മികച്ച സിനിമയ്ക്കും സംവിധാനത്തിനുമുള്ള അവാര്‍ഡ് നീതിപുലര്‍ത്തിയില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

മികച്ച സിനിമയ്ക്കും സംവിധാനത്തിനുമുള്ള അവാര്‍ഡ് നീതിപുലര്‍ത്തിയില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ മികച്ച നടന്‍ വിനായകന്‍ തന്നെയായിരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. ജൂറിയും മറിച്ചൊരു തീരുമാനത്തിലായിരുന്നില്ല എത്തിച്ചേര്‍ന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചിലര്‍ക്കെങ്കിലും എതിരഭിപ്രായമുള്ളത് മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉള്ള പുരസ്‌കാര വിതരണത്തിലാണ്. മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാര്‍ഡിനോട് കുറച്ചെങ്കിലും നീതിപുലര്‍ത്താമായിരുന്നുവെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആദ്യ ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും രണ്ടാമത്തെ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയ സംവിധായകനാണ് […]

മികച്ച മലയാള ചിത്രം മാന്‍ഹോള്‍; നടന്‍ വിനായകന്‍ തന്നെ

മികച്ച മലയാള ചിത്രം മാന്‍ഹോള്‍; നടന്‍ വിനായകന്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിക്കുന്നു. കോടികള്‍ ലാഭം നേടിയ പുലിമുരുകന്‍ ഉള്‍പ്പടെ 68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. ഇതില്‍ നല്ലൊരു പങ്കും മതിയായ നിലവാരം പുലര്‍ത്തുന്നില്ലെന്നാണ് വിലയിരുത്തല്‍. 2016 ലെ മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നവാഗതയായ വിധു വിന്‍സെന്റിന്റെ മാന്‍ഹോളിന് ലഭിച്ചു. മികച്ച സംവിധായകയായി വിധുവിന്‍സെന്റ് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി വിനായകനെയും തിരഞ്ഞെടുത്തു. മികച്ച നടിയായി രജിഷ വിജയനേയും തിരഞ്ഞെടുത്തു. മികച്ച കഥ സലീംകുമാറിന്റെ കറുത്ത ജൂതന് ലഭിച്ചു. സംഗീത സംവിധാനത്തിന്  എം.ജയചന്ദ്രനും  ഗാനരചനയ്ക്ക് […]

മമ്മുട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ മോദി തന്നെയെന്ന് മുകേഷ്

മമ്മുട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ മോദി തന്നെയെന്ന് മുകേഷ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി നടനും എം.എല്‍.എയുമായ മുകേഷ്. മോദി മികച്ച നടനാണെന്ന് മുകേഷ് പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലായിരുന്നു മുകേഷിന്റെ വിമര്‍ശനം. മോദിയെ ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ മികച്ച നടനായി തെരഞ്ഞെടുക്കുമായിരുന്നു. നോട്ട് പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയായിരുന്നു മോദി. എന്നാല്‍ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ഗുണം ചെയ്തെന്ന് നടിക്കുകയാണ്. മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മികച്ച നടനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മുകേഷ് പരാമര്‍ശം നടത്തി. കേസിലെ […]

ഗായത്രിവീണയില്‍ ലോകറെക്കോര്‍ഡിട്ട് വൈക്കം വിജയലക്ഷ്മി

ഗായത്രിവീണയില്‍ ലോകറെക്കോര്‍ഡിട്ട് വൈക്കം വിജയലക്ഷ്മി

കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കാര്‍ഡ്. അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി കച്ചേരി നടത്തിയാണ് വിജയലക്ഷ്മി റെക്കോര്‍ഡിട്ടത്. 67 ഗാനങ്ങളാണ് ഗായത്രിവീണയില്‍ വിജയലക്ഷ്മി മീട്ടിയത്. 51 ഗാനങ്ങളാണ് വിജയലക്ഷ്മി ലക്ഷ്യമിട്ടിരുന്നത്. ഈ വിജയം തന്റെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള ഒന്നാണെന്ന് ഗായിക അഭിപ്രായപെട്ടു.

