കരക്കക്കുണ്ട് ഫ്രണ്ട്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 14-ാം വാര്‍ഷികാഘോഷവും ഓണാഘോഷവും

കരക്കക്കുണ്ട് ഫ്രണ്ട്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 14-ാം വാര്‍ഷികാഘോഷവും ഓണാഘോഷവും

ഉദയനഗര്‍-കരക്കക്കുണ്ട് ഫ്രണ്ട്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 14-ാം വാര്‍ഷികാഘോഷവും ഓണാഘോഷവും വിവിധ കലാ-കായിക സാംസ്‌ക്കാരിക പരിപാടികളോട് കൂടി നടന്നു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.വി.വേലായുധന്റെ അദ്ധ്യക്ഷതയല്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉദയനഗര്‍ ഹൈസ്‌ക്കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ കുട്ടികളെയും നൂറ് ശതമാനം വിജയം കൈവരിച്ച ഉദയനഗര്‍ ഹൈസ്‌ക്കൂളിനെയും ക്ലബ്ബ് പരിസരത്ത് നിന്ന് […]

പുതിയ നിറപതിപ്പില്‍ ടിവിഎസ് പ്ലസ് വിപണിയില്‍ എത്തി

പുതിയ നിറപതിപ്പില്‍ ടിവിഎസ് പ്ലസ് വിപണിയില്‍ എത്തി

50,534 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍-ടോണ്‍ വേരിയന്റ് ലഭ്യമാവുക. ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ വില. പുതിയ ബോഡി ഗ്രാഫിക്‌സിന് ഒപ്പമുള്ള ബ്ലാക്-റെഡ് കളര്‍ കോമ്പിനേഷനാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന്റെ സവിശേഷത. ഡ്യൂവല്‍ ടോണ്‍ കളറുകള്‍, 3ഉ ക്രോം ലേബല്‍, ബ്ലാക്ഡ്-ഔട്ട് ഗ്രാബ് റെയില്‍ എന്നിങ്ങനെ നീളുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഫീച്ചറുകള്‍. 110 സിസി ഇക്കോത്രസ്റ്റ് എഞ്ചിനിലാണ് സ്റ്റാര്‍ സിറ്റി ഒരുങ്ങുന്നത്. 8.3 യവു […]

സ്‌കൂള്‍ കലോത്സവം: ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.എസി പരീക്ഷയ്ക്ക് പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ

സ്‌കൂള്‍ കലോത്സവം: ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.എസി പരീക്ഷയ്ക്ക് പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തില്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്ക് എസ്എല്‍എസി പരീക്ഷയ്ക്ക് പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ. മാന്വല്‍ പരിഷ്‌കരണ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശ സമിതി സര്‍ക്കാരിന് കൈമാറി. നൃത്ത ഇനങ്ങളിലെ ആഢംബരത്തിന് മൈനസ് മാര്‍ക്ക് ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു. നൃത്ത സംഗീത പരിപാടികള്‍ക്ക് വൈവ ഏര്‍പ്പെടുത്താനും അപ്പീല്‍ പ്രളയം ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിനു കൈമാറി.

ചുവപ്പ് സാരിയില്‍ ദേവതയായി ഐശ്വര്യ

ചുവപ്പ് സാരിയില്‍ ദേവതയായി ഐശ്വര്യ

തെല്ലസൂയയോടെയാണ് ഇക്കുറി ആരാധകര്‍ ഐശ്വര്യയെ കണ്ടത്. ഗണേശ ദര്‍ശനത്തിനെത്തിയ ഐശ്വര്യ റായിയുടെ ഗെറ്റപ്പ് കണ്ടപ്പോള്‍ ആരാധകര്‍ കുറച്ചൊന്നല്ല അസൂയപ്പെട്ടത്.ഗണപതിദര്‍ശനെത്തിനായി മുംബെയിലെ ലാല്‍ബവുച്ച രാജയില്‍ ഐശ്വര്യയെത്തിയത് ചുവപ്പ് സാരിയണിഞ്ഞാണ്. ജനമഹാസമുദ്രത്തിലും പതിവു പോലെ അവിടെയും ശ്രദ്ധാകേന്ദ്രമായത് ഐശ്വര്യ തന്നെയാണ്. ഐശ്വര്യയെക്കണ്ടതും നാലുപാടു നിന്നും ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ പാഞ്ഞടത്തു. എന്നാല്‍ യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും കാട്ടാതെ വളരെ ശാന്തയായി സന്തോഷത്തോടെ ഐശ്വര്യ ആരാധകര്‍ക്കൊപ്പം സെല്‍ഫിയ്ക്കായി പോസ് ചെയ്തു.സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത കടും ചുവപ്പു നിറത്തിലുളള സാരിയണിഞ്ഞ ഐശ്വര്യയുടെ മേക്കപ്പും […]

