ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും വന്‍ ജനത്തിരക്ക്

ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും വന്‍ ജനത്തിരക്ക്

500, 1000 നോട്ടുകള്‍ മാറാനെത്തി ജനങ്ങുടെ തിക്കും തിരക്കുമാണ് സംസ്ഥാനത്ത് ഇന്ന് മിക്ക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും. നിയമപരമായ പണം പോലും കൈമാറാനാകാതെ ഇടപാടുകാര്‍ വലയുകയാണ്. പലയിടങ്ങളിലും പലരും നോട്ടുകള്‍ മാറാനാകാതെ മടങ്ങി വന്നു. അതേസമയം പോസ്റ്റ് ഓഫീസ് വഴിയുള്ള നോട്ടുമാറല്‍ അവതാളത്തിലായിരിക്കുകയാണ്. മതിയായ പണം ഇല്ലാത്തതാണ് പോസ്റ്റ് ഓഫീസ് വഴിയുള്ള നോട്ടുമാറല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പ്രതിദിനം പതിനായിരം രൂപമാത്രമേ അനുവദിക്കാനാകു എന്ന് ബാങ്കുകള്‍ വ്യക്തമാക്കി. നോട്ടുമാറല്‍ കാരണം പോസ്റ്റ് ഓഫീസുകളിലെ ദൈനം ദിന […]

2000 രൂപകളില്‍ നാനോചിപ്പ്: കുപ്രചരണം എന്ന് ആര്‍.ബി.ഐ

2000 രൂപകളില്‍ നാനോചിപ്പ്: കുപ്രചരണം എന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: പുതിയ കറന്‍സി നയം അനുസരിച്ച് 500ന്റെ യും 1000ന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും പുതുതായി 2000 രൂപയുടെ നോട്ടുകള്‍ ഇറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോട്ടുകളെപറ്റിയുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ തെറ്റാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 2000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടില്ലെന്നും നിലവില്‍ ഈ സംവിധാനം ലോകത്ത് എവിടെയും ഇല്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സിഗ്നല്‍ സംവിധാനംവഴി നോട്ടുകള്‍ 120 മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിട്ടാല്‍പോലും കണ്ടെത്താനാകും എന്നുള്ളതരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

പുതിയ കറന്‍സി നയം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചു

പുതിയ കറന്‍സി നയം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാനഭാഗ്യക്കുറിയുടെ നവംബര്‍ 10,11 തീയ്യതികളിലെ കാരുണ്യപ്ലസ് (KN 135), ഭാഗ്യനിധി (BN 263) എന്നീ നറുക്കെടുപ്പുകള്‍ യഥാക്രമം നവംബര്‍ 19, 20 തീയ്യതികളില്‍ 3.30ന് നടത്തുന്നതായിരിക്കും

ക്ഷേമപെന്‍ഷനുകളുടെ വിതരണം കുറ്റമറ്റതാക്കാന്‍  കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു;  60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍-തോമസ് ഐസക്ക്

ക്ഷേമപെന്‍ഷനുകളുടെ വിതരണം കുറ്റമറ്റതാക്കാന്‍  കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു;  60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍-തോമസ് ഐസക്ക്

തിരുവനന്തപുരം : സര്‍ക്കാരിന്റെ ക്ഷേമ-ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരുടെയും വിവരശേഖരം രണ്ടാഴ്ചയ്ക്കകം കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു. വിവിധ ക്ഷേമനിധിബോര്‍ഡുകളില്‍ അംഗങ്ങളയ മുഴുവന്‍പേരും രണ്ടാഴ്ചയ്ക്കകം ആധാര്‍ നമ്പരുകള്‍ അതതു ബോര്‍ഡുകള്‍ക്കു നല്‍കണം. ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരശേഖരം നവംബര്‍ 22നകം ക്ഷേമനിധി ബോര്‍ഡുകള്‍ തദ്ദേശഭരണവകുപ്പിന്റെ ഡിബിറ്റി സെല്ലിനു കൈമാറണം. ഇതും അനുബന്ധപ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കിയാലേ പെന്‍ഷന്‍ വിതരണം ആരംഭിക്കൂ. യോഗം തീരുമാനിച്ചു. ഈ പ്രവര്‍ത്തനം പൂര്‍ണ്ണമായാല്‍ സംസ്ഥാനത്തെ 60 വയസു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന […]

ഇനി 500 ൻ്റെയും 1000 ൻ്റെയും നോട്ടുകൾ ഇല്ല; നാളെ ബാങ്കുകളും എ.ടി.എമ്മും പ്രവർത്തിക്കില്ല

ഇനി 500 ൻ്റെയും 1000 ൻ്റെയും നോട്ടുകൾ ഇല്ല; നാളെ ബാങ്കുകളും എ.ടി.എമ്മും പ്രവർത്തിക്കില്ല

ദില്ലി:  ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. ഇത് ഒഴിവാക്കാനാണ് സുപ്രധാന തീരുമാനം. നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി. എടി.എമ്മിനും നിയന്ത്രണം. എടി.എമ്മിൽ നിന്നും 11-മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം.  രാജ്യത്ത് സാമ്പത്തിക […]

