ഫോണില്‍ ലക്ഷക്കണക്കിന് രൂപയുടെ റീച്ചാര്‍ജ് വരുന്നു; ഉടമസ്ഥരറിയാതെ

ഫോണില്‍ ലക്ഷക്കണക്കിന് രൂപയുടെ റീച്ചാര്‍ജ് വരുന്നു; ഉടമസ്ഥരറിയാതെ

ഉടമകള്‍ അറിയാതെ മൊബൈല്‍ ഫോണുകളില്‍ വന്‍തുകയുടെ റീചാര്‍ജാര്‍ജ് ചെയ്യപ്പെടുന്നു. പത്തനാപുരം സ്വദേശിയുടെ ഫോണില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ റിച്ചാര്‍ജ്. ഓണ്‍ലൈന്‍ പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണോ ഇതിന് പിന്നിലെന്നും സംശയം. നവംബര്‍ പതിനൊന്നിനാണ് പത്തനാപുരം സ്വദേശി മുഹമ്മദ് സിദ്ധീഖിന്റെ ഫോണ്‍ നമ്പരില്‍ എട്ട് ലക്ഷത്തി എണ്‍പത്തി എണ്ണായിരത്തി അഞൂറ്റിപതിനഞ്ച് രൂപയുടെ ഒറ്റത്തവണ റീചാര്‍ജ് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സിദ്ധീഖ് 69 രൂപ റീചാര്‍ജ് ചാര്‍ജ് ചെയ്തിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് ഈ ഭീമന്‍ തുകയുടെ […]

വാട്ട്‌സാപ്പ് വീഡിയോ കോള്‍: തട്ടിപ്പിന് ഇരയാകരുത്

വാട്ട്‌സാപ്പ് വീഡിയോ കോള്‍: തട്ടിപ്പിന് ഇരയാകരുത്

വാട്ട് ആപ്പ് വീഡിയോ കാള്‍ സൗകര്യം വന്നതോടെ പലര്‍ക്കും ഒരു മെസേജ് കിട്ടിയിട്ടുണ്ടാകും, വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യേണ്ടതിന്റെ. പക്ഷേ, മനസിലാക്കുക അത് ഒരു വൈറസ്സാണെന്ന്. നവംബര്‍ 15 ന് വാട്ട്‌സ് ആപ്പ് വീഡിയോ കാളിങ്ങ് നിലവില്‍ വന്നതിന് പിന്നാലെ തന്നെ സ്പാമ്മര്‍മാരും രംഗത്തിറങ്ങി. ഒരു മെസേജാണ് ആദ്യം വരിക. അതിലൊരു ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്‌സൈറ്റിലേക്കും പോകും. ക്ഷണമനുസരിച്ചേ വാട്ട്‌സ് ആപ്പ് വീഡിയോ കാളിങ്ങ് ആക്ടിവേറ്റ് ചെയ്യാനാകൂ എന്ന് പറഞ്ഞ് ഉപഭോക്താവിന്റെ […]

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ എം

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ എം

ഉള്ളില്‍ വെള്ളംകടക്കുന്നത് പരമാവധി തടയും മോട്ടോ ജി 4 പ്‌ളേയുടെ തരംഗം മുതല്‍ക്കൂട്ടാക്കി മോട്ടോറോളയില്‍നിന്ന് വീണ്ടും സ്മാര്‍ട്‌ഫോണ്‍. മോട്ടോ എം എന്ന ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്ന ഫോണ്‍ ഒട്ടേറെ സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. നവംബര്‍ ആദ്യം പുറത്തിറങ്ങിയ മോട്ടോ എമ്മില്‍ നാല് ജിബി റാമില്‍ 32 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് പ്രധാന സവിശേഷത. 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. മെറ്റാലിക് ബോഡിയില്‍ പവര്‍, ശബ്ദ നിയന്ത്രണ ബട്ടണുകള്‍ വലതു ഭാഗത്താണ്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ പിന്നില്‍ ക്യാമറയ്ക്ക് തൊട്ടുതാഴെയാണ് ക്രമീകരിച്ചിരിക്കുന്നത്. […]

