കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ രോഗനിര്‍ണയ പരിശോധനകള്‍ക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്‌സിന്റെ കുറഞ്ഞ ചെലവിലുള്ള എംആര്‍ഐ പരിശോധനാ സൗകര്യം തിരുവനന്തപുരത്ത് സെപ്റ്റംബര്‍13 (ബുധനാഴ്ച) മുതല്‍ ലഭ്യമാകും. സ്വകാര്യ മേഖലയിലുള്ളതിനെക്കാള്‍ 60 ശതമാനം കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാനുകള്‍ നടത്താനുള്ള സംവിധാനം എസ്എടി ആശുപത്രിയിലാണ് ഒരുക്കുന്നത്. എംആര്‍ഐ പരിശോധനാ സംവിധാനം ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചറും സിടി സ്‌കാന്‍ സംവിധാനം ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, […]

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്. ദുബൈയില്‍ നിന്ന് […]

ആപ്പിള്‍ ഐഫോണ്‍ എട്ട് ഇന്നെത്തും

ആപ്പിള്‍ ഐഫോണ്‍ എട്ട് ഇന്നെത്തും

കാലിഫോര്‍ണിയ: ഇന്ത്യന്‍ സമയം രാത്രി 10.30ന് കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ വച്ച് നടക്കുന്ന അവതരണ പരിപാടിയില്‍ ആപ്പിളിന്റെ അടുത്ത തലമുറ ഫോണ്‍ ലോകത്തിനു മുന്നിലെത്തും. ഇന്ത്യന്‍ സമയം രാത്രി 10.30ന് കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ വെച്ച് നടക്കുന്ന അവതരണപരിപാടിയില്‍ വെച്ച് ആപ്പിളിന്റെ അടുത്ത തലമുറ ഫോണ്‍ ലോകത്തിനു മുന്നില്‍ അനാവൃതമാകും. ഐഫോണിന്റെ പത്താം ജന്മദിന വേളയിലാണ് ഇതെത്തുന്നത് എന്നൊരു സവിശേഷത കൂടിയുണ്ട്. അവതരണ പരിപാടി ലൈവ് ആയി കാണുന്നതിനുള്ള സൗകര്യം കമ്പനി […]

ജി.എസ്.ടി: വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും

ജി.എസ്.ടി: വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്‌ക്രീനിംഗ് കമ്മറ്റി ഈ ആഴ്ച രൂപീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ജി.എസ.്ടി നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് വില വര്‍ധനവ് ഉണ്ടായയെന്ന് തോമസ് ഐസക് തുറന്നു സമ്മതിച്ചു. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര രീതിയില്‍ ഇടപെട്ടില്ല. ജി.എസ.്ടി നിലവില്‍ […]

വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് സംശയം: പത്തൊന്‍പത് കമ്പനികള്‍ക്കെതിരെ സി ബി ഐ കേസെടുത്തു

വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് സംശയം: പത്തൊന്‍പത് കമ്പനികള്‍ക്കെതിരെ സി ബി ഐ കേസെടുത്തു

ന്യൂഡല്‍ഹി: വിദേശത്തേക്ക് അനധികൃതമായി പണം കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് 19 കമ്പനികള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് ചെന്നൈ മിന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അക്കൗണ്ടുകള്‍ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്. ബാങ്കിലെ ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ഈ കമ്പനികള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലാണ് ഇതെന്നാണ് സംശയിക്കുന്നത്. ഹോങ്കോങ്ങിലേക്കാണ് പണം കടത്തിയിട്ടുള്ളത്. എഴുന്നൂറോളം ഇടപാടുകളിലായി 424 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനികള്‍ നടത്തിയിട്ടുള്ളത്. ഇടപാടുകള്‍ക്ക് സാധുത നല്‍കുന്ന തരത്തിലുള്ള രേഖകള്‍ ഒന്നും ഇല്ലാതെയാണ് […]

