രാജ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് അമേരിക്കക്കാര്‍

രാജ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് അമേരിക്കക്കാര്‍

വാഷിംങ്ടണ്‍ ഡിസി: അമേരിക്കയുടെ നിയുക്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പിനെതിരെയുള്ള പ്രതിഷേധം മൂര്‍ദ്ധന്യാവസ്ഥയില്‍. അമേരിക്കയിലെ ട്രമ്പ് വിരുദ്ധര്‍ തങ്ങളുടെ സ്വത്ത്-സമ്പാദ്യങ്ങള്‍ വിറ്റതിന് ശേഷം രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെയും കാനഡയിലെയും പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

ബ്രസീലിനുമുമ്പില്‍ മൂന്ന് ഗോളിന് മുട്ടുകുത്തി അര്‍ജന്റീന

ബ്രസീലിനുമുമ്പില്‍ മൂന്ന് ഗോളിന് മുട്ടുകുത്തി അര്‍ജന്റീന

ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം ലോകഫുട്‌ബോളിലെ അതികായന്‍മാര്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍മെസിയുടെ നേതൃത്വത്തലുള്ള അര്‍ജന്റീനയെ ബ്രസീല്‍ പട തുരത്തിയത്. ബ്രസീലിന് വേണ്ടി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കകയും ചെയ്ത ക്യാപ്റ്റന്‍ നെയ്മറാണ് മഞ്ഞപ്പടയുടെ സൂപ്പര്‍ഹീറോ ആയത്. ദേശീയ ജഴ്‌സിയില്‍ നെയ്മറിന്റെ 50ാം ഗോളായിരുന്നു ഇത്. ജയത്തോടെ ബ്രസീല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍ […]

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങള്‍

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങള്‍

വാഷിംഗ്ടണ്‍: വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍ ഡൊണാള്‍ഡ് ട്രംപിനുള്ള കഴിവ് വളരെ വലുതാണ്. എന്നാല്‍ താനും ഓട്ടും മോശമല്ല എന്ന് തെളിയിക്കുകയാണ് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയുടെ തലവായ ശതകോടീശ്വരന്‍ ട്രംപിന്റെ ഭാര്യ മെലാനിയ. എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചുകൊണ്ട് ട്രംപ് അമേരിക്കയുടെ സാരഥ്യം ഏറ്റെടുക്കമ്പോള്‍ അമേരിക്കന്‍ പ്രഥമ വനിതയും മാധ്യമങ്ങള്‍ക്കും പപ്പരാസികള്‍ക്കും മുതല്‍കൂട്ടാവുകയാണ്. ഇപ്പോള്‍ 48 വയസ്സാണ് മെലാനിയ ട്രംപിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയും ട്രംപ് ജയിക്കുകയും ചെയ്തതോടെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ […]

ട്രമ്പിന്റെ സൈറ്റിലെ മുസ്ലിം വിരുദ്ധപരാമര്‍ശ്ശങ്ങള്‍ നീക്കി

ട്രമ്പിന്റെ സൈറ്റിലെ മുസ്ലിം വിരുദ്ധപരാമര്‍ശ്ശങ്ങള്‍ നീക്കി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലേക്ക് മുസ്ലിംകള്‍ വരുന്നത് നിരോധിക്കും എന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനിംഗ് വെബ് സൈറ്റില്‍ നല്കിയിരുന്ന പ്രസ്താവന പിന്‍വലിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇതു പിന്‍വലിക്കുന്നതെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ മറുപടി. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ നാലു ശതമാനം മാത്രം സാധ്യത കല്പിക്കപ്പെട്ട ട്രംപ് ഇപ്പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുസ്ലിം വിരുദ്ധ പ്രസ്താവനയിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ട്രമ്പ് ഇപ്പോള്‍ അമേരിക്കയുടെ നിയുക്ത പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ തന്റെ നിലപാടില്‍ മാറ്റംവരുത്തുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. മുസ്ലിംകള്‍ അമേരിക്കയില്‍ എത്തുന്നത് തടയുമെന്ന […]

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: പ്രധാനമന്ത്രി ജപ്പാനില്‍ എത്തി

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: പ്രധാനമന്ത്രി ജപ്പാനില്‍ എത്തി

ജപ്പാന്‍: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍ എത്തി. തായ്‌ലന്റിലെ ബാങ്കോക്കില്‍ എത്തിയ മോദി തായ് രാജാവ് ഭൂമിബോല്‍ അതുല്യദേജിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇവിടെ നിന്നാണ് മൂന്നാം വാര്‍ഷിക ഉച്ചകോടിക്ക് മോദി ടോക്കിയോയില്‍ എത്തിയിരിക്കുന്നത്. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സൈനികേതര ആണവ കരാറുകളും ദക്ഷിണ ചൈനാ കടലിലെ തര്‍ക്കങ്ങളും മോദി – ആബെ കൂടിക്കാഴ്ചയില്‍ വിഷയമാകും.

