2030തോടെ ചന്ദ്രനില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാമെന്ന് ഐ.എസ്.ആര്‍.ഒ

2030തോടെ ചന്ദ്രനില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാമെന്ന് ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ചന്ദ്രന് കഴിയുമെന്ന് ഐ.എസ്.ആര്‍.ഒ. 2030തോടെയാവും ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിയുകയെന്ന ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ ശിവതാണു പിള്ള പറഞ്ഞു. ചന്ദ്രനില്‍ നിന്ന് 2030തോട് കൂടി ഹീലിയം-3 ഉദ്ഖനനം ചെയ്യാനാവുമെന്നും ഇത് ഉപയോഗിച്ച് രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒയില്‍ കല്പന ചൗളയുടെ സ്മരണാര്‍ഥം നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഐ.എസ്.ആര്‍.ഒ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയും മറ്റ് രാജ്യങ്ങളും ചന്ദ്രനില്‍ നിന്ന് ഹീലയം ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പരീക്ഷണം വിജയമായാല്‍ […]

‘ജി.എസ്.എല്‍.വി. മാര്‍ക്ക് 3’: ഇന്ത്യ തദ്ദേശ്ശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം

‘ജി.എസ്.എല്‍.വി. മാര്‍ക്ക് 3’: ഇന്ത്യ തദ്ദേശ്ശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം

തിരുവനന്തപുരം: ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ക്രയോജനിക് അപ്പര്‍സ്റ്റേജിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. ഉപഗ്രഹ വിക്ഷേപണ രംഗത്ത് വന്‍ നേട്ടത്തിനായി തദ്ദേശ്ശീയമായി വികസിപ്പിച്ച മാര്‍ക്ക് 3 ഇനി സുസജ്ജം. തമിഴ്നാട്ടില്‍ മഹേന്ദ്രഗിരിയിലാണ് അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയായത്. ഏപ്രിലില്‍ മാര്‍ക്ക് 3 ഡി ഒന്നിന്റെ വിക്ഷേപണം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇതുവരെ ഇതില്‍ മാത്രം 200-ഓളം പരീക്ഷണങ്ങളാണ് പൂര്‍ത്തിയായത്. നിലവില്‍ 3.5 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ വിദേശ സഹായം ഇന്ത്യ തേടുന്നുണ്ട്. എന്നാല്‍ ജി.എസ്.എല്‍.വി മാര്‍ക്ക് 3 സജ്ജമാകുന്നതോടെ […]

ജിയോക്ക് തിരിച്ചടി, എയര്‍ടെല്‍ വീണ്ടും ഒന്നാമതെത്തി

ജിയോക്ക് തിരിച്ചടി, എയര്‍ടെല്‍ വീണ്ടും ഒന്നാമതെത്തി

2016 ജനുവരി മാസത്തിലെ ശരാശരി 4ജി ഡൗണ്‍ലോഡ് സ്പീഡില്‍ റിലയന്‍സ് ജിയോ നാലാംസ്ഥാനത്ത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എയര്‍ടെല്‍ ആണ് ജനുവരിയിലെ 4ജി ഡൗണ്‍ലോഡില്‍ ഏറ്റവും വേഗതയുള്ള നെറ്റ്വര്‍ക്ക്. ഐഡിയയും വൊഡാഫോണുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ജനുവരിയില്‍ തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് ഡൗണ്‍ലോഡ് സ്പീഡില്‍ വന്‍ ഇടിവാണ് ജിയോ രേഖപ്പെടുത്തിയിരിക്കുന്നത്. 18.146 എംബി പെര്‍ സെക്കന്‍ഡില്‍ (Mbps) നിന്ന് 8.345 Mbps ആയാണ് ജിയോയുടെ സ്പീഡ് കുറഞ്ഞിരിക്കുന്നത്. അതേസമയം, 4.447 Mbpsല്‍ […]

