ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കള്‍ ; ട്രെയിലര്‍ പുറത്തിറങ്ങി

ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കള്‍ ; ട്രെയിലര്‍ പുറത്തിറങ്ങി

ബിജു മേനോനെ നായകനാക്കി പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരായിരം കിനാക്കളുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് പ്രമോദും കിരണ്‍ വര്‍മ്മയും ഹൃഷികേശ് മുണ്ടാനിയും ചേര്‍ന്നാണ്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്മെന്റ്സിന്റെ ബാനറില്‍ രഞ്ജി പണിക്കര്‍, ജോസ്മോന്‍ സൈമണ്‍, ബ്രിജേഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുദ്ദുഗൗ ഫെയിം ശാരു പി. വര്‍ഗീസ് ആണ് നായിക. റോഷന്‍ മാത്യു, ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, സഖി അഗര്‍വാള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

കുട്ടനാടന്‍ മാര്‍പാപ്പയുടെയും വികടകുമാരന്റെയും റിലീസ് മാറ്റിവച്ചു

കുട്ടനാടന്‍ മാര്‍പാപ്പയുടെയും വികടകുമാരന്റെയും റിലീസ് മാറ്റിവച്ചു

ഈയാഴ്ച റിലീസ് ചെയ്യാനിരുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെയും വികടകുമാരന്റെയും റിലീസ് മാറ്റിവച്ചു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ടാണ് റിലീസ് മാറ്റിവച്ചത്. അതിഥി രവിയാണ് നായിക. നവാഗതനായ ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഇന്നസെന്റ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, സലിംകുമാര്‍, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, ടിനി ടോം തുടങ്ങിവരാണ് മറ്റു താരങ്ങള്‍. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം വികടകുമാരനിലെ ക്‌ളൈമാക്‌സ് രംഗത്തിലെ ഒരു പദപ്രയോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ […]

‘കോലമാവ് കോകില’യില്‍ നയന്‍സിന്റെ നായകനായി അനിരുദ്ധ് രവിചന്ദ്രന്‍

‘കോലമാവ് കോകില’യില്‍ നയന്‍സിന്റെ നായകനായി അനിരുദ്ധ് രവിചന്ദ്രന്‍

കോലമാവ് കോകില എന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ നായകനായി സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദ്രന്‍ എത്തുന്നു. അനിരുദ്ധിന്റെ ആദ്യ ചിത്രവും കൂടിയായ കോലമാവ് കോകിലയില്‍ സംഗീതമൊരുക്കുന്നതും അനിരുദ്ധ് തന്നെയാണ്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വിലിന്‍, നിഷ എന്നിവരാണ് മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നെല്‍സണ്‍ ഉറ്റ സുഹൃത്തായതിനാലാണ് അനിരുദ്ധ് അഭിനയിക്കാന്‍ സമ്മതിച്ചതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. .

ഷെഹ്നായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഷെഹ്നായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

അന്തരിച്ച ഷെഹ്നായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102 ആം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. 1916 മാര്‍ച്ച് 21 നാണ് ഖാന്‍ ജനിച്ചത്. ഷെഹ്നായി മാന്തിക സംഗീതത്തിലൂടെ ഓരോരുത്തരുടെയും മനസില്‍ ഇടം നേടുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്നും മാഞ്ഞു പോകാതെ തന്നെ ആ സംഗീതം നില നില്‍ക്കുന്നു. അദ്ദേഹത്തന് ഭാരത് രത്‌ന, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. 2006 ആഗസ്റ്റ് 21 വാരണാസിയില്‍ വെച്ചാണ് അദ്ദേഹം മരിക്കുന്നത്.

പുത്തന്‍ മേക്കോവറിലൂടെ ലെന ; മൊട്ടയടിച്ചതിന് പിന്നിലെ രഹസ്യം ഇതാണ്

പുത്തന്‍ മേക്കോവറിലൂടെ ലെന ; മൊട്ടയടിച്ചതിന് പിന്നിലെ രഹസ്യം ഇതാണ്

പുത്തന്‍ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ലെന. സിനിമയ്ക്ക് വേണ്ടി അല്ലാതെയാണ് ലെന തല മൊട്ടയടിച്ചിരിക്കുന്നത്. പളനിയിലെത്തി തലമുണ്ഡലം ചെയ്ത പുതിയ ചിത്രം സമൂഹമാധ്യമത്തിലൂടെയാണ് പ്രേക്ഷകര്‍ക്കായി നടി പങ്കുവച്ചത്. പളനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അനവധിപേര്‍ നടിയെ പ്രശംസിച്ചു. ചില ആരാധകര്‍ക്ക് സംശയം ഇത് സിനിമയ്ക്ക് വേണ്ടിയാണോ എന്നായിരുന്നു. ഒരു ആരാധകന് മറുപടിയായി ‘നിങ്ങള്‍ പളനിയെക്കുറിച്ച് കേട്ടിട്ടില്ലേ’ എന്ന് ലെന ചോദിക്കുകയും ചെയ്തു.

