തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള വെബ്സൈറ്റ്  പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള വെബ്സൈറ്റ്  പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ഔദ്യോഗിക വെബ്സൈറ്റ് പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു. കശ്മീരി ചീറ്റ എന്ന സൈബര്‍ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാല്‍ ഒന്‍പതുമണിയോടെ വൈബ് സൈറ്റ് പൂര്‍വാവസ്ഥയിലാക്കി. മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് ദി റെസ്റ്റ് എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ റായ്പൂര്‍ എ.ഐ.ഐ.എം.എസ് ഔദ്യോഗിക സൈറ്റ് ഹാക്ക് ചെയ്തതും ഇവര്‍ തന്നെയാണ്.

വെല്‍ക്കം ഓഫര്‍ നീട്ടാനുള്ള തീരുമാനത്തില്‍ ജിയോയോട് വിശദീകരണം ചോദിച്ച് ട്രായ്

വെല്‍ക്കം ഓഫര്‍ നീട്ടാനുള്ള തീരുമാനത്തില്‍ ജിയോയോട് വിശദീകരണം ചോദിച്ച് ട്രായ്

ഓഫറുകള്‍ അവസാനിപ്പിക്കാന്‍ ജിയോ നിര്‍ബന്ധിതമാകും ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയോട് വിശദീകരണം ചോദിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി. ജിയോയുടെ വെല്‍കം ഓഫര്‍ നീട്ടനുള്ള തീരുമാനത്തിലാണ് ട്രായ് വിശദീകരണം ചോദിച്ചിരിക്കുന്നത്. 2016 ഡിസംബര്‍ 31 വരെ പൂര്‍ണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്താകള്‍ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് മാര്‍ച്ച് 31 വരെ റിലയന്‍സ് നീട്ടി നല്‍കുകയായിരുന്നു. നിലവിലെ നിയമമനുസരിച്ച് 90 ദിവസം മാത്രമേ ഇത്തരം ഓഫറുകള്‍ മൊബൈല്‍ കമ്പനികള്‍ക്ക് ഉപഭോക്തകള്‍ക്കായി നല്‍കാന്‍ സാധിക്കുകയുള്ളു എന്നാണ് സൂചന. ഡിസംബര്‍ 20ന് പ്രമോഷണല്‍ […]

ഇന്ത്യയിലെ 95 കോടി ജനത്തിനും ഇന്റര്‍നെറ്റില്ലെന്ന് പഠനം

ഇന്ത്യയിലെ 95 കോടി ജനത്തിനും ഇന്റര്‍നെറ്റില്ലെന്ന് പഠനം

കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്നത് നടക്കാത്ത സ്വപ്നമാണെന്നു തുറന്നുകാട്ടി പുതിയ സര്‍വേ. രാജ്യത്തെ 130 കോടി ജനങ്ങളില്‍ 95 കോടി ആളുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അസോചവും ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍. ഇന്റര്‍ നെറ്റ് സേവനങ്ങള്‍ രാജ്യത്ത് വ്യാപകമാകുകയാണ്. എന്നാല്‍ ഇപ്പോഴും ബഹുഭൂരിപക്ഷത്തിനും ഇന്റര്‍ നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്നും പഠനം പറയുന്നു. ഇന്റര്‍നെറ്റ് ഡേറ്റാ നിരക്കുകള്‍ ലോകത്തെ തന്നെ ഏറ്റവും ചെലവ് ചുരുങ്ങിയതായിട്ടും സ്മാര്‍ട്ട്‌ഫോണ്‍ വില കുറഞ്ഞിട്ടും ഇപ്പോഴും ഇന്റര്‍നെറ്റ് […]

