സെലിബ്രറ്റി ബാഡ്മിന്റണ്‍ ലീഗ് അമ്മ കേരള റോയല്‍സ് റണ്ണേഴ്‌സ്അപ്പ്

സെലിബ്രറ്റി ബാഡ്മിന്റണ്‍ ലീഗ് അമ്മ കേരള റോയല്‍സ് റണ്ണേഴ്‌സ്അപ്പ്

തെന്നിന്ത്യന്‍ സിനിമാതാരങ്ങള്‍ പങ്കെടുത്ത സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യ സീസണില്‍ ടോളീവുഡ് തണ്ടേഴ്‌സ് ജേതാക്കളായി. അമ്മ കേരള റോയല്‍സ്സാണ് റണ്ണേഴ്‌സ് അപ്പ്. ആദ്യന്തം വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ജയറാം നയിച്ച അമ്മ കേരള റോയല്‍സിനെ 3-1 ന് ആണ് ടോളീവുഡ് തണ്ടേഴ്‌സ് പരാജയപ്പെടുത്തിയത്. ദേശീയതാരമായ സുധീര്‍ബാബു ആയിരുന്നു ടോളീവുഡിന്റെ തുറുപ്പുചീട്ട്. 4 വ്യക്തിഗത ട്രോഫികള്‍ കേരളം നേടി. കര്‍ണാടക ആപ്‌സ്, ചെന്നൈ റൈനോസ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തി. മലേഷ്യന്‍ തലസ്ഥാനമായ കോലാലമ്പൂരിലെ ചെറാസി ബാഡ്മിന്റണ്‍ […]

പ്രണയഗാനം പാടി വി.എസ് അച്യുതാനന്ദന്‍

പ്രണയഗാനം പാടി വി.എസ് അച്യുതാനന്ദന്‍

ജയന്‍ കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഗാനസന്ധ്യയില്‍ പ്രസംഗത്തിനിടെയാണ് വി.എസ് പ്രണയഗാനം മൂളി എല്ലാവരെയും അമ്പരിപ്പിച്ചത്. പ്രസംഗങ്ങളിലൂടെ ജനങ്ങളെ കൈയ്യിലെടുക്കുന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ ഇത്തവണ പാട്ടുപാടിയാണ് ജനങ്ങളുടെ കൈയ്യടി നേടിയത്. ജയന്‍ സാംസ്‌കാരികോത്സവത്തിനിടെ പുരസ്‌കാരം വാങ്ങാനെത്തിയ ശ്രീകുമാരന്‍ തമ്പിയെ കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ചും പറയുന്നതിനിടെയാണ് വി.എസ്സിന്റെ ഗാനാലാപനം. ചടങ്ങിന് വൈകിയെത്തിയത് കൊണ്ട് വി.എസ് തന്റെ പാട്ട് മൂളിയത് കേള്‍ക്കാനിയില്ലെങ്കിലും, സദസ്സിലുള്ളവര്‍ പറഞ്ഞ് കാര്യമറിഞ്ഞപ്പോള്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ഗായിക വാണി ജയറാമില്‍ നിന്നും […]

പൃഥ്വിയുടെ പ്രേതസിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി

പൃഥ്വിയുടെ പ്രേതസിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ത്രില്ലര്‍ ഹൊറര്‍ സിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി. പൃത്വിയുടെ ഫെയ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ഇറങ്ങിയത്. ടീസര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു. ജെ.കെയാണ് സിനിമയുടെ സംവിധായകന്‍. “അവര്‍ അവന്റെ പ്രണയം കവര്‍ന്നു. അവന്‍ അവരുടെ ലോകവും… ഈ ശിശിരത്തില്‍ എബ്രഹാം എസ്ര പ്രതികാരം ചെയ്യും.. ”  നിഗൂഢതയും ദുരൂഹതയും നിറഞ്ഞ ഈ വാക്കുകളുടെയും കാഴ്ചകളുടെയും അകമ്പടിയോടെയാണ് എസ്രയുടെ വരവ്. പറയുന്ന വാക്കുകള്‍ക്കും കാണിക്കുന്ന കാഴ്ചകള്‍ക്കുമപ്പുറം മറ്റെന്തൊക്കെയോ സിനിമയില്‍ നിന്നും […]

