ഇന്ത്യയിലേയ്ക്ക് കള്ളനോട്ട് ഒഴുകുന്നു; മുഖ്യവിതരണക്കാരന്‍ അറസ്റ്റില്‍

ഇന്ത്യയിലേയ്ക്ക് കള്ളനോട്ട് ഒഴുകുന്നു; മുഖ്യവിതരണക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കും എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ കാരണമായി മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് രണ്ടും പാടെ പാളിയ അവസ്ഥയാണ് ഉള്ളത്. കോടികളുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു. 2000 രൂപയുടെ നോട്ടുകളാണ് വന്‍തോതില്‍ എത്തുന്നത്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാളിലെ മാര്‍ഡ സ്വദേശിയായ കാഷിദ് ആണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ച് അറസ്റ്റിലായത്. ഒരു രണ്ടായിരം രൂപ നോട്ടിന് വില 900 രൂപയാണ്. പാകിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് എത്തുന്നത് കോടികള്‍ വിലമതിക്കുന്ന 2000 […]

തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും

തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും

പൊയിനാച്ചി: തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിക്കുന്നു. തെങ്ങുകളെ രോഗം കാര്‍ന്നുതിന്നുമ്പോഴും പ്രതിവിധി ഇല്ലാത്തതിനാല്‍ നിസ്സഹായാവസ്ഥയിലാണ് ഇവര്‍. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ചെമ്മനാട് പഞ്ചായത്തിലാണ് ഇപ്പോള്‍ വെള്ളീച്ചരോഗം പടരുന്നത്. പഞ്ചായത്തിലെ പെരുമ്പള, അണിഞ്ഞ, പൊയിനാച്ചി ഭാഗങ്ങളില്‍ ഉള്‍പ്പെടെ രോഗം രൂക്ഷമായി. പല കര്‍ഷകരും രോഗം പിടിപ്പെട്ടതറിഞ്ഞത് വൈകിയാണ്. എന്തുചെയ്യണമെന്നാരാഞ്ഞ് ഇവര്‍ കൃഷിഭവനില്‍ എത്തുന്നുണ്ട്. കഞ്ഞിവെള്ളം ഓലയുടെ അടിഭാഗത്ത് സ്‌പ്രേ ചെയ്യാനാണ് അധികൃതര്‍ നല്‍കുന്ന പ്രധാന നിര്‍ദേശം. 20 ശതമാനം വീര്യത്തില്‍ വേപ്പെണ്ണ ചേര്‍ത്ത മിശ്രിതം തളിക്കുന്നതും ഗുണം […]

സംസ്ഥനത്ത് കയര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍

സംസ്ഥനത്ത് കയര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍

കേരളത്തിലെ പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കൂലിക്കുറവുമാണ് ഈ മേഖലയിലെ പ്രതിസന്ധിക്ക് കാരണം. ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ കയര്‍ അനുബന്ധ വ്യവസായം ശക്തിപ്പെടുന്നതും കേരളത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

സൗദിയില്‍ ഇനി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ഇക്കാമ നമ്പര്‍ ആവശ്യമില്ല

സൗദിയില്‍ ഇനി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ഇക്കാമ നമ്പര്‍ ആവശ്യമില്ല

ജിദ്ദ: ഇനി മുതല്‍ സൗദിയിലുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിന് തങ്ങളുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമ നമ്ബര്‍ നല്‍കേണ്ട ആവശ്യമില്ല. ഇക്കാമ നമ്പര്‍ നല്‍കാതെ കൂപ്പണ്‍ നമ്പര്‍ മാത്രം നല്‍കി റീചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് സൗദി കമ്മ്യുണിക്കേഷന്‍ ആന്റ് ഇന്‍ഫമേഷന്‍ ടെക്‌നോളജി കമ്മീഷന്‍ വ്യക്തമാക്കി. 2012 ജലൈ മുതലായിരുന്നു ഇക്കാമ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകള്‍ എടുക്കുന്നത് തടയുന്നതിനായിരുന്നു നടപടി. കൂടാതെ ജനുവരി മുതല്‍ വാറ്റ് നടപ്പാക്കി തുടങ്ങുന്നതുകൊണ്ട് ലാന്‍ഡ് ലൈന്‍ […]

ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു

ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു

ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു. ഷവോമി നോട്ട് 4 (3 ജിബി വേരിയന്റ്) ന്റെ വില 10,999 രൂപയില്‍ നിന്ന് 1,000 രൂപ കുറച്ചതായി ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂതുതല്‍ വിറ്റുപോകുന്ന ഹാന്‍ഡ്‌സെറ്റാണ് റെഡ്മി നോട്ട്4. റെഡ്മി നോട്ട് 4 ന് കഴിഞ്ഞ ഞായറാഴ്ചയാണ് 1,000 രൂപ കുറച്ചതായി ട്വീറ്റ് ചെയ്യുന്നത്. എംഐ ഡോട്ട് കോം, ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പന നടക്കുന്നത്. റെഡ്മി […]

