ഗപ്പിക്ക് ശേഷമുള്ള ജോണ്‍ പോളിന്റെ ചിത്രം; സൗബിന്‍ നായകന്‍, ഒപ്പം നസ്രിയയുടെ സഹോദരനും

ഗപ്പിക്ക് ശേഷമുള്ള ജോണ്‍ പോളിന്റെ ചിത്രം; സൗബിന്‍ നായകന്‍, ഒപ്പം നസ്രിയയുടെ സഹോദരനും

പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ചിത്രമായ ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് ഒരുക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനാകും. നടി നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാകും ഇത്. അമ്ബിളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാകും സൗബിന്‍ എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഗപ്പി കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് അമ്ബിളിയെത്തുന്നത്. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമാകും അമ്ബിളി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് […]

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

ഒരിടവേളക്ക് ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാന എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയുടെ തിരിച്ചുവരവ് എന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും സ്ത്രീ കഥാപത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരിക്കും കോട്ടയം കുര്‍ബാന. പുതിയ നിയമത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാകും കോട്ടയം കുര്‍ബാന. ചാര്‍ളി, മുന്നറിയിപ്പ്, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫുള്‍ ഓണ്‍ […]

പഞ്ചവര്‍ണത്തത്ത വിഷുവിന്; ചിരിപ്പൂരം പ്രതീക്ഷിച്ച് പ്രേക്ഷകര്‍

നടനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത വിഷുവിന് തിയേറ്ററുകളിലെത്തും. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയിലറിനുമെല്ലാം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം ഈ ചിത്രത്തിലെത്തുന്നത്. ജയറാമിന്റെ കഥാപാത്രത്തിന് പേരില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. എംഎല്‍എ ആയാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. സപ്ത തരംഗ സിനിമയുടെ […]

പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പീഡ് എസ് സ്വന്തമാക്കി സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍

പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പീഡ് എസ് സ്വന്തമാക്കി സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍

സ്റ്റൈലിനും എന്‍ജിന്‍ കരുത്തിനും പ്രശസ്തമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസ് ആണ് ബോളിവുഡിന് ഇപ്പോള്‍ ഏറെ പ്രിയം. ഇപ്പോളിതാ ബോളിവുഡ് യുവ നടന്‍ രണ്‍വീര്‍ സിംഗിന് പിന്നാലെ സൂപ്പര്‍ താരം ഹൃത്വിക് റോഷനും പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പീഡ് എസിനെ സ്വന്തമാക്കിയിരിക്കുകയാണ്. സില്‍വര്‍ നിറത്തിലുള്ള പുതിയ റാപ്പീഡ് എസില്‍ കറങ്ങുന്ന ഹൃത്വിക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 6.0 ലിറ്റര്‍ AM29 V12 പെട്രോള്‍ എഞ്ചിനിലാണ് കാറിന്റെ വരവ്. എഞ്ചിന് പരമാവധി 552 bhp കരുത്തും 620 Nm […]

മോഹന്‍ലാല്‍ ചിത്രം ബിലാത്തിക്കഥയുടെ ഷൂട്ടിംങ് മെയ് 10 ന് ലണ്ടനില്‍ തുടങ്ങും

മോഹന്‍ലാല്‍ ചിത്രം ബിലാത്തിക്കഥയുടെ ഷൂട്ടിംങ് മെയ് 10 ന് ലണ്ടനില്‍ തുടങ്ങും

മോഹന്‍ലാല്‍ നായകനായെത്തുന്ന ബിലാത്തിക്കഥയുടെ ചിത്രീകരണം മെയ് 10 ന് ലണ്ടനില്‍ തുടങ്ങും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 45 ദിവസത്തെഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ലില്ലിപാഡ്മോഷന്‍ പിക്ചേഴ്സ് (യു.കെ) ലിമിറ്റഡിന്റെയും വര്‍ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍.പി, എം.കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സേതുവിന്റേ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനുസിതാരയും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ജ്യുവല്‍മേരി, കനിഹ, ഷാലിന്‍സോയ എന്നിവര്‍ക്കൊപ്പം സംവിധായകരായ ശ്യാം […]