പൃത്ഥ്വിരാജ് നായകനാകുന്ന കര്‍ണ്ണന്റെ തമിഴ് തിരക്കഥ ജയമോഹന്‍ എഴുതുന്നു

പൃത്ഥ്വിരാജ് നായകനാകുന്ന കര്‍ണ്ണന്റെ തമിഴ് തിരക്കഥ ജയമോഹന്‍ എഴുതുന്നു

എന്ന് സ്വന്തം മൊയ്തീനിന്റെ ഡയറക്ടര്‍ ആര്‍.എസ്.വിമല്‍ പൃത്ഥ്വിരാജിനെവച്ച് സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ എന്ന സിനിമയുടെ തമിഴ് തിരക്കഥ ബി.ജയമോഹന്‍ എഴുതുന്നു. തനിക്ക് ഇന്ത്യന്‍ ഇതിഹാസകഥകള്‍ വളരെ ഇഷ്ടമാണെന്നും കര്‍ണ്ണനെ ഒരു പോരാളി എന്നതിലുപരി മഹാഭാരതം കര്‍ണ്ണന്റെ വീക്ഷണത്തില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ഒഴിമുറി, തമിഴില്‍ അങ്ങാടിത്തെരു തുടങ്ങിയ സിനിമകളുടെ തിരക്കഥാരചനയില്‍ നിന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും പടവെട്ടാന്‍ ഒരുങ്ങുകയാണ് ജയമോഹന്‍. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, […]

അന്തര്‍ദേശീയ ക്രിസ്ത്യന്‍ എക്‌സ്‌പോ ഡല്‍ഹിയില്‍ ആരംഭിച്ചു

അന്തര്‍ദേശീയ ക്രിസ്ത്യന്‍ എക്‌സ്‌പോ ഡല്‍ഹിയില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: അന്തര്‍ദേശീയ ക്രിസ്ത്യന്‍ എക്‌സ്‌പോ ഡല്‍ഹി നാഷണണ്‍ വൈ.എം.സി.എ. ഗ്രൗണ്ടില്‍ ആരംഭിച്ചു. എക്‌സ്‌പോ കമ്മറ്റിയുടെ ക്രിസ്ത്യന്‍ ബുക്ക് അവാര്‍ഡിന് അര്‍ഹനായ ഡോ. ബാബു കെ. വയ്യഗീസിന് മുന്‍ കേന്ദ്രമന്ത്രി ശ്രീ. ഓസ്‌കാര്‍ ഫര്‍ണ്ണാണ്ടസ്(ങജ) അവാര്‍ഡ് നല്‍കി ആദരിച്ചു. ശ്രീ. സുധീര്‍ കുമാര്‍ സിങ്ങ് മുഖ്യാതിഥി ആയിരുന്നു. പവര്‍ ടി.വി. മാനേജിംങ് ഡയറക്ടര്‍ ഡോ.ആര്‍.ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ കര്‍ട്ടിസ് ജി. റിസ്‌കി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. സി.വി. വടവന […]

ഹിറ്റ്‌മേക്കര്‍ തുളസീദാസ് മടങ്ങിയെത്തുന്നു, ‘ഗേള്‍സു’മായി

ഹിറ്റ്‌മേക്കര്‍ തുളസീദാസ് മടങ്ങിയെത്തുന്നു, ‘ഗേള്‍സു’മായി

സ്ത്രീകഥാപാത്രങ്ങള്‍ മാത്രമുള്ള സസ്‌പെന്‍സ് ത്രില്ലറാണ് ഗേള്‍സ്. ഒരു ഫ്രയിമില്‍ പോലും പുരുഷ കഥാപാത്രങ്ങള്‍ വരുന്നില്ല. അതാണ് ഗേള്‍സിന്റെ വ്യത്യസ്തത. ഗേള്‍സില്‍ തമാശയും ആക്ഷനും സെന്റിമെന്റ്‌സും ഹെവി സസ്‌പെന്‍സും എല്ലാമുണ്ട്. കുടുംബ പ്രേക്ഷകരുള്‍പ്പെടെ എല്ലാവര്‍ക്കും രസിക്കുന്ന സിനിമയാണു ഗേള്‍സ്. നദിയ മൊയ്തു, ഇനിയ, മാനസപുത്രി സീരിയല്‍ ഫെയിം അര്‍ച്ചന, തമിഴ് കോമഡി താരം ആര്‍തി, സുഭിക്ഷ, ഈഡന്‍, രേഷ്മ തുടങ്ങി തമിഴിലെയും മലയാളത്തിലെയും താരനിര ഗേള്‍സിലുണ്ട്. ആറു നായികമാരാണ് ഗേള്‍സില്‍. മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇനിയ. ഒരു നായികയെ കേന്ദ്രീകരിച്ചാണു […]

