ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം കൊച്ചി: ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ സമരം.ഹൗസ് കീപ്പിംഗ്, ലോഡിംഗ് തൊഴിലാളികളാണ് പണിമുടക്കുന്നത്. രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നിഷേധിച്ചത് ചോദ്യം ചെയ്താണ് സമരം. തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ രാവിലെ ആറ് മണി മുതലുള്ള ഷിഫ്റ്റ് മുടങ്ങി.

നീലേശ്വരത്തെ ബിവറേജസ് മദ്യവില്പനശാല മാറ്റിയത് നാട്ടുകാര്‍ തടഞ്ഞു

നീലേശ്വരത്തെ ബിവറേജസ് മദ്യവില്പനശാല മാറ്റിയത് നാട്ടുകാര്‍ തടഞ്ഞു

നീലേശ്വരം മൂന്നാംകുറ്റിയിലേക്ക് മാറ്റിയ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലയിലേക്ക് മദ്യവുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു നീലേശ്വരം: കരുവാച്ചേരിയിലെ ബിവറേജസ് കോര്‍പറേഷന്റെ വിദേശ മദ്യവില്പനശാല മൂന്നാംകുറ്റിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞായറാഴ്ച ചര്‍ച്ചനടത്തും. വൈകുന്നേരം അഞ്ചിന് നഗരസഭാ കാര്യാലയത്തിലാണ് ചര്‍ച്ച. ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍, സി.ഐ. വി.ഉണ്ണിക്കൃഷ്ണന്‍, എസ്.ഐ. പി.നാരായണന്‍, മൂന്നാംകുറ്റിയിലെ നാട്ടുകാരുടെ പ്രതിനിധികള്‍, ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. നഗരസഭയുടെ അനുമതി വാങ്ങാതെയാണ് സ്വകാര്യ കെട്ടിടത്തിലേക്ക് മദ്യവില്പനശാല മാറ്റിയത് എന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.

പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

തിരുവനന്തപുരം: പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 23ന് 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധിക്കാന്‍ ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. പുതിയ പമ്പുകള്‍ക്കുള്ള എന്‍.ഒ.സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടന്‍ സ്യഷ്ടിക്കുക, 28.10.2014ല്‍ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ […]

സ്വര്‍ണ വില വീണ്ടും കൂടി

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

നോട്ടുനിരോധനത്തിനുശേഷം കഴിഞ്ഞവര്‍ഷത്തില്‍ ഒരു കള്ളനോട്ടുപോലും കിട്ടിയില്ല- ധനകാര്യ മന്ത്രാലയം

നോട്ടുനിരോധനത്തിനുശേഷം കഴിഞ്ഞവര്‍ഷത്തില്‍ ഒരു കള്ളനോട്ടുപോലും കിട്ടിയില്ല- ധനകാര്യ മന്ത്രാലയം

നവംബര്‍ എട്ടിനു നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം ഡിസംബര്‍ 30വരെ ഒരു കള്ളനോട്ടും പിടിച്ചെടുത്തിട്ടില്ലെന്ന് ധനകാര്യ മന്ത്രാലയം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കുമുമ്പാകെയാണ് ധനകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നോട്ടുനിരോധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറഞ്ഞത് കള്ളനോട്ടുകളും കള്ളപ്പണവും തടയാന്‍ വേണ്ടിയാണെന്നാണ്. തീവ്രവാദികള്‍ വ്യാപകമായി കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും നോട്ടുനിരോധനത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാമെന്നുമായിരുന്നു മോദി സര്‍ക്കാറിന്റെ വാദം. നോട്ടുനിരോധനത്തിനുശേഷം 500, 1000രൂപ നോട്ടുകളുടെ എത്ര കള്ളനോട്ടുകള്‍ പിടിച്ചെടുത്തു എന്ന പി.എ.സിയുടെ ചോദ്യത്തിന് ‘സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസിനു കീഴിലുള്ള ഏജന്‍സികള്‍ നടത്തിയ […]

മില്‍മ പാല്‍വില കൂട്ടാന്‍ തീരുമാനിച്ചു

മില്‍മ പാല്‍വില കൂട്ടാന്‍ തീരുമാനിച്ചു

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ടിവരും പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ ലിറ്ററിന് എത്രരൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുക. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാല്‍ വില ഉയരുകയും ആഭ്യന്തര പാലുല്‍പാദനം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് മില്‍മ പറയുുന്നു. ആഭ്യന്തരമായി ലഭിക്കുന്ന പാലില്‍ ഒരു ലക്ഷം ലിറ്ററിന്റെ കുറവുണ്ടായി. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ടിവരും. നിലവില്‍ […]

