2000ന്റെ നോട്ട് കൊണ്ടുണ്ടാക്കിയ 2.7 കോടിയുടെ കുപ്പായമിട്ട് ബോളിവുഡ് നടി കൃതി

2000ന്റെ നോട്ട് കൊണ്ടുണ്ടാക്കിയ 2.7 കോടിയുടെ കുപ്പായമിട്ട് ബോളിവുഡ് നടി കൃതി

നോട്ട് പ്രതിസന്ധിയില്‍പ്പെട്ട് രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ പുതിയ 2000 രൂപ നോട്ടുകള്‍ കൊണ്ട് കുപ്പായം തുന്നിയണിഞ്ഞ് ബോളിവുഡ് നടിയും മോഡലുമായ കൃതി. സംഭവം സത്യമോ അസത്യമോ എന്ന് തിരിച്ചറിയാനാകാതെ കുഴയുകയാണ് പ്രേക്ഷകര്‍. എന്നാല്‍ പുതിയ 2000 രൂപ നോട്ടുകള്‍ കൊണ്ടുള്ള നീളന്‍ കുപ്പായണിഞ്ഞ തന്റെ ചിത്രം വൈറലായതും ഇതിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്ന കാര്യവും പുതിയ ദില്‍വാലേയിലെ സുന്ദരിക്ക് അറിവില്ലായിരുന്നു. തന്നെ ചൊല്ലിയുള്ള വിവാദത്തിലും വിമര്‍ശനത്തിലും കഴമ്പില്ലെന്നാണ് നടിയുടെ വിശദീകരണം. ഓഫ് വൈറ്റ് നിറത്തിലുള്ള […]

അവസാന ദിനം 30 ചിത്രങ്ങള്‍, സുവര്‍ണചകോരം നേടുന്ന സിനിമയുടെ പ്രദര്‍ശനവും

അവസാന ദിനം 30 ചിത്രങ്ങള്‍, സുവര്‍ണചകോരം നേടുന്ന സിനിമയുടെ പ്രദര്‍ശനവും

ചലച്ചിത്രോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് ഡൈ ബ്യൂട്ടിഫുള്‍ ഉള്‍പ്പടെ മത്സരവിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം നടക്കും. വെയര്‍ ആര്‍ മൈ ഷൂസ്, ചിത്രോകാര്‍, ദ റിട്ടേണ്‍, സോള്‍ ഓണ്‍ എ സ്ട്രിംഗ് എന്നിവയാണ് ചിത്രങ്ങള്‍. ചിത്രോകാറാണ് ഈ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രം. ഇതുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 30 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഏഴ് ദിവസങ്ങളിലായി 176 ചിത്രങ്ങളാണ് 13 വേദികളില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തില്‍ 12 ചിത്രങ്ങളും കണ്‍ട്രി ഫോക്കസ്, കെന്‍ ലോച്ച്, […]

ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം

ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം

സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് പരിസമാപ്തി. സമാപന സമ്മേളനം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, എ. സമ്പത്ത് എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ദ്രാവിഡ ദൃശ്യതാളം […]

ഓസ്‌കാര്‍ നോമിനേഷനില്‍ വീണ്ടും ഇടംപിടിച്ച് എ.ആര്‍.റഹ്മാന്‍

ഓസ്‌കാര്‍ നോമിനേഷനില്‍ വീണ്ടും ഇടംപിടിച്ച് എ.ആര്‍.റഹ്മാന്‍

പെലെയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് സംഗീതം നല്‍കിയതിനാണ് ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയില്‍ റഹ്മാന്‍ ഇടംപിടിച്ചത് ലോസ് ആഞ്ചലസ്: ഇന്ത്യന്‍ സംഗീതത്തെ ലോക പ്രസിദ്ധമാക്കിയ എ.ആര്‍.റഹ്മാന്‍ വീണ്ടും ഓസ്‌കാര്‍ പരിഗണനാ പട്ടികയില്‍ ഇടനേടിയിരിക്കുന്നു. ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് സംഗീതം നല്‍കിയതിനാണ് ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയില്‍ റഹ്മാനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ ബ്രസീലിയന്‍ താളങ്ങള്‍ ഇഴ ചേര്‍ത്ത സംഗീതമാണ് റഹ്മാനൊരിക്കിയിരുന്നത്. 2008ല്‍ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ റഹ്മാന് ഓസ്‌കര്‍ […]

ഐ.എഫ്.എഫ്.കെ: കാഴ്ചയുടെ ഉത്സവത്തിന് നാളെ തിരശ്ശീല വീഴും

ഐ.എഫ്.എഫ്.കെ: കാഴ്ചയുടെ ഉത്സവത്തിന് നാളെ തിരശ്ശീല വീഴും

184 ചിത്രങ്ങള്‍ ഇത്തവണത്തെ മേളയിലുണ്ടായിരുന്നു കേരളത്തിലെ തനത് കലാരൂപങ്ങളായ മുടിയേറ്റ്, ചവിട്ടുനാടകം, തോല്‍പ്പാവക്കൂത്ത് തുടങ്ങിയ കലാരൂപങ്ങള്‍ ഇത്തവണത്തെ മേളയ്ക്ക് മാറ്റുകൂട്ടി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. അഭയാര്‍ഥി പ്രശ്‌നം, ലിംഗസമത്വം എന്നിവയെ പ്രമേയമാക്കിയാണ് ഇത്തവണ ഐ.എഫ്.എഫ്.കെയ്ക്ക് തിരിതെളിച്ചത്. 13 തിയേറ്ററുകളിലായി ഡിസംബര്‍ ഒന്‍പത് മുതലായിരുന്നു ചിത്രങ്ങളുടെ പ്രദര്‍ശനം. മേളയുടെ ചരിത്രത്തിലാദ്യമായി ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു. 184 ചിത്രങ്ങള്‍ ഇത്തവണത്തെ മേളയിലുണ്ടായിരുന്നു. ലോകസിനിമാവിഭാഗത്തില്‍ 81 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഈ […]

