ഇനിമുതല്‍ ‘Ze’ മാത്രം; ‘He’ യും ‘She’ യും പുറത്ത്

ഇനിമുതല്‍ ‘Ze’ മാത്രം; ‘He’ യും ‘She’ യും പുറത്ത്

ഹിയും ഷിയും ഉപേക്ഷിക്കുവാനാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് പറയുന്നത്. സഹപാഠിയെ വിളിക്കാന്‍ ‘സി’ എന്ന സംജ്ഞ സ്വീകരിക്കുക. ഭിന്ന ലിംഗക്കാരെ പരിഗണിച്ചാണ് ഇത്തരമൊരു നിര്‍ദേശം സര്‍വ്വകലാശാല നല്‍കിയിരിക്കുന്നത്. തെറ്റായ സംജ്ഞ കൊണ്ട് ഭിന്നലിംഗക്കാരെ അഭിസംബോധന ചെയ്യുന്നത് കുറ്റകരമാണെന്നും സര്‍വകലാശാലയിലെ പെരുമാറ്റച്ചട്ടം നിഷ്‌കര്‍ശ്ശിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കാംബ്രിഡ്ജ് സര്‍വ്വകലാശാലയും അറിയിച്ചു.

ഐ.എസ് വീണ്ടും സിറിയയിലെ പാല്‍മിറ പിടിച്ചെടുത്തു

ഐ.എസ് വീണ്ടും സിറിയയിലെ പാല്‍മിറ പിടിച്ചെടുത്തു

പൗരാണിക നഗരമായ പാല്‍മിറയില്‍ നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുള്ള ഐ.എസ് വീണ്ടും തിരിച്ചെത്തുമ്പോള്‍ അവശേഷിക്കുന്നവ കൂടി നശിപ്പിക്കുമെന്ന ആശങ്ക ശക്തമാകുന്നു സിറിയന്‍ പൈതൃക നഗരമായ പാല്‍മിറ ഐ.എസ് ഭീകരര്‍ വീണ്ടും പിടിച്ചെടുത്തു. സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തിലാണ് മേഖലയില്‍ ഐ.എസ് വീണ്ടും ആധിപത്യം ഉറപ്പിച്ചത്. മേഖല തിരിച്ചുപിടിച്ചതായി ഐ.എസ് വാര്‍ത്ത ഏജന്‍സി അവകാശപ്പെടുന്നു. വാര്‍ത്ത സിറിയന്‍ മനുഷ്യാവകാശ സംഘടനയായ സിറിയ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും പുറത്തുവിട്ടു. അതേ സമയം നഗരത്തിന് പുറത്ത് സൈന്യം വീണ്ടും അക്രമണത്തിന് തയ്യാറെടുക്കുന്നതിനായി ഹോംസ് […]

ഇസ്താംബൂളിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ ഭീകരാക്രമണം; 29 മരണം

ഇസ്താംബൂളിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ ഭീകരാക്രമണം; 29 മരണം

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ ഭീകരാക്രമണം.29 പേര്‍ കൊല്ലപ്പെട്ടു. 170ഓളം പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബെസിക്ടാസ് ഫുട്ബാള്‍ ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് സ്‌ഫോടനമുണ്ടായത്. ഗ്രൗണ്ടിന്റെ സുരക്ഷക്കായി കാവല്‍ നിന്ന പൊലീസുകാര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് ടീമുകള്‍ തമ്മിലുളള മത്സരത്തിന് ശേഷം മണിക്കൂറുകള്‍ക്കുളളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പും ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

രാജ്യാന്തര മേളയില്‍ ഇന്ന് ‘സെന്‍സര്‍ഷിപ്പ്’ സെമിനാറും പിന്‍നിലാവും

രാജ്യാന്തര മേളയില്‍ ഇന്ന് ‘സെന്‍സര്‍ഷിപ്പ്’ സെമിനാറും പിന്‍നിലാവും

ഇന്ത്യയിലെ സെന്‍സര്‍ഷിപ്പ് നിയമങ്ങളിലെ മാറ്റങ്ങള്‍ തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ ശ്യാം ബെനഗലാണ് സെമിനാറിലെ മുഖ്യപ്രഭാഷകന്‍. മണ്‍മറഞ്ഞ കലാകാരന്മാരായ കല്പന, കലാഭവന്‍ മണി, ടി.എ റസാഖ് എന്നിവര്‍ക്ക് വൈകിട്ട് 6.30 ന് കൈരളി തിയേറ്ററില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ചലച്ചിത്രങ്ങളുടെ സെന്‍സര്‍ഷിപ്പിനെ സംബന്ധിച്ച് രാജ്യാന്തര മേളയില്‍ ഇന്ന് സെമിനാര്‍. നല്ല സിനിമകളുടെ സഹയാത്രികനായിരുന്ന പി.കെ.നായരുടെ പേരില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 11 ന് അപ്പോളോ ഡിമോറയിലാണ് നടക്കുന്നത്. ഇന്ത്യയിലെ സെന്‍സര്‍ഷിപ്പ് നിയമങ്ങളിലെ മാറ്റങ്ങള്‍ തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ ശ്യാം ബെനഗലാണ് […]

ഇനി അമേരിക്ക, ഇന്ത്യയുടെ മുഖ്യ പ്രതിരോധ പങ്കാളി

ഇനി അമേരിക്ക, ഇന്ത്യയുടെ മുഖ്യ പ്രതിരോധ പങ്കാളി

വാഷിങ്ടണ്‍: ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കാനുള്ള നിയമം യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ചു. മുഖ്യ പ്രതിരോധ പങ്കാളിയെന്ന പദവി ലഭിക്കുതോടെ ഇന്ത്യയ്ക്ക് യു.എസിന്റെ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ലൈസന്‍സ് ഇല്ലാതെ തന്നെ ലഭ്യമാകുമെന്നതാണ് പ്രത്യേകത. പല യുദ്ധോപകരണങ്ങളും ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അനുമതി ഇതോടെ സാധ്യമാകും. ‘നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട്’ ഏഴിനെതിരെ 92 വോട്ടുകളാണ് സെനെറ്റ് അംഗീകരിച്ചത്. ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കുന്നതിന് യു.എസ് ജനപ്രതിനിധി സഭ നേരത്തെ തന്നെ ഇന്ത്യയെ വന്‍ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ […]

മനുഷ്യാവകാശദിനം ആചരിച്ചു

മനുഷ്യാവകാശദിനം ആചരിച്ചു

മനുഷ്യാവകാശദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു. ഓഫീസുകളില്‍ രാവിലെ 11 നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസംബ്ലി സമയത്തുമാണ് പ്രതിജ്ഞ എടുത്തത്. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 പൊതു അവധിയായതിനാലാണ് ഡിസംബര്‍ ഒന്‍പതിന് പരിപാടി സംഘടിപ്പിച്ചതെന്ന് പൊതുഭരണ (കോ-ഓഡിനേഷന്‍) വകുപ്പ് അറിയിച്ചു. പ്രതിജ്ഞ: ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുളള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ […]

ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്; അച്ചടക്കം ലംഘിച്ചാല്‍ പുറത്തിരിക്കേണ്ടിവരും

ക്രിക്കറ്റിലും ഇനി ചുവപ്പ് കാര്‍ഡ്; അച്ചടക്കം ലംഘിച്ചാല്‍ പുറത്തിരിക്കേണ്ടിവരും

ഹോക്കിയിലും ഫുട്‌ബോളിലും കണ്ടു വരുന്ന ചുവപ്പു കാര്‍ഡ് സമ്പ്രദായം ക്രിക്കറ്റിലും വരുന്നു. അച്ചടക്ക ലംഘനം നടത്തുന്ന താരങ്ങളെ മൈതാനത്തിന് പുറത്താക്കുന്ന ഈ സമ്പ്രദായം 2017 ഒക്ടോബര്‍ ഒന്നു മുതല്‍ ക്രിക്കറ്റിന്റെയും ഭാഗമാകുമെന്നാണ് പൂതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൈതാനത്ത് കടുത്ത അച്ചടക്കലംഘനം നടത്തുന്ന താരങ്ങള്‍ക്കാകും ക്രിക്കറ്റില്‍ ചുവപ്പുകാര്‍ഡ് നല്‍കുക. എതിര്‍ ടീമിലെ താരങ്ങളെയോ അംപയര്‍മാരെയോ കയ്യേറ്റം ചെയ്യുക, അംപയറിറെ ഭീഷണിപ്പെടുത്തുക, സംഘാടകകര്‍ക്കോ കാണികള്‍ക്കോ ദേഹോപദ്രവം എല്‍പ്പിക്കുക, മറ്റു തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ വരുത്തുക എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കായിരിക്കും ചുവപ്പുകാര്‍ഡ് […]

ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി

ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി

പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെയാണ് പുറത്താക്കിയത് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെ പുറത്താക്കി. ഇവര്‍ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് പാസാക്കി. വിശ്വസ്ത സുഹൃത്ത് ചോയി സൂണ്‍സിലിനെ ഭരണത്തില്‍ ഇടപെടാന്‍ അനുവദിച്ചെന്നാണു പാര്‍ക്കിനെതിരേയുള്ള മുഖ്യ ആരോപണം. പാര്‍ക്കും ചോയിയും ചേര്‍ന്നു വന്‍കമ്പനികളില്‍ സമ്മര്‍ദം ചെലുത്തി ചോയിയുടെ കമ്പനികളിലേക്കു പണം ഒഴുക്കുകയായിരുന്നുവത്രെ. ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റാണ് പാര്‍ക് ഗ്യൂന്‍ഹൈ. സ്വതന്ത്രര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിന് 300 അംഗപാര്‍ലമെന്റില്‍ 172 പേരുടെ പിന്തുണയുണ്ട്. ഭരണകക്ഷിയിലെ ചിലരും പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം പാസായതോടെ […]

ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും; വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും; വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രദര്‍ശനം രാവിലെ 10 മുതല്‍  പാര്‍ട്ടിങ് ഉദ്ഘാടന ചിത്രം മേളയുടെ ചരിത്രത്തിലാദ്യമായി ‘ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യം തനത് കലാരൂപങ്ങളുടെ പ്രദര്‍ശനം നാളെ ഇരുപത്തി ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും. എം.പിമാരായ ശശി […]

ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ മോദിയല്ല

ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ മോദിയല്ല

ലോകത്താകമാനം ഓണ്‍ലൈന്‍ തൊരഞ്ഞെടുപ്പിലൂടെ ടൈം മാഗസിന്‍ നടത്തുന്ന മത്സരമായ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചെന്ന വാര്‍ത്ത തെറ്റ്. നരേന്ദ്ര മോദിയെയല്ല ടൈമിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്. അത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. മോദി അനുകൂലികള്‍ ഏറെ ആഘോഷിച്ച വാര്‍ത്തയാണ് ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ വിജയിക്കും എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. പ്രധാനപ്പെട്ട സര്‍വ്വേ ഫലങ്ങളും അങ്ങനെ […]

1 37 38 39 40 41 47