ട്രമ്പ്, കള്ളപ്പണം ഇംപാക്ട്: സ്വര്‍ണ്ണവില കുതിക്കും

ട്രമ്പ്, കള്ളപ്പണം ഇംപാക്ട്: സ്വര്‍ണ്ണവില കുതിക്കും

സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര, ആഭ്യന്തര ആവശ്യം കൂടിയതോടെ സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വിലയായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ദര്‍. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ വിജയം അന്തര്‍ദേശീയമായും, കള്ളപ്പണം തടയുവാന്‍വേണ്ടി 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് ആഭ്യന്തരമായും സ്വര്‍ണ്ണത്തിനോടുള്ള പ്രിയം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാറുന്ന സാമ്പത്തിക സാഹചര്യത്തില്‍ തങ്ങളുടെ മൂലധനം ആളുകള്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതോടെ സ്വര്‍ണ്ണവില 10 ഗ്രാമിന് 31,200 രൂപയാകും എന്നാണ് കണക്കുകള്‍ പറയുന്നത്.

കടല്‍വെള്ളത്തിലെ കളികാര്യമാകും, മരണംവരെ സംഭവിക്കാം

കടല്‍വെള്ളത്തിലെ കളികാര്യമാകും, മരണംവരെ സംഭവിക്കാം

കടല്‍ വെള്ളത്തില്‍ കാണപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ മരണത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. കടല്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ഈ ബാക്ടീരിയ ശരീരത്തില്‍ എത്തുകയും തുടര്‍ന്ന് വ്രണങ്ങള്‍ രൂപപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ മേരിലാന്‍ഡിലുള്ള മൈക്കല്‍ ഫങ്ക് എന്നയാള്‍ ബാക്ടീരിയ ബാധിച്ച് മരിച്ചതോടെയാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയത്. കടല്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ശരീരത്തിലെ മുറിലുകളുലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയും വ്രണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തുടര്‍ന്ന് ഈ വ്രണങ്ങള്‍ ശരീരം […]

‘ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ്’ അന്താരാഷ്ട്ര വ്യാപാരമേളയ്ക്കുള്ള കേരള പവലിയന്‍ അണിഞ്ഞൊരുങ്ങുന്നു

‘ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ്’ അന്താരാഷ്ട്ര വ്യാപാരമേളയ്ക്കുള്ള കേരള പവലിയന്‍ അണിഞ്ഞൊരുങ്ങുന്നു

ന്യൂഡല്‍ഹി പ്രഗതി മൈതാനില്‍ നടക്കു 2016 ലെ ഭാരത അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് മുന്നോടിയായി കേരള പവലിയനിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉന്നതഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു ഡിജിറ്റല്‍ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ 2016ലെ ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ പ്രദര്‍ശനസജ്ജമാകുന്നു. പവലിയന്റെ മുഖപ്പ്, തീം ഏരിയ എന്നിവയും സ്റ്റാളുകളും പൂര്‍ത്തിയായി വരുന്നു. കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് നിര്‍വഹിക്കും. കേരള പവലിയനിലെ ഡിസൈന്‍, മരാമത്ത്, ഇലക്ട്രിക്കല്‍ തുടങ്ങിയവയുടെ മിനുക്ക് പണികള്‍ നടന്നു വരുന്നു. പ്രമുഖ […]

പ്രവചനങ്ങള്‍ക്ക്‌മേലെ വിജയം കൈവരിച്ച് ഡൊണാള്‍ഡ് ട്രമ്പ്

പ്രവചനങ്ങള്‍ക്ക്‌മേലെ വിജയം കൈവരിച്ച് ഡൊണാള്‍ഡ് ട്രമ്പ്

അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി റിപ്പബ്ലിക്കന് സ്ഥാനാര്ഥിയും പ്രമുഖ വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു.288 സീറ്റുകള്‍ നേടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇലക്ട്രല്‍ കോളജില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. 50 സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നും 538 അംഗങ്ങളുള്ള ഇലക്ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 70 വയസുള്ള ട്രംപ് അമേരിക്കങന്‍ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റാണ്. 219 വോട്ടുകള്‍ നേടിയ ഹില്ലരിയുടെ പരാജയത്തോടെ എട്ടു വര്‍ഷത്തെ ഡെമോക്രാറ്റിക്ക് ആധിപത്യമാണ് അവസാനിച്ചത്. ബറാക്ക് ഒബാമയെ വിജയിപ്പിച്ച സ്ഥലമാണ് മിഷിഗണ്‍. […]

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരമുടങ്ങരുത്; പണം നല്‍കാന്‍ സുപ്രീംകോടതി അനുമതി

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരമുടങ്ങരുത്; പണം നല്‍കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനു പണം നല്‍കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഫണ്ട് ലഭിക്കാത്തപക്ഷം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മത്സരങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്ന് ബി.സി.സി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ഫണ്ടു നല്‍കാന്‍ അനുമതി നല്‍കിയത്. ഫണ്ടില്ലെങ്കില്‍ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന പരമ്പരയിലെ ആദ്യമത്സരമുള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കില്ലെന്നായിരുന്നു ബിസിസിഐ കോടതിയെ അറിയിച്ചിരുന്നത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതുവരെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ നിന്ന് ബി.സി.സി.ഐയെ വിലക്കിയ സാഹചര്യത്തിലാണ് ബി.സി.സി.ഐ സുപ്രീംകോടതിയെ സമീപ്പിച്ചത്.

