മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു

മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെലഫോണില്‍ സംസാരിച്ചു. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു രാഷ്ട്രനേതാക്കളുടെ സംഭാഷണം. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപ് വിളിക്കുന്ന അഞ്ചാമത്തെ രാഷ്ട്രത്തലവനാണ് മോദി. വാണിജ്യം, പ്രതിരോധം, എച്ച് 1 ബി വിസ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയായി എന്നാണ് കരുതുന്നത്.

ഡൊണള്‍ഡ് ട്രംപ് ഇന്ന് മോദിയുമായി സംസാരിക്കും

ഡൊണള്‍ഡ് ട്രംപ് ഇന്ന് മോദിയുമായി സംസാരിക്കും

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രദേശിക സമയം ഉച്ചക്ക് ഒരു മണിക്ക് സംസാരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ സമയം രാത്രി 11.30 ആണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നവംബര്‍ എട്ടിന് മോദി ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു. പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപ് ഫോണില്‍ ബന്ധപ്പെടുന്ന […]

ഫേസ്ബുക് ലൈവായി കൂട്ട ബലാല്‍സംഗം ചെയ്ത മൂന്ന്‌പേര്‍ അറസ്റ്റില്‍

ഫേസ്ബുക് ലൈവായി കൂട്ട ബലാല്‍സംഗം ചെയ്ത മൂന്ന്‌പേര്‍ അറസ്റ്റില്‍

കൂട്ട ബലാല്‍സംഗരംഗം ഫേസ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. 18,20,24 വയസുള്ളവരാണ് അറസ്റ്റിലായത്. ഞായറാഴ്ച തലസ്ഥാന നഗരിയായ സ്‌റ്റോക്‌ഹോമില്‍നിന്നും 70 കിലോമീറ്റര്‍ അകലെ ഉപ്‌സല അപ്പാര്‍ട്‌മെന്റിലായിരുന്നു സംഭവം. ഫേസ്ബുക് ഗ്രൂപ്പിലെ അംഗങ്ങള്‍ വിഡിയോ കണ്ട ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 60,000 അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പാണിത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ പൊലീസിന് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ തോക്കുമായി നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്. വിഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. […]

അമേരിക്ക കരാറുകള്‍ റദ്ദാക്കുന്നു; ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് പിന്മാറി

അമേരിക്ക കരാറുകള്‍ റദ്ദാക്കുന്നു; ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് പിന്മാറി

ഗര്‍ഭഛിദ്രം നടത്താന്‍ വിദേശത്തെ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായവും അമേരിക്ക നിര്‍ത്തലാക്കി. ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ സുപ്രധാന വ്യാപാര കരാറായ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് അമേരിക്ക പിന്മാറി. ഇത് അമേരിക്കയിലെ തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തിരുന്നതനുസരിച്ച് വിദേശ ഏജന്‍സികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ട്രംപ് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ പ്രചാരണ വിഷയം അമേരിക്കയുടെ തകര്‍ന്ന സാമ്പത്തികാവസ്ഥയായിരുന്നു. പ്രസിന്റായാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ […]

ട്രംപിന് സുരക്ഷയ്ക്കായി പുതിയ ഫോണ്‍ നല്‍കി സുരക്ഷാ വിഭാഗം

ട്രംപിന് സുരക്ഷയ്ക്കായി പുതിയ ഫോണ്‍ നല്‍കി സുരക്ഷാ വിഭാഗം

യു.എസ് പ്രസിഡന്റായ ഡോണള്‍ഡ് ട്രംപ് പുതിയ മെബൈല്‍ നല്‍കി സുരക്ഷാ വിഭാഗം. ഇനി മുതല്‍ ട്രംപ് സുരക്ഷ വിഭാഗം അംഗീകരിച്ച ഫോണായിരിക്കും ഇനി മുതല്‍ ട്രംപ് ഉപയോഗിക്കുക. നേരത്തെ തന്റെ ആന്‍ഡ്രോയിഡ് ഫോണില്‍നിന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഈ നമ്പര്‍ ധാരാളം ആളുകള്‍ക്ക് സുപരിചിതമായതിനാലാണ് മൊബൈല്‍ ഫോണ്‍ മാറ്റാനുള്ള നിര്‍ദ്ദേശം സുരക്ഷ ഏജന്‍സി നല്‍കിയത്. ട്രംപ് 757 എന്ന സ്വകാര്യ വിമാനം ഉപേക്ഷിച്ച് ഇനിമുതല്‍ എയര്‍ ഫോഴ്സിന്റെ ജെറ്റ് ഉപയോഗിക്കാനും സുരക്ഷ വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ […]

