പരേഡിനിടെ വേദിയിലിരുന്ന് പ്രതിരോധമന്ത്രി ഉറങ്ങിയത് ആഘോഷിച്ച് സോഷ്യല്‍ മീഡിയ

പരേഡിനിടെ വേദിയിലിരുന്ന് പ്രതിരോധമന്ത്രി ഉറങ്ങിയത് ആഘോഷിച്ച് സോഷ്യല്‍ മീഡിയ

രാജ്പഥില്‍ റിപ്പബ്ലിക്ദിന പരേഡ് നടക്കുന്നതിനിടെ വേദിയിലിരുന്ന് ഉറങ്ങിയ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ പെരുമഴ. പരീക്കര്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ലക്ഷദ്വീപിന്റെ ടാബ്ലോ കടന്നു പോകുന്നതിനിടെയാണ് പ്രതിരോധമന്ത്രി ഉറങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞത്. മുഖ്യാതിഥിയായി പങ്കെടുത്ത യു.എ.ഇ കിരീടാവകാശി അടക്കം വിവിധ വ്യക്തികള്‍ വേദിയിലിരിക്കുമ്പോഴാണ് പരീക്കര്‍ ഉറക്കത്തിലേക്ക് വഴുതിയത്. ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ മന്ത്രിയുടെ ഉറക്കം ദൂരദര്‍ശനില്‍ ലൈവായി കാണിക്കുകയും ചെയ്തു. 2014 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് പ്രസംഗിക്കുമ്പോഴും പരീക്കര്‍ […]

കുങ്ഫു യോഗയില്‍ ഇന്ത്യന്‍ നൃത്തച്ചുവടുമായി ജാക്കി ചാന്‍

കുങ്ഫു യോഗയില്‍ ഇന്ത്യന്‍ നൃത്തച്ചുവടുമായി ജാക്കി ചാന്‍

മുംബൈ: ആക്ഷന്‍ സ്റ്റാര്‍ ജാക്കി ചാന്‍ ആക്ഷന്‍ മാത്രമല്ല, ഇന്ത്യന്‍ സ്‌റ്റൈല്‍ നൃത്തച്ചുവടുകളും തനിക്ക് കിടിലമായി ചെയ്യാനാകും എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. സ്റ്റാന്‍ലി തോങ്ങ് സംവിധാനം ചെയ്ത് ഫറാ ഖാന്‍ കോറിയോഗ്രാഫ് ചെയ്ത നൃത്തത്തിനാണ് ജാക്കി ചുവടു വെച്ചിരിക്കുന്നത്. റോഷിന്റെ സംഗീതത്തില്‍ ഫാസില്‍പുരിയാണ് ഗാനം ആലപിച്ചത്. ജാക്കി ചാന്‍, ആരിഫ് റഹ്മാന്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ താരങ്ങളായ സോനു സൂദ്, അമീറ ദസ്തൂര്‍, ദിഷ പട്‌ലാനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജാക്കി സിനിമകളെപോലെ അതീവ രസകരവും, കൗതുകവുമായതുതന്നെയാണ് ഈ […]

സിനിമയ്ക്ക് ഇടയില്‍ പോലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം- ഷാരൂഖ് ഖാന്‍

സിനിമയ്ക്ക് ഇടയില്‍ പോലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം- ഷാരൂഖ് ഖാന്‍

മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ബഹുമതിയായി കാണുമെന്നും ഷാരൂഖ് സിനിമയ്ക്ക് ഇടയിലാണെങ്കില്‍ പോലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും ദേശീയഗാനവും പതാകയുമെല്ലാം രാജ്യത്തിന്റെ പ്രതീകമാണെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രതീകങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ഷാരൂഖ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷാരൂഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. അതോടൊപ്പം അവസരം കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും ഷാരൂഖ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും മികച്ച സിനിമകള്‍ ഇറങ്ങുന്നത് മലയാളത്തിലാണെന്നും […]

റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് യേശുദാസിനെ പദ്മ വിഭൂഷണ്‍ നല്‍കി ആദരിക്കും

റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് യേശുദാസിനെ പദ്മ വിഭൂഷണ്‍ നല്‍കി ആദരിക്കും

