വൈറ്റ് ഹൗസിനു മുമ്പില്‍ ട്രംപും മാക്രോണും ചേര്‍ന്ന് നട്ട ഓക്ക് മരത്തിന്റെ തൈ കാണാനില്ല

വൈറ്റ് ഹൗസിനു മുമ്പില്‍ ട്രംപും മാക്രോണും ചേര്‍ന്ന് നട്ട ഓക്ക് മരത്തിന്റെ തൈ കാണാനില്ല

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് വൈറ്റ് ഹൗസിനു മുമ്പില്‍ നട്ട മരത്തൈ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഓക്ക് മരത്തിന്റെ തൈയ്യാണ് കാണാതായിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മാക്രോണ്‍, ട്രംപിനൊപ്പം ചേര്‍ന്ന് ഓക്ക് മരത്തിന്റെ തൈ വൈറ്റ് ഹൗസിന് മുന്നില്‍ നട്ടത്. ഇരുനേതാക്കളും ചേര്‍ന്ന് മരം നടുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു

ചൈനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ആക്രമണം: മരണം ഒമ്പതായി

ചൈനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ആക്രമണം: മരണം ഒമ്പതായി

ബെയ്ജിംഗ്: വടക്കന്‍ ചൈനയിലെ മിഷി കൗണ്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ കത്തി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വെള്ളിയാഴ്ച മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ടു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നു ഷാന്‍ഷി പ്രവിശ്യയിലെ മിസികൗണ്ടി പൊലീസ് പറഞ്ഞു. അക്രമിയെ പൊലീസ് വെള്ളിയാഴ്ച തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പരുക്കേറ്റ പത്ത് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്.

നീരവ് മോദി ഹോങ്കോങ്ങില്‍ നിന്നും കടന്നു; ഇപ്പോള്‍ ന്യൂയോര്‍ക്കിലെന്ന് റിപ്പോര്‍ട്ട്

നീരവ് മോദി ഹോങ്കോങ്ങില്‍ നിന്നും കടന്നു; ഇപ്പോള്‍ ന്യൂയോര്‍ക്കിലെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ലോസ് റീജന്‍സി ഹോട്ടലിന് സമീപം മോദിയെ കണ്ടവരുണ്ട്. നേരത്തെ നീരവ് മോദി ഹോംങ്കോങ്ങിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോദിയെ പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ ഹോങ്കോങ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്ക് കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ബെല്‍ജിയം പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു മോദിയുടെ യാത്ര. നീരവ് മോദിയെ പിടികൂടാന്‍ പിഎന്‍ബി സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ […]

വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

ജനീവ: വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ വാട്സ്ആപ്പ് ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്നാണ് വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു. വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്സ്ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല.

പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; വിനോദ സഞ്ചാരികളടക്കം 36 പേര്‍ മരിച്ചു

പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; വിനോദ സഞ്ചാരികളടക്കം 36 പേര്‍ മരിച്ചു

ഉത്തരകൊറിയ : ഉത്തരകൊറിയയിലാണ് ലോകത്തെ നടുക്കിയ ബസപകടമുണ്ടായത്. പാലത്തില്‍നിന്നും ബസ് താഴേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്. 32 ചൈനീസ് വിനോദ സഞ്ചാരികളടക്കം 36 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ഹ്യാംഗ്‌ചെ പ്രവിശ്യയയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബസ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉത്തരകൊറിയന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി കൂടുതല്‍ ശ്രദ്ധ ചെലുത്തണം: ഐഎംഎഫ് അധ്യക്ഷ

സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി കൂടുതല്‍ ശ്രദ്ധ ചെലുത്തണം: ഐഎംഎഫ് അധ്യക്ഷ