മൊബൈലില്‍ വിരലോടിച്ചാല്‍ മതി; മക്കളുടെ പഠന നിലവാരം അറിയാം

മൊബൈലില്‍ വിരലോടിച്ചാല്‍ മതി; മക്കളുടെ പഠന നിലവാരം അറിയാം

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളിലെ കുട്ടികളുടെ ക്ലാസ്മുറിയിലെ പഠനപ്രവര്‍ത്തനങ്ങളും നിലവാരവും നേരിട്ടറിയാന്‍ അച്ഛനും അമ്മയും ഇനി മൊബൈല്‍ ഫോണില്‍ വിരലോടിച്ചാല്‍ മതി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ദൈനംദിന പഠന നിലവാര വിവരങ്ങള്‍ അതത് ദിവസം രക്ഷിതാക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനായി തയാറാക്കിയ നിങ്ങളുടെ കുട്ടിയെ മനസ്സിലാക്കൂ എന്നര്‍ഥമുള്ള ‘നോ യുവര്‍ ചൈല്‍ഡ് ‘ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍  പ്രകാശനം ചെയ്തു. ഓരോ ക്ലാസിലും നടക്കുന്ന പഠന പ്രവര്‍ത്തനങ്ങളും അവയുടെ മൂല്യനിര്‍ണയ വിവരങ്ങളും രക്ഷിതാക്കള്‍ക്ക് എവിടെയായാലും അപ്പപ്പോള്‍ തന്നെ അറിയാനാകുമെന്നതാണ് ഇതിന്റെ […]

ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു

ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു

ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു. 360 ദിവസത്തേത്ത് ദിവസം ഉപയോഗിക്കാന്‍ പരിധിയില്ലാത്ത ഡാറ്റയാണ് 3999 രൂപയ്ക്ക് ഏയര്‍ടെല്‍ നല്‍കുന്നത്. ഇതിന് ഒപ്പം തന്നെ 360 ദിവസം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകള്‍ ഏയര്‍ടെല്‍ നല്‍കും. ഒപ്പം ദിവസം 100 എസ്എംഎസും ഏയര്‍ടെല്‍ ഈ ഓഫറിന് ഒപ്പം നല്‍കുന്നുണ്ട്.

പുതിയ നിരക്കില്‍ പുത്തന്‍ ഓഫറുമായി വോഡഫോണ്‍

പുതിയ നിരക്കില്‍ പുത്തന്‍ ഓഫറുമായി വോഡഫോണ്‍

പുതിയ നിരക്കില്‍ സമഗ്രമായ വോയ്‌സ് കോളുകളും, ഡേറ്റയും ലഭ്യമാകുന്ന ‘ഛോട്ടാ ചാംപ്യന്‍’ പായ്ക്കുമായാണ് വോഡഫോണ്‍ എത്തിയിരിക്കുന്നത്. വോഡഫോണ്‍ ഛോട്ടാ ചാംപ്യന്‍ പായ്ക്കിലൂടെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 38 രൂപയ്ക്ക് 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും. മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 38 രൂപയ്ക്കു റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് 100 ലോക്കല്‍, എസ്ടിഡി കോളുകളും 200 എംബിയുടെ 2ജി ഡേറ്റയും ലഭ്യമാകും. […]

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

നീലേശ്വരം: കോട്ടപ്പുറത്ത് പ്രഖ്യാപിച്ച ജലവിമാന പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു. പദ്ധതിക്കായി കോട്ടപ്പുറത്തെത്തിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എക്‌സ്‌റേ സ്‌കാനിങ് യൂണിറ്റ് ഇവിടെനിന്ന് കൊണ്ടുപോയി. സ്ഥലത്തെ ബി.ആര്‍.ഡി.സി. ബോട്ട് ടെര്‍മിനല്‍ വളപ്പില്‍ പ്രത്യേക ഷെഡ് പണിത് അതിനകത്താണ് ഇത് സൂക്ഷിച്ചിരുന്നത്. കാവലിന് പോലീസിനെയും നിയോഗിച്ചിരുന്നു. ജലവിമാനമിറങ്ങി സ്പീഡ് ബോട്ടില്‍ കരയ്‌ക്കെത്തുന്ന സഞ്ചാരികളുടെ ബാഗേജ് പരിശോധനയ്ക്കുള്ള ഉപകരണമായിരുന്നു ഇത്. പുഴയിലെ ജലനിരപ്പ് പ്രശ്‌നമാകാതെ കയറാനും ഇറങ്ങാനുമുള്ള ഫ്‌ലോട്ടിങ് ജെട്ടി, ജലവിമാനങ്ങള്‍ക്ക് പുഴയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള സ്ഥലം അടയാളപ്പെടുത്തിയ ചാനല്‍ മാര്‍ക്കിങ് ബോയെ […]

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ബംഗളുരു: ഫ്രീ കോണ്ടം സ്റ്റോറിലൂടെ 69 ദിവസത്തിനിടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് പത്തു ലക്ഷത്തിലധികം ഗര്‍ഭനിരോധ ഉറകളെന്നു റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. ജൂലൈ പകുതി വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പത്തു ലക്ഷത്തില്‍ 5.14 ലക്ഷം ഗര്‍ഭനിരോധ […]