മോഹനവീണ സംഗീതജ്ഞന്‍ വിശ്വമോഹന്‍ ഭട്ട്, ഗായിക അനുരാധ പൗദ്‌വാള്‍ എന്നിവര്‍ക്ക് പദ്മശ്രീ നല്‍കി ആദരിക്കും. ന്യൂഡല്‍ഹി: രാജ്യത്തിന്റെ 67ആം റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്‍ ഡോ.കെ.ജെ.യേശുദാസിന് പദ്മ വിഭൂഷണ്‍ പുരസകാരം നല്‍കി ആദരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. 1975ല്‍ യേശുദാസിന് പദ്മ ശ്രീയും 2002ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു. യേശുദാസിനെ കൂടാതെ എന്‍.സി.പി സ്ഥാപകന്‍ ശരദ് പവാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കും പദ്മ വിഭൂഷണ്‍ […]

ഷാരൂഖാനെ കാണാന്‍ ആരാധക പ്രവാഹം, തിരക്കില്‍ ഒരാള്‍ മരിച്ചു

ഷാരൂഖാനെ കാണാന്‍ ആരാധക പ്രവാഹം, തിരക്കില്‍ ഒരാള്‍ മരിച്ചു

ഷാരൂഖ് ഖാനെ കാണാന്‍ തടിച്ചു കൂടിയ ജനം വഡോദര സ്റ്റേഷനില്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. റിലീസ് ആകാനിരിക്കുന്ന റായിസ് എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് ഷാരൂഖ് വഡോദരയിലെത്തിയത്. ആഗസ്ത്ക്രാന്തി രാജധാനി എക്‌സപ്രസില്‍ മംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര നടത്തിയാണ് ഷാരൂഖ് റായീസിന്റെ പ്രചാരണം നടത്തുന്നത്. ഇതിനിടെയാണ് വഡോദരയിലെ ദുരന്തം. വഡോദര സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ പിന്നാലെ ഓടാന്‍ തുടങ്ങി. ഈ തിരക്കില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനിടയില്‍ ശ്വാസം മുട്ടിയാണ് […]

ബി.ജെ.പി രാഷ്ട്രീയം പറയുന്ന സിനിമ രൂപീകരിക്കുന്നു; സുരേഷ് ഗോപിയുയേയും രാജസേനനെയും കൂട്ടുപിടിക്കും

ബി.ജെ.പി രാഷ്ട്രീയം പറയുന്ന സിനിമ രൂപീകരിക്കുന്നു; സുരേഷ് ഗോപിയുയേയും രാജസേനനെയും കൂട്ടുപിടിക്കും

പാര്‍ട്ടി അംഗങ്ങളായ സിനിമ പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ച സംഘടന എന്ന ആശയം കേന്ദ്രനേതൃത്വവും അംഗീകരിച്ചിട്ടുണ്ട്. സൂപ്പര്‍താരം സുരേഷ്ഗോപിയേയും സൂപ്പര്‍ഹിറ്റു സംവിധായകരില്‍ പെടുന്ന രാജസേനനെയും കൂട്ടുപിടിച്ച് പുതിയ ചുവട് വെയ്പ്പിന് ബിജെപിയും ശ്രമം തുടങ്ങിയതായി ചില സാമൂഹ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയുടെ സാംസ്‌ക്കാരിക വിഭാഗമായ ഉണര്‍വ്വാണ് സംഘടനയ്ക്ക ചുക്കാന്‍ പിടിക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ സംഘടനയുടെ തലപ്പത്ത് എത്തുമെന്നുമാണ് കേള്‍ക്കുന്നത്. അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഹിന്ദു സമ്മേളനത്തില്‍ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. […]

ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്ന താരങ്ങളെ കാളകളുടെ സ്ഥാനത്ത് കെട്ടണം- രാംഗോപാല്‍ വര്‍മ്മ

ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്ന താരങ്ങളെ കാളകളുടെ സ്ഥാനത്ത് കെട്ടണം- രാംഗോപാല്‍ വര്‍മ്മ

