വിദേശ രാജ്യങ്ങളുടേതടക്കം 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി വി-38 കുതിച്ചുയര്‍ന്നു

വിദേശ രാജ്യങ്ങളുടേതടക്കം 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി വി-38 കുതിച്ചുയര്‍ന്നു

ബംഗളൂരു: വിദേശ രാജ്യങ്ങളുടേതടക്കം 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി വി-38 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.20നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്‍.ഒ ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്. കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ച കര്‍ട്ടോസാറ്റ് -രണ്ട്. നൂതന കാമറകള്‍ ഉള്ളതിനാല്‍ മേഘാവൃതമായ ആകാശത്ത് നിന്ന് ഭൂപ്രദേശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപഗ്രഹത്തിന് സാധിക്കും. കര്‍ട്ടോസാറ്റ് -രണ്ട് സീരീസ് ഉപഗ്രഹത്തിന് 712 കിലോ ഭാരമുണ്ട്. 30 നാനോ […]

ഓണ്‍ലൈനില്‍ വൈറലായി കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ തൊഴിലാളികള്‍

കൊച്ചി:കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോ ഓണ്‍ലൈനില്‍ വൈറലായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ facebook.com/keralainformation എന്ന പേജില്‍ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് കേരളത്തിനു പുറമെ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ വരെ 14.31 ലക്ഷം ആളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ കണ്ടു കഴിഞ്ഞു. 29,588 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈനില്‍ വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണം ശ്രദ്ധയില്‍പെട്ട അന്തര്‍ദ്ദേശീയ ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സ് […]

ഈദ്: കിടിലന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

ഈദ്: കിടിലന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ വന്‍ ഓഫറുകളുമായി വീണ്ടുമെത്തി. ഈദിനോടനുബന്ധിച്ചാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 786, 599 രൂപയുടെ പ്രീപെയ്ഡ് സ്‌പെഷ്യല്‍ ഓഫറുകളാണ് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 786 രൂപയുടെ പാക്കില്‍ 90 ദിവസത്തേക്ക് എല്ലാ നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളിങ്ങും 3 ജിബി ഡേറ്റയും ലഭിക്കും. 599 രൂപയുടെ പാക്കില്‍ 786 രൂപ ടോക്ക്ടൈം ലഭിക്കും (507 രൂപ മെയിന്‍ അക്കൗണ്ട് + 279 രൂപ ഡെഡിക്കേറ്റഡ് അക്കൗണ്ട്). കൂടാതെ 30 ദിവസത്തേക്ക് […]

ഗാലക്‌സി ജെ7 മാക്‌സും, ജെ7 പ്രോയും വിപണിയില്‍

ഗാലക്‌സി ജെ7 മാക്‌സും, ജെ7 പ്രോയും വിപണിയില്‍

കൊച്ചി: ഇന്ത്യയില്‍ വലിയ മാര്‍ക്കറ്റിനുടമകളായ സാംസങ് പുതിയ രണ്ടു മോഡലുകളായ ഗാലക്‌സി ജെ7 മാക്‌സും, ജെ7 പ്രോയും അവതരിപ്പിച്ചു. സാംസങ് പേയും ഏറ്റവും പുതിയ സോഷ്യല്‍ ക്യാമറ സംവിധാനത്തോടും കൂടിയാണ് സാംസങ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മേക്ക് ഫോര്‍ ഇന്ത്യയ്ക്കു കീഴില്‍ നൂതനമായ അള്‍ട്രാ ഡാറ്റ സേവിങ്, എസ് ബൈക്ക് മോഡ്, എസ് പവര്‍ പ്ലാനിങ് എന്നിവയോടുകൂടിയാണ് ജെ സീരീസ് വരുന്നത്. പുതിയ ഉപകരണങ്ങളില്‍ സാംസങ് പേയും സോഷ്യല്‍ ക്യാമറയും ഉള്‍പ്പെടുത്തുമെന്ന ഉറപ്പു പാലിച്ചുകൊണ്ടാണ് പുതിയ ജെ7 […]

കേരള ഹൗസിലെ അതിഥികള്‍ക്കായി വൈ-ഫൈ നെറ്റ്വര്‍ക്ക്

കേരള ഹൗസിലെ അതിഥികള്‍ക്കായി വൈ-ഫൈ നെറ്റ്വര്‍ക്ക്

ന്യൂഡല്‍ഹി: കേരള ഹൗസിലെ അതിഥികള്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ വൈ-ഫൈ നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാന ഐടി വകുപ്പുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കേരള ഹൗസില്‍ താമസത്തിനെത്തുന്ന അതിഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വൈഫൈ നെറ്റ് വര്‍ക്കില്‍ ലോഗിന്‍ ചെയ്യാം. ഇതിനുള്ള പാസ്വേര്‍ഡ് റിസപ്ഷനില്‍ നിന്നു നല്‍കും. കേരള ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആസൂത്രണ – സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, […]

