കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി രാഹുല്‍; എഐസിസി അധ്യക്ഷനായി ചുമതലയേറ്റു

കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി രാഹുല്‍; എഐസിസി അധ്യക്ഷനായി ചുമതലയേറ്റു

ദില്ലി: രാഹുല്‍ ഗാന്ധി ഇന്ന് അല്‍പ്പസമയത്തിനുള്ളില്‍ എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റു. അധികാര രേഖ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് രാഹുല്‍. പ്രമുഖ കോണ്‍ഗ്രസ് നോതാക്കള്‍ ചടങ്ങിനെത്തി. 19 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കുന്ന സോണിയ ഗാന്ധി ചടങ്ങില്‍ വച്ച് വിടവാങ്ങല്‍ പ്രസംഗം നടത്തും.. എതിരില്ലാതെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്. 1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് […]

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

തിരുവനന്തപുരം: ഓഖി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എത്തുമെന്നാണ് കേന്ദ്രം സംസ്ഥാനത്തിനെ അറിയിച്ചിരിക്കുന്നത്. ആദ്യം പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിക്കും. ഇതിനുശേഷമായിരിക്കും കേരളത്തിലേക്ക് എത്തുന്നത്.

വിരമിക്കാന്‍ സമയമായി, ഇനിയെല്ലാം രാഹുലിന്റെ കൈയ്യിലെന്ന് സോണിയാ ഗാന്ധി

വിരമിക്കാന്‍ സമയമായി, ഇനിയെല്ലാം രാഹുലിന്റെ കൈയ്യിലെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടി അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്താല്‍ താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രംഗത്തെത്തി. കഴിഞ്ഞ 20 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന തനിക്ക് ഇനി വിരമിക്കലിന്റെ സമയമാണെന്ന് സോണിയ ഒരു ദേശീയ മാദ്ധ്യത്തോട് പ്രതികരിച്ചു. രാഹുലിന്റെ സ്ഥാനാരോഹണത്തിന് ശേഷം എന്താണ് പദ്ധതിയെന്ന ചോദ്യത്തിനായിരുന്നു സോണിയയുടെ പ്രതികരണം. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാളെ രാവിലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കും. അതിന് […]

വയര്‍ വീര്‍ത്തു വരുന്നതിന് ചികിത്സ തേടി; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം

വയര്‍ വീര്‍ത്തു വരുന്നതിന് ചികിത്സ തേടി; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം

ബിഹാര്‍: അപൂര്‍വ ജന്മങ്ങള്‍ പലതും ലോകത്ത് സംഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇരട്ടക്കുട്ടികളുടെയും സയാമീസ് ഇരട്ടകളുടേയും ജനനം സര്‍വ്വസാധാരണവുമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബീഹാറിലെ ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വാര്‍ത്ത. ഒരു കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞു ജീവന്‍ പിറവിയെടുക്കുന്നു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയര്‍ വീര്‍ത്തു വരുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വയറ്റില്‍ മുഴ വളരുന്നു എന്നതായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീടുള്ള പരിശോധനയിലാണ് കുഞ്ഞിന്റെ […]

ആധാര്‍ ബന്ധിപ്പിക്കല്‍ മാര്‍ച്ച് 31 വരെ നീട്ടി

ആധാര്‍ ബന്ധിപ്പിക്കല്‍ മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കഴിഞ്ഞ ദിവസം ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടിയിരിക്കുന്നത്. ഫോണ്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് നേരത്തെ ഫെബ്രുവരി ആറുവരെ സമയമനുവദിച്ചിരുന്നു. ഇതും മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ ഇല്ലെങ്കല്‍ ആധാര്‍ എന്റോള്‍മന്റെ് സ്‌ലിപ്പ് നമ്പര്‍ നല്‍കിയാല്‍ മതി. പാന്‍ കാര്‍ഡ്, […]

കാമുകനോടൊപ്പം കണ്ടതിന് അമ്മ ആറുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു

കാമുകനോടൊപ്പം കണ്ടതിന് അമ്മ ആറുവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു

ഗാസിയപുര്‍: കാമുകനോടൊപ്പം തന്നെ കണ്ടത് ഭര്‍ത്താവിനോട് പറയുമെന്ന ഭീതി മൂലം അമ്മ മകളെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ 29കാരിയായ അമ്മയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ആണ്‍മക്കളും പെണ്‍കുട്ടിയും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തോടൊപ്പം കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിയാപുരിലായിരുന്നു യുവതി താമസിച്ചിരുന്നത്. അയല്‍ക്കാരനായ സുധീറെന്ന യുവാവുമായി ഇവര്‍ പ്രണയത്തിലായിരുന്നു. അസാധാരണമായ സാഹചര്യത്തില്‍ യുവാവിനേയും അമ്മയേയും കണ്ട മകള്‍ ഇതേക്കുറിച്ച് പിതാവിനോട് പറയുമെന്ന് പറഞ്ഞതാണ് അമ്മയെ പ്രകോപിതയാക്കിയത്. അയല്‍വീടിന്റെ ടെറസ്സിന്റെ മുകളില്‍ വെച്ച് രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ വകവരുത്തുകയായിരുന്നു. പിന്നീട് […]

മുംബൈയില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

മുംബൈയില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

മുംബൈ: കുര്‍ലയില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് ത്രിപാതിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം. അപകടത്തെ തുടര്‍ന്ന് കടന്നുകളഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ജീന്‍സ് ധരിക്കുന്ന പെണ്ണിനെ ഒരാണും കല്യാണം കഴിക്കില്ല: കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ വിവാദമാകുന്നു

ജീന്‍സ് ധരിക്കുന്ന പെണ്ണിനെ ഒരാണും കല്യാണം കഴിക്കില്ല: കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ വിവാദമാകുന്നു

സ്ത്രീകളുടെ വസ്ത്രധാരണ രീതിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. യുവതലമുറയിലെ സ്ത്രീകളുടെ വസ്ത്രധാരണാരീതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സത്യപാല്‍ സിംഗ് ഉന്നയിക്കുന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ എതിര്‍ത്താണ് സത്യപാല്‍ സിംഗ് തന്റെ യാഥാസ്ഥിതിക ചിന്താഗതി പുറത്തെടുത്തത്. ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും കെട്ടിലെന്ന് അദ്ദേഹം പറയുന്നു. ഒരു പെണ്‍കുട്ടി ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നത് തന്നെ ഒരു സന്യാസിയും തന്റെ പാരമ്പര്യ മൂല്യങ്ങളെ മറന്ന് അംഗീകരിക്കില്ല. വിവാഹ മണ്ഡപത്തില്‍ ജീന്‍സ് ധരിച്ച് വരുന്ന പെണ്ണിനെ ഒരു പുരുഷനും കല്യാണം […]

രാഹുല്‍ ഇനി നായകന്‍: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു

രാഹുല്‍ ഇനി നായകന്‍: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ് അധ്യക്ഷനായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്. അതേസമയം, ഡിസംബര്‍ 16നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടക്കുക. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യും. 19 വര്‍ഷത്തിന് ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം അഘോഷമാക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം. സ്വാതന്ത്രം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17-ാമത്തെ […]

ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീനനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീനനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: കോഴിക്കോട്ട് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. കോഴിക്കോട്ടെ ഐ.പി.എം.എസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ദീപയാണ് അറസ്റ്റിലായത്. കോയമ്പത്തൂരു നിന്നാണ് കൊണ്ടോട്ടി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

1 2 3 239