20,000 ടണ്‍ കറന്‍സി പേപ്പര്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു

20,000 ടണ്‍ കറന്‍സി പേപ്പര്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു

കറന്‍സികള്‍ അച്ചടിക്കാനുള്ള 20,000 ടണ്‍ പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിസന്ധി രൂക്ഷമാക്കിയ സാഹചര്യത്തിലാണ് കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ കൂടുതലായി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. റിസര്‍വ്വ് ബാങ്ക് തന്നെയാണ് നോട്ടച്ചടിക്കാനുള്ള പേപ്പറും നിര്‍മ്മിക്കുന്നത്. സാധാരണഗതിയില്‍ അടുത്ത വര്‍ഷം വരെയുള്ള പേപ്പര്‍ സ്റ്റോക്കുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥ കണക്കിലെടുത്താണ് കറന്‍സി പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനം. നോട്ട് അസാധുവാക്കിയ സമയത്ത് വിപണിയില്‍ ആകെ 15.5 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളാണ് ഉണ്ടായിരുന്നത്. […]

വെള്ളമില്ല; ക്ഷാമംപരിഹരിക്കാന്‍ സൗരോര്‍ജ്ജത്തെ ആശ്രയിക്കേണ്ടിവരും-വൈദ്യുതിമന്ത്രി

വെള്ളമില്ല; ക്ഷാമംപരിഹരിക്കാന്‍ സൗരോര്‍ജ്ജത്തെ ആശ്രയിക്കേണ്ടിവരും-വൈദ്യുതിമന്ത്രി

ജലവൈദ്യുത പദ്ധതികള്‍ വെള്ളമില്ലാതെ പ്രതിസന്ധി നേരിടുന്നതിനാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മറ്റു വഴികള്‍ കൂടി നോക്കേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പു് മന്ത്രി എം.എം.മണി അഭിപ്രായപ്പെട്ടു. ഇടുക്കി ശാന്തന്‍പാറയില്‍ അനെര്‍ട്ടിന്റെ സൗരോര്‍ജ്ജ വിളക്ക് വിതരണം സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മഴയില്ലാത്തതിനാല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ വെള്ളം വളരെ കുറവാണ്. അതിനാല്‍ കേരളത്തിന് ആവശ്യമായ വൈദ്യുതി ഈ പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് സൗരോര്‍ജ്ജ പദ്ധതികള്‍ക്കുള്‍പ്പെടെ പ്രചാരം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് […]

ഭക്ഷ്യസുരക്ഷാ നിയമം; അനര്‍ഹരായ ഏഴ് ലക്ഷം പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി

ഭക്ഷ്യസുരക്ഷാ നിയമം; അനര്‍ഹരായ ഏഴ് ലക്ഷം പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി

ഗവണ്‍മെന്റ് ജോലിക്കാരെയും പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുള്ളവരെയും പട്ടികയില്‍ നിന്നും ഒഴിവാക്കി ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ രണ്ടു രൂപയ്ക്ക് അരി നല്‍കേണ്ട റേഷന്‍ കാര്‍ഡുടമകളുടെ പട്ടിക പുനര്‍നിര്‍ണ്ണയിച്ചു. ആദ്യ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയ 7 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഗവണ്‍മെന്റ് ജോലിക്കാരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുള്ളവരെയും പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കണക്ക് പ്രകാരം 1.81 കോടി ആളുകള്‍ക്കാണ് സര്‍ക്കാര്‍ […]

ശബരിമല അരവണ പ്ലാന്റില്‍ പൊട്ടിത്തെറി

ശബരിമല അരവണ പ്ലാന്റില്‍ പൊട്ടിത്തെറി

പത്തനംതിട്ട: ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി നടന്നു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല. പോലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അട്ടിമറി സാധ്യത ഉണ്ടോ എന്ന് തള്ളിക്കളയാന്‍ ആവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചു.

സ്വര്‍ണ്ണ വില കുറഞ്ഞു

സ്വര്‍ണ്ണ വില കുറഞ്ഞു

വില ഇനിയും താഴാനാണ് സാധ്യത സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,960 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. 2,620 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. നോട്ട് പ്രതിസന്ധിയെ തുടര്‍ന്നാണ് സ്വര്‍ണ്ണവിലയില്‍ ഇടിവ് വന്നതെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വില ഇനിയും താഴാനാണ് സാധ്യതയെന്നും കണക്കാക്കുന്നു.