ഓണാഘോഷ നിറവില്‍ കേരള ഹൗസ്

ഓണാഘോഷ നിറവില്‍ കേരള ഹൗസ്

പൊന്നിന്‍ തിരുവോണത്തെ വരവേറ്റ് കേരള ഹൗസില്‍ വിപുലമായ ഓണാഘോഷം. തിരുവോണ ദിനമായ ഇന്നു പൊതുജനങ്ങള്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കും. വൈകിട്ട് ആറരയ്ക്കുള്ള സംഗീത സന്ധ്യയോടെ മൂന്നു നാള്‍ നീണ്ട ഓണാഘോഷത്തിനു സമാപനമാകും. കേരള ഹൗസ് അങ്കണത്തില്‍ ഒരുക്കിയ വിശാലമായ പന്തലില്‍ രാവിലെ 11.30 മുതലാണ് ഓണസദ്യ. 250 രൂപ നിരക്കിലുള്ള കൂപ്പണുകള്‍ കേരള ഹൗസ് സമൃദ്ധി കാന്റീനില്‍ നിന്നു വിതരണം ചെയ്യുന്നുണ്ട്. വൈകിട്ട് ആറിനു സമാപന സമ്മേളനം ആരംഭിക്കും. ഓണാഘോഷത്തോടുബന്ധിച്ചു കേരള ഹൗസ് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ വിവിധ […]

പതിനാറാം വയസില്‍ തന്നെ ആ ബോളിവുഡ് നടന്‍ പീഡിപ്പിച്ചു: കങ്കണ

പതിനാറാം വയസില്‍ തന്നെ ആ ബോളിവുഡ് നടന്‍ പീഡിപ്പിച്ചു: കങ്കണ

ഇത്രയും കാലം രഹസ്യമാക്കി വെച്ച ആ കാര്യം ഒടുവില്‍ നടി കങ്കണ റണാവത്ത് വെളിപ്പെടുത്തി. 16 ാം വയസില്‍ തന്നെ പീഡിപ്പിച്ച ബോളിവുഡ് നടന്റെ പേരാണ് കങ്കണ റണാവത്ത് തുറന്നുപറഞ്ഞത്. പീഡന കാര്യം നടന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും നടി വേദനയോടെ റഞ്ഞു. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിക്കുകയും ആളുകള്‍ അടക്കം പറയുകയും ചെയ്ത ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്. ‘പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത് ബോളിവുഡ് […]

നാളികേരദിനത്തില്‍ നീരയും കേരളത്തിന് ആശ്വാസമാകില്ല

നാളികേരദിനത്തില്‍ നീരയും കേരളത്തിന് ആശ്വാസമാകില്ല

ഇന്ന് 19ാം നാളികേര ദിനമാചരിക്കുകയാണ് രാജ്യം. തിരിഞ്ഞ് നോക്കമ്പോള്‍ നാളികേര ഉല്‍പ്പാദനത്തില്‍ തമിഴ്‌നാടിനും കര്‍ണാടകത്തിനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ കേരളം വീണ്ടും മുന്‍നിരയിലേക്ക് എത്തി എന്നത് മാത്രമാണ് ആശ്വാസം. ഈ വര്‍ഷത്തെ നാളിക ദിനാചരണത്തിന്റെ മുഖ്യപ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത് ആരോഗ്യകരവും സമ്പല്‍സമൃദ്ധവുമായ ജീവിതം നാളികേരത്തിനൊപ്പം എന്നതാണ്. സംസ്ഥാനത്തെ മൊത്ത കൃഷി ഭൂമിയുടെ 41 ശതമാനവും തെങ്ങുകൃഷിയാണ്. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി നാളികേരത്തിന്റെ വിലത്തകര്‍ച്ചയും രോഗകീടങ്ങളുടെ ആധികൃവും കേരളീയര്‍ തെങ്ങിനെ അവഗണിച്ചിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. ഇതാണ് തെങ്ങുകൃഷിയെ ഒരു […]

പശു സംരക്ഷണത്തിന് പുതിയ കളിക്കൊരുങ്ങി കേന്ദ്രം; പശുക്കള്‍ക്ക് മാത്രമായി വനഭൂമി അനുവദിക്കാന്‍ നീക്കം

പശു സംരക്ഷണത്തിന് പുതിയ കളിക്കൊരുങ്ങി കേന്ദ്രം; പശുക്കള്‍ക്ക് മാത്രമായി വനഭൂമി അനുവദിക്കാന്‍ നീക്കം

നോട്ട് നിരോധനത്തിന് ശേഷം, ഞെട്ടിക്കുന്ന മറ്റൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ആഹിറാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ എത്തി, ഇവിടെ കൊണ്ടുപിടിച്ച മതപരിവര്‍ത്തനം നടത്തുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തിയതിന് ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയാണ് പുതിയ ആശയം അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. നിരോധനവും ഗുണ്ടായിസവും നടപ്പിലാക്കിയിട്ടും പശു കശാപ്പും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും തുടരുകയാണെന്ന് ഹന്‍സരാജ് ചൂണ്ടിക്കാണിക്കുന്നു. അതിനുള്ള പരിഹാരമായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കറവ വറ്റിയ പശുക്കള്‍ക്കായി […]

ദുല്‍ഖര്‍ ബോളീവുഡിലേക്ക്

ദുല്‍ഖര്‍ ബോളീവുഡിലേക്ക്

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയിലാണ് ആരംഭിച്ചത്‌ഊട്ടിക്ക് ശേഷം കൊച്ചിയിലും സിനിമയുടെ ചിത്രീകരണം തുടരുമെന്ന് അറിയുന്നു. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് നായിക. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, […]

1 30 31 32 33 34 71