പുതുവര്‍ഷം ദുബായിലാണോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

പുതുവര്‍ഷം ദുബായിലാണോ? ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി ദുബായ് പോലീസ്. ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിര്‍ദേശങ്ങളും പോലീസ് പുറപ്പെടുവിച്ചു. പുതുവര്‍ഷം ആഘോഷിക്കാന്‍ ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ വഹിക്കരുതെന്നു ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കനത്തസുരക്ഷ ഏര്‍പ്പെടുത്തുന്നതിനാല്‍ ബാഗുകളും മറ്റും വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. ഇത് ആളുകളുടെ ഒഴുക്കിനു തടസം നേരിടും. ഡിസംബര്‍ 31നു വൈകിട്ട് നാലോടെ തന്നെ ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ദുബായ് പോലീസ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അലി […]

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍ 25ന് ഇരുവര്‍ക്കും കുല്‍ഭൂഷണെ കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയില്‍ അറിയിച്ചത്.

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

മര്‍ക്കസ്സു സഖാഫത്തി സുന്നിയ്യ റൂബി സമ്മേളനത്തോടനുബന്ധിച്ച് ഡിസബര്‍ 30,31 ദിവസങ്ങളായി കാരന്തുര്‍ മര്‍ക്കസില്‍ നടക്കുന്ന മര്‍ക്കസിന്റെ മുപ്പതോളം സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ക്ലാസ് മുറികളില്‍ നിന്ന് പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയെയും ക്ലാസ് മുറിയിലേക്ക് തിരിച്ചു വിളിച്ച്, ഹോസ്റ്റലില്‍ നിന്ന് പഠിച്ചിറങ്ങിയ വര്‍ഷം ഒരു ദിവസം മര്‍ക്കസില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ബാക്ക് ടു മര്‍ക്കസ് പരിപാടിയിലേക്ക് യു.എ ഇ യിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കും. അതിനു വേണ്ടി വിമാനം ചാര്‍ട്ട് ചെയ്യും. യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സ്‌കളില്‍ […]

തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച കാമുകനെ കൊലപ്പെടുത്തി; യുവതിക്ക് സംഭവിച്ചത്!

തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച കാമുകനെ കൊലപ്പെടുത്തി; യുവതിക്ക് സംഭവിച്ചത്!

കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരിക്ക് വധശിക്ഷ. പാകിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതിയാണ് യുവതിയ്ക്ക് വധശിക്ഷ വിധിച്ചത്. തന്റെ കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് ഇത്തരത്തിലൊരു കൃത്യം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും യുവതി പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനായ സദാഖത് അലി (23) യെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അയാളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചതെന്ന് ഷമീറ കോടതിയില്‍ പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും അയാള്‍ മറ്റൊരാളെ […]

41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയില്‍

41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയില്‍

സന: യമനിലെ ഹൂതി വിമതര്‍ 41 മാധ്യമപ്രവര്‍ത്തകരെ പിടിച്ചുവച്ചിരിക്കുന്നതായി സൂചന. അന്തര്‍ദ്ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്‌സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 പേരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ക്ക് പുറമെ റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ഇന്റര്‍നാഷണലിന്റെ യമന്‍ കറസ്‌പോണ്ടന്റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്‌നിക് അധികൃതര്‍ […]

സൗദിയില്‍ ഒരു റിയാലിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു: പകരം നാണയം വിതരണം ചെയ്യും

സൗദിയില്‍ ഒരു റിയാലിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു: പകരം നാണയം വിതരണം ചെയ്യും

റിയാദ്: ഒരു റിയാലിന്റെ നോട്ടുകള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. ഇതിനു പകരമായി ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങളാകും വിതരണം ചെയ്യുക. നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. ഒരു റിയാലിന്റെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ബാങ്കുകളെ സാമ അറിയിക്കുകയും ചെയ്തു. നോട്ടിനു പകരം ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങള്‍ ബാങ്കുകള്‍ക്ക് വിതരണം തുടങ്ങി. […]

