എ.ടി.എമ്മുകള്‍ വഴി ഇനി 20, 50 രൂപാ നോട്ടുകളും

എ.ടി.എമ്മുകള്‍ വഴി ഇനി 20, 50 രൂപാ നോട്ടുകളും

എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക രണ്ടായിരത്തില്‍ നിന്നും 2,500 ആക്കി ന്യൂഡല്‍ഹി: നോട്ടുക്ഷാമത്തില്‍ ജനം വലയുന്ന സാഹചര്യത്തില്‍ എ.ടി.എമ്മുകള്‍ വഴി 20, 50 രൂപാ നോട്ടുകളും വിതരണം ചെയ്യും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.50 രൂപാ നോട്ടുകള്‍ നേരത്തേയും എടിഎമ്മുകള്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇരുപത് രൂപാ നോട്ടുകളുടെ വിതരണം ഇന്ത്യയില്‍  ഇതാദ്യമായാണ്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം 83,702 കോടി രൂപ ബാങ്കില്‍ നിക്ഷേപമായി […]

അനാവശ്യങ്ങള്‍ വിവാദങ്ങളുണ്ടാക്കി സഹകരണമേഖലയെ തകര്‍ക്കരുത് -സഹകരണവകുപ്പ് മന്ത്രി

അനാവശ്യങ്ങള്‍ വിവാദങ്ങളുണ്ടാക്കി സഹകരണമേഖലയെ തകര്‍ക്കരുത് -സഹകരണവകുപ്പ് മന്ത്രി

രാജ്യത്തിന്റെ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ അനാവശ്യവിവാദമുണ്ടാക്കി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നല്ലതല്ലെന്ന് സഹകരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അഭിപ്രായപ്പെട്ടു. 63ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം ടാഗോര്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം കണ്ടെത്തി ആ തുക രാജ്യവികസനത്തിനായി ഉപയോഗിക്കണമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. േകരളത്തിന്റെ സഹകരണ മേഖലയുടെ പ്രത്യേകത മനസിലാക്കി യാഥാര്‍ഥ്യബോധത്തോടെയുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ യോജിച്ച് മറികടക്കാനുള്ള ശ്രമങ്ങളുണ്ടാകും. നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഗ്രാമീണജനതയാണ് കൂടുതല്‍ പ്രശ്‌നം അനുഭവിക്കുന്നത്. ഇതിന് പരിഹാരം […]

ആദ്യപത്തില്‍ ആധിപത്യവുമായി മാരുതികാര്‍

ആദ്യപത്തില്‍ ആധിപത്യവുമായി മാരുതികാര്‍

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഒക്‌ടോബര്‍ മാസത്തെ വില്‍പ്പനയിലും സര്‍വാധിപത്യത്തോടെ മുന്നേറി. കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള കാറുകളില്‍ മാരുതി സുസുക്കിയുടെ ഏഴ് മോഡലുകളാണ് ഇടം പിടിച്ചത്. ഇതില്‍ ആറ് മോഡലുകളുടെ വില്‍പ്പന 10000 യൂണിറ്റിലേറെയാണെന്നതും വിപണിയില്‍ മാരുതിയെ കൂടുതല്‍ ശക്തരാക്കി. പാസഞ്ചര്‍ വാഹന സെഗ്മെന്റില്‍; കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2,68,630 യൂണിറ്റായിരുന്ന വില്‍പ്പന 4.48 ശതമാനം വര്‍ധനയോടെ 2,80,677 യൂണിറ്റായി ഇത്തവണ വര്‍ധിച്ചു. മാര്‍ക്കറ്റ് ലീഡറായ മാരുതി ഈ […]

ട്രഷറിയില്‍ ഇന്നുകൂടി അസാധുവായ പണം സ്വീകരിക്കും

ട്രഷറിയില്‍ ഇന്നുകൂടി അസാധുവായ പണം സ്വീകരിക്കും

വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവരില്‍നിന്ന് സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട ഫീസുകള്‍, നികുതികള്‍, മറ്റു ചാര്‍ജുകള്‍ എന്നിവ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ഉള്‍പ്പെടെ ഇന്ന് (നവംബര്‍ 14) വൈകുന്നേരം വരെ ട്രഷറികളില്‍ സ്വീകരിക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

നോട്ട്പിന്‍വലിച്ച നടപടി സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കും യൂറോപ്പ്യന്‍ യൂണിയന്‍

നോട്ട്പിന്‍വലിച്ച നടപടി സമ്പദ്  വ്യവസ്ഥയെ ശുദ്ധീകരിക്കും യൂറോപ്പ്യന്‍ യൂണിയന്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച നടപടിക്ക് കേന്ദ്ര സര്‍ക്കാറിന് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ. ഇന്ത്യയുടെ നടപടി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ശുദ്ധീകരിക്കുകയും ശക്തമാക്കുകയും ചെയ്യുമെന്ന് യൂറോപ്യന്‍ കമീഷന്‍ വൈസ് പ്രസിഡന്റ് ജിര്‍കി കറൈയ്നന്‍ പറഞ്ഞു. ആഗോളതലത്തില്‍ ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപ അന്തരീക്ഷമുള്ള സ്ഥലമാണ് ഇന്ത്യ. ജി.എസ്.ടി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും കറ്റൈനന്‍ അഭിനന്ദിച്ചു. ജി.എസ്.ടി പരിഷ്‌കരണം വളരെ അനിവാര്യമായ സംഗതിയാണെന്നും അത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യയുമായി വിശാല വ്യാപാര നിക്ഷേപ കരാറിലേര്‍പ്പെടുന്നത സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള […]

