വയനാടിന് ഇനി ഉത്സവക്കാലം

വയനാടിന് ഇനി ഉത്സവക്കാലം

വയനാട്: ചക്കയുടെ ആരോഗ്യ പോഷക സമ്പത്ത് സമൂഹത്തില്‍ എത്തിക്കുന്നതിനും പ്ലാവ് കൃഷിയുടെയും, ചക്കയുടെ ഉത്പാദനവും മൂല്യവര്‍ദ്ധനവും വിപണനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല വയനാട് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഓഗസ്ത് 9 മുതല്‍ 14 വരെ നടത്തും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും, കേരള കാര്‍ഷിക സര്‍വ്വകലാശാലയും, ഇന്ത്യന്‍ കൗസില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചും (ഐസിഎആര്‍), ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട്സ് നെറ്റ്‌വര്‍ക്കും , ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ […]

വീണ്ടും ജിയോ…

വീണ്ടും ജിയോ…

ന്യൂഡല്‍ഹി: രാജ്യത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈ ഫൈ നല്‍കുമെന്ന പ്രഖ്യാപനവുമായി ജിയോ. സൗജന്യ ഫോണ്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാമെന്ന നിര്‍ദേശം കഴിഞ്ഞ മാസം ജിയോ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക. ഇതുപ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ ആക്‌സസും നാഷണല്‍ […]

ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

കൊച്ചി: ദിലീപ് നേരത്തെ നിരവധി നടികള്‍ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പടുത്തല്‍. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും.ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ‘നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. […]

ശ്രീശാന്തിന്റെ സിനിമയ്ക്ക് പോസ്റ്ററൊട്ടിക്കാന്‍ പോലും ആളില്ല: ടീം ഫൈവിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ

ശ്രീശാന്തിന്റെ സിനിമയ്ക്ക് പോസ്റ്ററൊട്ടിക്കാന്‍ പോലും ആളില്ല: ടീം ഫൈവിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് ടീം ഫൈവിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ. ശ്രീശാന്ത് ബി. ജെ. പിക്കാരന്‍ ആയതുകൊണ്ടാണോ ഈ വിവേചനം എന്നും അദ്ദേഹം ചോദിക്കുന്നു. സിനിമ പുറത്തിറങ്ങിയിട്ട് രണ്ടുദിവസമായി. എന്നാല്‍ ഇതുവരെ പോസ്റ്റര്‍ ഒട്ടിക്കാനോ മാര്‍ക്കറ്റിങ് ചെയ്യാനോ ആരും തയ്യാറാകുന്നില്ല. മലയാളത്തില്‍ പുതുമുഖങ്ങള്‍ സിനിമ ചെയ്യുകയെന്നാല്‍ ട്രെയിനിന് തലവെക്കുന്നത് പോലെയാണെന്നും ടീം ഫൈവിന്റെ നിര്‍മ്മാതാവ് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. […]

അലങ്കാര മത്സ്യകൃഷി: കേരളത്തിന്റെ ആശങ്ക പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും

അലങ്കാര മത്സ്യകൃഷി: കേരളത്തിന്റെ ആശങ്ക പരിസ്ഥിതി  മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും

തിരുവനന്തപുരം: അലങ്കാര മത്സ്യങ്ങളുടെ വിപണനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍കൊണ്ടു വന്ന് ആവശ്യമായ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചതായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാമോഹന്‍ സിംഗ് സംസ്ഥാന മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മയെ അറിയിച്ചു. അലങ്കാര മത്സ്യകൃഷി മേഖലയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര വിജ്ഞാപനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രിക്ക് മന്ത്രി മെഴ്സിക്കുട്ടി അമ്മ നിവേദനം നല്‍കിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിരവധി ആളുകള്‍ക്ക് തൊഴില്‍ […]

നടന്‍ ദിലീപിന്റെ ജാമ്യഹരജി: വിധി ഇന്ന്

നടന്‍ ദിലീപിന്റെ ജാമ്യഹരജി: വിധി ഇന്ന്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹരജിയില്‍ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ഗൂഢാലോചനക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ തടങ്കല്‍ ആവശ്യമില്ലാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. വ്യാഴാഴ്ച വാദം കേട്ട ശേഷം സിംഗിള്‍ ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റുകയായിരുന്നു. ദിലീപാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. പീഡനരംഗം ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ക്രിമിനല്‍, നിയമ ചരിത്രത്തിലെ ആദ്യസംഭവമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മുദ്രവെച്ച കവറില്‍ […]