21 ാമത്‌ അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

21 ാമത്‌ അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം : അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ ഒമ്പത് മുതല്‍ പതിനാറുവരെയാണ് മേള നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയും മറ്റുള്ളവര്‍ക്ക് 500രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഐ.എഫ്.എഫ്.കെയുടെ വെബ്‌സൈറ്റില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത്തവണ 15000 ഡെലിഗേറ്റ്‌സ് പാസ്സുകളാണ് അനുവദിച്ചിട്ടുള്ളത്. ഭിന്നലിംഗവിഭാഗങ്ങള്‍ക്കായി പ്രത്യേകം സൗകര്യങ്ങളും തിയേറ്ററുകളില്‍ ഒരുക്കിയിട്ടുണ്ട്.

എന്‍.ഡി.ടി.വി വിലക്കിനെതിരെ സുപ്രീംകോടതിയില്‍

എന്‍.ഡി.ടി.വി വിലക്കിനെതിരെ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമേര്‍പ്പെടുത്തിയ വിലക്കിനെതിരെ എന്‍ഡി ടിവി സുപ്രീം കോടതിയെ സമീപിച്ചു. എന്‍ഡിടിവി മേധാവി സുപര്‍ണാ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്. പത്താന്‍കോട്ട് തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിനൊപ്പം വ്യോമതാവളവുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനലിനു വിലക്കേര്‍പ്പെടുത്തിയത്. നവംബര്‍ ഒന്‍പതിനു ഉച്ചയ്ക്ക് ഒന്നു മുതല്‍ 24 മണിക്കൂറത്തേക്കാണ് വിലക്ക്.

അപൂര്‍വ്വ വിരുന്നായി കെ.ടി.എം മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഷോ

അപൂര്‍വ്വ വിരുന്നായി കെ.ടി.എം മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഷോ

പള്ളിക്കര: മുന്‍ചക്രം ആകാശത്തിന് നേരെയുയര്‍ത്തി നിവര്‍ന്ന് നിന്ന് ഓടിയും പിന്‍ചക്രം വായുവിലേക്ക് ഉയര്‍ത്തി ചെരിഞ്ഞോടിയുമുള്ള കെ.ടി.എം മോട്ടോര്‍ സൈക്കിളുകളുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനത്തിന് ഇന്നലെ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ സാക്ഷിയായി. കാസര്‍കോട്ടെ സെയിന്‍ മോട്ടോര്‍സ് ഗ്രൂപ്പാണ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രസിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് ഷോക്ക് നേതൃത്വം നല്‍കിയത്.  കെ.ടി.എമ്മിന്റെ പ്രാഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരായ ക്രിസ്, മുനീര്‍, ഉല്ലാസ് എന്നിവര്‍ നടത്തിയ തലങ്ങും വിലങ്ങുമോടിയുള്ള പ്രകടനം കാസര്‍കോടിന് അപൂര്‍വ്വ വിരുന്നാവുകയും ചെയ്തു. കെ.ടി.എം […]

റെകോര്‍ഡ് കലക്ഷനുമായി പുലിമുരുകന്‍

റെകോര്‍ഡ് കലക്ഷനുമായി പുലിമുരുകന്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്‍ നൂറ് കോടി കളക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രം എന്ന നേട്ടത്തിന് അര്‍ഹമായി. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ വിദേശ രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്തതാണ് 100 കോടി ക്ലബ്ബിലേക്കുള്ള പുലിമുരുകന്റെ യാത്രയ്ക്ക് വേഗം കൂട്ടിയത്. സാറ്റലൈറ്റ് റൈറ്റ് ഉള്‍പ്പെടെയുള്ള വിവിധ റൈറ്റ്‌സുകളില്‍ നിന്ന് 15 കോടിയോളം രൂപയാണ് നിര്‍മ്മാതാവിന്റെ ലഭിച്ചത്. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 65 കോടിക്കു മേല്‍ നേടിയ ചിത്രം അമേരിക്ക, യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലും സൂപ്പര്‍ […]