നാളെ നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി

നാളെ നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍നിന്ന് പിന്മാറിയതായി അറിയിച്ചു. സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്‌റുദ്ദീന്‍ പറഞ്ഞു. കൂടാതെ ശബരിമല മണ്ഡലകാലം കണക്കിലെടുത്തുമാണ് വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനു പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ കടകകള്‍ […]

നോട്ട്ക്ഷാമം രൂക്ഷം: സാധനങ്ങള്‍ക്ക് വിലകൂടും

നോട്ട്ക്ഷാമം രൂക്ഷം: സാധനങ്ങള്‍ക്ക് വിലകൂടും

നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. വ്യാപാരമേഖലയില്‍ ഇഴച്ചില്‍. നോട്ട്ക്ഷാമം രൂക്ഷമായതിനാല്‍ പലചരക്ക്- പച്ചക്കറി, മത്സ്യബന്ഡനം തുടങ്ങിയ മേഖലകളില്‍ വ്യാപാരം നടക്കുന്നത് കുറഞ്ഞു. ഇപ്പോള്‍ കേരളത്തിലെ സ്‌റ്റോക്ക് തീര്‍ന്നാല്‍ അവര്‍ക്ക് ചരക്ക് എടുക്കാന്‍ കഴിയില്ല. കാരണം അത്തരം ഹോള്‍സെയില്‍ ഷോപ്പുകള്‍ പലതും ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ നോട്ട്ക്ഷാമത്തോടൊപ്പം സാധനങ്ങളുടെ ക്ഷാമവും രാജ്യത്ത് ഉണ്ടാകുമെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കണമെന്നാണ് കച്ചവടക്കാരുടെ അഭ്യര്‍ത്ഥന. ജനങ്ങള്‍ക്കും […]

പണമില്ല കടകള്‍ക്ക് ചൊവ്വാഴ്ചമുതല്‍ താഴ് വീഴും

പണമില്ല കടകള്‍ക്ക് ചൊവ്വാഴ്ചമുതല്‍ താഴ് വീഴും

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതിലുള്ള പ്രതിഷേധമാണ് തീരുമാനത്തിന് കാരണമെന്നും സമിതി നേതാക്കള്‍ പറഞ്ഞു. നോട്ടുകള്‍ റദ്ദാക്കിയതിന്റെ മുമ്പ് നടന്ന കച്ചവടത്തിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സമിതി നേതാവ് ജോബി.വി ചുങ്കത്ത് പറഞ്ഞു.

രാജ്യാന്തര വ്യാപാരമേള നാളെ തുടങ്ങും

രാജ്യാന്തര വ്യാപാരമേള നാളെ തുടങ്ങും

കേരള പവലിയന്റെ അവസാനവട്ട മിനുക്കുപണികള്‍ മുപ്പത്തിയാറാമത് ഭാരത അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് പ്രഗതിമൈതാന്‍ ഒരുങ്ങി. ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന ഇതിവൃത്തത്തിലാണ് ഇക്കുറി മേള രൂപകല്പന ചെയ്തിരിക്കുത്. നാളെ രാവിലെ 10.15 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. മേളയിലെ കേരളത്തിന്റെ പവലിയന്‍ നാളെ ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സന്നിഹിതരായിരിക്കും. ‘ഡിജിറ്റല്‍ കേരള’ എന്ന ആശയത്തില്‍ സജ്ജമാക്കിയിരിക്കുന്ന കേരള പവലിയനില്‍ തീം ഏരിയയിലെ 19 എണ്ണമുള്‍പ്പെടെ 66 […]

റിലയന്‍സ് ജിയോ വോയിസ്‌കോളുകള്‍ 30 മിനിറ്റായി പരിമിതപ്പെടുത്തും

റിലയന്‍സ് ജിയോ വോയിസ്‌കോളുകള്‍ 30 മിനിറ്റായി പരിമിതപ്പെടുത്തും

മുംബൈ: റിലയന്‍സ് ഇന്‍ഫോകോമിന്റെ റിലയന്‍സ് ജിയോ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നതാണ്. ജിയോ നല്‍കിവരുന്ന അണ്‍ലിമിറ്റഡ് വോയ്സ്‌കോള്‍ ഓഫറിലെ ഓരോ കോളും 30 മിനിറ്റായി പരിമിതപ്പെടുത്താനുള്ള നീക്കം കമ്പനി നടത്തുന്നതായാണ് ഒടുവില്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. ജിയോയുടെ വോയ്സ് കോളിന് പുറമേ വോയ്സ് ആപ്പിലും ഇതേ പ്രശ്നമുള്ളതായി ഉപയോക്താക്കളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. ഡിസംബര്‍ 30ഒാേടെ അവസാനിക്കുന്ന വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇത് […]