ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി പരാതി

ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി പരാതി

ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി പരാതി. ഫ്‌ളോറിഡയിലെ ടാംപ സ്വദേശിയായ ജേസണ്‍ കോളനാണ് തന്റെ ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. ഇതുവരെ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പരാതി കേട്ടിട്ടുള്ളതും പിഴയൊടുക്കേണ്ടി വന്നിട്ടുള്ളതും ആഗോള കമ്പനിയായ സാംസങ്ങിനാണ്. എന്നാല്‍ ഇതാദ്യമായാണ് ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചുവെന്ന പരാതിയുമായി ഉപഭോക്താവ് രംഗത്തെത്തുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ എയര്‍പോഡ് പൊട്ടിത്തെറിച്ചുവെന്നാണ് ജേസണ്‍ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പുക വരുന്നത് പോലെ തോന്നിയതുകൊണ്ട് എയര്‍പോഡ് ചെവിയില്‍ നിന്ന് നേരത്തെ തന്നെ മാറ്റിവെച്ചതിനാല്‍ […]

ഓട്ടോ എക്‌സ്‌പോയിലൂടെ ആല്‍ഫാര്‍ഡുമായി ടൊയോട്ട എത്തുന്നു

ഓട്ടോ എക്‌സ്‌പോയിലൂടെ ആല്‍ഫാര്‍ഡുമായി ടൊയോട്ട എത്തുന്നു

പുതുവര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയ്ക്ക് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട തയ്യാറായി കഴിഞ്ഞു. ഇത്തവണ ടൊയോട്ടയില്‍ നിന്നും അവതരിപ്പിക്കുന്ന ഫ്‌ളാഗ്ഷിപ്പ് എംപിവി ആല്‍ഫാര്‍ഡിലാണ് വിപണി ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴു സീറ്റര്‍ ആഢംബര വാനാണ് ടൊയോട്ട ആല്‍ഫാര്‍ഡ്. രാജ്യാന്തര തലത്തില്‍ ഉന്നത തല ബിസിനസ് യാത്രകള്‍ക്ക് പതിവായി തിരഞ്ഞെടുക്കപ്പെടുന്ന ആഢംബര വാന്‍ എന്ന പ്രത്യേകത ആല്‍ഫാര്‍ഡിനുണ്ട്. ഓട്ടോ എക്‌സ്‌പോയിലൂടെ ആല്‍ഫാര്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മേലെയുള്ള എക്‌സ്ട്രാപ്രീമിയം എംപിവിയാകും ഇന്ത്യയില്‍ എത്തുന്ന ടൊയോട്ട ആല്‍ഫാര്‍ഡ്. രണ്ട് […]

കാത്തിരിപ്പിനൊടുവില്‍ പൂമരം തീയേറ്ററുകളിലേക്ക്

കാത്തിരിപ്പിനൊടുവില്‍ പൂമരം തീയേറ്ററുകളിലേക്ക്

കാത്തിരിപ്പിനൊടുവില്‍ പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ചിത്രത്തിലെ നായകന്‍ കാളിദാസ് ജയറാം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സീസോണ്‍ കലോത്സവ വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കാളിദാസ് പങ്കുവെച്ചത്. മാര്‍ച്ച് ആദ്യ വാരം ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് കാളിദാസ് സൂചിപ്പിച്ചത്. ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെ പരിഹസിച്ച് നിരവധി ട്രോളുകള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വയം ട്രോളി കാളിദാസ് തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു

തെലുങ്ക് ചിത്രത്തിലാണ് പ്രധാനകഥാപാത്രമായി ഷക്കീല വീണ്ടും എത്തുന്നത്. ശീലാവതി, വാട്ട് ദ ഫക്കി എന്ന ചിത്രം തെലുങ്കിലെ യുവ സംവിധായകവായ സായ്‌റാം ദസാരിയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ ഈ ചിത്രത്തിന് പക്ഷെ അടിസ്ഥാനമായിരിക്കുന്നത് കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. ഒരു സൈക്കോ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കുമിത്.

