സമൂഹമാധ്യമങ്ങളൂടെയുള്ള അധിക്ഷേപം: കാവ്യാ മാധവന്‍ പരാതി നല്‍കി

സമൂഹമാധ്യമങ്ങളൂടെയുള്ള അധിക്ഷേപം: കാവ്യാ മാധവന്‍ പരാതി നല്‍കി

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിഷേപങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടി കാവ്യാ മാധവന്‍ പൊലീസിനു പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയിരിക്കുന്നത്. വ്യക്തിഹത്യ ചെയ്യുന്ന വെബ്പോര്‍ട്ടലുകളുടെ പേരടക്കമാണ് പരാതി. പരാതിയെ തുടര്‍ന്ന് പോലിസ് കാവ്യയുടെ മൊഴിയെടുത്തു. നടന്‍ ദിലീപുമായുള്ള കാവ്യയുടെ വിവാഹത്തെ തുടര്‍ന്നാണ് അധിക്ഷേപങ്ങള്‍ ശക്തമായത്.

തൈമുര്‍ അലിഖാന്‍: പേരിന് വിശദീകരണവുമായി സെയ്ഫ് അലിഖാന്‍

തൈമുര്‍ അലിഖാന്‍: പേരിന് വിശദീകരണവുമായി സെയ്ഫ് അലിഖാന്‍

സെയ്ഫ് അലിഖാന്‍കരീന ദമ്പതികളുടെ കുഞ്ഞ് തൈമുര്‍ അലിഖാന്റെ പേരിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്. സ്വേച്ഛാധിപതിയായ രാജാവിന്റെ പേര് കുഞ്ഞിനിട്ടതില്‍ പ്രതിഷേധിച്ച് ട്വിറ്ററിലും മറ്റും വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി സെയ്ഫ് അലിഖാന്‍ രംഗത്ത്. സെയ്ഫ് അലിഖാന്റെ പ്രതികരണം: കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആളുകള്‍ വിമര്‍ശനവുമായി എത്തുന്നത്. അപ്പോള്‍ അവര്‍ക്ക് എന്തും പറയാം. ചിലപ്പോള്‍ അത് അങ്ങേയറ്റം […]

ദംഗല്‍ ഫെയിം സൈറ വസീമിന് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നു

ദംഗല്‍ ഫെയിം സൈറ വസീമിന് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നു

ശ്രീനഗര്‍: അമിര്‍ ഖാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രമായ ദംഗല്‍ ഫെയിം സൈറ വസീമിന് ജമ്മു-കശ്?മീര്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നു. ഉപമുഖ്യമന്ത്രി നിര്‍മല്‍സിങ് ആണ് ഇക്കാര്യം അറിയിച്ചത്. സൈറക്ക് ഭീഷണിയുള്ളതുകൊണ്ടാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായാണ് കാണുന്നത്. അതിനായി സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യും. മുഖ്യമന്ത്രി മെഹബൂബ മുഫ്തി സൈറയെ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്. അതിന്റെ പേരില്‍ സൈറ ഭീഷണി നേരിട്ടത് നിര്‍ഭാഗ്യകാരമാണ്. ജനാധിപത്യമില്ലാത്ത ചിലയാളുകളുടെ മാനസികാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും നിര്‍മല്‍സിങ് അഭിപ്രായപെട്ടു.

27 വര്‍ഷങ്ങള്‍ക്കിപ്പുറവും നിത്യഹരിതനായകനായി പ്രേംനസീര്‍

27 വര്‍ഷങ്ങള്‍ക്കിപ്പുറവും നിത്യഹരിതനായകനായി പ്രേംനസീര്‍

1979 ല്‍ മാത്രം നസീര്‍ നായകനായി 39 സിനിമകളാണ് ഇറങ്ങിയത് നിത്യഹരിതനായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്ന് 27 വര്‍ഷം. മൂന്ന് പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്നു നസീറിന്റെ ചലച്ചിത്രജീവിതം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളില്‍ അഭിനയിച്ച നായകന്‍ എന്ന് ഗിന്നസ് റെക്കോര്‍ഡിന് ഉടമ. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത്, നടി ഷീലയ്ക്കൊപ്പമായിരുന്നു. അവരുടെ ഒരുമിക്കലിലെ രസതന്ത്രം മലയാളി […]

