അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കനും എഡിറ്റ് ചെയ്യാനും കഴിയുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കനും എഡിറ്റ് ചെയ്യാനും കഴിയുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനം വാട്‌സ്ആപ്പില്‍ വരുന്നു. ഇതിനായുള്ള ഫീച്ചര്‍ ഉടന്‍ തന്നെ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും തരത്തില്‍ തെറ്റായി ആര്‍ക്കെങ്കിലും സന്ദേശമയച്ചാല്‍ അത് പിന്‍വലിക്കുന്നതിനു വേണ്ടി യൂസര്‍മാരെ സഹായിക്കുന്നതിനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാട്സാപ്പ് ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ പുതിയ ഫീച്ചറിനെപ്പറ്റിയുള്ള വാര്‍ത്ത വന്നിരിക്കുന്നത്. നിലവില്‍ വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ സ്വന്തം സ്‌ക്രീനില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ മാത്രമാണ് സാധിക്കുന്നത്. എന്നിരുന്നാലും മറുഭാഗത്തുള്ള […]

ഫെയ്‌സ്ബുക്ക് എത്തുന്നു, ഡെസ്‌ക് ടോപ്പില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചറുമായി

ഫെയ്‌സ്ബുക്ക് എത്തുന്നു, ഡെസ്‌ക് ടോപ്പില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചറുമായി

* ഫീച്ചര്‍ നിങ്ങള്‍ക്ക് ലഭ്യമാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്ന് നോക്കാം ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഗ്രൂപ്പ് വോയ്സ് കോളിങ് സേവനം ഫെയ്സ്ബുക്ക് ഉള്‍പ്പെടുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായി ഈ സേവനം ഫെയ്സ്ബുക്ക് അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഏപ്രിലില്‍ ആണ് മൊബൈല്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ഫെയ്‌സ് ബുക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. 50 സുഹൃത്തുക്കളുമായി ഈ സംവിധാനം ഉപയോഗിച്ച് വോയിസ് കോള്‍ നടത്താന്‍ സാധിക്കും. ഫെയ്സ്ബുക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാരില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഡെസ്‌ക്ടോപ്പില്‍ ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്ത് ഗ്രൂപ്പ് […]

ടെലികോം രംഗത്തെ മത്സരം; വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

ടെലികോം രംഗത്തെ മത്സരം; വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

ജിയോയുടെ വരവോടെ മികച്ച ഓഫറുകളുമായെത്തിയ സ്വകാര്യ ടെലികോം കമ്പനികളുടെയും ജിയോയുടെതന്നെയും വെല്ലുവിളി നേരിടാന്‍ വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്ലും. 339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയുമുള്ള ഏത് നമ്പറിലേക്കും എത്ര നേരവും വിളിക്കാം. ഇതര കമ്പനികളുടെ നമ്പറുകളിലേക്കടക്കമാണ് ഈ സേവനം. കൂടാതെ ഒരു ജി.ബി. ഡാറ്റയും ലഭിക്കും. ബി.എസ്.എന്‍.എല്‍ മൊബൈല്‍ നമ്പറുകാര്‍ക്ക് 28 ദിവസത്തേക്ക് 339 രൂപയിലധികം ചാര്‍ജ് വരികയേ ചെയ്യാത്ത പാക്കേജ് ഇന്ന് നിലവില്‍ വരും. കൂടാതെ മറ്റൊരു മികച്ച പ്ലാനും ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നുണ്ട്. 146 രൂപയ്ക്ക് […]

ഫോണിനിന്ന്‌ നിര്‍ബന്ധമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപ്പുകള്‍

ഫോണിനിന്ന്‌ നിര്‍ബന്ധമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപ്പുകള്‍

മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ ഇത്തരം ആപ്പുകള്‍ക്ക് എതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം ഇന്ത്യന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാക്കിസ്ഥാന്‍ ആപ്പുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നാല് ആപ്പുകള്‍ കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടോപ് ഗണ്‍ (ഗെയിം ആപ്പ്), എംപിജുംഗീ (മ്യൂസിക് ആപ്പ്), ബിഡിജുംഗീ (വീഡിയോ ആപ്പ്), ടോക്കിംഗ് ഫ്രോഗ് (വിനോദം) ആപ്പുകളാണ് മാല്‍വെയറുകളാണെന്ന് കണ്ടെത്തിയത്. ഈ ആപ്പുകള്‍ ആരെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ഇന്ത്യക്കാരുടെ […]