സ്ത്രീകളുടെ ട്രംപ് വിരുദ്ധ റാലിയില്‍ മഡോണയും എമ്മ വാട്സണും

സ്ത്രീകളുടെ ട്രംപ് വിരുദ്ധ റാലിയില്‍ മഡോണയും എമ്മ വാട്സണും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ട്രംപ് ഏറ്റെടുത്തതിനു പിന്നാലെ രാജ്യത്ത് പ്രതിഷേധം അലയടിക്കുകയാണ്. ട്രംപിന്റെ സ്ത്രീ വിരുദ്ധനയങ്ങള്‍ക്കെതിരെ അമേരിക്കയിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹോളിവുഡും തെരുവിലേക്ക്. വാഷിങ്ടണില്‍ നടന്ന മാര്‍ച്ചില്‍ മഡോണ, ജൂലിയ റോബര്‍ട്സ്, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, കാറ്റി പെറി, കേര്‍, എമ്മ വാട്സണ്‍, തുടങ്ങിയവര്‍ പിന്തുണയുമായി എത്തി. ന്യൂയോര്‍ക്കില്‍ ട്രംപിന്റെ വീടായ ട്രംപ് ടവറിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഹെലന്‍ മിറന്‍, സിന്തിയ നിക്സണ്‍, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവര്‍ പങ്കുചേര്‍ന്നു. സണ്‍ഡാന്‍സ് ഫിലിം […]

കൊടുങ്കാറ്റും പേമാരിയും; അമേരിക്കയില്‍ 11 പേര്‍ മരിച്ചു

കൊടുങ്കാറ്റും പേമാരിയും; അമേരിക്കയില്‍ 11 പേര്‍ മരിച്ചു

ജോര്‍ജിയയിലെ 7 കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുരന്തത്തില്‍ അനുശോചനം അറിയിച്ചു. ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയില്‍ കൊടുങ്കാറ്റിലും മഴയിലും 11 പേര്‍ മരിച്ചു. ജോര്‍ജിയയിലെ 7 കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജോര്‍ജിയയില തെക്കന്‍ പ്രദേശത്തുള്ള കൗണ്ടികളായ ബ്രൂക്ക്സ്, ബെറീന്‍, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞു വിശിയത്. ഒപ്പം പെയ്ത കനത്ത മഴയും ജനജീവിതം ദുസഹമാക്കി. കാറ്റിലും മഴിയുലം 11 പേര്‍ മരിച്ചതായി ജോര്ജജിയ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു. 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താല്‍ക്കാലിക […]

ഇലക്ട്രോണിക്ക് സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇലക്ട്രോണിക്ക് സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

വാഷിങ്ടണ്‍: ഇലക്ട്രോണിക് സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. തനിക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് യുവാവ് തന്നെയാണ് ആദ്യം ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. 30 കാരനായ ആഡ്രൂ ഹാളിന്റെ ഏഴ് പല്ലുകളും ഇതുമൂലം നഷ്ടപ്പെട്ടതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. സിഗററ്റ് കത്തിച്ചപ്പോള്‍ മുഖത്തേക്ക് സിഗററ്റ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ട് ഡിഗ്രിയോളം പൊള്ളിയതായും നിലവില്‍ താന്‍ ഐസിയുവിലാണെന്നും ഹാള്‍ പറയുന്നു. ബാറ്ററി ചാര്‍ജിലൂടെ പുകയുടെ ഗന്ധം ലഭിക്കുന്ന ഇലക്‌ട്രോണിക് സിഗററ്റ് 2003ലാണ് […]

അധികാരമേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതായി ബിബിസി

അധികാരമേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതായി ബിബിസി

യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ട്വീറ്റ് ചെയ്ത് ബി.ബി.സി വെട്ടിലായി. ബി.ബി.സി നോര്‍ത്താംപ്ടന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അധികാരമേറ്റതിന് പിന്നാലെ ട്രംപിന് വെടിയേറ്റുവെന്നും കൈയ്ക്ക് പരുക്കേറ്റുവെന്നുമായിരുന്നു ബി.ബി.സിയുടെ ട്വീറ്റ്. വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ട ഉടന്‍ ബി.ബി.സി ട്വീറ്റ് ഡിലീറ്റ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തുവെന്നാണ് ബി.ബി.സിയുടെ വിശദീകരണം. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വാര്‍ത്ത ഉടന്‍ നീക്കം ചെയ്തുവെന്നും ബി.ബി.സി […]

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

45ാമത് അമേരിക്കന്‍ പ്രസിഡന്റായി ഇന്നലെ ചുമതലയേറ്റ ഡോണാള്‍ഡ് ട്രംപിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയും അമേരിക്കയുമായുളള സഹകരണം കൂടുതല്‍ ഊഷ്മളതയില്‍ തന്നെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയട്ടെയെന്നും, ട്രംപുമായി ചേര്‍ന്നുളള പ്രവര്‍ത്തനങ്ങളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഡമാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ യുഎസിനെ വിലിയ നേട്ടങ്ങളിലേക്ക് നയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, ട്രംപ് ഇന്ത്യയെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ട്രംപ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് […]

1 35 36 37 38 39 54