ജെല്ലിക്കെട്ട് നിര്‍ത്തമെന്നാവശ്യപെട്ട തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ത്തി

ജെല്ലിക്കെട്ട് നിര്‍ത്തമെന്നാവശ്യപെട്ട തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ത്തി

ജെല്ലിക്കെട്ടിനെതിരെ ശബ്ദമുയര്‍ത്തിയ മൃഗങ്ങളെ സംരക്ഷിക്കുന്ന സംഘടനയായ പെറ്റയ്ക്ക് പിന്നാലെ ജെല്ലിക്കെട്ടിനെ വിമര്‍ശിച്ച് രംഗത്തു വന്ന തൃഷയുടെ നേര്‍ക്ക് സൈബര്‍ ആക്രമണം. ജെല്ലിക്കെട്ടിനെ വിമര്‍ശിച്ചതിന് ട്വിറ്ററില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് നടി തൃഷ കൃഷ്ണന്‍ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തൃഷയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമുണ്ടായി. കഴിഞ്ഞ ദിവസം തൃഷയുടെ ഷൂട്ടിങ് തടസ്സപ്പെടുത്താനും ചിലര്‍ ശ്രമിച്ചു. ജെല്ലിക്കെട്ടിനെ എതിര്‍ത്തിട്ടില്ലെന്നും മൃഗങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് താന്‍ പറഞ്ഞതെന്ന് തൃഷ പിന്നീട് വ്യക്തമാക്കിയെങ്കിലും സൈബര്‍ ആക്രമണം തുടര്‍ന്നു. കമല്‍ […]

ഭീമനെ വെട്ടാന്‍ 400 കോടി രൂപയുടെ മഹാഭാരതവുമായി രാജമൗലി

ഭീമനെ വെട്ടാന്‍ 400 കോടി രൂപയുടെ മഹാഭാരതവുമായി രാജമൗലി

ചിത്രത്തില്‍ അഭിനയിക്കാന്‍ ഷാരൂഖും ആമിറും താല്‍പര്യം പ്രകടിപ്പിച്ചു 600 കോടി മുടക്കി എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 400 കോടി മുടക്കി മഹാഭാരതം സിനിമയാക്കാന്‍ രാജമൗലി ഒരുങ്ങുന്നു. ബാഹുബലിക്കായി മൂന്നര വര്‍ഷമാണ് രാജമൗലി മാറ്റി വച്ചതെങ്കില്‍ മഹാഭാരതത്തിനായി മാറ്റി വക്കുന്നത് അഞ്ച് വര്‍ഷമാണ്. അടുത്ത വര്‍ഷം സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കാനാണ് രാജമൗലി ഒരുങ്ങുന്നത്. ബാഹുബലി പോലെ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് മഹാഭാരതവുമൊരുങ്ങുക. മൂന്നു ഭാഷകളിലായാണ് സിനിമ ഇറങ്ങുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ […]

പറക്കണക്കാന്‍ കൊതിച്ച് എബി; ‘എബി’യില്‍ വിനീത് ശ്രീനിവാസന്‍

പറക്കണക്കാന്‍ കൊതിച്ച് എബി; ‘എബി’യില്‍ വിനീത് ശ്രീനിവാസന്‍

പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്ന ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന’എബി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ‘എബി’യായി എത്തുന്നത് വിനീത് ശ്രീനിവാസന്‍.’ പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല, പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഗ്രാമീണരുടെ കഥയാണ് സിനിമ. ഈ കഥ, കേവലം ഒരാളുടെമാത്രം കഥയല്ല, സ്വപ്നം കാണുന്ന അനേകായിരങ്ങളുടെ കഥയാണ്. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നവും തടസ്സങ്ങള്‍ ചവിട്ടുപടിയാക്കി നേടുന്ന വിജയവുമാണ് കഥയുടെ സാരമെന്ന് സംവിധായകന്‍. ആര്‍ക്കെങ്കിലും അവരുടേതെന്ന് തോന്നുന്നത് യാദൃച്ഛികം മാത്രമാണെന്നും ശ്രീകാന്ത് മുരളി. സിനിമയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പല […]