ആലിയ ഭട്ടും, വിക്കി കൗശലും പ്രധാന വേഷത്തില്‍ എത്തുന്ന ‘രാസി’ ; ട്രെയിലര്‍ പുറത്ത്

ആലിയ ഭട്ടും, വിക്കി കൗശലും പ്രധാന വേഷത്തില്‍ എത്തുന്ന ‘രാസി’ ; ട്രെയിലര്‍ പുറത്ത്

മേഘ്ന ഗുല്‍സാര്‍ സംവിധാന ചെയ്യുന്ന പുതിയ ചിത്രമാണ് രാസി. ആലിയ ഭട്ടും, വിക്കി കൗശലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ധര്‍മ്മ പ്രൊഡക്ഷന്‍സും, ജംഗ്ലി പിക്ചേഴ്സിന്റെയും ബാനറില്‍ കരണ്‍ ജോഹറും, വിനീത് ജയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ചിത്രം ‘അരവിന്ദന്റെ അതിഥികളി’ലെ രണ്ടാമത്തെ ഗാനം കാണാം

വിനീത് ശ്രീനിവാസന്‍ ചിത്രം ‘അരവിന്ദന്റെ അതിഥികളി’ലെ രണ്ടാമത്തെ ഗാനം കാണാം

ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളിലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വിനീതും ലിയ സൂസനും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി കെയാണ് വരികളെഴുതിയിരിക്കുന്നത്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഉര്‍വശിയും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

കിടിലന്‍ ലുക്കില്‍ ബിജുമേനോന്റെ പടയോട്ടം

കിടിലന്‍ ലുക്കില്‍ ബിജുമേനോന്റെ പടയോട്ടം

ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറവാകുന്നു. ബിജു മേനോന്‍ കിടിലന്‍ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബിജു മേനോന്‍ അഭിനയിക്കുന്നത്.

ജിമ്മിക്കി കമ്മലിന് ഒരു ദുബൈ വേര്‍ഷന്‍..

ജിമ്മിക്കി കമ്മലിന് ഒരു ദുബൈ വേര്‍ഷന്‍..

ജിമ്മിക്കി കമ്മലിന് ദുബൈയില്‍ പുതിയ വേര്‍ഷനൊരുക്കി ശ്രദ്ധേയനായി ദുബൈ മണ്ടേല മീഡിയ പ്രൊഡക്ഷന്‍സ് മേനേജിംഗ് ഡയറക്ടര്‍ നിഖില്‍ രാമന്‍. സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പ്രമോ വീഡിയോയും നിഖില്‍ ഒരുക്കിയിരുന്നു. 54 വര്‍ഷമായി ജിസിസി രാജ്യങ്ങളില്‍ മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ വിതരണം ചെയ്യുന്ന ഫാര്‍സ് ഫിലിംസും മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് ലാല്‍കെയറും ഒരുമിച്ചാണ് ജിമ്മിക്കി കമ്മലിന്റെ വേര്‍ഷനൊരുക്കിയത്. നിഖില്‍ രാമനും ഷാഹില്‍ റഹ്മാനും ചേര്‍ന്ന് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചു. ലാല്‍കെയര്‍ […]

പരീക്ഷയ്ക്ക് പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല ; മഹാനടിയുടെ ഡബ്ബിംഗിനെ കുറിച്ച് ദുല്‍ഖര്‍

പരീക്ഷയ്ക്ക് പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല ; മഹാനടിയുടെ ഡബ്ബിംഗിനെ കുറിച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം മഹാനടിയുടെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നത്. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മുന്‍കാല നടി സാവിത്രിയുടെ ജീവിതമാണ് സിനിമ പറയുന്നത്. നടികര്‍ തിലകമെന്ന പേരില്‍ തമിഴിലും ചിത്രം പുറത്തിറക്കുന്നുണ്ട്. ജമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യാനായാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.