ജയറാം ചിത്രം പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയറാം ചിത്രം പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. ചിത്രത്തില്‍ ജയറാം മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് എത്തുന്നത്. അനുശ്രീ നായികയാകുന്ന പഞ്ചവര്‍ണതത്തയില്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ആപ്പിള്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത

ആപ്പിള്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഇവെന്റുകളിലാണ് സാധാരണയായി ആപ്പിള്‍ തങ്ങളുടെ പുതിയ ഫോണുകളും മറ്റും അവതരിപ്പിക്കുന്നത്. എന്നാല്‍ ചിക്കാഗോയില്‍ നടക്കുന്ന ഒരു ഇവന്റിലേക്ക് കമ്പനി മാധ്യമങ്ങളെ ക്ഷണിച്ചിരിക്കുകയാണ്. ഇവിടെ വെച്ച് ആപ്പിളിന്റെ പുതിയ ഐപാഡും മാക് ബുക്കും അവതരിപ്പിക്കുമെന്നാണ് സൂചന. അവതരിപ്പിക്കാനിരിക്കുന്ന മാക്ക് ബുക്കിന് വിലക്കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഐ സെക്യൂരിറ്റീസ് അനലിസ്റ്റ് ആയ മിങ് ചി കുവോ പറയുന്നത് 2018 ന്റെ പകുതിയോട് തന്നെ ഈ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ്.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’; ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’; ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളം മൂവി മെയ്ക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന കുട്ടനാടന്‍ മാര്‍പാപ്പയില്‍ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് […]

വിക്രംവേദ ബോളിവുഡിലേക്ക്

വിക്രംവേദ ബോളിവുഡിലേക്ക്

ആര്‍ മാധവനും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച് കഴിഞ്ഞ വര്‍ഷം കോളീവുഡിനെ ഇളക്കിമറിച്ച ബ്ലോക്ബസ്റ്റര്‍ ചിത്രം വിക്രം വേദ ബോളിവുഡിലേക്ക്. വിജയ സിനിമകളുടെ അമരക്കാരായ രാജ്കുമാര്‍ ഹിരാനിയും ആനന്ദ് എല്‍ റായ്‌യും ചേര്‍ന്ന വൈ നോട്ട് സ്റ്റുഡിയോയാണ് വിക്രം വേദയെ ഹിന്ദിയിലേക്ക് കൊണ്ടുപോകുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മന്റെ്‌സ്, പ്ലാന്‍ സി സ്റ്റുഡിയോസ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. മാധവന്‍, വിജയ് സേതുപതി കൂട്ടുകെട്ടിന്റെ മത്സരിച്ചുള്ള അഭിനയത്തിലൂടെ ചിത്രത്തിന് ബോക്‌സോഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസകളും നേടിക്കൊടുത്തിരുന്നു. പുഷ്‌കര്‍ ഗായത്രി ദമ്ബതികള്‍ സംവിധാനം […]

ഫെരാരിയുടെ അതിവേഗ കാറായ 812 സൂപ്പര്‍ഫാസ്റ്റ് ; ഇന്ത്യയില്‍ അവതരിപ്പിച്ചു

ഫെരാരിയുടെ അതിവേഗ കാറായ 812 സൂപ്പര്‍ഫാസ്റ്റ് ; ഇന്ത്യയില്‍ അവതരിപ്പിച്ചു

ഫെരാരിയുടെ അതിവേഗ കാറായ 812 സൂപ്പര്‍ഫാസ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.20 കോടിയോളം വില വരുന്ന കാറിന് V12 എന്‍ജിനിന്റെ കരുത്താണ് നല്‍കിയിരിക്കുന്നത്. മികച്ച കാറായ ബെര്‍ലിനെറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പരുക്കനാണ് 812 സൂപ്പര്‍ഫാസ്റ്റ്. നീളമേറിയ ബോണറ്റും ചെറിയ ബൂട്ടുമാണ് 812 സൂപ്പര്‍ഫാസ്റ്റിന് കമ്പനി നല്‍കിയിരിക്കുന്നത്. ഷാര്‍പ്പായ ഹെഡ്‌ലൈറ്റുള്ള കാറിന് 6.5 ലിറ്റര്‍ v12 എന്‍ജിനാണ് ഉള്ളത്. 789 ബി.എച്ച്.പി കരുത്തും 718 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. ഡ്യൂവല്‍ ക്ലച്ചോട് കൂടിയ 7 സ്പീഡ് ട്രാന്‍സ്മിഷനാണ് […]