നോക്കിയ പുതിയ ഫോണുകളുമായി വിപണി കീഴടക്കാന്‍ വീണ്ടും

നോക്കിയ പുതിയ ഫോണുകളുമായി വിപണി കീഴടക്കാന്‍ വീണ്ടും

ഒരുകാലത്ത് ഏഷ്യന്‍ വിപണി കീഴടക്കിയിരുന്ന നോക്കിയ പുതിയ ഫോണുകളുമായി വിപണി കീഴടക്കാന്‍ വീണ്ടും എത്തുന്നു. ഈ മാസം ജൂണ്‍ 13നാണ് ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകളാണ് എത്തുന്നത്. ഈ രണ്ട് ഫോണുകളും ബാഴ്‌സലോണയില്‍ ലോഞ്ച് ചെയ്തിരുന്നു. നോക്കിയ 6, നോക്കിയ 5 എന്നിവ ആന്‍ഡ്രോയിഡ് ഫോണുകളാണ്. എന്നാല്‍ നോക്കിയ 3 ബജറ്റ് ഫോണും. നോക്കിയ 6, നോക്കിയ 5 എന്നിവയ്ക്ക് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറും കൂടാതെ […]

‘എം കേരളം’ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും

‘എം കേരളം’ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ‘എം കേരളം’ അടുത്ത മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 13 ഓളം വകുപ്പുകളുടെ 50 ഓളം സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. വിവിധ സേവനങ്ങള്‍ക്കുള്ള ഏകീകൃത നിരക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇ ഡിസ്ട്രിക്ട് മുഖേന നിലവില്‍ നല്‍കി വരുന്ന സേവനങ്ങള്‍ കൂടി എം കേരളം മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു ഏകജാലക […]

പേടിഎം ഇനി വാലറ്റല്ല, പേയ് മെന്റ് ബാങ്ക്

പേടിഎം ഇനി വാലറ്റല്ല, പേയ് മെന്റ് ബാങ്ക്

മുംബൈ: വായ്പ ഒഴികെയുള്ള ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പേയ് മെന്റ് ബാങ്ക്. നിലവിലുള്ള പേടിഎം ഉപഭോക്താക്കള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ പേയ്‌മെന്റ് ബാങ്കിലേക്ക് മാറാം. മൊബൈല്‍ പേയ് മെന്റ് രംഗത്ത് രാജ്യത്ത് വിപ്ലവം സൃഷ്ടിച്ച പേടിഎം ബാങ്കിങ് രംഗത്തേക്ക് പുതിയ ചുവടുവെയ് ക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ അനുമതി പ്രകാരം ബുധനാഴ്ച മുതല്‍ പേടിഎം പേയ് മെന്റ് സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ പണമിടപാട് സേവനങ്ങള്‍ ആരംഭിക്കും. ബാങ്കിങ് രംഗത്തെ പുതിയ സംവിധാനമാണ് പേയ് മെന്റ് ബാങ്കുകള്‍. നിക്ഷേപത്തിലൂന്നിയാണ് […]

ദേശീയബോധം വളര്‍ത്താന്‍ പൊതു സമൂഹത്തിന് കടമയുണ്ട്; ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്

ദേശീയബോധം വളര്‍ത്താന്‍ പൊതു സമൂഹത്തിന് കടമയുണ്ട്; ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്

കോട്ടയം: വരും തലമുറകളില്‍ ദേശീയ ബോധം വളര്‍ത്തുവാന്‍ പൊതു സമൂഹത്തിന് കടമയുണ്ടെന്ന് സംസ്ഥാന പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ഡോ.ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. ദേശീയത ഒരു വികാരമായി വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ‘ഇന്‍ഡ്യന്‍ ഫ്ളാഗ്’ എന്ന പേരില്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു നാരായണക്കുറുപ്പ്. ഇരുപത് ടാബുകളിലായിട്ടാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ വിവരങ്ങള്‍, മഹാത്മാഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടമകളും അവകാശങ്ങളും എന്ന ടാബില്‍ പൗരത്വം, […]

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങള്‍ക്കും ഈ രോഗം സമ്മാനിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങള്‍ക്കും ഈ രോഗം സമ്മാനിച്ചേക്കാം

വിര്‍ജീനിയ: ദിവസവും എത്രമണിക്കൂര്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്തായാലും ഒരു ശാരാശരി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ദിവസം എട്ട് മണിക്കൂര്‍ തന്റെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. സാധാരണ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നയാള്‍ ട്വീറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ തുടര്‍ച്ചായി ഉപയോഗിക്കും. എന്തെങ്കിലും നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ എന്നും ഇവര്‍ ചിന്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇത് തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ രോഗം ഉണ്ടാകുന്നത്. […]

1 2 3 17