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ആപ്പ്

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ആപ്പ്

ഇടപാടുകള്‍ നടത്തുമ്പോഴുള്ള സര്‍വീസ് ചാര്‍ജ് ഉള്‍പെടുത്തില്ല ഡിജിറ്റല്‍ പണമിടപാടുകള്‍ ഇടപാടുകള്‍ ലളിതമാക്കാന്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ പേമെന്റ് ആപ്പ് എന്നാണ് എുതിയ പദ്ധതിയുടെ പേര്. പുതിയ ആപ്പ് വ്യാപകമാകുന്നതോടെ പ്ലാസ്റ്റിക് കാര്‍ഡുകളും പോയിന്റ് ഓഫ് സെയില്‍ മെഷീനുകളും ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇടപാടുകള്‍ നടത്തുമ്പോഴുള്ള സര്‍വീസ് ചാര്‍ജും ആധാര്‍ ആപ്പ് വഴി ഉണ്ടാകുകയില്ല. ആപ്പ് വഴി കമ്മീഷന്‍ ചാര്‍ജുകള്‍ ഇല്ലാതാക്കാനാണു നീക്കം. കച്ചവടക്കാര്‍ ആധാര്‍ ആപ്പ് ഗൂഗിള്‍ പ്ലെസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. സ്വന്തം ആധാര്‍ […]

അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കനും എഡിറ്റ് ചെയ്യാനും കഴിയുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കനും എഡിറ്റ് ചെയ്യാനും കഴിയുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനം വാട്‌സ്ആപ്പില്‍ വരുന്നു. ഇതിനായുള്ള ഫീച്ചര്‍ ഉടന്‍ തന്നെ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും തരത്തില്‍ തെറ്റായി ആര്‍ക്കെങ്കിലും സന്ദേശമയച്ചാല്‍ അത് പിന്‍വലിക്കുന്നതിനു വേണ്ടി യൂസര്‍മാരെ സഹായിക്കുന്നതിനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാട്സാപ്പ് ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ പുതിയ ഫീച്ചറിനെപ്പറ്റിയുള്ള വാര്‍ത്ത വന്നിരിക്കുന്നത്. നിലവില്‍ വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ സ്വന്തം സ്‌ക്രീനില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ മാത്രമാണ് സാധിക്കുന്നത്. എന്നിരുന്നാലും മറുഭാഗത്തുള്ള […]

ഫെയ്‌സ്ബുക്ക് എത്തുന്നു, ഡെസ്‌ക് ടോപ്പില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചറുമായി

ഫെയ്‌സ്ബുക്ക് എത്തുന്നു, ഡെസ്‌ക് ടോപ്പില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചറുമായി

* ഫീച്ചര്‍ നിങ്ങള്‍ക്ക് ലഭ്യമാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്ന് നോക്കാം ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഗ്രൂപ്പ് വോയ്സ് കോളിങ് സേവനം ഫെയ്സ്ബുക്ക് ഉള്‍പ്പെടുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായി ഈ സേവനം ഫെയ്സ്ബുക്ക് അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഏപ്രിലില്‍ ആണ് മൊബൈല്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ഫെയ്‌സ് ബുക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. 50 സുഹൃത്തുക്കളുമായി ഈ സംവിധാനം ഉപയോഗിച്ച് വോയിസ് കോള്‍ നടത്താന്‍ സാധിക്കും. ഫെയ്സ്ബുക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാരില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഡെസ്‌ക്ടോപ്പില്‍ ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്ത് ഗ്രൂപ്പ് […]

ടെലികോം രംഗത്തെ മത്സരം; വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

ടെലികോം രംഗത്തെ മത്സരം; വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

ജിയോയുടെ വരവോടെ മികച്ച ഓഫറുകളുമായെത്തിയ സ്വകാര്യ ടെലികോം കമ്പനികളുടെയും ജിയോയുടെതന്നെയും വെല്ലുവിളി നേരിടാന്‍ വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്ലും. 339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയുമുള്ള ഏത് നമ്പറിലേക്കും എത്ര നേരവും വിളിക്കാം. ഇതര കമ്പനികളുടെ നമ്പറുകളിലേക്കടക്കമാണ് ഈ സേവനം. കൂടാതെ ഒരു ജി.ബി. ഡാറ്റയും ലഭിക്കും. ബി.എസ്.എന്‍.എല്‍ മൊബൈല്‍ നമ്പറുകാര്‍ക്ക് 28 ദിവസത്തേക്ക് 339 രൂപയിലധികം ചാര്‍ജ് വരികയേ ചെയ്യാത്ത പാക്കേജ് ഇന്ന് നിലവില്‍ വരും. കൂടാതെ മറ്റൊരു മികച്ച പ്ലാനും ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നുണ്ട്. 146 രൂപയ്ക്ക് […]