കാഷ്‌ലെസ്: മൊബൈല്‍ ആപ്പുകള്‍ ഉള്‍പെടെയുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ സുരക്ഷിതമല്ല

കാഷ്‌ലെസ്: മൊബൈല്‍ ആപ്പുകള്‍ ഉള്‍പെടെയുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ സുരക്ഷിതമല്ല

രാജ്യത്ത് നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ പൂര്‍ണ സുരക്ഷിതമല്ലെന്നാണ് പ്രസിദ്ധ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കം നല്‍കുന്ന മുന്നറിയിപ്പ് നോട്ട് നിരോധത്തെ തുടര്‍ന്നുണ്ടായ നോട്ട് ക്ഷാമത്തെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രം കാഷ്‌ലെസ് സംവിധാനം മുന്നോട്ട് വെച്ചത്. ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ പരസ്യപ്രചരണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍ രാജ്യത്ത് നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ പൂര്‍ണ സുരക്ഷിതമല്ലെന്നാണ് പ്രസിദ്ധ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കം നല്‍കുന്ന മുന്നറിയിപ്പ്. ഓണ്‍ലൈന്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഹാര്‍ഡ് വെയര്‍ തലത്തിലുള്ള സുരക്ഷ, […]

രണ്ടുദിവസമായി ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞു; കാരണം

രണ്ടുദിവസമായി ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞു; കാരണം

ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത ഗണ്യമായി കുറഞ്ഞെന്ന പരാതി ഉയരുകയാണ്. കാരണം മറ്റൊന്നുമല്ല, തമിഴ്നാട് തീരങ്ങളില്‍ വീശിയടിച്ച വര്‍ദ്ധയാണ് ഡിജിറ്റല്‍ രംഗത്തെയും ബാധിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വേഗത ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ കടലിനടിയിലൂടെയുളള ഡിജിറ്റല്‍ കേബിളുകള്‍ക്ക് നാശം സംഭവിച്ചതാണ് ഇന്റര്‍നെറ്റിന്റെ വേഗതയെ ബാധിക്കാന്‍ കാരണം. വര്‍ദ്ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള തങ്ങളുടെ ഫൈബര്‍ കണക്ടിവിറ്റിക്ക് തടസങ്ങള്‍ നേരിടുകയാണെന്ന് വോഡഫോണ്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ ഇന്നലെ അറിയിച്ചു. അതിനാല്‍ […]

മടക്കി ഉപയോഗിക്കാവുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായി സാംസങ്ങ്

മടക്കി ഉപയോഗിക്കാവുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായി സാംസങ്ങ്

* ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകളുമായി സാംസങ് മടക്കി ഉപയോഗിക്കാവുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായി സാംസങ്ങ് രംഗത്തേക്ക്. ഇത്തരം ഫോണുകളെക്കുറിച്ച് നേരത്തെ മുതല്‍ സൂചനകളുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ രണ്ട് മോഡലുകള്‍ 2017ല്‍ സാംസങ്ങ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മടക്കി ഉപയോഗിക്കാവുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകളെ സാംസങ് ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടിലൊന്ന് ഡ്യുവല്‍ സ്‌ക്രീനായിരിക്കുമെന്നും ഇത് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലിലോ ജനുവരിയില്‍ ലാസ് വേഗസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലോ പ്രദര്‍ശനത്തിനെത്തുമെന്നും സൂചനകളുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം […]

