കെനിയയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം

കെനിയയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം

നൈറോബി: കെനിയയില്‍ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം. മഴയെ തുടര്‍ന്നു പല പ്രദേശങ്ങളിലേയും പാലങ്ങളും റോഡുകളും തകര്‍ന്നു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് കെനിയന്‍ കാലവസ്ഥ കേന്ദ്രം അറിയിച്ചു.

ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന് ബേക്കറി ജീവനക്കാരന് ‘രണ്ട് ലക്ഷം രൂപ പിഴ’

ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന് ബേക്കറി ജീവനക്കാരന് ‘രണ്ട് ലക്ഷം രൂപ പിഴ’

പാരീസ്: കഠിനദ്ധ്വാനം ചെയ്തതിനെ തുടര്‍ന്ന് ബേക്കറി ജീവനക്കാരന് കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിച്ചു. ഫ്രാന്‍സിലെ ഒരു ലേബര്‍ കോടതിയാണ് ഈ വിചിത്ര വിധിയിലൂടെ വാര്‍ത്താ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഫ്രാന്‍സിലെ ലൂസിഗനി സര്‍ബേസിലുള്ള ബാക്കെയ് തടാകത്തിനടത്ത് ബേക്കറി നടത്തുന്ന സെഡ്രിക് വെവ്വേറേ എന്ന വ്യക്തിക്കാണ് ആത്മാര്‍ത്ഥമായി ജോലി ചെയ്തതിനെ തുടര്‍ന്ന് പിഴ അടക്കേണ്ട ദുര്യോഗത്തില്‍ എത്തപ്പെട്ടത്. വേനല്‍ക്കാലമായാല്‍ ബാക്കേയ് തടാകം സഞ്ചാരികളെ കൊണ്ട് നിറയും. അതു കൊണ്ട് തന്നെ ആ സമയം പ്രദേശത്തെ കച്ചവടക്കാര്‍ക്ക് […]

സാമ്പത്തിക ക്രമക്കേട്: മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരിബ് ഫകിം രാജിവെച്ചു

സാമ്പത്തിക ക്രമക്കേട്: മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരിബ് ഫകിം രാജിവെച്ചു

മൗറീഷ്യസ് : സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരിബ് ഫകിം രാജിവെച്ചു. ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന മൗറീഷ്യസില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അമീന വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയതാണ് വിവാദത്തിലേക്കെത്തിച്ചത്. എന്നാല്‍ സന്നദ്ധ സംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡും അതേ ബാങ്കിലെ തന്റെ ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ മാറി ഉപയോഗിച്ചതാകാം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും താന്‍ ഒരിക്കലും സംഘടനയും ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും അമീന വ്യക്തമാക്കി.

ഭൂമിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ‘കാന്തികവാതം’ എത്തുമെന്ന് സൂചന

ഭൂമിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ‘കാന്തികവാതം’ എത്തുമെന്ന് സൂചന

സില്‍വര്‍ സ്പ്രിങ്: അതിഭീകരമായ ഒരു കാന്തികവാതം മാര്‍ച്ച് 18 ന് രൂപപ്പെടുമെന്നും ഇതോടെ ആശയ വിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തകരാറിലാകുമെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൗരവാതം എന്നും കാന്തിക വാതം എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ തോത് അനുസരിച്ചായിരിക്കും ഭൂമിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതോടൊപ്പം തന്നെ ഗ്രിഡ് വഴിയുള്ള വൈദ്യുതി വിതരണത്തേയും ഇത് തടസത്തിലാക്കും. മാര്‍ച്ച് 15 ന് ശക്തമായ സൗരവാതം ഉണ്ടാകും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് […]

ഐഎസ് ഭീകരതയുടെ മറ്റൊരു ഞെട്ടിക്കുന്ന ദൃശ്യം കൂടി പുറത്ത്

ഐഎസ് ഭീകരതയുടെ മറ്റൊരു ഞെട്ടിക്കുന്ന ദൃശ്യം കൂടി പുറത്ത്

ദമാസ്‌കസ്: ഐഎസ് ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. പൊതു നിരത്തില്‍ വെച്ച് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന്റെ കൈ മുറിച്ച് കഷണങ്ങളാക്കിയാണ് ഐഎസ് ക്രൂരതയുടെ മുഖം വീണ്ടും പുറത്തെടുത്തത്. കണ്ണുകള്‍ കെട്ടി മുട്ടുകാലില്‍ നിലത്തിരുത്തിയ ശേഷം യുവാവിന്റെ കൈ മുറിച്ച് എടുക്കുക ആയിരുന്നു. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കൈകള്‍ അറുത്തെടുത്ത ശേഷം കഷണങ്ങളാക്കുകയാണ് ഇവര്‍ ചെയ്തത്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ നിന്നാണ് ഈ ഭീകര ദൃശ്യം പുറത്ത് വന്നിരിക്കുന്നത്. മോഷണം ആരോപിച്ചാണ് ഇയാളുടെ കൈ […]

പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

ലണ്ടന്‍ : വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. കുടുംബമാണ് വാര്‍ത്ത പുറത്തുവിട്ടത്. നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്) എന്ന അസുഖബാധിതനായിരുന്നു. ഞങ്ങളുടെ പിതാവ് ഇന്ന് മരണമടഞ്ഞ വിവരം അറിയിക്കുന്നതായി ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യവും വര്‍ഷങ്ങളോളം നിലനില്‍ക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ […]

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍ വിമാനം തകര്‍ന്നുവീണു

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍ വിമാനം തകര്‍ന്നുവീണു

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ബംഗ്ലാദേശിന്റെ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍ വിമാനമാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പറന്നുയരുമ്പോള്‍ തകര്‍ന്നു വീഴുകയായിരുന്നു. 14 യാത്രക്കാരെയും 4 ജീവനക്കാരെയും രക്ഷപ്പെടുത്തി

ഒരാഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീഴും; കേരളവും ഭയപ്പെടണം

ഒരാഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീഴും; കേരളവും ഭയപ്പെടണം

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയുടെ തിയോങ്‌ഗോങ്ങ് 1 ബഹിരാകാശ സ്റ്റേഷനാണ് നിയന്ത്രണം വിട്ടത്. 8.5 ടണ്‍ ഭാരമുള്ള നിലയം അടുത്ത വര്‍ഷം ജനുവരി, മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ഇഎസ്എ മുന്നറിയിപ്പു നല്‍കുന്നത്. 12 മീറ്ററാണ് നിലയത്തിന്റെ നീളം. ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ബീജിംഗ്, ടോക്കിയോ എന്നിവയുടെ പരിസരങ്ങളില്‍ നിലയം പതിക്കാനാണ് […]

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി; നിയമപരിഷ്‌കരണം ഉടന്‍

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി; നിയമപരിഷ്‌കരണം ഉടന്‍

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിച്ച് ഫ്രാന്‍സ്. കുറഞ്ഞ പ്രായം 15 ആക്കിക്കൊണ്ടാണ് ഫ്രാന്‍സ് നിയമപരിഷ്‌കരണത്തിനൊരുങ്ങുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. പൊതുജനങ്ങളുടെയും വിദഗ്ധ സമിതിയുടയെും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് പ്രായപരിധി കൊണ്ടുവരാന്‍ തീരുമാനമെടുത്തതെന്നും നിയമം മാര്‍ച്ച് 21ന് മന്ത്രിമാരുടെ കൗണ്‍സിലിന് മുമ്ബാകെ അവതരിപ്പിക്കുമെന്നും തുല്യതാ മന്ത്രി മാര്‍ലിന്‍ ഷിയപ അറിയിച്ചു. ബലാത്സംഗക്കേസുകളിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. 11 വയസ്സുകാരികള്‍ ഇരകളായ ബലാത്സംഗക്കേസ് […]

ഓസ്‌കര്‍ പുരസ്‌കാരം 2018 ; മികച്ച നടിയുടെ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഓസ്‌കര്‍ പുരസ്‌കാരം 2018 ; മികച്ച നടിയുടെ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ലോസ് ആഞ്ജലസ്: ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന് ലഭിച്ച മികച്ച നടിയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡ് എന്നയാളെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓസ്‌കര്‍ ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്‌സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഓസ്‌കര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. ട്രോഫി കൈക്കലാക്കിയെന്ന് അറിയിച്ചുകൊണ്ട് മോഷ്ടാവ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഓസ്‌കര്‍ പുരസ്‌കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന്റെ പേരെഴുതിയ ട്രോഫി കാണാതായതോടെ സംഭവം മോഷണമാണെന്ന് അധികൃതര്‍ക്ക് മനസിലാക്കിയത്. മോഷ്ടാവില്‍ […]

1 2 3 59