സ്വകാര്യ കശുവണ്ടി തൊഴിലാളികള്‍ക്കുള്ള വേതനം ഉടന്‍ ലഭ്യമാക്കും

സ്വകാര്യ കശുവണ്ടി തൊഴിലാളികള്‍ക്കുള്ള വേതനം ഉടന്‍ ലഭ്യമാക്കും

കേരളത്തിലെ ഒരു വിഭാഗം കശുവണ്ടി തൊഴിലാളികള്‍ കൂലി ലഭ്യമാക്കാന്‍ വേണ്ടി സമരം തുടങ്ങിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കുള്ള വേതനം ഉടന്‍ ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കറന്‍സി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ കശുവണ്ടി മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ആയതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംത്തിട്ട തുടങ്ങിയ ജില്ലകളിലെ സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ പണിയെടുക്കുന്ന നാല്‍പ്പത്തിരണ്ടായിരത്തിലധികം കശുവണ്ടി തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നയം മൂലം വേതനം യഥാസമയം നല്‍കാന്‍ […]

സഹകരണ ബാങ്കുകള്‍: വിവേചനം തെറ്റെന്ന് സുപ്രീംകോടതി

സഹകരണ ബാങ്കുകള്‍: വിവേചനം തെറ്റെന്ന് സുപ്രീംകോടതി

ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി നിയന്ത്രണത്തിന് പകരം നിരോധനം എന്തടിസ്ഥാനത്തിലാണെന്നും കോടതി സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി. ഈ വിഷയത്തില്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസംയം, നിയന്ത്രണത്തിന് പകരം നിരോധനം എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. നോട്ട് […]

മൂന്നു ട്രഷറികളില്‍ ആര്‍.ബി.ഐ പണം എത്തിച്ചില്ല; ഉച്ചവരെ കോഴിക്കോട് ജില്ലയില്‍ ലഭിച്ചത് പകുതി പണം

മൂന്നു ട്രഷറികളില്‍ ആര്‍.ബി.ഐ പണം എത്തിച്ചില്ല; ഉച്ചവരെ കോഴിക്കോട് ജില്ലയില്‍ ലഭിച്ചത് പകുതി പണം

ശമ്പളം- പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാകാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ, ഈ മാസം ഇതുവരെ ശമ്പളവും പെന്‍ഷനും അടക്കം ട്രഷറിവഴി ആകെ വിതരണം ചെയ്ത പണം 761.61 കോടി രൂപയാണ്. ആവശ്യപ്പെട്ട 78.96 കോടി രൂപയില്‍ ലഭിച്ചത് 69.44 കോടി മാത്രം. അതായത് 88 ശതമാനത്തോളം രൂപയാണ് ലഭിച്ചത്. മൂന്നു ട്രഷറികളില്‍ റിസര്‍വ്വ് ബാങ്ക് പണം എത്തിച്ചില്ല. ചെങ്ങന്നൂര്‍ ജില്ലാട്രഷറി, മുരിക്കാശ്ശേരി, മുക്കം സബ് ട്രഷറികള്‍ എന്നിവയാണവ. അവിടങ്ങളില്‍ ആവശ്യമായിരുന്നത് യഥാക്രമം 30 ലക്ഷം, മൂന്നുലക്ഷം, 40 ലക്ഷം […]

ജലചൂഷണം: പെപ്‌സിക്കെതിരെ സി.പി.എം സമരത്തിന്

ജലചൂഷണം: പെപ്‌സിക്കെതിരെ സി.പി.എം സമരത്തിന്

കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടും, കുടിവെള്ളമൂറ്റി വില്‍ക്കുന്ന പെപ്‌സിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം പെപ്‌സിക്കുപുറമേ മൂന്ന് വന്‍കിട ഡിസ്റ്റിലറികളും അനവധി കുപ്പിവെള്ളക്കമ്പനികളും പ്രതിദിനം എടുക്കാന്‍ അനുമതിയുള്ളതിലും പത്തിരട്ടിയിലേറെ വെള്ളം ഊറ്റുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പാലക്കാട്: പെപ്‌സിക്കെതിരെ സി.പി.എം സമരത്തിന്. കമ്പനി പ്രവര്‍ത്തനം തുടങ്ങി 16 വര്‍ഷത്തിന് ശേഷമാണ് ജലചൂഷണത്തിനെതിരെ സി.പി.എം സമരം നടത്തുന്നത്. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടും, വന്‍ തോതില്‍ കുടിവെള്ളമൂറ്റി വില്‍ക്കുന്ന പെപ്‌സിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മഴക്കുറവും, അനിയന്ത്രിതമായ […]

ആര്‍ബിഐ: റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

ആര്‍ബിഐ: റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പിലായ ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ ധന-വായ്പാ അവലോകന നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. നോട്ട് നിരോധനം മൂലം വളര്‍ച്ചാ നിരക്കിലുളള ആശങ്കയാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നതില്‍ നിന്നും ആര്‍ബിഐയെ പിന്തിരിപ്പിച്ചത്. നയരൂപീകരണത്തിനു വേണ്ടിയുള്ള രണ്ടുദിവസത്തെ മോണിറ്ററി പോളിസി മീറ്റിംഗിനു ശേഷമാണ് പ്രഖ്യാപനം. നവംബര്‍ 8നു നോട്ടുനിരോധനം വന്നശേഷം ആദ്യായമായാണ് ആര്‍ ബി ഐയുടെ ധനാവകലോകന പ്രഖ്യാപനം വന്നത്. ഉര്‍ജിത്ത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശേഷമുള്ള രണ്ടാമത്തെ വായ്പാ നയപ്രഖ്യാപനമാണ്. […]

1 45 46 47 48 49 58