ധനുഷും, അനിരുദ്ധും മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് ഗായിക സുചിത്ര

ധനുഷും, അനിരുദ്ധും മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് ഗായിക സുചിത്ര

ചെന്നൈ: തമിഴ് താരം ധനുഷിനും, സംഗീത സംവിധായകന്‍ അനിരുദ്ധിനും എതിരായി ഗായിക സുചിത്ര. കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരായി സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ചിത്രങ്ങളും, കുറിപ്പും ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുന്‍പാണ് പുതിയ ആരോപണം. ധനുഷും, അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സുചിത്രയുടെ പുതിയ ആരോപണം. ഒരു പാര്‍ട്ടിക്കിടെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് സുചിത്രയുടെ ആരോപണം. സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സൂചനയുണ്ട്. ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ എന്നിവരുടെ സ്വകാര്യ ചിത്രങ്ങളും, നടി […]

ചീരുംബാ ക്ഷേത്രത്തില്‍ 108 പേരുടെ തിരുവാതിര അരങ്ങേറി

ചീരുംബാ ക്ഷേത്രത്തില്‍ 108 പേരുടെ തിരുവാതിര അരങ്ങേറി

ബദിയടുക്ക: പൊടിപ്പള്ളം ചീരുംബാ ഭഗവതിക്ഷേത്രം ഭരണി മഹോത്സവത്തോടനുബന്ധിച്ചു ചീരുംബാ ഭഗവതിക്ഷേത്ര സമിതി 108 പേരുടെ തിരുവാതിര നടത്തി. സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കൃഷ്ണന്‍ പൈക്ക അധ്യക്ഷത വഹിച്ചു. രവീശ തന്ത്രി കുണ്ടാര്‍, കുമ്പടാജെ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ, ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീകാന്ത്, പഞ്ചായത്ത് അംഗം മുഹമ്മദ് കാസിം, കെപിസിസി നിര്‍വാഹക സമിതി അംഗം ബാലകൃഷ്ണ വോര്‍കുട്ലു, എസ്‌ഐ എ.ദാമോദരന്‍, സുന്ദരമൗവ്വാര്‍, ഫസ്ലു റഹ്മാന്‍ […]

സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍: പൃഥ്വിരാജ് നിലപാട് മാറ്റുന്നു

സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍: പൃഥ്വിരാജ് നിലപാട് മാറ്റുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഇനി മുതല്‍ സ്ത്രീവിരുദ്ധസിനിമകളില്‍ അഭിനയിക്കില്ലെന്ന് അവകാശപ്പെട്ട പൃഥ്വിരാജ് ഇന്ത്യാഗേറ്റിന്റെ റെഡ്കാര്‍പെറ്റ് അഭിമുഖത്തില്‍ ഒരു ലൈംഗിക കുറ്റവാളിയായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ അത് തട്ടികളയില്ലെന്ന് അറിയിച്ചു. സിനിമയില്‍ ലൈംഗിക കുറ്റവാളിയായി അഭിനയിക്കാന്‍ തനിക്ക് മടിയില്ലെന്നാണ് പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നത്. ഒരു നടന്‍ എന്ന നിലയില്‍ അത് തന്റെ ധര്‍മ്മമാണെന്നാണ് പൃഥ്വിയുടെ വിശദീകരണം. നടിയെ ആക്രമിച്ച സംഭവത്തിന്‌ശേഷം ഇത്രയും കാലം ഇത്തരം സ്ത്രീവിരുദ്ധ കഥാപാത്രങ്ങളിലൂടെ താന്‍ കൈയ്യടി നേടിയതില്‍ താരം ക്ഷമാപണവും നടത്തിയിരുന്നു. […]