പതഞ്ജലി ച്യവനപ്രാശത്തിന് കോടതിയുടെ വിലക്ക്

പതഞ്ജലി ച്യവനപ്രാശത്തിന് കോടതിയുടെ വിലക്ക്

മുംബൈ: പതഞ്ജലി സോപ്പുകള്‍ക്ക് പിന്നാലെ ച്യവനപ്രാശത്തിനും കോടതിയുടെ വിലക്ക്. ബാബാ രാംദേവിന്റെ പതഞ്ജലി ച്യവന പ്രാശത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങളുടെ ഉത്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാബര്‍ ഇന്ത്യയാണ് പതഞ്ജലിയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. വിധി വരും വരെ പരസ്യം തടഞ്ഞില്ലെങ്കില്‍ ഹര്‍ജിക്കാരന് ഗുരുതരമായ നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. മുന്‍പ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്ബനി നല്‍കിയ ഹര്‍ജി പ്രകാരം പതഞ്ജലി സോപ്പുകളുടെ പരസ്യവും കോടതി തടഞ്ഞിരുന്നു. ഇതിനിടെ, പതഞ്ജലിയുടെ […]

സണ്ണി ലിയോണ്‍ മനസ്സ് തുറക്കുന്നു

സണ്ണി ലിയോണ്‍ മനസ്സ് തുറക്കുന്നു

കുറച്ചു കാലം മുന്‍പ് ന്യൂയോര്‍ക്കില്‍ നടന്ന ഫാഷന്‍ വീക്ക് പരിപാടിയില്‍ അരങ്ങിലൂടെ നടന്നുവന്ന ഒരു അപ്സരസിനെ കണ്ടു കാണികള്‍ കരഘോഷം മുഴക്കി. അത് സണ്ണി ലിയോണായിരുന്നു. ഈ സ്റ്റേജില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ നടിയും സണ്ണിയായിരുന്നു. ഇവര്‍ ടൈറ്റാനിക് നായികയാണോ എന്നും കാണികള്‍ ശങ്കിച്ചു. സന്തോഷത്താല്‍ വിടര്‍ന്നിരുന്ന സണ്ണി സ്റ്റേജില്‍നിന്നും വിടപറഞ്ഞപ്പോള്‍ നിറഞ്ഞ മിഴിനീര് തൂവാലകൊണ്ട് ഒപ്പിയെടുക്കുന്നത് കാണാമായിരുന്നു. അഭിനയിക്കുന്ന സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടുന്നില്ലെങ്കിലും ബോളിവുഡിന് പുറത്ത് മോഡലിംഗും അഡ്വര്‍ട്ടൈസിംഗുമെല്ലാമായി വലിയ വിപണിമൂല്യമുള്ള […]

‘ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത്’ : എച്ച്.പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 പുറത്തിറക്കി

‘ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത്’ : എച്ച്.പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 പുറത്തിറക്കി

ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത് എന്ന പേരില്‍ എച്ച്.പി ഏറ്റവും പുതിയ ടാബ് പ്രോ 8 പുറത്തിറക്കി. 19,374 രൂപയാണ് ഇതിന്റെ വില. ടാബിന് 15 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. പൊടി,വെള്ളം എന്നിവയില്‍ നിന്നെല്ലാം സംരക്ഷണം ഉള്ള ഈ ടാബ് റൂമിനു പുറത്തും ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശിക ഭാഷകളും ടാബില്‍ ലഭ്യമാണ്. മാര്‍ഷലോ ഒ.എസ്, 8 ഇഞ്ച് വലുപ്പം, ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി റാം,16 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, 6000 […]

മെഡിക്കല്‍ പ്രവേശനം: നാന്നൂറോളം വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

മെഡിക്കല്‍ പ്രവേശനം: നാന്നൂറോളം വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ഇല്ലാതിരുന്ന മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിന്റെ ചുമലിലായി. തൊടുപുഴ അല്‍അസ്ഹര്‍, അടൂര്‍ മൗണ്ട് സിയോണ്‍, ഡി.എം. വയനാട് എന്നീ കോളേജുകളില്‍ സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നല്‍കിയ 400 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പെരുവഴിയിലായത്. മൂന്ന് കോളേജുകളിലും ഉപാധികളോടെ പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. അതേസമയം ഇക്കൊല്ലം സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ബാങ്ക് ഗാരന്റിയുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് […]

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന്റെ വില 200 രൂപ വരെ കുതിച്ചു കയറിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.