നോക്കിയ 3310ന്റെ ആഢംബര മോഡല്‍ സുപ്രെമോ പുടിന്‍ പുറത്തിറങ്ങി

നോക്കിയ 3310ന്റെ ആഢംബര മോഡല്‍ സുപ്രെമോ പുടിന്‍ പുറത്തിറങ്ങി

ലോകത്തെ ആഢംബര ഫോണ്‍ നിര്‍മാതാക്കളായ കവിയാര്‍ കമ്പനി, നോക്കിയ 3310യുടെ ഒരു പതിപ്പു കൂടി അവതരിപ്പിച്ചു. നോക്കിയ 3310 സുപ്രെമോ പുടിന്‍ എന്നു പേരിട്ടിരിക്കുന്ന മോഡലിന് വില വെറും 1690 ഡോളര്‍ അതായത് ഏകദേശം 1,13,000 രൂപ. മുപ്പത് നോക്കിയ 3310യുടെ വില. റഷ്യന്‍ കമ്പനിയായ കവിയാര്‍, രാജ്യത്തെ ഏറ്റവും പ്രശസ്തനായ പ്രസിഡന്റിന്റെ പേരില്‍ ഇറക്കിയിരിക്കുന്ന ഫോണിന്റെ പിന്‍ ഭാഗത്ത് പുടിന്റെ ചിത്രം സ്വര്‍ണ്ണ പ്ലെയ്റ്റില്‍ പിടിപ്പിച്ചിരിക്കുന്നു. മറ്റൊരു സ്വര്‍ണ്ണ പ്ലെയ്റ്റില്‍ റഷ്യന്‍ ദേശീയ ഗാനത്തില്‍ നിന്ന് […]

ഇന്ത്യ ‘നഷ്ടപ്പെട്ടെ’ന്ന് കരുതിയ ചാന്ദ്രയാന്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുവെന്ന് നാസ

ഇന്ത്യ ‘നഷ്ടപ്പെട്ടെ’ന്ന് കരുതിയ ചാന്ദ്രയാന്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുവെന്ന് നാസ

വാഷിംഗ്ടണ്‍: പത്ത് മാസത്തെ ദൗത്യത്തിന് ശേഷം, നഷ്ടപ്പെട്ടുവെന്ന് ഇന്ത്യ വിധിയെഴുതിയ രാജ്യത്തിന്റെ ആദ്യചാന്ദ്രയാന്‍ ദൗത്യമായ ചാന്ദ്രയാന്‍-1 പേടകം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തി. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചാന്ദ്രയാന്‍ പേടകം പത്ത് മാസത്തെ ദൗത്യത്തിനുശേഷം 2009മാര്‍ച്ച് 29നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. എന്നാല്‍, ചാന്ദ്രയാന്‍, ചന്ദ്രന് 200 കിലോമീറ്റര്‍ ഉയരത്തിലായി ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുതായാണ് നാസയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. ചാന്ദ്രയാന്‍ പേടകത്തെ കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാര്‍ സംവിധാനമാണ് നാസ […]

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേ ടിഎം ഇടപാട് ചാര്‍ജുകള്‍ ഉപേക്ഷിച്ചു

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേ ടിഎം ഇടപാട് ചാര്‍ജുകള്‍ ഉപേക്ഷിച്ചു

മുംബൈ: ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക ചാര്‍ജുകള്‍ ഉപേക്ഷിക്കുവാന്‍ സ്വകാര്യ വാലറ്റ് കമ്പനിയായ പേ ടിഎം തീരുമാനിച്ചു. ക്രെഡിറ്റ് കാര്‍ഡ് വഴി പേ ടിഎം വാലറ്റിലേക്ക് പണം നിക്ഷേപിക്കുമ്പോള്‍ രണ്ട് ശതമാനം ഫീസ് ഈടാക്കുവാനാണ് പേ ടിഎം തീരുമാനിച്ചിരുന്നത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് ഫീസ് ഈടാക്കുവാനുള്ള നടപടി പിന്‍വലിക്കുന്നതെന്ന് പേ ടിഎം കമ്പനി വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. പേ ടിഎം ഉപയോക്താക്കള്‍ ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് വാലറ്റിലേക്കിട്ട പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത് വ്യാപകമായതാണ് […]