വാഷിങ്ടണ്‍: സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ഡെ. കത്വ സംഭവം ആഗോളതലത്തിലും ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രതികരണം. ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഐഎംഎഫ് അധ്യക്ഷ പ്രധാനമന്ത്രിയോട് പ്രതിപാദിക്കുന്നത്. ജനുവരിയില്‍ നടന്ന ലോകസാമ്ബത്തിക ഫോറത്തില്‍ മോദിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് ഒന്നും സംസാരിച്ചില്ലെന്നും ലഗാര്‍ഡെ ആരോപിച്ചു. അരോചകമായ സംഭവമാണ് ഇന്ത്യയില്‍ നടന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം പ്രസ്താവന വിവാദമായതോടെ ഇത് തന്റെ വ്യക്തിപരമായ […]

സൗദിയില്‍ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്‍തര്‍

സൗദിയില്‍ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്‍തര്‍

ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന് നടക്കും. ഹോളിവുഡ് ചിത്രം ‘ബ്ലാക് പാന്‍തര്‍’ ആണ് ആദ്യസിനിമ. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദര്‍ശനം. 600 സീറ്റുകളാണ് ഇവിടെയുള്ളുത്. പൊതുജനങ്ങള്‍ക്കുള്ള പ്രദര്‍ശനം മേയ് മാസത്തിലാണ് ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക പ്രദര്‍ശനങ്ങളും ഉണ്ടാവും. സൗദിയില്‍ പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകളുടെ വരവ്. വിഷന്‍ 2030ന്റെ ഭാഗമായി 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനാണ് സൗദി […]

യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു

യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു

ഹൂസ്റ്റണ്‍: യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു. 1989-93 കാലഘട്ടത്തില്‍ യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച്.ഡബ്ല്യു.ബുഷിന്റെ പത്നിയാണ്. 92 വയസായിരുന്നു ഇവര്‍ക്ക്. ഭര്‍ത്താവും മകനും യുഎസ് പ്രസിഡന്റാകുന്നതു കണ്ട ഏക വനിതയാണു ബര്‍ബറ. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ആശുപത്രി ചികിത്സ വേണ്ടെന്നു വച്ചിരുന്നു ബര്‍ബറ. ഹൂസ്റ്റണിലെ വസതിയില്‍ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയില്‍ കഴിയാനാണ് ആഗ്രഹമെന്നായിരുന്നു മുന്‍ പ്രഥമ വനിത പറഞ്ഞിരുന്നത്.

യാത്രക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് വിമാനം നിലത്തിറക്കി

യാത്രക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് വിമാനം നിലത്തിറക്കി

ബെയ്ജിംഗ്: യാത്രക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ചൈന വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന്‍ പേന ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിമാനം ഹെനാന്‍ പ്രവിശ്യയിലെ ഷെംഗ്‌ഷോയില്‍ ഇറക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ഷയില്‍നിന്ന് ഞായറാഴ്ച രാവിലെ 8.40 ന് പറന്നുയര്‍ന്ന വിമാനം ബെയ്ജിംഗില്‍ രാവിലെ 11 ന് ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് രാവിലെ 9.58 ന് ഷെംഗ്‌ഷോ സിന്‍ഷെംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറക്കേണ്ടിവന്നു. ഭീഷണിപ്പെടുത്തിയ ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് […]

സിറിയയിലെ സൈനിക നടപടി വിജയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

സിറിയയിലെ സൈനിക നടപടി വിജയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: സിറിയയിലെ സൈനിക നടപടി വിജയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു സിറിയയിലേത്. ദൗത്യം പൂര്‍ണം എന്നും ഫ്രാന്‍സിനും ബ്രിട്ടനും നന്ദി അറിയിക്കുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം രാസായുധം പ്രയോഗിക്കാന്‍ സിറിയ ഇനിയും മുതിര്‍ന്നാല്‍ വീണ്ടും വ്യോമാക്രമണത്തിന് തയ്യാറാണെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയോഗത്തില്‍ പറഞ്ഞിരുന്നു. റഷ്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്. നൂറിലധികം മിസൈലുകളാണ് സിറിയയില്‍ സംയുക്ത സൈനിക […]