രൂപക്ക് 70 ദിവസത്തേക്ക് ഡാറ്റയും കോളുകളുമാണ് ലഭിക്കുന്നത്. കുറഞ്ഞ തുക റീചാര്‍ജ് ചെയ്യുന്നവര്‍ക്കായി ജിയോ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 7,14,28 ദിവസം കാലാവധിയുള്ള ഈ പ്ലാനുകളില്‍ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയില്‍ […]

കടബാധ്യത: ടാറ്റ ടെലി സര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങുന്നു

കടബാധ്യത: ടാറ്റ ടെലി സര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങുന്നു

മുംബൈ: കടബാധ്യതമൂലം ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികള്‍ കമ്പനികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചുവിടുന്നത്. അയ്യായിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം.മറ്റു ജോലികള്‍ക്ക് പ്രാപ്തയുള്ള കുറച്ചു തൊഴിലാളികളെ ടാറ്റ സണ്‍സിന്റെതന്നെ വിവിധ കമ്പനികളിലായി നിയമിക്കാനും പദ്ധതിയുണ്ട്. മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കും. 2018 മാര്‍ച്ച് 31ഓടെ കമ്പനിവിടണമെന്ന് സര്‍ക്കിള്‍ ഹെഡുമാര്‍ക്ക് കമ്പനി അറിയിപ്പും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍തന്നെ […]

തോല്‍പെട്ടി ചെക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണവേട്ട

തോല്‍പെട്ടി ചെക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണവേട്ട

വയനാട്: വയനാട് തോല്‍പെട്ടി ചെക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണവേട്ട. സ്വകാര്യ ബസില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശികളായ ആറ് പേര്‍ പിടിയിലായി.

ഹ്യുണ്ടായ് ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്‍ ഇന്ത്യയിലും

ഹ്യുണ്ടായ് ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്‍ ഇന്ത്യയിലും

ട്യൂസോണ്‍ എസ്യുവിയുടെ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനുമായി ഹ്യുണ്ടായ്. ടോപ് എന്റ് വേരിയന്റായ ജിഎല്‍എസ് ഡീസല്‍ ഓട്ടോമാറ്റിക് വകഭേദത്തില്‍ മാത്രമാണ് ഈ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനെ ഹ്യുണ്ടായ് വിപണിയിലെത്തിക്കുന്നത്. 25.19 ലക്ഷം രൂപ വിലവരുന്ന ഈ എസ്യുവിയുടെ കടന്നുവരവോടെ ടൂ-വീല്‍-ഡ്രൈവ് ജിഎല്‍എസ് വേരിയന്റിനെ കമ്പനി പിന്‍വലിക്കുകയും ചെയ്തു. വാഹനത്തിന്റെ ഫ്രണ്ട് എന്‍ഡില്‍ ട്രാക്ഷന്‍ നഷ്ടപ്പെടുന്നു എന്ന് മനസിലാകുന്ന പക്ഷം തന്നെ മുഴുവന്‍ കരുത്തും പിന്നിലെ ടയറുകളിലേക്ക് താനെ പകരുന്ന സിസ്റ്റമാണ് പുതിയ ട്യൂസോണില്‍ ഒരുങ്ങുന്നത്. ഡ്രൈവര്‍ മുഖേന ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്ന […]

മെഗാ എക്‌സ്‌ചേഞ്ച് ഓഫറുമായി സിറ്റി ബാഗ്

മെഗാ എക്‌സ്‌ചേഞ്ച് ഓഫറുമായി സിറ്റി ബാഗ്

ഒന്നര പതിറ്റാണ്ടിലേറെയായി കാസറഗോഡിന്റെ ഹൃദയം തൊട്ടറിഞ്ഞ സിറ്റി ബാഗിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഒരു സുവര്‍ണാവസരം. ഒക്ടോബര്‍ അഞ്ച് വരെ നടക്കുന്ന മെഗാ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ നിങ്ങളുടെ പഴയ ബാഗുകള്‍ക്ക് പകരം പുതിയ ബാഗുകള്‍ വമ്പിച്ച വിലക്കുറവില്‍ ഷോറൂമില്‍ നിന്നും കൊണ്ടുപോകാം. നിങ്ങള്‍ നല്‍കുന്ന ബാഗുകള്‍ നിര്‍ധനരായ ആളുകള്‍ക്ക് കൈമാറുന്നതാണ്. സിറ്റി ബാഗിന്റെ് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഷോറൂമുകളില്‍ സൗകര്യം ലഭ്യമാണ്. അമേരിക്കന്‍ ടൂറിസ്റ്റര്‍, വൈല്‍ഡ് ക്രാഫ്റ്റ്, സഫാരി, സകൈ ബാഗ്‌സ്,ഒഡീസിയ, സ്‌കൂബീഡേ തുടങ്ങി പതിനഞ്ചോളം ബ്രാന്റഡ് […]

മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും

മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും

സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കും. സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 11 ശതമാനമായിരുന്നു. ഇത് 12.8 ശതമാനമായി വര്‍ദ്ധിച്ചതായാണ് സാമ്പത്തിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകള്‍. 2017 തുടക്കത്തില്‍ 1.85 കോടി വിദേശികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. രണ്ടാം പാദത്തിലെത്തിയപ്പോള്‍ 60,000 […]

ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും 2018 മാര്‍ച്ചോട് കൂടി ലയിക്കും. ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമം. നാഷണല്‍ ലോ ട്രിബ്യൂണലിന്റെ അനുവാദത്തിനാണ് നിലവില്‍ കാത്തു നില്‍ക്കുന്നത്. ഇതിന് ശേഷം ടെലികോം വിഭാഗത്തിന്റെ അനുമതിയും ലയനത്തിന് ആവശ്യമാണ്. ഈ മാസം 12 ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്. ഈ […]

കനറാബാങ്ക് പെരിയ എ.ടി.എമ്മില്‍ കവര്‍ച്ച

കനറാബാങ്ക് പെരിയ എ.ടി.എമ്മില്‍ കവര്‍ച്ച

കാസര്‍കോട്: കാസര്‍കോട് പെരിയ കാനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച.  ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്. പതിനൊന്ന് ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്.  ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. എടിഎമ്മില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ കവര്‍ച്ചക്കാരന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.  എന്നാല്‍ ഇയാള്‍ പണം കവരുന്നതായി ദൃശ്യങ്ങളിലില്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ വ്യക്തമായി വരുന്നതേയുള്ളൂ.  ബാങ്ക് അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.  കഴിഞ്ഞ മാസം ഇരിക്കൂറില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്. അവര്‍ തന്നെയാണ് ഇവിടെയും കവര്‍ച്ച നടത്തിയതായി സംശയിക്കുന്നത്.  പുലര്‍ച്ചെ ഒരു മണിക്കും […]

1 2 3 50