അവസാന പോളിംങ്ങും പറയുന്നു; ഹില്ലരി

അവസാന പോളിംങ്ങും പറയുന്നു; ഹില്ലരി

യു.എസ് തിരഞ്ഞെടുപ്പ് അവസാനിക്കുവാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനേക്കാള്‍ 90 ശതമാനം വിജയക്കൂടുതലുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍. ട്രമ്പിന് വിജയിക്കണമെങ്കില്‍ ഫ്‌ളോറിഡ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, പെനിസ്ലാവാനിയ തുടങ്ങിയ സ്റ്റേറ്റുകളില്‍ മെച്ചപ്പെട്ട മുന്‍തൂക്കം നേടണം.

നാല്‍പ്പത്തിയൊന്നാം വയസ്സുവരെ റൊണാള്‍ഡോക്ക് കളിക്കണം

നാല്‍പ്പത്തിയൊന്നാം വയസ്സുവരെ റൊണാള്‍ഡോക്ക് കളിക്കണം

ഇനിയും ഒരു പത്തുവര്‍ഷംകൂടി കളിക്കളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് പോര്‍ച്ചുഗല്‍താരം ക്രിസ്റ്റിയാനോ റൊണ്ള്‍ഡോ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2021വരെയുള്ള റിയല്‍മാഡ്രിഡുമായുള്ള കരാര്‍ പുതുക്കലിനുശേഷമാണ് ക്ലബ് ക്യാപ്റ്റന്‍ ഇങ്ങനെ പറഞ്ഞത്. ‘ഇത് എന്റെ അവസാനത്തെ കരാര്‍ പുതുക്കലൊന്നും ആയിരിക്കില്ല, ഇനിയും ഞാന്‍ ഫുഡ്‌ബോള്‍ കളിക്കും, എന്റെ നാല്‍പത്തിയൊന്നാം വയസ്സുവരെ. എന്റെ കായികജീവിതം ഞാന്‍ ആസ്വദിച്ചുവരികയാണ്. ഇനിയും ഒരു പത്തുകൊല്ലംകൂടി എനിക്ക് ബാക്കിയുണ്ട്’. തന്റെ മകനും ഞാന്‍ ഈ ക്ലബില്‍ തുടരുന്നതാണ് ഇഷ്ടമെന്നും തന്നോടുള്ള സ്‌നേഹത്തിന് ഫാന്‍സുകരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി ആദ്യ കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളില്‍ നിന്നുമായി 900ത്തോളം ഡെലിഗേറ്റ്‌സാണ് പാരമ്പര്യ സ്രോതസ്സുകള്‍ എന്ന വിഷയത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ജനറ്റിക്ക് റിസോര്‍സസ് ആന്റ് ബയോഡൈവ്‌ഴ്‌സിറ്റി ഇന്‍്‌റര്‍നാഷ്ണലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജൈവവൈവിദ്ധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും നമ്മുടെ രാജ്യം തൃപ്തികരമല്ലാത്ത രീതിയിലാണ് അതിനോട് ഇടപെടുന്നതെന്നും ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാധന്‍ പറഞ്ഞു. ആറാം തീയ്യതി തുടങ്ങിയ കോണ്‍ഗ്രസ് നാളെ അവസാനിക്കും.

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഹില്ലരിക്ക് മുന്‍തൂക്കം

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഹില്ലരിക്ക് മുന്‍തൂക്കം

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45 ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യനേട്ടം ഹില്ലരിക്ക്. ആദ്യ ഫലങ്ങള്‍ ഹില്ലരി ക്ലിന്റന് അനുകൂലമാണെന്നാണ് സൂചന. ന്യൂഹാംഷെയറിലെ ഡിക്‌സ്വില്‍ നോച്ചില്‍ ഹില്ലരി വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരിക്ക് നാലും റി്പ്പബ്ലിക്കന്‍ സ്ഥാന്ാര്‍ത്ഥി ട്രംപിനു രണ്ടും വോട്ടുകളാണ് ലഭിച്ചത്.

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ഡിസംബര്‍ 14മുതല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ സര്‍വീസ് ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ ദിവസേന നടത്തും. പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ജെറ്റ് എയര്‍വേസ് എഷ്യന്‍ രാജ്യങ്ങളിലെ സര്‍വീസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഹൈദരാബാദ്, കൊയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും സിങ്കപ്പൂര്‍വരെയുള്ള പുതിയ വിമാനങ്ങള്‍ അനുവദിക്കുമെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.