ശിശുദിന ഡൂഡിളുമായി ഗൂഗിള്‍

ശിശുദിന ഡൂഡിളുമായി ഗൂഗിള്‍

ഇന്ത്യന്‍ ജനത ഇന്ന് ശിശുദിനമാഘോഷിക്കുമ്പോള്‍ ഭാരതത്തിന് ആദരവായി ഗൂഗിള്‍ തന്റെ ഡൂഡിള്‍ മാറ്റിയിരിക്കുന്നു. ഓരോ നിമിഷവും ആഘോഷിക്കുക എന്ന സന്ദേശത്തോടെയാണ് ഡൂഡിള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡൂഡിള്‍ ഫോര്‍ ഗൂഗിള്‍ എന്ന പരിപാടിയില്‍ വിജയിച്ച പൂനയിലെ അന്‍വിത പ്രശാന്ത് എന്ന 11 വയസുകാരിയുടേതാണ് ഈ ഡൂഗിള്‍. വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെയും പൂക്കള്‍ക്കിടയിലൂടെയും കളിക്കുന്ന കുട്ടികളെയാണ് ചിത്രത്തില്‍ വരച്ചിരിക്കുന്നത്.

ഇനി റോബോട്ടും രാജ്യ രക്ഷയ്ക്ക് കാവല്‍ നില്‍ക്കും

ഇനി റോബോട്ടും രാജ്യ രക്ഷയ്ക്ക് കാവല്‍ നില്‍ക്കും

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനവും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവുംപോലുള്ള ഭീഷണിക്ക് പരിഹാരവുമായി റഷ്യ. ഏഴ് കിലോമീറ്റര്‍ അകലത്തില്‍ പോലും ശത്രുക്കളെയും അവരുടെ പത്തു കിലോമീറ്റ അകലത്തിലുള് വാഹനങ്ങളെയും കണ്ടെത്താനും തീര്‍ക്കാനും കഴിയുന്ന റോബോട്ടിനെയാണ് റഷ്യ വികസിപ്പിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. രാജ്യാന്തരഅതിര്‍ത്തി മേഖലയിലായിരിക്കും ഇത്തരത്തിലുള്ള റോബോട്ടുകളെ റഷ്യ വിന്യസിപ്പിക്കുക. നിരീക്ഷണത്തിനായി താഴ്ന്നു പറക്കുന്ന പൈലറ്റില്ലാ വിമാനങ്ങള്‍ മുതല്‍ അതിര്‍ത്തി ലംഘിക്കുന്ന ആയുധങ്ങളെ വരെ ഈ റോബോട്ടുകള്‍ ആക്രമിക്കും. ഡ്രോണുകള്‍ സഞ്ചരിക്കുന്ന സ്ഥലം അതിന്റെ […]

മികവുറ്റ കാഴ്ചകള്‍ പകര്‍ത്താന്‍ DSLR ക്യാമറകള്‍

മികവുറ്റ കാഴ്ചകള്‍ പകര്‍ത്താന്‍ DSLR ക്യാമറകള്‍

ക്യാമറപ്രേമികള്‍ക്കായി നിക്കോണിന്റെ പുതിയ മോഡല്‍ പുറത്തിറങ്ങി. മീഡിയം ഫോര്‍മാറ്റ്, ഫുള്‍ ഫ്രെയിം എന്നിങ്ങനെ സെന്‍സറുകളുടെ വലിപ്പത്തിനനുസരിച്ച് DSLR ക്യാമറകള്‍ വിവിധ തരത്തിലുണ്ട്. അത്തരത്തില്‍ ഇന്ത്യയില്‍ ലഭിക്കുന്ന മികച്ച പുതിയ ഡി എസ് എല്‍ ആര്‍ ക്യാമറയായ നിക്കോണ്‍ ഡി 4 യെകുറിച്ച് മനസ്സിലാക്കാം. 6.2 മെഗാപിക്‌സലിന്റെ ഫുള്‍ ഫ്രെയിം സിമോസ് സെന്‍സറാണ് ഡി4എസിന്. ഫുള്‍ഫ്രെയിം സെന്‍സറായതിനാല്‍ തന്നെ ഓരോ പിക്‌സലും ഏറെ മിഴിവോടെ പകര്‍ത്താന്‍ ഇതിനാകും. അതിനാല്‍ പിക്‌സലുകളുടെ എണ്ണത്തിലെ കുറവ് കാര്യമാക്കേണ്ടതില്ല. നിക്കോണിന്റെ ഏറ്റവും പുതിയ […]