ഫോണിനിന്ന്‌ നിര്‍ബന്ധമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപ്പുകള്‍

ഫോണിനിന്ന്‌ നിര്‍ബന്ധമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപ്പുകള്‍

മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ ഇത്തരം ആപ്പുകള്‍ക്ക് എതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം ഇന്ത്യന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാക്കിസ്ഥാന്‍ ആപ്പുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നാല് ആപ്പുകള്‍ കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടോപ് ഗണ്‍ (ഗെയിം ആപ്പ്), എംപിജുംഗീ (മ്യൂസിക് ആപ്പ്), ബിഡിജുംഗീ (വീഡിയോ ആപ്പ്), ടോക്കിംഗ് ഫ്രോഗ് (വിനോദം) ആപ്പുകളാണ് മാല്‍വെയറുകളാണെന്ന് കണ്ടെത്തിയത്. ഈ ആപ്പുകള്‍ ആരെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ഇന്ത്യക്കാരുടെ […]

കാഷ്‌ലെസ്: മൊബൈല്‍ ആപ്പുകള്‍ ഉള്‍പെടെയുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ സുരക്ഷിതമല്ല

കാഷ്‌ലെസ്: മൊബൈല്‍ ആപ്പുകള്‍ ഉള്‍പെടെയുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ സുരക്ഷിതമല്ല

രാജ്യത്ത് നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ പൂര്‍ണ സുരക്ഷിതമല്ലെന്നാണ് പ്രസിദ്ധ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കം നല്‍കുന്ന മുന്നറിയിപ്പ് നോട്ട് നിരോധത്തെ തുടര്‍ന്നുണ്ടായ നോട്ട് ക്ഷാമത്തെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രം കാഷ്‌ലെസ് സംവിധാനം മുന്നോട്ട് വെച്ചത്. ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ പരസ്യപ്രചരണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍ രാജ്യത്ത് നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ പൂര്‍ണ സുരക്ഷിതമല്ലെന്നാണ് പ്രസിദ്ധ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കം നല്‍കുന്ന മുന്നറിയിപ്പ്. ഓണ്‍ലൈന്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഹാര്‍ഡ് വെയര്‍ തലത്തിലുള്ള സുരക്ഷ, […]

രണ്ടുദിവസമായി ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞു; കാരണം

രണ്ടുദിവസമായി ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞു; കാരണം

ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത ഗണ്യമായി കുറഞ്ഞെന്ന പരാതി ഉയരുകയാണ്. കാരണം മറ്റൊന്നുമല്ല, തമിഴ്നാട് തീരങ്ങളില്‍ വീശിയടിച്ച വര്‍ദ്ധയാണ് ഡിജിറ്റല്‍ രംഗത്തെയും ബാധിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വേഗത ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ കടലിനടിയിലൂടെയുളള ഡിജിറ്റല്‍ കേബിളുകള്‍ക്ക് നാശം സംഭവിച്ചതാണ് ഇന്റര്‍നെറ്റിന്റെ വേഗതയെ ബാധിക്കാന്‍ കാരണം. വര്‍ദ്ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള തങ്ങളുടെ ഫൈബര്‍ കണക്ടിവിറ്റിക്ക് തടസങ്ങള്‍ നേരിടുകയാണെന്ന് വോഡഫോണ്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ ഇന്നലെ അറിയിച്ചു. അതിനാല്‍ […]