അമലാപോള്‍ വീണ്ടും വിവാഹിതയാകുന്നു

അമലാപോള്‍ വീണ്ടും വിവാഹിതയാകുന്നു

സംവിധായകന്‍ വിജയ്യുമായുള്ള വിവാഹവും പിന്നീട് ഉണ്ടായ വിവാഹ മോചനത്തിനുശേഷം അമലാപോള്‍ വീണ്ടും വിവാഹിതയാകുന്നു. വിവാഹമോചനം നേടി ഒരു വര്‍ഷം പിന്നിടുമ്‌ബോളാണ് അമല വീണ്ടും വിവാഹിതയാകുന്നതായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തമിഴിലെ പ്രശസ്ത നിര്‍മ്മാതാവുമായാണ് അമലയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തി കഴിയുന്ന ഇദ്ദേഹവുമായി അമലയുടെ വീട്ടുകാര്‍ സംസാരിച്ച് തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്.വിവാഹത്തിന് നിര്‍മ്മാതാവ് മുന്നോട്ട് വെച്ചത് ഒരു ഡിമാന്‍ഡ് മാത്രം. തന്റെ രണ്ടു കുട്ടികളും തനിക്കൊപ്പം വീട്ടില്‍ താമസിക്കും. ഇത് അംഗീകരിച്ചാണ് അമല വിവാഹത്തിന് തയ്യാറാകുന്നത്. വിവാഹം […]

മിന്നാമിനുങ്ങ് സിനിമ കണ്ട് സുരഭിക്കൊപ്പം നടത്തിയ ലൈവ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മിന്നാമിനുങ്ങ് സിനിമ കണ്ട് സുരഭിക്കൊപ്പം നടത്തിയ ലൈവ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

സുരഭി പ്രധാനവേഷത്തിലെത്തിയ മിന്നാമിനുങ്ങിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. മിന്നാമിനുങ്ങിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വിരാജ് പറഞ്ഞു. സുരഭിക്കൊപ്പം ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്. സുരഭിയുടെ കരിയറിന്റെ തുടക്കക്കാലത്ത് സുരഭിക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് ഞാന്‍. പിന്നീട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണം- പൃഥ്വി പറഞ്ഞു. ‘അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് മറ്റു സിനിമകളിലേക്ക് തന്നെ നിര്‍ദേശിച്ചതെന്ന് സുരഭി […]

നടിയെ ആക്രമിച്ച സംഭവം: പ്രതിയെ സിനിമയിലൂടെ പറയാനൊരുങ്ങി നാദിര്‍ഷ

നടിയെ ആക്രമിച്ച സംഭവം: പ്രതിയെ സിനിമയിലൂടെ പറയാനൊരുങ്ങി നാദിര്‍ഷ

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെള്ളപൂശി സിനിമ നിര്‍മ്മിക്കാന്‍ ശ്രമം. ദിലീപ് സമ്മതം അറിയിച്ചാല്‍ അദ്ദേഹത്തെ തന്നെ നായകനാക്കി സിനിമ നിര്‍മ്മിക്കാനാണ് നീക്കം. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ചിത്രം സംവിധാനം ചെയ്യും. പ്രമുഖ നിര്‍മ്മാതാവാണ് ഈ നീക്കത്തിന് പിന്നില്‍. പൊതുജനങ്ങള്‍ക്കിടയില്‍ ദിലീപിനുണ്ടായ പഴയ ഇമേജ് തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ സിനിമയെന്ന് സൂചന. ആലുവയില്‍ മിമിക്രി കളിച്ചു നടന്ന ഗോപാലകൃഷ്ണനില്‍ നിന്നും സൂപ്പര്‍താര പദവിയിലേക്കുള്ള വളര്‍ച്ചയും പ്രണയവും ദിലീപിന്റെ വീഴ്ചകളും എല്ലാ ചിത്രത്തിന്റെ പ്രമേയമാകും. […]

പോളോ ജി ടി ഐയുടെ വില കുറയുന്നു

പോളോ ജി ടി ഐയുടെ വില കുറയുന്നു

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗന്‍ പോളോ ജി ടി ഐയുടെ വില കുറച്ചു. ആറു ലക്ഷം രൂപയുടെ കിഴിവാണ് വരുത്തിയിരിക്കുന്നത്. 2016 നവംബറിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 25.99 ലക്ഷം രൂപ വിലയില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടായിരുന്നു വാഹനത്തിന്റെ രംഗപ്രവേശം. എന്നാല്‍ പ്രതീക്ഷിച്ച വില്‍പന നേടാന്‍ പോളോ ജിടിഐയ്ക്ക് സാധിച്ചില്ല. മിച്ചമുള്ള പോളോ ജിടിഐകളെ എത്രയും പെട്ടെന്ന് വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഫോക്‌സ് വാഗണ്‍ വമ്പന്‍ വിലക്കിഴിവ് വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 189 ബിഎച്ച്പി കരുത്തും 250 എന്‍ […]

1 40 41 42 43 44 69