മോഹന്‍ലാല്‍ അടിപൊളി ലുക്കിലെത്തുന്ന ‘നീരാളി’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ അടിപൊളി ലുക്കിലെത്തുന്ന ‘നീരാളി’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീരാളി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. പൂര്‍ണമായും കേരളത്തിന് പുറത്ത് ചിത്രീകരിച്ച നീരാളിയില്‍ നദിയാ മൊയ്ദുവും, പാര്‍വതി നായരുമാണ് നായികമാരായി എത്തുന്നത്. ശരീരഭാരം കുറച്ച് അടിപൊളി ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി […]

രണം: പൃഥ്വിരാജ് ചിത്രത്തിന്റെ ത്രില്ലിങ് ടീസര്‍ പുറത്ത്

രണം: പൃഥ്വിരാജ് ചിത്രത്തിന്റെ ത്രില്ലിങ് ടീസര്‍ പുറത്ത്

ആദം ജോണിന് ശേഷം മറ്റൊരു ത്രില്ലറുമായി പൃഥ്വിരാജ്. രണം എന്ന് പേരുള്ള ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്ത് വിട്ടു. നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആനന്ദ് പയ്യന്നൂറും റാണിയുമാണ്. ജിഗ്മി ടെന്‍സിങ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. വിദേശത്ത് ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഉടന്‍ തന്നെ തിയറ്ററില്‍ എത്തും.

ഓസ്‌കാറില്‍ തിളങ്ങാന്‍ എ.ആര്‍.റഹ്മാന്‍ വീണ്ടും ഒരുങ്ങുന്നു

ഓസ്‌കാറില്‍ തിളങ്ങാന്‍ എ.ആര്‍.റഹ്മാന്‍ വീണ്ടും ഒരുങ്ങുന്നു

ഇന്ത്യയുടെ പ്രിയ സംഗീത സംവിധായകനും സ്ലംഡോഗ് മില്യണയറിലൂടെ രണ്ട് ഓസ്‌കാറുകള്‍ ഇന്ത്യന്‍ മണ്ണിലേക്കെത്തിച്ച സംഗീത മാന്ത്രികനുമായ എ.ആര്‍. റഹ്മാന്റെ പാട്ട് ഇത്തവണത്തെ ഓസ്‌കാര്‍ സംഗീത മേളയില്‍ ഉണ്ടാകും. റഹ്മാന് ഓസ്‌കാര്‍ നേടിക്കൊടുത്ത സ്ലംഡോഗ് മില്യണയറിലെ ഗാനങ്ങള്‍ തന്നെയാണ് 90ാം ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന സംഗീത പരിപാടിയില്‍ ഇടം നേടിയത്. ഫെബ്രുവരി 28ന് ഡിസ്‌നി കണ്‍സേര്‍ട്ട് ഹാളാണ് സംഗീത പരിപാടിക്ക് വേദിയാവുക. ലോസ് ആഞ്ചലസ് ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുമായി ചേര്‍ന്നാണ് ഓസ്‌കാര്‍ അധികൃതര്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. […]

ഉണ്ണി മുകുന്ദനും മിയയും ഒരുമിക്കുന്ന ‘ഇര’; പുതിയ ഗാനം പുറത്തെത്തി

ഉണ്ണി മുകുന്ദനും മിയയും ഒരുമിക്കുന്ന ‘ഇര’; പുതിയ ഗാനം പുറത്തെത്തി

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇരയിലെ പുതിയ ഗാനം പുറത്തെത്തി. സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയാണ് നായിക. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇരയില്‍ പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

വിവാഹത്തിന് ശേഷം ഭാവനയുടെ ആദ്യ ചിത്രം ഇന്‍സ്‌പെക്ടര്‍ വിക്രം

വിവാഹത്തിന് ശേഷം ഭാവനയുടെ ആദ്യ ചിത്രം ഇന്‍സ്‌പെക്ടര്‍ വിക്രം

വിവാഹത്തിന് ശേഷം സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന ആദ്യത്തെ ചിത്രം നരംസിഹ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം ഇന്‍സ്‌പെക്ടര്‍ വിക്രം ആണ്. പ്രജ്വല്‍ ദേവ് രാജ് നായകനാകുന്ന സിനിമയില്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഫെബ്രുവരി ഒന്‍പതോടെ ഭാവന എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ ഭാവനയും പുനീത് രാജ്കുമാറും കേന്ദ്രകഥാപാത്രങ്ങളായ കന്നഡ ചിത്രം തഗരു ഈ മാസം റിലീസിനെത്തുമെന്നും സൂചനയുണ്ട്.

അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ; മനോഹരമായ ഗാനം പുറത്തിറങ്ങി

അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ; മനോഹരമായ ഗാനം പുറത്തിറങ്ങി

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാന്‍’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.യശിത ശര്‍മ്മ, ജോണിത ഗാന്ധി, യശിക സിക്ക, റാണി കൗര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൗസര്‍ മുനീറാണ് ഗാനരചയിതാവ്.

1 2 3 78