ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി ആദ്യ കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളില്‍ നിന്നുമായി 900ത്തോളം ഡെലിഗേറ്റ്‌സാണ് പാരമ്പര്യ സ്രോതസ്സുകള്‍ എന്ന വിഷയത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ജനറ്റിക്ക് റിസോര്‍സസ് ആന്റ് ബയോഡൈവ്‌ഴ്‌സിറ്റി ഇന്‍്‌റര്‍നാഷ്ണലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജൈവവൈവിദ്ധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും നമ്മുടെ രാജ്യം തൃപ്തികരമല്ലാത്ത രീതിയിലാണ് അതിനോട് ഇടപെടുന്നതെന്നും ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാധന്‍ പറഞ്ഞു. ആറാം തീയ്യതി തുടങ്ങിയ കോണ്‍ഗ്രസ് നാളെ അവസാനിക്കും.

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഹില്ലരിക്ക് മുന്‍തൂക്കം

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഹില്ലരിക്ക് മുന്‍തൂക്കം

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45 ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യനേട്ടം ഹില്ലരിക്ക്. ആദ്യ ഫലങ്ങള്‍ ഹില്ലരി ക്ലിന്റന് അനുകൂലമാണെന്നാണ് സൂചന. ന്യൂഹാംഷെയറിലെ ഡിക്‌സ്വില്‍ നോച്ചില്‍ ഹില്ലരി വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരിക്ക് നാലും റി്പ്പബ്ലിക്കന്‍ സ്ഥാന്ാര്‍ത്ഥി ട്രംപിനു രണ്ടും വോട്ടുകളാണ് ലഭിച്ചത്.

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ഡിസംബര്‍ 14മുതല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ സര്‍വീസ് ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ ദിവസേന നടത്തും. പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ജെറ്റ് എയര്‍വേസ് എഷ്യന്‍ രാജ്യങ്ങളിലെ സര്‍വീസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഹൈദരാബാദ്, കൊയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും സിങ്കപ്പൂര്‍വരെയുള്ള പുതിയ വിമാനങ്ങള്‍ അനുവദിക്കുമെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

ദേശീയഗാനത്തെ ഐ.എസ്.എല്‍. അനാദരിച്ചതായി പോലീസ് കണ്ടെത്തി

ദേശീയഗാനത്തെ ഐ.എസ്.എല്‍. അനാദരിച്ചതായി  പോലീസ് കണ്ടെത്തി

കോട്ടയം: കൊച്ചിയിലെ ഐ.എസ്.എല്‍. മത്സരത്തിനിടെ ദേശീയഗാനത്തെ അവഹേളിച്ചതായി കൊച്ചി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒക്‌ടോബര്‍ 14-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍. ഫുട്‌ബോള്‍ മത്സരത്തിനിടെ ദേശീയഗാനത്തെ അനാദരിച്ചത് ചൂണ്ടിക്കാട്ടി പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇക്കാര്യം പോലീസ് അന്വേഷിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയഗാനം ആലപിച്ച സമയത്ത് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന ഫുട്‌ബോള്‍ താരങ്ങളും അവരോടൊപ്പം നിന്ന കുട്ടികളും നെഞ്ചത്ത് കൈവച്ചുനിന്നതായും ഇത് അനുകരിച്ച് ബഹുഭൂരിപക്ഷം […]

ജനാധിപത്യപ്രക്ഷോഭം ആളികത്തുന്നു; ചൈന എം.പി.മാരെ പുറത്താക്കി

ജനാധിപത്യപ്രക്ഷോഭം ആളികത്തുന്നു; ചൈന എം.പി.മാരെ പുറത്താക്കി

ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭം തുടരുന്നതിന്റെ ഭാഗമായി നേതാക്കളായ രണ്ട് എംപിമാരെ ചൈന പുറത്താക്കി. ഹോങ്കോങിന്റെ പ്രത്യേക അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും ചൈനയുടെ മറ്റ് പ്രദേശങ്ങളിലെന്ന പോലെ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകാരികളുടെ ആരോപണം. ചൈനീസ് ഇടപെടലിനെതിരെ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ 13,000 പേരാണ് പങ്കെടുത്തത്. കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ ആവശ്യപ്പെട്ട്് ഇവര്‍ പൊലീസുമായി ഏറ്റുുമുട്ടി. സ്വാതന്ത്ര്യ പ്രക്ഷോഭകാരികളായ എം.പിമാര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ചൈനയുടെ നിലപാട്.മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ് 1997 മുതല്‍ ചൈനയുടെ അധീനതയിലാണ്. […]

1 63 64 65