വനിതാ കൂട്ടായ്മയുടെ മണ്‍പാത്ര നിര്‍മാണത്തിനുവേണം കൈത്താങ്ങ്

വനിതാ കൂട്ടായ്മയുടെ മണ്‍പാത്ര നിര്‍മാണത്തിനുവേണം കൈത്താങ്ങ്

നീലേശ്വരം: എരിക്കുളത്തെ മണ്‍പാത്ര നിര്‍മാണത്തൊഴിലാളി വനിതാ കൂട്ടായ്മയുടെ നിലനില്‍പ്പ് ഭീഷണിയില്‍. 20 സ്ത്രീ തൊഴിലാളികള്‍ തുടങ്ങിയ ജില്ലയിലെ ഏക വനിതാ മണ്‍പാത്ര നിര്‍മാണ സംരംഭമാണ് നിലനില്‍പ്പിനായി പാടുപെടുന്നത്. ബാങ്ക് വായ്പയെടുത്താണ് ഇവര്‍ പോട്ടറി സെന്റര്‍ ആരംഭിച്ചത്. സ്വന്തമായി ഭൂമി ഇല്ലാത്തതാണ് ഇവര്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. നിലവില്‍ സര്‍ക്കാര്‍സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് പോട്ടറി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നികുതിയും അടയ്ക്കുന്നുണ്ട്. ഈ ഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കിയാല്‍ മാത്രമേ ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം കണ്ടെത്താന്‍ […]

ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു

ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു

ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു. ഷവോമി നോട്ട് 4 (3 ജിബി വേരിയന്റ്) ന്റെ വില 10,999 രൂപയില്‍ നിന്ന് 1,000 രൂപ കുറച്ചതായി ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂതുതല്‍ വിറ്റുപോകുന്ന ഹാന്‍ഡ്‌സെറ്റാണ് റെഡ്മി നോട്ട്4. റെഡ്മി നോട്ട് 4 ന് കഴിഞ്ഞ ഞായറാഴ്ചയാണ് 1,000 രൂപ കുറച്ചതായി ട്വീറ്റ് ചെയ്യുന്നത്. എംഐ ഡോട്ട് കോം, ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പന നടക്കുന്നത്. റെഡ്മി […]

ഇനി ആശ്വാസത്തോടെ ഹോട്ടലില്‍ കയറാം

ഇനി ആശ്വാസത്തോടെ ഹോട്ടലില്‍ കയറാം

തിരുവനന്തപുരം: ഇന്നുമുതല്‍ ഇത്തിരി ആശ്വാസത്തോടെ ഹോട്ടലില്‍ കയറാം. ഇന്നലെ വരെ കൈപൊള്ളിച്ച ചരക്ക് സേവന നികുതി ഇന്നു മുതല്‍ കുറയും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ എല്ലാ റസ്റ്റാറന്റുകള്‍ക്കും ജി.എസ്.ടി അഞ്ച് ശതമാനമായി ഏകീകരിച്ചതിനെ തുടര്‍ന്നാണിത്. 75 ലക്ഷം വരെ വിറ്റുവരവുള്ള എ.സി റസ്റ്റാറന്റുകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സിയില്‍ 12 ശതമാനവും ആയിരുന്നു നിലവിലെ നികുതി. അതില്‍ താഴെയുള്ളവക്ക് അഞ്ചു ശതമാനവും. ഇവക്കെല്ലാം നികുതി ഏകീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവിന് ഇന്നു മുതല്‍ പ്രാബല്യമുണ്ടെന്നും നികുതിവകുപ്പ് വൃത്തങ്ങള്‍ […]

മംഗളൂരുവില്‍ അഞ്ച് ഇന്ദിര കാന്റീന്‍ തുടങ്ങും

മംഗളൂരുവില്‍ അഞ്ച് ഇന്ദിര കാന്റീന്‍ തുടങ്ങും

മംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഇന്ദിര കാന്റീന്‍ പദ്ധതി മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ അഞ്ചിടത്ത് നടപ്പാക്കുമെന്ന് മേയര്‍ കവിത സനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അത്താവര്‍, ദേരെബയില്‍, കുഞ്ചത്തുബയില്‍, ഇഡ്യ, ഉള്ളാള്‍ എന്നിവിടങ്ങളില്‍ ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. പാവങ്ങള്‍ക്ക് അഞ്ചു രൂപക്ക് പ്രാതലും 10 രൂപക്ക് ഊണും ലഭ്യമാക്കുന്ന പദ്ധതിയാണിത്.