വൈരമുത്തു-ഏആര്‍ റഹ്മാന്‍ മാജിക്കില്‍ വീണ്ടും മണിരത്നം സിനിമ കല്ല്യാണം

വൈരമുത്തു-ഏആര്‍ റഹ്മാന്‍ മാജിക്കില്‍ വീണ്ടും മണിരത്നം സിനിമ കല്ല്യാണം

കാട്രു വെളിയിടൈ ചിത്രത്തിലെ കല്ല്യാണ പാട്ടെത്തുന്നതിന്റെ സൂചനയായി കഴിഞ്ഞ ദിവസം മദ്രാസ് ടാക്കീസ് മണിരത്നം സിനിമകളിലെ കല്ല്യാണ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തു വിട്ടു. ഓകെ കണ്‍മണി, അലയ്പായുതേ, ഗുരു, ദില്‍ സേ തുടങ്ങിയ മണിരത്നം ചിത്രങ്ങളിലെ കല്ല്യാണങ്ങളെല്ലാം സുന്ദരവും വ്യത്യസ്തവുമായത്‌പോലെ കാട്രുവെളിയിടൈയിലെ കല്ല്യാണത്തിനായും കാത്തിരുന്നോളൂ എന്നാണ് പ്രമോ വീഡിയോ പറയുന്നത്. അങ്ങനെ കാത്തിരുന്ന ആ കല്ല്യാണപ്പാട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത് സരട്ടു വണ്ടിയില…. എന്നു തുടങ്ങുന്ന ഗാനം പതിവു പോലെ വൈരമുത്തു, റഹ്മാന്‍ മാജിക് തന്നെ. തൊണ്ണൂറുകളിലെ […]

എ.ആര്‍.റഹ്മാന്റെ ഉര്‍വശിയുടെ സ്ത്രീപക്ഷ റീമിക്‌സ് വിഡിയോ വൈറലായി; ഒപ്പം വിവാദങ്ങളും

എ.ആര്‍.റഹ്മാന്റെ ഉര്‍വശിയുടെ സ്ത്രീപക്ഷ റീമിക്‌സ് വിഡിയോ വൈറലായി; ഒപ്പം വിവാദങ്ങളും

എ.ആര്‍.റഹ്മാന്റെ ഹിറ്റ് ഗാനം ഉര്‍വശിയുടെ ഫെമിനിസ്‌റ് റീമിക്‌സ് പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയും യൂട്യൂബ് വഴിയും റിലീസ് ചെയ്ത ഫെമിനിസ്റ്റ് വാദങ്ങള്‍ ഉയര്‍ത്തുന്ന വിഡിയോ ഇതിനകം വൈറലായി. 1.7 മില്യന്‍ പേര്‍ ഇതിനകം വിഡിയോ കണ്ടിട്ടുണ്ടെന്നാണ് കണക്ക്. ബ്രേക്ത്രൂ ഇന്ത്യ എന്ന എന്‍.ജി.ഒയുടെ കീഴിലാണ് സ്ത്രീകളെ ഉദ്‌ബോധിപ്പിക്കുന്ന തരത്തിലുള്ള ഗാനം പുറത്തിറങ്ങിയത്. എന്നാല്‍ വിഡിയോയില്‍ അഭിനയിച്ച കലാകാരന്മാര്‍ക്കെതിരെ ഓണ്‍ലൈനില്‍ ട്രോളുകള്‍ വന്നതോടെ എന്‍.ജി.ഒക്ക് വിദ്വേഷ സന്ദേശങ്ങള്‍ സംബന്ധിച്ച് ഒരു പ്രസ്താവന നടത്തേണ്ടിയും വന്നു. വിഡിയോയില്‍ അഭിനയിച്ച പെണ്‍കുട്ടിയുടെ തടിയെ കളിയാക്കുന്ന […]

പൃഥിരാജും ഭാവനയും ഒന്നിക്കുന്ന ആദമിന്റെ പൂജയുടെ വീഡിയോ കാണാം

പൃഥിരാജും ഭാവനയും ഒന്നിക്കുന്ന ആദമിന്റെ പൂജയുടെ വീഡിയോ കാണാം

ഒരിടവേളക്കു ശേഷം പൃഥിരാജും ഭാവനയും നരേനും പ്രധാനവേഷത്തിലെത്തുന്ന ആദമിന്റെ പൂജ കൊച്ചിയില്‍ നടന്നു. പൂജയുടെ ദൃശ്യങ്ങള്‍ പൃഥ്വിരാജ് ആരാധകരുമായി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദം ജോണ്‍ പോത്തന്‍ എന്ന പാലക്കാരന്‍ പ്ലാന്ററായാണ് പൃഥ്വി എത്തുന്നത്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. റോബില്‍ ഹുഡിലാണ് പൃഥിരാജും ഭാവനയും നരേനും അവസാനമായി ഒന്നിച്ചത്. ശ്യാമ പ്രസാദിന്റെ ‘ഇവിടെ’യാണ് പൃഥ്വിരാജും ഭാവനയും അവസാനം ഒന്നിച്ചഭിനയിച്ചത്.

1 69 70 71 72 73 88