ഗാലക്സി S9 പ്ലസ് ‘സണ്‍റൈസ് ഗോള്‍ഡ് എഡിഷന്‍’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഗാലക്സി S9 പ്ലസ് ‘സണ്‍റൈസ് ഗോള്‍ഡ് എഡിഷന്‍’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഗാലക്സി എസ് 9 പ്ലസ് സ്മാര്‍ട്ഫോണിന്റെ സണ്‍റൈസ് ഗോള്‍ഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ ഗ്ലോസ് ഫിനിഷോടു കൂടിയ സാംസങ് പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണിത്. 128 ജിബി പതിപ്പില്‍ മാത്രമായിരിക്കും പുത്തന്‍ സണ്‍റൈസ് ഗോള്‍ഡ് എഡിഷന്‍ ലഭ്യമാവുക. തിരഞ്ഞെടുത്ത റീടെയില്‍ സ്റ്റോറുകളില്‍ ജൂണ്‍ 20 മുതല്‍ ഫോണ്‍ ലഭ്യമാകും. 68,900 രൂപയാണ് ഫോണിന്റെ വില. സാംസങ് സ്റ്റോറുകളില്‍ നിന്നും ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പ്രീ ബുക്കിങും നടത്താവുന്നതാണ്. 6.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, എക്സിനോസ് 9810 […]

വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി

വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി

പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി. വണ്‍ പ്ലേ ഡോട്ട് ഇന്നിലും ആമസോണ്‍ ഡോട്ട് ഇന്നിലും സ്മാര്‍ട്ഫോണ്‍ ലഭിക്കും. സിറ്റി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ടായിരം രൂപയുടെ ക്യാഷ്ബാക്കും ലഭിക്കും. സ്നാപ്ഡ്രാഗന്‍ 845 പ്രോസസര്‍, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയാണ് വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡിന്റെ പ്രത്യേകത.

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം:നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കെയ്സ്) തയാറാക്കിയ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നൈപുണ്യ വികസനപദ്ധതികള്‍ക്കും യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍ക്കും രൂപം നല്‍കിയത്. സംസ്ഥാനത്തെ ഐടിഐകളില്‍ നിന്നു മാത്രം പ്രതിവര്‍ഷം എഴുപത്തയ്യായിരത്തോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തുവരുന്നുണ്ട്. പോളിടെക്‌നിക്കുകളിലും എഞ്ചിനിയറിങ് കോളേജുകളിലും നിന്നുള്ളവരടക്കം ഒന്നര […]

ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

മുംബൈ: ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി ബുള്ളറ്റ് ബ്രാന്‍ഡ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയിലെ വിദഗ്ധരുടെ ടീം ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുകെയിലെ ടെക്നോളജി സെന്ററിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം നിര്‍മാണത്തിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉടമകളായ ഐഷര്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ വിക്രം ലാല്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അതീവ പരിഗണന നല്കുന്നതിനാല്‍ ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍, […]

15 ഇഞ്ച് ഡിസ്പ്ലേയുള്ള ഏസര്‍ സ്വിഫ്റ്റ് 5 നോട്ട് ബുക്ക് വിപണിയിലേക്ക്

15 ഇഞ്ച് ഡിസ്പ്ലേയുള്ള ഏസര്‍ സ്വിഫ്റ്റ് 5 നോട്ട് ബുക്ക് വിപണിയിലേക്ക്

ഒരു കിലോഗ്രാമില്‍ താഴെ ഭാരമുള്ള ഏസര്‍ സ്വിഫ്റ്റ് 5 നോട്ട് ബുക്ക് വിപണിയിലേക്ക്. 15 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഫുള്‍ എച്ച്ഡി റസലൂഷനിലുള്ള ഐപിഎസ് ടച്ച് സ്‌ക്രീനാണിതിന്. 5.87 എംഎം കനമുള്ള അള്‍ട്രാ നാനോ ബെസല്‍സ് ആണ് സ്‌ക്രീനിന് നല്‍കിയിരിക്കുന്നത്. ഏറ്റവും പുതിയ ഇന്റര്‍ കോര്‍ പ്രൊസസറില്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് സ്വിഫ്റ്റ് 5 ലുള്ളത്. ഫിങ്കര്‍ പ്രിന്റ് റീഡര്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1ടിബി എസ്എസ്ഡി സ്റ്റോറേജും 16 ജിബി വരെയുള്ള ഡിഡിആര്‍4 മെമ്മറിയും […]

ഫേയ്സ് ബുക്കില്‍ പുതിയ മാറ്റങ്ങള്‍; യുവാക്കളെ ആകര്‍ഷിക്കാന്‍ ഡേറ്റിങ് ആപ്പുമായി സക്കര്‍ബര്‍ഗ്ഗ്

ഫേയ്സ് ബുക്കില്‍ പുതിയ മാറ്റങ്ങള്‍; യുവാക്കളെ ആകര്‍ഷിക്കാന്‍ ഡേറ്റിങ് ആപ്പുമായി സക്കര്‍ബര്‍ഗ്ഗ്

പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് രംഗത്ത്. യുവാക്കളുടെ ഇടയില്‍ ഫെയ്സ്ബുക്കിന്റെ പ്രചാരം വര്‍ധിപ്പിക്കാനും ചെലവഴിക്കുന്ന സമയം കൂട്ടാനും പുതിയ ആപ്പിലൂടെ സാധിക്കും എന്നാണ് കരുതുന്നത്. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരുണ്ട് ഫെയ്സ്ബുക്കില്‍. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. പുതിയ പ്രഖ്യാപനത്തോടെ ഫെയ്സ്ബുക്ക് ഓഹരിയില്‍ 1.1. % ന്റെ […]

ഇന്ത്യന്‍ നിര്‍മിത മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജം

ഇന്ത്യന്‍ നിര്‍മിത മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജം

ന്യൂഡല്‍ഹി: മൂന്നാം തലമുറ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. മാര്‍ക്ക് 3 ഇവിഎം എന്നാണ് പുതിയ മെഷീന് നല്‍കിയിരിക്കുന്ന പേര്. മെഷീന്‍ 100 ശതമാനം സുരക്ഷിതമാണെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കുന്നു. ഒരുവിധത്തിലും കേടുവരാത്തതും കൃത്രിമങ്ങള്‍ നടത്താന്‍ സാധിക്കാത്തതുമാണ് പുതിയ മെഷീന്‍ എന്നാണ് കമ്മീഷന്‍ പറയുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഈ യന്ത്രമാകും ഉപയോഗിക്കുക. ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും(ഇസിഐഎല്‍) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ചേര്‍ന്നാണ് പുതിയ യന്ത്രം നിര്‍മിച്ചിരിക്കുന്നത്. സോഫ്റ്റ്വെയര്‍ തകരാറുകള്‍ ഉണ്ടായാല്‍ തിരിച്ചറിയാനും […]

ശാസ്ത്രത്തിനായി ശാസ്ത്രജ്ഞസമൂഹം ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങുന്നു മാര്‍ച്ച് ഫോര്‍ സയന്‍സ് 14-നു തിരുവനന്തപുരത്തും

ശാസ്ത്രത്തിനായി ശാസ്ത്രജ്ഞസമൂഹം ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങുന്നു മാര്‍ച്ച് ഫോര്‍ സയന്‍സ് 14-നു തിരുവനന്തപുരത്തും

തിരുവനന്തപുരം: സാര്‍വ്വദേശീയ ശാസ്ത്ര സമൂഹം ആഹ്വാനം ചെയ്തിരിക്കുന്ന മാര്‍ച്ച് ഫോര്‍ സയന്‍സിനൊപ്പം ഇന്ത്യയിലെ ശാസ്ത്രസമൂഹവും ശാസ്ത്രത്തിനുവേണ്ടി മാര്‍ച്ച് ചെയ്യുകയാണ്. ശാസ്ത്രജ്ഞരും, ഗവേഷകരും, ശാസ്ത്ര അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, ശാസ്ത്രസ്‌നേഹികളുമടക്കമുള്ള ശാസ്ത്രസമൂഹം വിവിധ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് നഗരങ്ങളിലും പട്ടണങ്ങളിലുമായി ഏപ്രില്‍ 14ന് ശാസ്ത്രത്തിന് വേണ്ടി അണിനിരക്കും. കേരളത്തില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വിവിധ പരിപാടികളോടെ മാര്‍ച്ച് ഫോര്‍ സയന്‍സ് നടക്കും. തിരുവനന്തപുരത്ത് കനകക്കുന്ന് പാലസിനെതിര്‍വശത്തുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിന് മുന്നില്‍ നിന്ന് രാവിലെ 10.30-ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ചിന് മുന്നോടിയായി […]

യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍വീസ് ഏപ്രില്‍ 13ഓടെ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സേവനത്തിനുള്ള എല്ലാ ടെക്നിക്കല്‍ പിന്തുണയും മാര്‍ച്ച് 30ന് അവസാനിപ്പിച്ചതായും ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. 2009ലാണ് ഗൂഗിള്‍ ലിങ്കുകള്‍ ചുരുക്കാനുള്ള സംവിധാനം ആരംഭിച്ചത്. എന്നാല്‍ ഗൂഗിള്‍ തങ്ങളുടെ ലിങ്കുകള്‍ ഫയര്‍ബേസ് ഡയനാമിക്ക് ലിങ്ക്സ് അധിഷ്ഠിതമായി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് യുആര്‍എല്‍ ഷോര്‍ട്ടനിംഗ് ഗൂഗിള്‍ മതിയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഇത് ഉപയോഗിച്ചവര്‍ക്ക് അതിലെ ഡാറ്റയും അനലിറ്റിക്സും ഒരു വര്‍ഷത്തിനുള്ളില്‍ […]

മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങി ഷവോമി

മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങി ഷവോമി

പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. നിലവിലുള്ള വിപണി വിഹിതം എങ്ങനേയും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷവോമിയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മൊത്തം ആറ് പ്ലാന്റുകളാകും ഷവോമിയ്ക്ക് ഇന്ത്യയില്‍. ഷവോമി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് ചേര്‍ന്നാണ് ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നത്. ഷവോമി മൂന്ന് പ്ലാന്റുകള്‍ക്കായി നിക്ഷേപിക്കുന്നത് 15,000 കോടി രൂപയാണ്. 50,000 ആളുകള്‍ക്ക് ഇതില്‍ ജോലി ലഭിക്കുമെന്നാണ് ഷവോമി […]