ജില്ലയെ വ്യവസായവല്‍ക്കരിക്കാന്‍ നിക്ഷേപകര്‍ മുന്നോട്ട് വരണം- എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

ജില്ലയെ വ്യവസായവല്‍ക്കരിക്കാന്‍ നിക്ഷേപകര്‍ മുന്നോട്ട് വരണം- എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

നമ്മുടെ ചുറ്റും കാണുന്ന വസ്തുക്കളില്‍ നിന്നും ഓരോ പുതിയ ആശയം രൂപപ്പെടുത്തണമെന്നും, അതനുസരിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ സ്ഥാപിച്ച് ജില്ലയെ വ്യവസായ വല്‍ക്കരിക്കണമെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ജില്ലയിലെ നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് ജില്ലയില്‍ ഏറെ അനുകൂല സാഹചര്യങ്ങള്‍ നിലവിലുണ്ടെങ്കിലും, ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നിക്ഷേപകരാണ് വ്യവസായ സംരംഭങ്ങള്‍ നടത്തുവാന്‍ മുന്നോട്ട് വരുന്നതെന്നും, കൂടുതല്‍ ആളുകള്‍ ഈ രംഗത്ത് മുന്നോട്ട് വരണം. ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തീരെ കുറഞ്ഞ് വരുന്ന ഈ സാഹചര്യത്തില്‍ ജില്ലയുടെ വികസനത്തിന് ഇത് […]

30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: കള്ളപണത്തിനെതിരെ കര്‍ശന നടപടി എടുക്കുന്നതിന്റെ ഭാഗമായി 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. നേരത്തെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരുന്നു പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നത്. ഇതു സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന. ഇതുവഴി കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സര്‍ക്കാറിന് നിരീക്ഷിക്കാന്‍ സാധിക്കും. നിശ്?ചിത തുകക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡലിങ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്. കള്ളപണത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയത്. നടപടികളിലൂടെ ഡിജിറ്റല്‍ […]

മാര്‍ച്ച് 31ന് ശേഷവും സൗജന്യ സേവനം അവസാനിപ്പിക്കാതെ ജിയോ

മാര്‍ച്ച് 31ന് ശേഷവും സൗജന്യ സേവനം അവസാനിപ്പിക്കാതെ ജിയോ

സൗജന്യ സേവനവുമായി ഉപഭോക്താക്കളെ വശത്താക്കിയ റിലയന്‍സിന്റെ ജിയോ മാര്‍ച്ച് 31ന് ശേഷവും സൗജന്യ സേവനം തുടരുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജൂണ്‍ 30 വരെ സൗജന്യ സേവനം നീട്ടും. എന്നാല്‍ പുതിയ ഓഫര്‍ അനുസരിച്ച് വോയ്സ് കോളുകള്‍ പൂര്‍ണ സൗജന്യമായിരിക്കുമെങ്കിലും ഡാറ്റ സേവനത്തിനായി 100 രൂപ അധികം നല്‍കേണ്ടി വരും. മറ്റു വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല. ജിയോ ആരംഭിച്ചതിന് പിന്നാലെ സൗജന്യ സേവനങ്ങളില്‍ ആകൃഷ്ടരായി 72 മില്യണ്‍ ഉപയോക്താക്കളെ ലഭിച്ചെന്നാണ് […]

1000 രൂപ നോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ ആര്‍ബിഐയുടെ നീക്കം

1000 രൂപ നോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ ആര്‍ബിഐയുടെ നീക്കം

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ ചില്ലറക്ഷാമത്തെതുടര്‍ന്ന് വേണ്ടത്ര ഉപയോഗപ്രദമാകാത്ത സാഹചര്യത്തില്‍ 1000 രൂപ നോട്ടുകള്‍ വീണ്ടും അച്ചടിച്ച് ഇറക്കാന്‍ റിസര്‍വ് ബാങ്ക് നീക്കം ആരംഭിച്ചു. പുതിയ 1000 രൂപ നോട്ടുകളുടെ ഡിസൈനും സുരക്ഷാ സംവിധാനങ്ങളുമെല്ലാം ചര്‍ച്ച ചെയ്തുവരികയാണെന്നും ആര്‍ബിഐ വ്യത്തങ്ങള്‍ പറഞ്ഞു. കള്ളപ്പണം തടയുക എന്ന പേരിലാണ് നവംബര്‍ എട്ടിന് 500, 1000 രുപാ നോട്ടുകള്‍ പ്രധാനമന്ത്രി പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. പകരം പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നും മോഡി പ്രഖ്യാപിച്ചു. ഏകദേശം രണ്ടു ലക്ഷം […]

1 39 40 41 42 43 61