ഡൊണാള്‍ഡ് ട്രമ്പ് ഒബാമയുമായി കൂടിക്കാഴ്ച നടത്തി

ഡൊണാള്‍ഡ് ട്രമ്പ് ഒബാമയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിനു ശേഷം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൌസിലെത്തി. ന്യൂയോര്‍ക്കില്‍ നിന്ന് തന്റെ സ്വകാര്യവിമാനത്തിലാണ് വാഷിങ്ടണിലെ റീഗന്‍ വിമാനത്താവളത്തില്‍ ട്രംപ് എത്തിയത്. പിന്നീട്, അവിടെ നിന്ന് വൈറ്റ് ഹൌസിലേക്ക് പോകുകയായിരുന്നു. വൈറ്റ് ഹൌസിലെത്തിയ ട്രംപിനെ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇരുവരും ഓവല്‍ ഓഫീസില്‍ സൌഹൃദ കൂടിക്കാഴ്ച നടത്തി. ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് മൈക് പെന്‍സ് എന്നിവരും ട്രംപിന് ഒപ്പമുണ്ടായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ […]

പുതിയ വരുമാനസ്രോതസ്സ് കണ്ടെത്തല്‍: ബഹ്‌റൈനില്‍നിന്ന് അയക്കുന്ന പണത്തിന് ഫീസ്

പുതിയ വരുമാനസ്രോതസ്സ് കണ്ടെത്തല്‍: ബഹ്‌റൈനില്‍നിന്ന് അയക്കുന്ന പണത്തിന് ഫീസ്

മനാമ: ബഹ്‌റൈനില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനംവരെ ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം എംപിമാര്‍ അംഗീകരിച്ചു. നിര്‍ദേശം അംഗീകാരത്തിനായി ശൂറ കൌണ്‍സിലിന് സമര്‍പ്പിച്ചു. ബഹ്‌റൈനിലുള്ള ആറു ലക്ഷത്തിലധികം പ്രവാസികള്‍ അയക്കുന്ന പണത്തിന് ഫീസ് ചുമത്തി പുതിയ വരുമാനസ്രോതസ്സ് കണ്ടെത്തുകയാണ് ലക്ഷ്യം. ബഹറിനില്‍ നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തില്‍നിന്ന് ചെറിയൊരു ശതമാനം ഫീസായി ഈടാക്കാമെന്ന നിര്‍ദേശം ധന സാമ്പത്തികകാര്യ സമിതി നേരത്തെ അംഗീകരിച്ചിരുന്നു. ഫീസോ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്വതന്ത്ര സമ്പദ് വ്യവസ്ഥ എന്ന നയം ഇതിലൂടെ ലംഘിക്കപ്പെടുമെന്നു […]

പുകയില: സചിത്ര മുന്നറിയിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

പുകയില: സചിത്ര മുന്നറിയിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: പുകയില ഉത്പ്പന്ന പായ്ക്കേജുകളുടെ ഇരുവശത്തും 90 ശതമാനം സചിത്ര മുന്നറിയിപ്പുമായി നേപ്പാളാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരുവശത്തും 85 ശതമാനം സചിത്ര മുന്നറിയിപ്പുള്ള തായ്ലന്‍ഡിനൊപ്പം ഇന്ത്യ മൂന്നാംസ്ഥാനം പങ്കിടുന്നു. പുകയില ഉത്പ്പന്ന പായ്ക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് നിബന്ധന നടപ്പാക്കിയതോടെ 205 രാജ്യങ്ങളുടെ ആഗോള റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമതെത്തി. കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി (സി.സി.എസ്) ഇന്ന് പുറത്തിറക്കിയ സിഗററ്റ് പാക്കേജ് ഹെല്‍ത്ത് വാര്‍ണിംഗ്സ് ഇന്റര്‍നാഷണല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം 2014ലെ 136ാംസ്ഥാനത്തുനിന്നാണ് ഇന്ത്യ മുന്നേറ്റം നടത്തിയിരിക്കുന്നത്. കാനഡയില്‍ […]

ട്രമ്പ്, കള്ളപ്പണം ഇംപാക്ട്: സ്വര്‍ണ്ണവില കുതിക്കും

ട്രമ്പ്, കള്ളപ്പണം ഇംപാക്ട്: സ്വര്‍ണ്ണവില കുതിക്കും

സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര, ആഭ്യന്തര ആവശ്യം കൂടിയതോടെ സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വിലയായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ദര്‍. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ വിജയം അന്തര്‍ദേശീയമായും, കള്ളപ്പണം തടയുവാന്‍വേണ്ടി 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് ആഭ്യന്തരമായും സ്വര്‍ണ്ണത്തിനോടുള്ള പ്രിയം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാറുന്ന സാമ്പത്തിക സാഹചര്യത്തില്‍ തങ്ങളുടെ മൂലധനം ആളുകള്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതോടെ സ്വര്‍ണ്ണവില 10 ഗ്രാമിന് 31,200 രൂപയാകും എന്നാണ് കണക്കുകള്‍ പറയുന്നത്.