അനധികൃതമായി ചെങ്കല്‍ ഖനനം:  റവന്യൂസംഘം നാലുലോറികള്‍ പിടികൂടി

അനധികൃതമായി ചെങ്കല്‍ ഖനനം:  റവന്യൂസംഘം നാലുലോറികള്‍ പിടികൂടി

ഇരിട്ടി: കല്യാട്ടുനിന്ന് റവന്യൂസംഘം നടത്തിയ പരിശോധനയില്‍ അനധികൃതമായി ചെങ്കല്‍ ഖനനം നടത്തി ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാലുലോറികള്‍ പിടികൂടി. ഇത് പോലീസിന് കൈമാറി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഖനനം നിരോധിച്ച കല്യാട് വില്ലേജിലെ 44/4 സര്‍വേ നമ്പറില്‍പ്പെട്ട ഭൂമിയിലെ മൂന്ന് ചെങ്കല്‍പണകളില്‍നിന്നാണ് മൂന്നുലോറികള്‍ പിടികൂടിയത്. മറ്റൊരു ലോറി ഊരത്തൂരില്‍നിന്നുമാണ് പിടികൂടിയത്. ജിയോളജിവകുപ്പിന്റെ അനുമതിയില്ലാതെയും പാസില്ലാതെയുമാണ് ഖനനവും കടത്തലും നടത്തുന്നത്. ഇരിട്ടി താലൂക്ക് ഹെഡ്ക്വട്ടേഴ്‌സ് തഹസില്‍ദാര്‍ കെ.ജെ.ചാക്കോ, ഡപ്യൂട്ടി തഹസില്‍ദാര്‍ എം.ലക്ഷ്മണന്‍, താലൂക്ക് ജീവനക്കാരായ പ്രകാശന്‍, പ്രസാദ്, പുരുഷോത്തമന്‍, […]

റബ്ബറിന് വിലയില്ല; ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ കര്‍ഷകര്‍

റബ്ബറിന് വിലയില്ല; ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ കര്‍ഷകര്‍

രാജപുരം: സീസണ്‍ തുടങ്ങിയിട്ടും ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍. വിലയിടിവും ഉത്പാദനക്കുറവുമാണ് കര്‍ഷകരെ റബ്ബര്‍ കൃഷിയില്‍നിന്നും പിന്നോട്ടടിപ്പിക്കുന്നത്. കുരുമുളക് മുതല്‍ നെല്‍ക്കൃഷി വരെ വിവിധ വിളകള്‍ കൃഷിനടത്തിയിരുന്ന കര്‍ഷകര്‍ ഇവയില്‍നിന്നും വലിയ മെച്ചം ലഭിക്കാതായതോടെയാണ് റബര്‍ക്കൃഷിയിലേക്ക് തിരിഞ്ഞത്. 2012-14 കാലങ്ങളില്‍ റബ്ബറിന് 240 രൂപ വരെ വിലയുയര്‍ന്നതോടെ കര്‍ഷകരുടെ പ്രതീക്ഷകളും മാനംമുട്ടെ ഉയര്‍ന്നു. ഇതോടെ മലയോരത്ത് റബ്ബര്‍ക്കൃഷി വ്യാപകമാവുകയും മേഖലയില്‍ സാമ്പത്തികാഭിവൃദ്ധി നേടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി റബ്ബറിന്റെ വില കുത്തനെ […]

ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി

ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി

കോഴിക്കോട്: ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. ജിഎസ്ടിയുടെ പേരില്‍ ഭക്ഷണത്തിന് ഹോട്ടലുടമകള്‍ അധികതുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ബില്ലുകള്‍ ധനവകുപ്പ് ശേഖരിച്ചു കഴിഞ്ഞു. ജിഎസ്ടി അഞ്ച്ശതമാനമായി കുറച്ചിട്ടും കൊള്ളലാഭമെടുക്കല്‍ തുടരുകയാണോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിന്നാലെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രിയുടെ താക്കീത്. ജിഎസ്ടി കൊള്ളയെ കുറിച്ച് പരാതി നേരത്തെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടലുടമകളെ […]