ഹാക്കിംങിന് വിട; സ്മാര്‍ട്ടായി സേന

ഹാക്കിംങിന് വിട; സ്മാര്‍ട്ടായി സേന

ന്യൂഡല്‍ഹി: സേനയുടെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ സേനാംഗങ്ങള്‍ക്ക് നല്‍കാന്‍ വ്യോമസേന തീരുമാനിച്ചിരിക്കുന്നത്. സേനയുടെ 1.75 ലക്ഷം വരുന്ന അംഗങ്ങള്‍ക്ക് മുഴുവനും പുതിയ സ്മാര്‍ട്ട്ഫാണ്‍ നല്‍കും. സാധാരണ ഗതിയിലുള്ള വീഡിയോ കോളുകള്‍ വോയിസ് കോളുകള്‍ തുടങ്ങിയ സേവനങ്ങള്‍ പ്രത്യേക സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുമെങ്കിലും മറ്റ് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ഇതില്‍ ഉണ്ടാവുകയില്ല. ഇന്ത്യയിലെ എല്ലാ എയര്‍ ബേസുകളുമായും എപ്പോഴും പുതിയ സ്മാര്‍ട്ട് ഫോണ്‍ ബന്ധപ്പെടുത്തിയിരിക്കും. ഔദ്യോഗികമായി […]

ഇന്ത്യയില്‍ യൂറ്റൂബ് കിഡ്‌സ് ആപ്ലിക്കേഷന്‍ ആരംഭിക്കുന്നു

ഇന്ത്യയില്‍ യൂറ്റൂബ് കിഡ്‌സ് ആപ്ലിക്കേഷന്‍ ആരംഭിക്കുന്നു

ഇന്ത്യയില്‍ കുട്ടികള്‍ക്കായി യൂറ്റൂബ് ആപ്ലിക്കേഷന്‍ തുടങ്ങുന്നു. കുട്ടികള്‍ക്ക് എളുപ്പത്തില്‍ വീഡിയോകള്‍ കാണാനുും മറ്റ് അസ്ലീലവീഡിയോകളിലേക്ക് എത്തിപ്പെടാതിരിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ലോഞ്ച് ചെയ്യുന്നത്. ഇന്നലെയാണ് യൂറ്റൂബ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 20ല്‍ അധികം രാജ്യങ്ങളില്‍ ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശ്ശിപ്പിക്കാന്‍ ഇതൊരു അവസരമാണെന്ന് യൂറ്റൂബിന്റെ ഗ്ലോബല്‍ ഹെഡ് മാലിക് ഡ്യൂകാര്‍ഡ് പറഞ്ഞു.

സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുമായി ഇന്ത്യൻ കന്പനി

സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുമായി ഇന്ത്യൻ കന്പനി

രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പവര്‍ ബാങ്കുമായി ഒരിന്ത്യന്‍ കമ്പനി. യുഐഎംഐ ടെക്‌നോളജീസ് എന്ന കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്കനുസൃതമായ പവര്‍ ബാങ്കുകളുമായി വിപണിയിലെത്തിയിരിക്കുന്നത്. 799 രൂപയാണ് ഈ യു3 പവര്‍ബാങ്ക് ഓണ്‍ലൈന്‍ റീട്ടെയില്‍ വില. എസി പവര്‍ സോക്കറ്റിനു പുറമേയാണ് സൗരോര്‍ജ്ജം വഴി ചാര്‍ജ് ചെയ്യുന്നതിനായി സോളാര്‍ പാനല്‍ നല്‍കിയിരിക്കുന്നത്. ഒരേ സമയം രണ്ടുപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ടുകളും ഈ പവര്‍ ബാങ്കിലുണ്ട്. റബര്‍ ഫിനിഷുള്ള ഉപകരണം വാട്ടര്‍, […]

വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുളള വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന് ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി തോംസ ജോസ് പ്രകാശനം നിര്‍വ്വഹിച്ചു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ജയപ്രകാശ് നായിക്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ഗോപകുമാര്‍, അസി.സെക്ഷന്‍ ഓഫീസര്‍ എം.മഹേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.രതീഷ്, മാലിംഗ, എം.വി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. rarspil.kau.in എന്നതാണ് വെബ്‌സൈറ്റ്.