കമലിന്റെ വീടിന് മുന്നില്‍ ദേശീയഗാനം ആലപിക്കം- ബി.ജെ.പി

കമലിന്റെ വീടിന് മുന്നില്‍ ദേശീയഗാനം ആലപിക്കം- ബി.ജെ.പി

തൃശൂര്‍: ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന വിവാദത്തിന് പിന്നാലെ സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍ ആണെന്ന് ആരോപിച്ചാണ് ബി.ജെ.പിയുടെ സമരം. ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമല്‍ അറിയാതെ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവില്ല. ഇതേ ഫിലിം സൊസൈറ്റി ഒരു മാസം മുമ്പ് സംഘടിപ്പിച്ചിരുന്ന ഫിലിം ഫെസ്റ്റിവലില്‍ രാഷ്ട്രവിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം ഉള്‍ക്കൊള്ളുന്ന ടര്‍ക്കീഷ് സിനിമയാണ് […]

ബഷീറിന്റെ പ്രേമലേഖനത്തില്‍ ഫര്‍ഹാന്‍ ഫാസില്‍

ബഷീറിന്റെ പ്രേമലേഖനത്തില്‍ ഫര്‍ഹാന്‍ ഫാസില്‍

ടീസര്‍ പുറത്തിറങ്ങി അനീഷ് അന്‍വറിന്റെ സംവിധാനത്തില്‍ ഞാന്‍ സ്റ്റീവ്‌ലോപ്പസ് ഫെയിമും സംവിധായകന്‍ ങാസിലിന്റെ മകനുമായ ഫര്‍ഹാന്‍ ഫാസിലും പുതുമുഖം സന അല്‍ത്താഫും നായികാ നായകന്‍മാരാകുന്ന പ്രണയചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍സിത്താരയുടെ മകന്‍ വിഷ്ണുമോഹന്‍സിത്താരയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മധുവും ഷീലയുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഗദ, അജു വര്‍ഗീസ്, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രമില്ല, അഭ്യൂഹങ്ങള്‍ തളളി ഉദയകൃഷ്ണ

മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രമില്ല, അഭ്യൂഹങ്ങള്‍ തളളി ഉദയകൃഷ്ണ

താന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണ തള്ളി.ഇത്തരമൊരു പ്രൊജക്ടിനെ കുറിച്ച് ആലോചിച്ച് പോലുമില്ല. മമ്മൂട്ടി-അജയ് വാസുദേവ് ചിത്രത്തിന്റെ തിരക്കഥ രചനയിലാണെന്നും ഉദയകൃഷ്ണ വ്യക്തമാക്കി. ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുമെന്നായിരുന്നു വാര്‍ത്ത. അങ്ങിനെയൊന്നുണ്ടെങ്കില്‍ വമ്പന്‍ പ്രഖ്യാപനം നടത്തില്ലേയെന്നും ഉദയകൃഷ്ണ ചോദിച്ചു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി. അടുത്ത വര്‍ഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരം- കമല്‍

ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരം- കമല്‍

ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ അഭിപ്രായപ്പെട്ടു. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചലച്ചിത്രമേള ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എന്നാല്‍ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണെന്നുമാണ് കമല്‍ പറഞ്ഞത്. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ കുറിച്ച് പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്നും കമല്‍ വ്യക്തമാക്കി. ചലച്ചിത്രമേളയില്‍ […]

അടൂരിന്റെ അന്‍പത് ചലച്ചിത്ര വര്‍ഷങ്ങളിലൂടെ ഐ.എഫ്.എഫ്.കെ

അടൂരിന്റെ അന്‍പത് ചലച്ചിത്ര വര്‍ഷങ്ങളിലൂടെ ഐ.എഫ്.എഫ്.കെ

അടൂര്‍ ഗോപാലകൃഷ്ണനെന്ന വിഖ്യാത ചലച്ചിത്രകാരനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും സംവാദ വിഷയമാക്കിയ ‘അടൂര്‍ സിനിമയുടെ 50 വര്‍ഷങ്ങള്‍’ എന്ന പരിപാടി ഐ.എഫ്.എഫ്.കെ ഡെലിഗേറ്റുകളുടെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ടു. അനിശ്ചിതത്വവും സങ്കീര്‍ണതയുമാണ് അടൂരിന്റെ ചിത്രങ്ങളെ വേറിട്ടുനിര്‍ത്തുന്നതെന്ന് മുഖ്യ പ്രഭാഷകനും ചലച്ചിത്ര ഗവേഷകനുമായ എം.കെ. രാഘവേന്ദ്ര പറഞ്ഞു. തന്റെ സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകന്റെ ഇംഗിതത്തിന് വിട്ടുകൊടുക്കുന്ന അടൂരിന്റെ രീതി ഇന്ത്യന്‍ സിനിമയിലെ കഥാപാത്രങ്ങളുടെ വ്യവസ്ഥാപിത സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണ്. സത്യജിത് റേയെപ്പോലുള്ള സംവിധായകര്‍ സിനിമയില്‍ ക്ലാസിക്കല്‍ സമീപനം കൊണ്ടുവരാന്‍ […]

1 75 76 77 78 79 85