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

മൊഗ്രാല്‍: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും മാറിമായങ്ങളും കണ്ട് ഞെട്ടുകയാണ് കാര്‍ഡുടമകള്‍. മൊഗ്രാലിലെ 45ാം നമ്ബര്‍ റേഷന്‍ കടയിലെ കാര്‍ഡുടമയായ വീട്ടമ്മക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലി. മൊഗ്രാല്‍ കൊപ്പളം ഹൗസിലെ മത്സ്യത്തൊഴിലാളിയും നേരത്തെ ബി പി എല്‍ കാര്‍ഡുടമയുമായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (53) യ്ക്കാണ് പുതിയ റേഷന്‍കാര്‍ഡില്‍ (2481018798) സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്. വീട്ടമ്മ എന്ന് രേഖപ്പെടുത്തേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ പകുതി പേര്‍ക്കെങ്കിലും […]

സിനിമാക്കഥകളെ വെല്ലുന്ന മോഷണത്തിന്റെ ഞെട്ടലിലാണ് മുംബൈ നഗരം

സിനിമാക്കഥകളെ വെല്ലുന്ന മോഷണത്തിന്റെ ഞെട്ടലിലാണ് മുംബൈ നഗരം

മുംബൈ: സിനിമാക്കഥകളെ വെല്ലുന്ന മോഷണത്തിന്റെ ഞെട്ടലിലാണ് മുംബൈ നഗരം. നയി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ലോക്കറില്‍ നിന്ന് നാല്പത് ലക്ഷം രൂപയിലധികം മൂല്യമുള്ള വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത്. ഇരുപത്തിയഞ്ച് അടിയിലധികം ദൂരത്തില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെയാണ് മോഷ്ടാക്കള്‍ ലോക്കര്‍ മുറിയിലെത്തിയത്. ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ആണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച്ച ജോലിക്കെത്തിയ ജീവനക്കാരാണ് ലോക്കര്‍ റൂമില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. 225 ലോക്കറുകളുള്ളതില്‍ 30 എണ്ണമാണ് കൊള്ളയടിക്കപ്പെട്ടത്. മോഷ്ടാക്കള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം […]

കാറുകളുടെ എണ്ണം ഇരട്ടിയാകും; എണ്ണ ഉപയോഗം കുറയും

കാറുകളുടെ എണ്ണം ഇരട്ടിയാകും; എണ്ണ ഉപയോഗം കുറയും

ന്യൂഡല്‍ഹി: 2040ഓടെ ലോകത്ത് കാറുകളുടെ എണ്ണം ഇരട്ടിയാകും. നിലവിലെ 110 കോടിയില്‍നിന്ന് 200 കോടി കാറുകളായാണ് വര്‍ധിക്കുക. ഭൂമുഖത്ത് ഓരോ അഞ്ചുപേര്‍ക്കും ശരാശരി ഒരുകാര്‍ എന്നനിലയിലേയ്ക്ക് ഉയരുമെന്നര്‍ഥം.ഇതേകാലയളവില്‍ വാണിജ്യവാഹനങ്ങളുടെ എണ്ണം 22.4 കോടിയില്‍നിന്ന് 46.3കോടിയായും വര്‍ധിക്കും. വാഹനങ്ങളുടെ എണ്ണംവര്‍ധിക്കുമെങ്കിലും ഇന്ധന ഉപഭോഗത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ല. 2030ഓടെ ഇന്ധന ഉപഭോഗം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തും. പ്രതിദിനം 2.67 കോടി ബാരലായാണ് ഉയരുക. ഒപെകിന്റേതാണ് നിരീക്ഷണം. തുടര്‍ന്നങ്ങോട്ട് ഇന്ധന ഉപയോഗത്തില്‍ നേരിയതോതില്‍ ഇടിവുണ്ടാകും. 2040 ഓടെ 2.64 കോടി […]