ഫേസ്ബുക്കിലെ പുതിയ പ്രശ്‌നം: സമ്മതമില്ലാതെ റീപോസ്റ്റ്

ഫേസ്ബുക്കിലെ പുതിയ പ്രശ്‌നം: സമ്മതമില്ലാതെ റീപോസ്റ്റ്

ഫേസ്ബുക്കിലെ പുതിയ പിശക് ലോകത്തിലെ പല ഭാഗത്തെയും ഫേസ്ബുക്ക് പ്രവര്‍ത്തകര്‍ക്ക് തലവേദനായകുന്നു. ഈ പിശക് മൂലം ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മുതല്‍ പല പ്രമുഖര്‍ക്കുവരെ പണികിട്ടാം എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ ഓണ്‍ ദിസ് ഡേ, ഇയര്‍ റിവ്യൂ തുടങ്ങിയ പഴയ പോസ്റ്റുകള്‍ ഓര്‍ത്തെടുക്കാനുള്ള വഴികള്‍ ഫേസ്ബുക്കിലുണ്ട്. എന്നാല്‍ ഇത് മറ്റൊരാള്‍ കാണണമെങ്കില്‍ നാം ആ പോസ്റ്റ് ഷെയര്‍ ചെയ്യണം. പക്ഷെ പുതിയ പ്രശ്‌നം എന്താണെന്നുവച്ചാല്‍ ഫേസ്ബുക്കില്‍ നിങ്ങള്‍ ഇട്ട പഴയ പോസ്റ്റുകള്‍ വീണ്ടും നിങ്ങളുടെ […]

മത്സരപരീക്ഷകള്‍ക്ക് ആധുനിക പരിശീലനം: നൂതന സ്റ്റാര്‍ട്ടപ്പുമായി രാജന്‍സിങ് കേരളത്തില്‍

മത്സരപരീക്ഷകള്‍ക്ക് ആധുനിക പരിശീലനം: നൂതന സ്റ്റാര്‍ട്ടപ്പുമായി രാജന്‍സിങ് കേരളത്തില്‍

അഖിലേന്ത്യാ മത്സരപരീക്ഷകളിലേയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിടും അഖിലേന്ത്യാ സിവില്‍ സര്‍വീസ് ജോലി ഉപേക്ഷിച്ച് ഉപരിപഠനത്തിനും ജോലിക്കുമായി അമേരിക്കയിലേയ്ക്കു പോയ മുന്‍ ഐ.പി.എസ് ഓഫീസര്‍ രാജന്‍ സിങ് ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നൂതനാശയങ്ങളുമായി കേരളത്തില്‍ പുത്തന്‍ സംരംഭത്തിന് തുടക്കമിടുന്നു. അമേരിക്കയില്‍ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലോക പ്രശസ്തമായ വാര്‍ട്ടണ്‍ സ്‌കൂളില്‍നിന്ന് എംബിഎ ഏറ്റവും മികച്ച നിലയില്‍ പാസായശേഷം ബഹുരാഷ്ട്ര കമ്പനിയായ മെക്കന്‍സിയില്‍ ജോലിയില്‍ പ്രവേശിച്ച രാജന്‍ സിങ് അതെല്ലാമുപേക്ഷിച്ച ശേഷമാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഓരോ […]

പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഴിമതി വിരുദ്ധ സദ്ഭരണ പരിശീലനം നിര്‍ബന്ധമാക്കും: മുഖ്യമന്ത്രി

പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഴിമതി വിരുദ്ധ സദ്ഭരണ പരിശീലനം നിര്‍ബന്ധമാക്കും: മുഖ്യമന്ത്രി

*അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം ഉദ്ഘാടനം ചെയ്തു *അഴിമതി രഹിതമാക്കാന്‍ എറൈസിങ് കേരള, വിസില്‍ നൗ എന്നീ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഉദ്ഘാടനം ചെയ്തു സര്‍ക്കാര്‍ ജീവനക്കാരെ അഴിമതി വിരുദ്ധരാക്കാന്‍ പുതുതായി സര്‍ക്കാര്‍ സര്‍വീസിലേക്കെത്തുന്ന എല്ലാവര്‍ക്കും ഒരാഴ്ചത്തെ അഴിമതിവിരുദ്ധ സദ്ഭരണത്തിനുള്ള പരിശീലനം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കേ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.വിജിലന്‍സ് യൂണിറ്റുകളിലെ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് വിങ്ങുകളില്‍ ഫെബ്രുവരിയോടെ പരിശീലനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ […]