മഞ്ഞച്ചായം വാരിത്തേച്ച വാന്‍ഗോഗ്

മഞ്ഞച്ചായം വാരിത്തേച്ച വാന്‍ഗോഗ്

”പ്രിയ മോറീസ് പിയലാറ്റ് നിന്റെ സിനിമ വിസ്മയിപ്പിച്ചിരിക്കുന്നു.” വിഖ്യാത സംവിധായകനായ ഴാങ് ലുക് ഗോദാര്‍ദ്, ‘വാന്‍ഗോഗ്’ എന്ന ചിത്രം കണ്ടതിനുശേഷം സംവിധായകനായ മോറീസിനെ ആശ്ലേഷിച്ച് പറഞ്ഞതാണ് മുന്‍പറഞ്ഞ വാചകം വിഖ്യാത ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് നിര്‍മ്മിച്ച ഈ ഫ്രഞ്ച് ചിത്രം (1991) 1991 – ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച അന്യഭാഷ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡും (64-ാം) ഈ ചിത്രത്തിനു ലഭിച്ചു. വാന്‍ഗോഗിനെക്കുറിച്ച് ‘ലസ്റ്റ് ഫോര്‍ ലൈഫ്’ എന്നൊരു ചിത്രം 1956 ല്‍ […]

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നിറയുന്ന പെണ്‍ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നിറയുന്ന പെണ്‍ചിത്രങ്ങള്‍

മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാല് ചിത്രങ്ങളില്‍ രണ്ടെണ്ണം സ്ത്രീ സംവിധായകരുടേതാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേള മുന്‍വര്‍ഷങ്ങളേക്കാള്‍ ശക്തമായ സ്ത്രീസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മ്മനി, ചെക്കോസ്ലോവാക്യ, ദക്ഷിണകൊറിയ, മെക്‌സിക്കോ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാല് ചിത്രങ്ങളില്‍ രണ്ടെണ്ണം സ്ത്രീ സംവിധായകരുടേതാണ്. മലയാളിയായ വിധുവിന്‍സെന്റിന്റെ ‘മാന്‍ഹോള്‍’ മത്സരവിഭാഗത്തിലുണ്ട്. ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ മലയാളി സ്ത്രീ സാന്നിധ്യം. ബംഗാളി സംവിധായികയായ സാന്ത്വന ബര്‍ദലോയുടെ ‘മാജ് […]

ഐ.എഫ്.എഫ്.കെയില്‍ മണ്‍മറഞ്ഞ ചലച്ചിത്രകാരന്മാരുടെ അനുസ്മരണവും പുസ്തകപ്രകാശനവും

ഐ.എഫ്.എഫ്.കെയില്‍ മണ്‍മറഞ്ഞ ചലച്ചിത്രകാരന്മാരുടെ അനുസ്മരണവും പുസ്തകപ്രകാശനവും

മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കി കടന്നുപോയ കലാകാരന്മാരെ ചലച്ചിത്രോത്സവത്തില്‍ അനുസ്മരിക്കും. ചലച്ചിത്ര പ്രതിഭകളായ കല്പന, കലാഭവന്‍ മണി, ടി.എ റസാഖ് എന്നിവരുടെ ഓര്‍മ്മക്കുറിപ്പുകളടങ്ങുന്ന മൂന്ന് പുസ്തകങ്ങളും 24 കലാകാരന്മാരുടെ സ്മരണകളടങ്ങുന്ന ‘പിന്‍നിലാവ്’ എന്ന പുസ്തകവും വിവിധ ചടങ്ങുകളില്‍ പ്രകാശിപ്പിക്കും. ഡിസംബര്‍ 11 ന് വൈകുന്നേരം 6.30 ന് ശ്രീ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഉര്‍വ്വശി, ജോണ്‍പോള്‍, ഐ.വി. ശശി, കെ.പി.എ.സി ലളിത, സിദ്ധാര്‍ഥ് ഭരതന്‍, ഷാജി കൈലാസ്, രാഘവന്‍, ബി. ഉണ്ണികൃഷ്ണന്‍, മണിയന്‍പിള്ള രാജു, ടി.വി […]

നോട്ട് നിരോധനത്തില്‍ നയന്ത്രതലത്തില്‍ പ്രതിഷേധമറിയിച്ച് റഷ്യ

നോട്ട് നിരോധനത്തില്‍ നയന്ത്രതലത്തില്‍ പ്രതിഷേധമറിയിച്ച് റഷ്യ

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി റഷ്യ. ഡല്‍ഹിയിലെ തങ്ങളുടെ എംബസിയുടെ പ്രവര്‍ത്തനത്തെ നോട്ട് പിന്‍വലിച്ച തീരുമാനം പ്രതികൂലമായി ബാധിച്ചെന്ന് റഷ്യ ആരോപിക്കുന്നു. നയന്ത്രതലത്തില്‍ പ്രതിഷേധം അവര്‍ അറിയിച്ചതായാണ് വിവരം. ഈ മാസം രണ്ടിന് വിദേശകാര്യമന്ത്രാലയത്തിന് ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്സാണ്ടര്‍ കദാക്കിന്‍ ഈ വിഷയം ഉന്നയിച്ച് കത്തയച്ചു. പണം പിന്‍വലിക്കാന്‍ പരിധിവെച്ചതാണ് റഷ്യയുടെ എതിര്‍പ്പിന് കാരണം. കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാനാണ് റഷ്യന്‍ എംബസി […]

സിനിമയിലുള്ളത് യഥാര്‍ത്ഥത്തില്‍ നടിയെ നടന്‍ ബലാത്സംഗം ചെയ്തത് തന്നെ

സിനിമയിലുള്ളത് യഥാര്‍ത്ഥത്തില്‍ നടിയെ നടന്‍ ബലാത്സംഗം ചെയ്തത് തന്നെ

റിയലിസ്റ്റിക്കിനായി സിനിമയില്‍ ബലാത്സംഗ രംഗം ഒറിജിനലായി ചിത്രീകരിച്ചെന്ന സംവിധായകന്റെ വെളിപ്പെടുത്തല്‍. സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ത്തുലൂസിയാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. മാര്‍ലോണ്‍ ബ്രാന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗമാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ചിത്രത്തിലെ സ്വഭാവികയ്ക്ക് വേണ്ടിയാണ് ഇതെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. നടി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് സംവിധായകന്‍ ചിത്രത്തിലെ ബലാത്സംഗ രംഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെര്‍ണാഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും […]

ഐ.എഫ്.എഫ്.കെ: മലയാളി സംവിധായികയുടെ ചിത്രമുള്‍പ്പെടെ മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങള്‍

ഐ.എഫ്.എഫ്.കെ: മലയാളി സംവിധായികയുടെ ചിത്രമുള്‍പ്പെടെ മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങള്‍

* മലയാളത്തില്‍ നിന്ന് മാന്‍ഹോളും, കാട് പൂക്കുന്ന നേരവും * ആദ്യമായി മലയാളി സംവിധായികയുടെ ചിത്രവും ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരത്തിനായി 15 ചിത്രങ്ങള്‍ മത്സരിക്കും. രണ്ട് മലയാളി സംവിധായകരുടെ ചിത്രങ്ങളുള്‍പ്പടെ നാല് ഇന്ത്യന്‍ സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി സംവിധായികയുടെ ചിത്രം മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റിന്റെ കന്നി ചിത്രമായ ‘മാന്‍ഹോള്‍’ ആണ് മേളയില്‍ ചരിത്രം കുറിക്കുന്നത്. ശുചീകരണ തൊഴിലാളികളുടെ ജീവിതമാണ് മാന്‍ഹോളിന്റെ […]

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ഒന്നാമതായി മോദി

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ഒന്നാമതായി മോദി

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ജൂലിയന്‍ അസാഞ്ചേ എന്നിവരുടെ ഇരട്ടി ശതമാനം വോട്ട് മോദിക്ക് ഹിലരി ക്ലിന്റന് നാലു ശതമാനം വോട്ടും. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗിന് രണ്ടു ശതമാനം വോട്ടും കിട്ടി ലണ്ടന്‍ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഈയര്‍ 2016 നെ തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും അധികം വോട്ടുകള്‍ നേടി. മോദിക്ക് മൊത്തം ഓണ്‍ലൈന്‍ വായനക്കാരിലെ 18 ശതമാനം വോട്ടാണ് കിട്ടിയത്. രണ്ടാംസ്ഥാനക്കാരായ […]

രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ

രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ

തീരുമാനം അപ്രതീക്ഷിതം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. വെല്ലിംങ്ടണിലെ വാരാന്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ തീരുമാനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എട്ടുവര്‍ഷമായി പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്ന ജോണ്‍ കീ ഡിംസബര്‍ 12ന് ഔദ്യോഗിക രാജി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008ലാണ് നാഷണല്‍ പാര്‍ട്ടിയുടെ പ്രസിഡണ്ടായി ജോണ്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ ഉപപ്രധാനമന്ത്രി ബില്‍ ഇംഗ്ലീഷ് ചുമതല വഹിക്കും. 2014ല്‍ സെപ്റ്റംബറില്‍ മൂന്നാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ കീ […]

ഇന്ത്യയിലെ പുതിയ പരിഷ്‌കാരങ്ങളെ കണക്കിന് കളിയാക്കി അമേരിക്കന്‍ ഹാസ്യപരിപാടി

ഇന്ത്യയിലെ പുതിയ പരിഷ്‌കാരങ്ങളെ കണക്കിന് കളിയാക്കി അമേരിക്കന്‍ ഹാസ്യപരിപാടി

ഇന്ത്യയിലെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളെ പരിഹസിച്ച് പ്രശസ്ത അമേരിക്കന്‍ കോമഡി പരിപാടിയായ ‘ഡെയിലി ഷോ’. ഡിസംബര്‍ 1ന് നടന്ന പരിപാടിയില്‍ മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം, സുപ്രീംകോടതിയുടെ ദേശീയഗാനം നിര്‍ബന്ധമാക്കല്‍ തുടങ്ങിയ രാജ്യത്തെ പുതിയ നയങ്ങളെയാണ് പരിപാടി വിമര്‍ശിച്ചത്. ദേശീയഗാനം ചൊല്ലിക്കല്‍ ഇന്ത്യയില്‍ എത്രനാള്‍ നീണ്ടു പോകുമെന്ന് കാണാമെന്നും ഇന്ന് തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയത് നാളെ പലചരക്ക് കടകളിലും നിര്‍ബന്ധമാക്കും. ഇനി ദേശീയ ഗാനത്തിന് മുമ്പ് ചൊല്ലാന്‍ പുതിയ ദേശീയഗാനം വരുമോയെന്നും അവതാരകനായ ട്രെവര്‍ നോഹ പരിഹസിക്കുന്നു. ഇറോട്ടിക്ക് ചിത്രങ്ങള്‍ക്ക് മുമ്പേ […]

ചലച്ചിത്രമേള: പാസ് വിതരണം നാളെ മുതല്‍

ചലച്ചിത്രമേള: പാസ് വിതരണം നാളെ മുതല്‍

രാജ്യാന്തര ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 6/12/2016 മുതല്‍ ആരംഭിക്കും. നാളെ രാവിലെ 11 ന് ടാഗോര്‍ തിയേറ്ററില്‍ മന്ത്രി എ.കെ. ബാലന്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മഞ്ജു വാര്യര്‍ ഭിന്നലിംഗക്കാരുടെ പ്രതിനിധി ശീതള്‍ ശ്യാമിന് ആദ്യപാസ് നല്‍കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 15,527 പേരാണ് മേളക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,500 […]

1 45 46 47 48 49 54