മൊബൈല്‍ നിര്‍മ്മാണ രംഗത്തും താരമാകാന്‍ സല്‍മാന്‍

മൊബൈല്‍ നിര്‍മ്മാണ രംഗത്തും താരമാകാന്‍ സല്‍മാന്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനി ആരംഭിക്കുന്നു. സല്‍മാെന്റ തന്നെ സിനിമകള്‍ നിര്‍മിച്ച നിര്‍മാതാക്കളുടെ സഹകരണത്തോട് കൂടിയാണ് കമ്പനി ആരംഭിക്കുക. എങ്കിലും കമ്പനിയിലെ ഭൂരിപക്ഷം ഓഹരികളും സല്‍മാെന്റ കൈവശമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീയിങ് ഹ്യൂമന്‍ എന്ന പേരില്‍ നിലവില്‍ വസ്ത്രനിര്‍മാണ കമ്പനി സല്‍മാന്‍ ഖാന്‍ നടത്തുന്നുണ്ട്. ബീയിങ് സ്മാര്‍ട്ട് എന്ന പേരിലാവും സല്‍മാന്‍ പുതിയ മൊബൈല്‍ ഫോണ്‍ കമ്പനി ആരംഭിക്കുക. ഇതിനുള്ള ആദ്യ പടിയായി സാംസങ്ങ്, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള […]

ഇന്ത്യയിലെ പുരുഷന്മാര്‍ ലോകവനിതാ ദിനത്തില്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്‌ പുരുഷദിനം

ഇന്ത്യയിലെ പുരുഷന്മാര്‍ ലോകവനിതാ ദിനത്തില്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്‌ പുരുഷദിനം

ലോകം അന്തരാഷ്ട്ര വനിതാദിനം ആചരിക്കുമ്പോള്‍ ഇന്ത്യയിലെ പുരുഷന്മാര്‍ ഗൂഗിളില്‍ തിരഞ്ഞത് ലോക പുരുഷദിനം. കഴിഞ്ഞ എഴ് ദിവസങ്ങളിലെ ഗൂഗള്‍ ഇന്ത്യയില്‍ സെര്‍ച്ച് ഡേറ്റ പരിശോധിച്ചാല്‍ ഇത് വ്യക്തമാക്കും. നവംബര്‍ 19നാണ് ലോക പുരുഷ ദിനം ആചരിക്കുന്നത്. ഹരിയാനയിലുള്ളവരാണ് പുരുഷ ദിനം സെര്‍ച്ച് ചെയ്തവരില്‍ മുന്നില്‍, പഞ്ചാബ്, ഡല്‍ഹി, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ പിന്നാലെയുണ്ട്. ഉത്തര്‍പ്രദേശാണ് പുരുഷ ദിനം തിരഞ്ഞവരില്‍ ഏറ്റവും പിന്നില്‍. സ്ത്രീകളെ അവശവിഭാഗമായി പരിഗണിക്കുന്നതിനാലാണ് അവര്‍ക്ക് വേണ്ടി പ്രത്യേക ദിവസം പതിച്ചു നല്‍കിയിരിക്കുന്നത്. ഇതെല്ലാം സ്ത്രീശാക്തീകരണത്തിനു വേണ്ടിയുള്ള […]

അരമണിക്കൂറിനുള്ളില്‍ ഫുള്‍ ചാര്‍ജാകുന്ന ഫോണുമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി

അരമണിക്കൂറിനുള്ളില്‍ ഫുള്‍ ചാര്‍ജാകുന്ന ഫോണുമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി

ഫോണ്‍ ചാര്‍ജാവാന്‍ ഇനി അധികസമയം കാത്തിരിക്കേണ്ടി വരില്ല. സ്മാര്‍ട്ട്ഫോണുകള്‍ പെട്ടെന്ന് ചാര്‍ജാക്കാന്‍ പുതിയ ടെക്നോളജിയുമായി സൂപ്പര്‍ എംചാര്‍ജ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി മെയ്സു. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെയ്സു ആദ്യമായി അവതരിപ്പിച്ചത്. ബാറ്ററികള്‍ വേഗത്തില്‍ ചാര്‍ജാവാന്‍ എംചാര്‍ജില്‍ ഹൈവോള്‍ട്ടേജ് ഡയറക്റ്റ് ചാര്‍ജ് മെത്തേഡ് ആണ് ഉപയോഗിക്കുന്നത്. പമ്പ് ചാര്‍ജ് പ്രിന്‍സിപ്പിള്‍ ആണ് സൂപ്പര്‍ എംചാര്‍ജ് ടെക്നോളജിയുടെ പ്രധാന പ്രത്യേകത. 11V/5A ചാര്‍ജര്‍ 20 മിനിറ്റില്‍ 55ണ മാക്സിമം പവര്‍ നല്‍കുമെന്നാണ് മെയ്സുവിന്റെ അവകാശവാദം.ബാറ്ററി കപ്പാസിറ്റി […]