ഹോളിവുഡ് നായകനൊപ്പം ലുങ്കി ഡാന്‍സ് കളിച്ച് ദീപിക

ഹോളിവുഡ് നായകനൊപ്പം ലുങ്കി ഡാന്‍സ് കളിച്ച് ദീപിക

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ട്രിപ്പിള്‍ എക്സ്:ക്സാണ്ടര്‍ കേജ്’ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തുകയാണ്. ഇതിന്റെ പ്രൊമോഷന്‍ പരിപാടിക്കായി കഴിഞ്ഞ ദിവസം ചിത്രത്തിലെ നായകന്‍ വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഡിജെ ന്യൂക്ലിയയുടെ സംഗീത പരിപാടിയിലൂടെ ആരാധകരോടൊപ്പം സംവദിക്കാന്‍ ദീപികയും വിന്‍ ഡീസലും എത്തുകയായിരുന്നു. ലുങ്കി ഡാന്‍സ് ചെയ്ത് വിന്‍ ഡീസലും ദീപികയും ആരാധകരുടെ മനസ്സ് കീഴടക്കി. രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി, കരണ്‍ ജോഹര്‍, ഹുമ ഖുറേഷി, റിച്ച […]

മാഡം തുസാഡ്‌സ് മ്യൂസിയം ഇനി ഇന്ത്യയിലും ആരംഭിക്കുന്നു

മാഡം തുസാഡ്‌സ് മ്യൂസിയം ഇനി ഇന്ത്യയിലും ആരംഭിക്കുന്നു

ഇഷ്ടതാരങ്ങശുടെ മെഴുകു പ്രതിമകള്‍ കാണാന്‍ ഇനി ലണ്ടന്‍ വരെ പോകേണ്ട. പ്രശസ്തമായ മാഡം തുസാഡ്‌സ് മ്യൂസിയം ഇനി നമ്മുടെ ഡല്‍ഹിയിലും. ഇന്ത്യയിലെ ആദ്യത്തെ മാഡം തുസാഡ്‌സ് മെഴുകു മ്യൂസിയമാണ് ഡല്‍ഹിയിലെ കൊണോട്ട് പ്‌ളേസില്‍ ജൂണില്‍ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായുള്ള ആദ്യ പ്രിവ്യു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നു. പ്രിവ്യു കാണാനെത്തിയ ബോളിവുഡിന്റെ ബിഗ് ബി അവിടെയുണ്ടായിരുന്ന തന്റെ മെഴുകു പ്രതിമ കണ്ട് തന്റെ ചിത്രമാണെന്ന് തെറ്റിദ്ധരിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലണ്ടനിലെ […]

കൃഷ്ണമൃഗവേട്ട: ഖാന്‍മാരും തബുവും ഉള്‍പ്പടെയുള്ള അഞ്ച് ബോളിവുഡ് താരങ്ങള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം

കൃഷ്ണമൃഗവേട്ട: ഖാന്‍മാരും തബുവും ഉള്‍പ്പടെയുള്ള അഞ്ച് ബോളിവുഡ് താരങ്ങള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബോളിവുഡ് താരങ്ങള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. സല്‍മാന്‍ ഖാന് ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, സോനാലി ബിന്ദ്ര, നീലം, തബു എന്നിവര്‍ 25ന് ഹാജരാകാനാണ് നിര്‍ദ്ദേശം. സാക്ഷികളുടെ വിചാരണ പൂര്‍ര്‍ത്തിയായ ശേഷമാണ് അഞ്ച് പ്രതികളുടേയും മൊഴി രേഖപ്പെടുത്താന്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ദല്‍പത് സിംഗ് തീരുമാനിച്ചത്. 1998ല്‍ ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ […]

1 64 65 66 67 68 78