ഗൂഗിളും യാഹുവുമെല്ലാം ലിംഗനിര്‍ണയ പരസ്യങ്ങള്‍ നീക്കണം- സുപ്രീംകോടതി

ഗൂഗിളും യാഹുവുമെല്ലാം ലിംഗനിര്‍ണയ പരസ്യങ്ങള്‍ നീക്കണം- സുപ്രീംകോടതി

ലിംഗനിര്‍ണയ പരസ്യങ്ങള്‍ നീക്കാന്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളായ ഗൂഗിളിനും യാഹുവിനും മൈക്രോസോഫ്റ്റ് ബിങ്ങിനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. വിദഗ്ധരെ പ്രത്യേകമായി നിയോഗിച്ച് അടിയന്തിരമായി ലിംഗനിര്‍ണയപരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ലിംഗ നിര്‍ണയം നടത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമായ കാര്യമാണ്. ഇത് വെബ് സൈറ്റുകള്‍ക്കും ബാധകമാണെന്ന് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമം ലംഘിക്കാന്‍ അവകാശമില്ലെന്ന് സെര്‍ച്ച് എഞ്ചിന്‍ കമ്പനികളെ കോടതി ഓര്‍മ്മിപ്പിച്ചു.വെബ് സൈറ്റുകള്‍ ലിംഗനിര്‍ണയ നിരോധന നിയമം പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു […]

സാംസംഗ് മേധാവിയെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു

സാംസംഗ് മേധാവിയെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു

സിയൂള്‍: അഴിമതിക്കേസില്‍ സാംസംഗ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ചുമെന്റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈയുടെ സുഹൃത്ത് ചോയി സൂണ്‍സിലിനു വന്‍തുക കൈക്കൂലി നല്‍കുകയും പകരം പാര്‍ക്കില്‍നിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്തെന്ന കേസിലാണ് അറസ്റ്റ്. എന്നാല്‍ ലീ ജെയ് യോംഗിനെതിരെയുള്ള ആരോപണങ്ങളെ സാസംഗ് ഗ്രൂപ്പ് തള്ളി. സത്യം പുറത്തുകൊണ്ടുവരാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നു ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള പ്രസ്താവന കുറിപ്പില്‍ സാംസംഗ് അറിയിച്ചു. നേരത്തെ , കേസുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയന്‍ […]

റഷ്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഐ.എസ്.ആര്‍.ഒ; 104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി- സി 37 കുതിച്ചുയര്‍ന്നു

റഷ്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഐ.എസ്.ആര്‍.ഒ; 104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി- സി 37 കുതിച്ചുയര്‍ന്നു

ഇസ്രയേല്‍, കസാഖിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പിഎസ്എല്‍വി-സി 37 വഹിക്കുന്നു ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആര്‍.ഒ). റഷ്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഐ.എസ്.ആര്‍.ഒ. 104 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പിഎസ്എല്‍വി-സി 37 ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്നു. 28 മണിക്കൂര്‍ കൗണ്ട്ഡൗണിനു ശേഷം ശ്രീഹരിക്കോട്ടയില്‍ നിന്നാണ് പിഎസ്എല്‍വി-സി 37 വിക്ഷേപിച്ചത്. പിഎസ്എല്‍വി-സി 37 ന്റെ മുപ്പത്തിയൊമ്പതാമത് ദൗത്യമാണിത്. മൊത്തം ഉപഗ്രഹങ്ങളുടെ ഭാരം 1378 കിലോഗ്രാം വരും. വിക്ഷേപിക്കപ്പെട്ടവയില്‍ പ്രധാനപ്പെട്ടത് 714 കിലോ വരുന്ന കാര്‍ടോസാറ്റ് 2 […]

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൊബൈല്‍ നോക്കിയ 3310 തിരിച്ചുവരുന്നു

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൊബൈല്‍ നോക്കിയ 3310 തിരിച്ചുവരുന്നു

ഇപ്പോള്‍ വിപണി ഭരിക്കുന്ന മോഡലുകള്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തും മുമ്പ് വിപണിയിലെ എതിരില്ലാത്ത രാജാവായിരുന്ന നോക്കിയ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൊബൈല്‍ വീണ്ടും നിര്‍മിക്കുന്നു. ഇതു വരെയും വിപണിയിലെ മറ്റൊരു ബ്രാന്റിനും കടത്തിവെട്ടാന്‍ കഴിയാത്ത ആ റിക്കോര്‍ഡിനുടമ നോക്കിയയുടെ ജനപ്രിയ ഹാന്‍ഡ്‌സെറ്റായ നോക്കിയ 1100, നോക്കിയ 3310 ആണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയയുടെ ആ പഴയ ഗോള്‍ഡ് ഫോണ്‍ വീണ്ടും വിപണിയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഈ മാസം അവസാനത്തില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ […]