ഫേസ്ബുക്കില്‍ ലൈക്കടിച്ച് മടുത്തവര്‍ക്കായി ഡിസ്‌ലൈക്ക് ബട്ടന്‍ വരുന്നു

ഫേസ്ബുക്കില്‍ ലൈക്കടിച്ച് മടുത്തവര്‍ക്കായി ഡിസ്‌ലൈക്ക് ബട്ടന്‍ വരുന്നു

റിയാക്ഷന്‍ ബട്ടണുകളുടെ വന്‍ സ്വീകാര്യതക്ക് ശേഷം ഫേസ്ബുക്കില്‍ പ്രകടമായ മാറ്റത്തിനൊരുങ്ങുകയാണ്‌ കമ്പനി. ഏവരും ആകാംഷയോടെ കാത്തിരുന്ന ഡിസ്ലൈക്ക് ബട്ടന്‍ താമസിയാതെ ഫേസ്ബുക്കില്‍ കാണാം. മെസ്സഞ്ചറില്‍ ആദ്യം ഡിസ്ലൈക്ക് ബട്ടന്‍ അവതരിപ്പിച്ച് പരീക്ഷിക്കും. ഇമോജികള്‍ ഉപയോഗിച്ചുള്ള ചാറ്റ് ഹിസ്റ്ററിയിലേക്ക് ഇനി ഡിസ്ലൈക്കിനെ കൂടി ചേര്‍ത്ത് വെക്കാന്‍ അധികം താമസമുണ്ടാകില്ല. ചാറ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവരോട് അത് തുറന്ന് പറയാന്‍ ഇനി ബുദ്ധിമുട്ടുകയേ വേണ്ട. ടെക്ക് ക്രഞ്ചാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. റിപ്പോര്‍ട്ടുകള്‍ക്ക് പ്രകാരം ചാറ്റില്‍ വിവിധ ഇമോജികള്‍ […]

ബ്രാവോ ട്രാക്കര്‍ ;ഒരു നാണയത്തിന്റെ വലിപ്പം

ബ്രാവോ ട്രാക്കര്‍ ;ഒരു നാണയത്തിന്റെ വലിപ്പം

കാര്‍ ഇനി പാര്‍ക്കിങ് സ്ഥലത്തു നിന്ന് നഷ്ടപ്പെടുമെന്ന ഭയം വേണ്ട. കാര്‍ പാര്‍ക്ക് ചെയ്ത് എവിടെയങ്കിലും പോകുമ്പോള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന് മനസിലാകാതെ വരാറുണ്ടോ? ഇതിനൊരു പരിഹാരമായി ഒരു കുഞ്ഞന്‍ ഉപകരണം എത്തിക്കഴിഞ്ഞു. കാലിഫോര്‍ണിയന്‍ കമ്പനിയാണ് ബ്രാവോ ട്രാക്കര്‍ എന്ന പേരില്‍ നിര്‍മിച്ച ഈ കൊച്ചു ഉപകരണത്തിനു പിന്നില്‍. ഏറെ വിലകൊടുത്ത് നമ്മള്‍ കാറുകളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ് സവിംധാനം പോലും ചിലപ്പോള്‍ പ്രവര്‍ത്തിക്കാറില്ല. ജി.പി.എസ് കാറില്‍ ഘടിപ്പിക്കുക എന്നത് വളരെ ചിലവേറിയതുമാണ്. എന്നാല്‍ വളരെ ചിലവ് കുറഞ്ഞ […]

മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളില്‍ സുരക്ഷാ തകരാറുകള്‍; പുറത്തുവിട്ട് ഗൂഗിള്‍

മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളില്‍ സുരക്ഷാ തകരാറുകള്‍; പുറത്തുവിട്ട് ഗൂഗിള്‍

ഒരു മാസത്തിനിടെ രണ്ടാം തവണ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലെ സുരക്ഷാ തകരാര്‍ പുറത്തുവിട്ട് ഗൂഗിള്‍. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൌസറിലും ഇന്റര്‍നെറ്റ് എക്‌സ്പ്ലോററിലുമാണ് വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. നേരത്തെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഗ്രാഫിക് ഡിവൈസ് ഇന്റര്‍ഫേസ് കംപോണന്റിലെ സുരക്ഷാ തകരാര്‍ ഗൂഗിള്‍ പുറത്തുവിട്ടിരുന്നു. ഗൂഗിളിന്റെ പ്രോജക്റ്റ് സീറോ ഗവേഷക ടീമിലെ ഒരംഗമാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍, ഇതുവഴി ഹാക്കര്‍മാര്‍ക്ക് വളരെയെളുപ്പം മലീഷ്യസ് കോഡുകള്‍ ഉപയോഗിച്ച് കംപ്യൂട്ടറുകളെ ആക്രമിക്കാന്‍ കഴിയും. സൈബര്‍ ലോകത്തെ സുരക്ഷാ തകരാറുകള്‍ കണ്ടെത്തുന്നതിനായി […]

ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്നു; 20 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്നു; 20 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം: ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.കെഎസ്ഇബി ശൃംഖലയ്ക്കു സമാന്തരമായി കെ.ഫോണ്‍ എന്ന ഫൈബര്‍ ഓപ്റ്റിക് സംവിധാനത്തിലൂടെ എല്ലാ ഭവനങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും. 20 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. മറ്റുളളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്ന് ധനമന്ത്രി പറഞ്ഞു. അക്ഷയ […]

1 16 17 18 19 20 28