ഇത് സംസ്‌കാരമാണെങ്കില്‍ നിഷ്‌കളങ്കരായ ആളുകളെ കൊല്ലുന്നത് അല്‍ഖൊയ്ദയുടെ സംസ്‌കാരമാണെന്നും രാംഗോപാല്‍ വര്‍മ്മ ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. ജെല്ലിക്കെട്ടിന് വേണ്ടി വാദിക്കുന്ന തമിഴരുടെ സംസ്‌കാരം മ്ലേച്ഛമാണെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററിലൂടെ ആരോപിച്ചു. ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്ന താരങ്ങളെ ആ കാളകളുടെ സ്ഥാനത്ത് കെട്ടണമെന്നും രാംഗോപാല്‍ വര്‍മ്മ ആവശ്യപ്പെട്ടു. ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്ന താരങ്ങള്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. ഇത് സംസ്‌കാരമാണെങ്കില്‍ നിഷ്‌കളങ്കരായ ആളുകളെ കൊല്ലുന്നത് അല്‍ഖൊയ്ദയുടെ സംസ്‌കാരമാണെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്- ശ്രീനിവാസന്‍

ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്- ശ്രീനിവാസന്‍

കൊച്ചി: കൊലപാതക രാഷ്ട്രീയത്തിനെതിരെ വീണ്ടും നടന്‍ ശ്രീനിവാസന്‍. ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പലര്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി മാറുകയാണെന്നും താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. പലരും തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചതാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍കാല അനുഭാവിയായ ശ്രീനിവാസന്‍ രംഗത്തെത്തിയത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരുന്നു.

സണ്ണി ലിയോണിന്റെ ഷാരുഖ് ഖാന്‍ ഡബ്സ്മാഷ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സണ്ണി ലിയോണിന്റെ ഷാരുഖ് ഖാന്‍ ഡബ്സ്മാഷ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഷാറൂഖാന്റെ ഹിറ്റ് പഞ്ച് ഡയലോഗിന്റെ ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് സണ്ണിലിയോണ്‍. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കു വച്ച ഡബ് സ്മാഷാണിപ്പോള്‍ യുവാക്കളുടെ ഇടയില്‍ ട്രെന്റ്. കിം ഖാന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റഈസിലാണ് താരങ്ങള്‍ ഒരുമിച്ചഭിനയിച്ചത്. ജനുവരി 25ന് തിയ്യറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഐറ്റം ഗാനവുമായി ബോളിവുഡിന്റെ പുതു തരംഗമായ സണ്ണി ലിയോണ്‍ എത്തുണ്ട്.  

വിവാദങ്ങള്‍ വിട്ടൊഴിയാതെ മലയാളസിനിമ; കമല്‍-എംടി ഐക്യദാര്‍ഢ്യ ചടങ്ങില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പ്രമുഖര്‍

വിവാദങ്ങള്‍ വിട്ടൊഴിയാതെ മലയാളസിനിമ; കമല്‍-എംടി ഐക്യദാര്‍ഢ്യ ചടങ്ങില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പ്രമുഖര്‍

ഫെഫ്ക മുന്‍കൈ എടുത്ത് നടത്തിയ എംടി-കമല്‍ ഐക്യദാര്‍ഢ്യ ചടങ്ങില്‍ സ്വതന്ത്രമായി രാഷ്ടീയം തുറന്നു പറയാന്‍ നമ്മുടെ താരങ്ങള്‍ പേടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. അഭിപ്രായം തുറന്നു പറഞ്ഞ് ആരെയും പിണക്കേണ്ടെന്ന് കരുതി താരങ്ങള്‍ എത്താതിരുന്നപ്പോള്‍ ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായത് ബിജെപി ക്യാംപിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുളള മഞ്ജു വാര്യര്‍. ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലിയതും മഞ്ജു വാര്യര്‍ തന്നെ. സൂപ്പര്‍താരങ്ങളും ന്യൂജനറേഷന്‍ താരങ്ങളും എത്താതിരുന്നത് പുതിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും മലയാള സിനിമയെ കൊണ്ടുപോകുമെന്നാണ് വിലയിരുത്തുന്നത്. മോഹന്‍ലാലിന്റെ പേരുണ്ടായിട്ടും ലാല്‍ എത്തിയല്ല. മഞ്ജു വാര്യരെ കൂടാതെ […]

1 72 73 74 75 76 87