കടകള്‍ രജിസ്‌ട്രേഷന്‍ പുതുക്കണം

കാസര്‍കോട് :കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കടകളും വാണിജ്യ സ്ഥാപനങ്ങളും 1960 ലെ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവ അവയുടെ രജിസ്‌ട്രേഷന്‍ 2017 ലേക്ക് ഈ മാസം 30 നകം പുതുക്കേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ നിശ്ചിത ഫീസിനോടൊപ്പം 25 ശതമാനം പിഴ കൂടി ഈടാക്കുതായിരിക്കും. തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കടകളും വാണിജ്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണെും അപ്രകാരം ചെയ്യാത്ത സ്ഥാപന […]

സെന്‍സെക്‌സ് 132 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 132 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 132.15 പോയന്റ് നേട്ടത്തില്‍ 27591.14ലും നിഫ്റ്റി 46.50 പോയന്റ് നേട്ടത്തില്‍ 8543.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇ.ലെ 1377 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1507 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോള്‌സ്, ഭേല്‍ വേദാന്ത, ഏഷ്യന്‍ പെയ്ന്റ്‌സ്, ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും സണ്‍ഫാര്‍മ, സിപ്ല, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍, എച്ച്.സി.എല്‍. ടെക്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

കേരള സോപ്‌സിനെ ലാഭത്തിലാക്കാന്‍ മള്‍ട്ടിനാഷ്ണല്‍ കമ്പനികള്‍

കേരള സോപ്‌സിനെ ലാഭത്തിലാക്കാന്‍ മള്‍ട്ടിനാഷ്ണല്‍ കമ്പനികള്‍

കോട്ടയം: കേരള സോപ്‌സ് മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ചേര്‍ന്ന് അവരുടെ ഉത്പന്നങ്ങളും നിര്‍മിച്ചു നല്കും. കേരള സോപ്‌സിന്റെ കേരള സാന്‍ഡല്‍ സോപ്പിനൊപ്പം യൂണിലിവര്‍, ഐടിസി കമ്പനികളുടെ സോപ്പുകളും നിര്‍മിച്ചു നല്കാനാണ് ധാരണ. കേരള സോപ്‌സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു മള്‍ട്ടി നാഷണല്‍ കമ്പനികളുടെ സോപ്പ് നിര്‍മാണം കേരള സോപ്‌സ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് പ്രാഥമികഘട്ട ചര്‍ച്ചകള്‍ നടത്തിയതായി കെഎസ്‌ഐഇ ചെയര്‍മാന്‍ സ്‌കറിയ തോമസ് പറഞ്ഞു. കോഴിക്കോട് ബീച്ചിനോടു ചേര്‍ന്നുള്ള കേരള സോപ്‌സ് ഫാക്ടറിയില്‍ […]

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ഡിസംബര്‍ 14മുതല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ സര്‍വീസ് ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ ദിവസേന നടത്തും. പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ജെറ്റ് എയര്‍വേസ് എഷ്യന്‍ രാജ്യങ്ങളിലെ സര്‍വീസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഹൈദരാബാദ്, കൊയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും സിങ്കപ്പൂര്‍വരെയുള്ള പുതിയ വിമാനങ്ങള്‍ അനുവദിക്കുമെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

കോളേജ് ഓഫ് കൊമേഴ്‌സ് തലയെടുപ്പോടെ കണ്ണൂരിന്റെ കലാശാല

കോളേജ് ഓഫ് കൊമേഴ്‌സ് തലയെടുപ്പോടെ കണ്ണൂരിന്റെ കലാശാല

ഉന്നതവിദ്യാഭ്യാസത്തിന് എവിടെയെന്ന പുതുതലമുറയുടെ അന്വേഷണം ചെന്നെത്തുന്നത് വടക്കേ മലബാറിന്റെ അഭിമാനമെന്നു വിശേഷിപ്പിക്കാവുന്ന ഈ സ്ഥാപനത്തിലേക്കാണ്- കണ്ണൂരിലെ കോളേജ് ഓഫ് കൊമേഴ്‌സ്. കാല്‍ നൂറ്റാണ്ടു മുമ്പ് നഗരമധ്യത്തില്‍ ചെറിയൊരു കെട്ടിടത്തില്‍ ഏതാനും കുട്ടികള്‍ക്കുള്ള ട്യൂഷന്‍ സെന്ററായി പ്രവര്‍ത്തനം തുടങ്ങിയിടത്തു നിന്ന് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെത്തുന്ന മഹാപ്രസ്ഥാനമായി ഈ സ്ഥാപനം മാറിയതിനു പിന്നില്‍ കഠിനപ്രയത്‌നത്തിന്റെ കഥകളേറെ. റഗുലര്‍ കോളേജുകളെ നിഷ്പ്രഭമാക്കുന്ന ഏറ്റവും ഉന്നതമായ നിലവാരത്തിലുള്ള വിദ്യാഭ്യാസസംവിധാനങ്ങളാണ് ഈ കലാലയത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. പ്രതീക്ഷയോടെ, അതിരറ്റ ആത്മവിശ്വാസത്തോടെ ഈ […]