ചീമേനി ഐടി പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തി; ഗേറ്റ് താഴിട്ടു പൂട്ടി

ചീമേനി ഐടി പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തി; ഗേറ്റ് താഴിട്ടു പൂട്ടി

ചീമേനി: ചീമേനി ഐടി പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തി. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിയകിന്റെ കാരണം ആര്‍ക്കും അറിയില്ല. ചുറ്റുമതിലിന്റെ ഗേറ്റ് താഴിട്ടു പൂട്ടി. ജില്ലയുടെ സ്വപ്നപദ്ധതിയായ ചീമേനിയിലെ നിര്‍ദിഷ്ട ഐടി പാര്‍ക്കിന്റെ നിര്‍മാണമാണു പാതിവഴിയില്‍ നിലച്ചത്. മാസങ്ങള്‍ക്കു മുന്‍പ് ഇതിന്റെ നിര്‍മാണം നിര്‍ത്തിയിരുന്നു. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളായിരുന്നു അന്ന് കാരണമായി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിര്‍മാണം നിര്‍ത്തി ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുകയാണ്. 125 ഏക്കര്‍ സ്ഥലമാണ് ഐടി പാര്‍ക്കിനു വേണ്ടി ചീമേനി ടൗണിനു സമീപം പയ്യന്നൂര്‍ […]

വാട്സ് ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്തവര്‍ ശ്രദ്ധിക്കുക

വാട്സ് ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്തവര്‍ ശ്രദ്ധിക്കുക

വാട്സ് ആപ്പിന് പുതിയതായി അവതരിപ്പിച്ച ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നിങ്ങള്‍ ആക്ടിവേറ്റ് ചെയ്തവര്‍ ശ്രദ്ധിക്കുക. വാട്സ്ആപ്പ് ഒടുവില്‍ അവതരിപ്പിച്ച ടു സ്റ്റെപ്പ് വേരിഫിക്കേഷനെക്കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെക് വിദഗ്ധര്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചത്. എന്നാല്‍ ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതോടു കൂടി നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. വാട്സ്ആപ്പ് നഷ്ടപ്പെടും ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഒരു പാസ് കോഡ് നല്‍കിയാണ് […]

സ്വയം ടെസ്റ്റ് ചെയ്ത് നിങ്ങള്‍ക്കും വാട്സ്ആപ്പിനെ നവീകരിക്കാം

സ്വയം ടെസ്റ്റ് ചെയ്ത് നിങ്ങള്‍ക്കും വാട്സ്ആപ്പിനെ നവീകരിക്കാം

ആപ്പുകള്‍ ഔദ്യോഗികമായി പുറത്തിറക്കും മുമ്പ് പൊതുജനങ്ങള്‍ക്ക് അത് പരീക്ഷിച്ചുനോക്കാനായി പ്രമുഖ കമ്പനികള്‍ ആപ്പിന്റെ ‘ബീറ്റ വേര്‍ഷനുകള്‍’ രംഗത്തെത്തിക്കാറുണ്ട്. ജനപ്രിയ സോഷ്യല്‍ മെസേജിങ് ആപ്പായ വാട്സ്ആപ്പ് ആണ് ഏറ്റവുമൊടുവില്‍ ബീറ്റാ ടെസ്റ്റിങ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. വാട്സ്ആപ്പില്‍ ഉള്‍പ്പെടുത്തുന്ന വിവിധ ഫീച്ചറുകള്‍ ഔദ്യോഗികമായി അവതരിപ്പിക്കുംമുമ്പ് ഉപഭോക്താക്കള്‍ക്കും പരീക്ഷിച്ചുനോക്കാനുള്ള അവസരമാണ് ഇതുവരെ ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ടെസ്റ്റിങിന് അവസരമുള്ളത്. വാട്സ്ആപ്പ് ഈയിടെ ഉള്‍പ്പെടുത്തിയ ഫീച്ചറാണ് മെസേജ് ചെയ്യുന്ന ഫോട്ടോകളില്‍ എഴുതാനോ, ടെക്സ്റ്റും സ്മൈലികളും ചേര്‍ക്കാനോ ഉള്ള സൗകര്യം. വാട്സ്ആപ്പ് ചാറ്റ് […]

1 18 19 20 21 22 28