ഗര്‍ത്ത് ഡേവിസ് ചിത്രം ‘മേരി മഗ്ദലിന്റെ’ ട്രെയിലര്‍ പുറത്തെത്തി

ഗര്‍ത്ത് ഡേവിസ് ചിത്രം ‘മേരി മഗ്ദലിന്റെ’ ട്രെയിലര്‍ പുറത്തെത്തി

ഗര്‍ത്ത് ഡേവിസ് ഒരുക്കുന്ന പുതിയ ചിത്രമാണ് മേരി മഗ്ദലിന്‍. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തെത്തി. റൂണിമാരയാണ് മഗ്ദലന മറിയമാകുന്നത്. ജോക്കിന്‍ ഫീനിക്‌സ് ക്രിസ്തുവിനെയും അവതരിപ്പിക്കുന്നു. അതേസമയം സിനിമയില്‍ യേശുക്രിസ്തു എന്ന് കൃത്യമായി പരാമര്‍ശിച്ചിട്ടില്ല. സിനിമയിലെ പ്രമുഖ പേരുകളില്‍ ഒന്ന് ഹോളിവുഡിലെ വിഖ്യാത താരം ചിവേറ്റല്‍ എജിയോഫറിന്റേതാണ്. ക്രിസ്തുവിന്റെ ശിഷ്യന്‍ പത്രോസായിട്ടാണ് എജിയോഫര്‍ എത്തുന്നത്. ടഹര്‍ റഹീം ഹോവേഴ്‌സാണ് യൂദാസാകുന്നത്.

തെരേസ മേയോട് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ഉപദേശിച്ച് ട്രംപ്

തെരേസ മേയോട് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ഉപദേശിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇസ്ലാം വിരുദ്ധ പ്രസ്താവന നടത്തിയതിന് തനിക്കെതിരെ വിമര്‍ശനമുന്നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ട്രംപ് തെരേസ മേയോട് ആവശ്യപ്പെട്ടു. ‘തെരേസ മേ, എന്നെ ശ്രദ്ധിക്കരുത്, പകരം നിങ്ങളുടെ രാജ്യത്ത് ഉണ്ടാവുന്ന വിനാശകാരിയായ ഇസ്ലാം തീവ്രവാദത്തെ ശ്രദ്ധിക്കൂ, ഇവിടെയെല്ലാം സുഗമമാണ്’ എന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം മുസ്ലീം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മൂന്ന് വീഡിയോ സന്ദേശങ്ങള്‍ ട്രംപ് ട്വിറ്ററിലൂടെ […]

ഇന്തോനേഷ്യയില്‍ ചുഴലിക്കാറ്റ്: 19 മരണം

ഇന്തോനേഷ്യയില്‍ ചുഴലിക്കാറ്റ്: 19 മരണം

ജകാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ജാവയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 19 പേര്‍ മരിച്ചു. 15 പേര്‍ മണ്ണിടിച്ചിലിലും നാലുപേര്‍ വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. നൂറുകണക്കിന് വീടുകളും ഹെക്ടര്‍ കണക്കിന് കൃഷിയിടവും പൊതു സൗകര്യങ്ങളും വെള്ളത്തിനടിയിലായതായി ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി വക്താവ് അറിയിച്ചു. ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ മൗണ്ട് അഗോങ് പര്‍വതം സ്‌ഫോടനഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് ചുഴലിക്കാറ്റ് ആക്രമണം. ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഇന്തോനേഷ്യന്‍ തീരം വിടുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ പ്രകൃതിക്ഷോഭം പതിവാണ്. െഫബ്രുവരിയില്‍ ബാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ […]

കാമുകിയെ ബലാത്സംഗം ചെയ്ത് നഗ്നയായി ഇറക്കിവിട്ടു: യുവാവിന് മൂന്ന് വര്‍ഷം തടവ്

കാമുകിയെ ബലാത്സംഗം ചെയ്ത് നഗ്നയായി ഇറക്കിവിട്ടു: യുവാവിന് മൂന്ന് വര്‍ഷം തടവ്

കാമുകിയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത ശേഷം ഉടുതുണിയില്ലാതെ പുറത്തേക്ക് ഇറക്കിവിട്ട യുഎഇ യുവാവിനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം. ഉസ്ബെകിസ്താന്‍ സ്വദേശിയായ യുവതിയെയാണ് 39കാരനായ സ്വദേശി യുവാവ് ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം ഫ്ളാറ്റില്‍ നിന്ന് ഇറക്കിവിട്ടത്. പോരാത്തതിന് യുവതിയുടെ വസ്ത്രങ്ങള്‍ 11ാം നിലയിലെ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് എറിയുകയും ചെയ്തു. തൊട്ടടുത്ത ഫ്ളാറ്റിലെ റഷ്യന്‍ സ്ത്രീയുടെ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചാണ് യുവതി കെട്ടിടത്തിന്റെ […]